അതിഥി പ്രഭാഷകൻ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെയും “നദിയിലെക്കു ഇറങ്ങുന്നതിന്റെയും” ജ്ഞാനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. തന്റെ നാട്ടിലെ പുതിയ നിയമത്തെ അവഗണിച്ചുകൊണ്ടു  ദൈവത്തിൽ വിശ്വസിക്കുകയും  ഒരു പ്രസംഗത്തിൽ വേദപുസ്തകത്തിലെ സത്യങ്ങൾ വിളിച്ചുപറയുകയും ചെയ്ത ഒരു പാസ്റ്ററെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം ആരോപിക്കപ്പെട്ടു ശിക്ഷിക്കപ്പെട്ട അദ്ദേഹം മുപ്പത് ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ കേസ് പുനർവിചാരണ ചെയ്യപ്പെട്ടു. വേദപുസ്തകത്തിനു വ്യക്തിപരമായ വ്യാഖ്യാനം നൽകാനും അത് പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും അദ്ദേഹത്തിനു അവകാശമുണ്ടെന്നു കോടതി വിധിച്ചു.  

നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാരും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടി വന്നു — ഒന്നുകിൽ വെള്ളത്തിലേക്കു ഇറങ്ങുക അല്ലെങ്കിൽ കരയിൽ നിൽക്കുക. മിസ്രയീമിൽനിന്നു രക്ഷപ്പെട്ട ശേഷം, യിസ്രായേൽമക്കൾ മരുഭൂമിയിൽ നാല്പതു വർഷത്തോളം അലഞ്ഞു. ഇപ്പോൾ അവർ യോർദ്ദാൻ നദിയുടെ തീരത്തു നിൽക്കുന്നു. വെള്ളപ്പൊക്ക സാധ്യതയോടെ അപകടകരമായ ജലനിരപ്പിൽ ആയിരുന്നു യോർദ്ദാൻ നദി. എന്നാൽ അവർ ആ ചുവടുവെയ്പ്പു നടത്തിപ്പോൾ വെള്ളം വറ്റാൻ ദൈവം ഇടയാക്കി: “പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു” (യോശുവ 3:15).

വേദപുസ്തകത്തിലെ സത്യങ്ങൾ വിളിച്ചുപറയുമ്പോഴോ അറിയാത്ത മേഖലയിലേക്ക് കടക്കുമ്പോഴോ, നമ്മുടെ ജീവൻ ഏല്പിച്ചുകൊണ്ടു ദൈവത്തിൽ ആശ്രയിക്കുമ്പോൾ, മുന്നോട്ടു നീങ്ങാനുള്ള ധൈര്യം അവൻ നൽകുന്നു. പാസ്റ്ററുടെ പ്രസംഗം കേൾക്കുന്നതിലൂടെ അദ്ദേഹത്തിന്റെ വിചാരണ വേളയിൽ കോടതി സുവിശേഷം കേട്ടു. യോശുവയിൽ, യിസ്രായേൽമക്കൾ വാഗ്ദത്ത ദേശത്തേക്കു സുരക്ഷിതമായി കടന്നുചെന്നു, ഭാവി തലമുറകളുമായി ദൈവത്തിന്റെ ശക്തിയെക്കുറിച്ചു പങ്കുവെച്ചു (വാക്യം 17; 4:24).

നാം വിശ്വാസത്തോടെ ചുവടുവച്ചാൽ, ബാക്കിയുള്ളവ ദൈവം നോക്കിക്കൊള്ളും.