Month: മാർച്ച് 2024

തൂപ്പുകാരന്റെ പ്രാർത്ഥന

ഒരാൾ തന്റെ തെരുവ് തൂത്തുവാരുന്നത് കണ്ടപ്പോൾ റാസയ്ക്ക് അവനോട് സഹതാപം തോന്നുകയും, അവന് കുറച്ച് പണം നൽകുകയും ചെയ്തു. ആ മനുഷ്യൻ നന്ദി പറഞ്ഞുകൊണ്ട്, റാസയ്ക്കുവേണ്ടി പ്രാർത്ഥിക്കട്ടെ…

ഏറെ ശ്രേഷ്ഠമായത്

യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ ജോർജിന് ആവേശമുണ്ടായിരുന്നു. അവൻ തന്റെ ഹൈസ്കൂളിൽ ഒരു സുവിശേഷ യജ്‌ഞം സംഘടിപ്പിച്ചു. മെക്‌സിക്കോയിൽ, കോളേജിൽ ബൈബിൾ വിതരണം ചെയ്യാൻ അവൻ തന്റെ രണ്ടു…

വാഞ്ചിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു

ആളുകൾ അവരുടെ പ്ലേലിസ്റ്റുകളിൽ സന്തോഷകരമായ ഗാനങ്ങൾ ശരാശരി 175 തവണയും എന്നാൽ ദുഃഖഗാനങ്ങൾ 800 തവണയും പ്ലേ ചെയ്തതായി എഴുത്തുകാരിയായ സൂസൻ കെയ്ൻ്റെ ഗവേഷണം വെളിപ്പെടുത്തി. ദുഃഖകരമായ…

നിരാശ വരുമ്പോൾ

നിരാശയിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനുവേണ്ടി, ഒരു മനുഷ്യൻ തന്റെ സാധനങ്ങൾ ഇബേ- യിൽ ലേലം ചെയ്യാൻ തീരുമാനിച്ചു. അവൻ പറഞ്ഞു, "എന്റെ എല്ലാ സ്വത്തുക്കളും വിറ്റു തീരുന്ന…

ഉപസംഹാരം : പ്രതീക്ഷയുണ്ട്

പ്രതീക്ഷയുണ്ട്
കഠിനമായ വാർത്തകൾ കേൾക്കുമ്പോൾ,
തിരഞ്ഞെടുക്കാൻ രണ്ടായി പിരിയുന്ന പാതകളുണ്ട്
ചുറ്റും നിരാശ, പക്ഷേ അതിലേക്ക് പോകരുത്- പ്രതീക്ഷ ഉണ്ട്.

ജീവിതത്തിന്റെ തണുത്തുറയുന്ന, കഠിനമായ കാറ്റിനെ നാമെല്ലാവരും അഭിമുഖീകരിക്കും.…

ഈസ്റ്റർ - ഈസ്റ്റർ നൽകുന്ന പ്രത്യാശ

ആമുഖം
മേഘാവൃതമായ ദർശനം

2013 മാർച്ചിൽ, ആർട്ടിക് സർക്കിളിനുള്ളിൽ സ്ഥിതി ചെയ്യുന്ന നോർവീജിയൻ നഗരമായ ട്രോംസോയിലും പരിസരത്തും ഞാൻ ഒരാഴ്ച ചെലവഴിച്ചു. ഭൂമധ്യരേഖയിലെ ഒരു നഗര-സംസ്ഥാനത്ത് നിന്ന് വന്നതിനാൽ, മഞ്ഞുവീഴ്ച അതിൻ്റെ മൃദുവായ പൊടി രൂപത്തിൽ അനുഭവിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ, അതിനേക്കാളേറെ ഞാൻ പ്രതീക്ഷിച്ചത് അറോറ എന്നറിയപ്പെടുന്ന ധ്രുവദീപ്തിയെ കാണാനായിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം, ഞാൻ മഞ്ഞുവീഴ്ച കണ്ടു (ഉഷ്ണമേഖലാ പ്രദേശത്തുനിന്ന് വന്ന എനിക്ക്, മഞ്ഞുവീഴ്ച അത്ഭുതകരമായി തോന്നി). പക്ഷേ സങ്കടകരമെന്നു പറയട്ടെ, നഗരത്തിൽ നിന്ന് അകലെയുള്ള ഒരു ക്യാബിനിൽ ഞങ്ങൾ കുറച്ച് രാത്രികൾ ചെലവഴിച്ചിട്ടും, അറോറ…

