2022 ജൂലൈ 12-ന്, പുതിയ ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പിൽനിന്നുള്ള, അഗാധമായ ബഹിരാകാശത്തിന്റെ ആദ്യ ചിത്രങ്ങൾക്കായി ശാസ്ത്രജ്ഞർ കാത്തിരുന്നു. അത്യാധുനിക ദൂരദർശിനിക്ക് മനുഷ്യരാശി ഇതുവരെ കണ്ടിട്ടില്ലാത്തതിലും കൂടുതൽ ആഴത്തിൽ പ്രപഞ്ചത്തിലേക്ക് നോക്കാൻ കഴിയും. പെട്ടെന്ന് ഒരു ചിത്രം സ്‌ക്രീനിൽ തെളിഞ്ഞു: കരീന നെബുലയുടെ ഒരു വർണ്ണ സ്‌പേസ്-സ്‌കേപ്പ് ചിത്രം. ഇതുപോലെയൊന്ന്് മുമ്പൊരിക്കലും കണ്ടിട്ടില്ല. നാസയുടെ ഒരു ജ്യോതിശാസ്ത്രജ്ഞൻ കാൾ സാഗൻ എന്ന പ്രശസ്ത നിരീശ്വരവാദിയെ ഉദ്ധരിച്ചു: “എവിടെയോ, അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു.’’

ചിലപ്പോൾ ആളുകൾക്ക് ദൈവത്തിന്റെ കണ്ണിൽ തന്നെ നോക്കുമ്പോഴും അവനെ കാണാതെയിരിക്കാം. എന്നാൽ സങ്കീർത്തനക്കാരനായ ദാവീദ് ആകാശത്തേക്ക് നോക്കുകയും താൻ കാണുന്നതെന്താണെന്ന് കൃത്യമായി അറിയുകയും ചെയ്തു: “നീ ആകാശത്തിൽ നിന്റെ തേജസ്സ് വെച്ചിരിക്കുന്നു’’ (സങ്കീർത്തനം 8:1). “അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു’’ എന്ന് സാഗൻ പറഞ്ഞത് ശരിയാണ്. പക്ഷേ ദാവീദ് വ്യക്തമായി മനസ്സിലാക്കിയ കാര്യം അംഗീകരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?’’ (വാ. 3-4).

അഗാധമായ ബഹിരാകാശത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ നമ്മൾ ആശ്ചര്യപ്പെടുന്നത് സാങ്കേതികതയുടെ മികവു കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ കരകൗശലത്തിന് സാക്ഷ്യം വഹിക്കുന്നതുകൊണ്ടാണ്. സൃഷ്ടിയുടെ വിശാലതയിൽ ദൈവം നമ്മെ ‘[തന്റെ] കൈകളുടെ പ്രവൃത്തികൾക്ക് അധിപതിയാക്കി’ (വാക്യം 6). ആയതിനാൽ നാം ആശ്ചര്യപ്പെടുന്നു. തീർച്ചയായും “അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു’’- അത് യേശു തന്നിൽ വിശ്വസിക്കുന്നവരെ തന്റെ അടുക്കൽ കൊണ്ടുവരാനായി കാത്തിരിക്കുന്ന ദൈവമാണ്. അതാണ് ഏറ്റവും ആശ്വാസകരമായ ചിത്രം.