സ്വർഗ്ഗത്തിലെ യജമാനൻ

സിംഗപ്പൂരിലെ മനുഷ്യവിഭവശേഷി മന്ത്രാലയം 2022 ൽ ഒരു പ്രഖ്യാപനം നടത്തി: വീട്ട് ജോലിക്കായി കുടിയേറി വന്നവർക്കെല്ലാം ആഴ്ചയിൽ ഒരു ദിവസം അവധിനല്കണം; അധിക വേതനം നല്കിയും അവധി അനുവദിക്കാതിരിക്കരുത്. ആ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവരെ ആര് ശുശ്രൂഷിക്കും എന്നത് തൊഴിൽ ദാതാക്കളെ ആകുലപ്പെടുത്തി. പകരം സംവിധാനം കണ്ടെത്തി പ്രശ്നം പരിഹരിച്ചെങ്കിലും ആഴ്ചയിൽ ഒരു ദിവസം വിശ്രമം അനുവദിക്കണം എന്ന കാര്യത്തോട് പൊരുത്തപ്പെടാൻ അവർ ഇനിയും സമയമെടുക്കും.

മറ്റുള്ളവരോട് മര്യാദയോടെ പെരുമാറുക എന്നത് ഒരു പുതിയ കാര്യമല്ല. വേലക്കാർ യജമാനന്റെ സ്വത്താണ് എന്ന് കണക്കാക്കിയിരുന്ന കാലത്താണ് പൗലോസ് അപ്പൊസ്തലൻ ജീവിച്ചത്. എങ്കിലും ക്രിസ്തീയ കുടുംബം എങ്ങനെ പെരുമാറണം എന്ന് സഭയോടുള്ള പ്രബോധനത്തിന്റെ അവസാന വരിയായി പറയുമ്പോൾ, യജമാനന്മാർ ദാസന്മാരോട് നീതിപൂർവ്വം പെരുമാറണം (കൊലൊ. 4:1) എന്ന് ആഹ്വാനം ചെയ്യുന്നു. അവരോട് അന്യായം ചെയ്യാതെ പെരുമാറണം എന്നും തർജ്ജ്മ ചെയ്യാവുന്നതാണ്. 

ദാസന്മാർ "മനുഷ്യർക്കെന്നല്ല, കർത്താവിന് എന്ന പോലെ"(3:23) വേല ചെയ്യണം എന്നു പറയുന്ന പൗലോസ് യജമാനന്മാരെ അവർ യേശുവിന്റെ അധികാരത്തിൽ കീഴിലാണെന്നും ഓർമ്മിപ്പിക്കുന്നു: 

"നിങ്ങൾക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ട്" (4:1). കൊലൊസ്യയിലുള്ള വിശ്വാസികൾ ക്രിസ്തുവിന്റെ ആത്യന്തിക അധികാരത്തെ അംഗീകരിച്ച് ജീവിക്കണം എന്ന് പ്രബോധിപ്പിക്കുകയാണ് പൗലോസ് ചെയ്യുന്നത്. നമുക്കും മറ്റുള്ളവരോടുള്ള നമ്മുടെ ഇടപാടുകളിൽ, തൊഴിൽ ദായകൻ എന്ന നിലയിലോ തൊഴിലാളി എന്ന നിലയിലോ, വീട്ടിലോ പുറമെയോ ആകട്ടെ, "നീതിയും ന്യായവും ആചരിച്ച്" (വാ.1 ) പെരുമാറുവാൻ ദൈവത്തോട് സഹായം യാചിക്കാം.

"ഞാൻ ആകുന്നു"

തത്വശാസ്ത്രത്തിലും സാഹിത്യത്തിലും പ്രൊഫസർ ആയിരുന്ന ജാക്ക് അതി ബുദ്ധിമാൻ ആയിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ താൻ ഒരു നിരീശ്വരവാദിയാണെന്ന് അവകാശപ്പെട്ട അദ്ദേഹം പ്രായപൂർത്തിയായപ്പോൾ തന്റെ "നിരീശ്വരവിശ്വാസം" സംരക്ഷിക്കാൻ പാടുപെട്ടു.  ക്രിസ്തീയ സുഹൃത്തുക്കൾ അദ്ദേഹത്തെ സ്വാധീനിക്കാൻ ഒത്തിരി ശ്രമിച്ചു. ജാക്ക് അതിനെക്കുറിച്ച് പറഞ്ഞത്: "എല്ലാവരും എല്ലാ ഗ്രന്ഥങ്ങളും മറ്റെ  ഭാഗത്താണ്" എന്നാണ്. എന്നാൽ ബൈബിൾ മറ്റു പുസ്‌തകങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന് അംഗീകരിക്കേണ്ടി വന്നു. സുവിശേഷത്തെക്കുറിച്ച് അദ്ദേഹം എഴുതി: "എന്നെങ്കിലും ഒരു ഐതിഹ്യം യാഥാർത്ഥ്യമായാൽ , മനുഷ്യാവതാരം ചെയ്താൽ, അത് ഇങ്ങനെ തന്നെയായിരിക്കും." 

പുറപ്പാട് 3 ജാക്കിനെ വല്ലാതെ സ്വാധീനിച്ചു. ഇസ്രായേലിനെ ഈജിപ്തിൽ നിന്നും നയിച്ചുകൊണ്ട് പോകാൻ ദൈവം മോശെയെ വിളിക്കുകയായിരുന്നു. മോശ ദൈവത്തോട് ചോദിച്ചു, "ഫറവോന്റെ അടുക്കൽ പോകുവാൻ... ഞാൻ എന്തു മാത്രമുള്ളു"(വാ.11). ദൈവം പ്രതിവചിച്ചു: "ഞാൻ ആകുന്നവൻ ഞാൻ ആകുന്നു."(വാ.14). ഈ ഭാഗം വാക്കുകളും പേരുകളും കൊണ്ട് സങ്കീർണ്ണമാണ് എങ്കിലും ദൈവത്തിന്റെ നിത്യസാന്നിധ്യത്തെ നിസ്സംശയം വെളിപ്പെടുത്തുന്നു. യേശു പിന്നീട് ഇതേ പ്രസ്താവന തന്നെക്കുറിച്ച് ഉപയോഗിച്ചു എന്നത് ശ്രദ്ധേയമാണ്: "അബ്രാഹാം ജനിച്ചതിന് മുമ്പേ ഞാൻ ഉണ്ട്" (യോഹന്നാൻ 8:58).

ജാക്ക് തന്നെയാണ് സി.എസ്. ലൂയിസ് എന്ന പേരിൽ പിന്നീട് പ്രസിദ്ധനായത്. ഈ വേദഭാഗമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. സത്യദൈവം തന്നെക്കുറിച്ച് പറയേണ്ട പ്രസ്താവന ഇത് മാത്രമാണ് - "ഞാൻ ആകുന്നവൻ" ആണ് ഞാൻ എന്നത്. ഒരു രൂപാന്തര നിമിഷത്തിൽ ലൂയിസ് "തന്നെത്തന്നെ ഏല്പ്പിച്ചു കൊടുത്തു; ദൈവത്തെ ദൈവം എന്ന് അംഗീകരിച്ചു." യേശുവിനൊത്തുള്ള ഒരു യാത്ര ലൂയിസ് അങ്ങനെ ആരംഭിക്കുകയായിരുന്നു.

ഒരുപക്ഷേ നമ്മളും വിശ്വാസ കാര്യത്തിൽ ലൂയിസിനെപ്പോലെ സംഘർഷം അനുഭവിക്കുന്നുണ്ടാകാം; വിശ്വാസം തണുത്തു പോയിരിക്കാം. നമുക്ക് നമ്മോട് ചോദിക്കാം - ദൈവം നമ്മുടെ ജീവിതത്തിൽ യഥാർത്ഥമായും " ഞാൻ ആകുന്നു" ആണോയെന്ന്.