വിക്ടോറിയൻ ഇംഗ്ലണ്ടിലെ ഫാക്ടറികൾ ഇരുണ്ട ഇടങ്ങളായിരുന്നു. മരണനിരക്ക് വളരെ കൂടുതലായിരുന്നു. തൊഴിലാളികൾ പലപ്പോഴും ദാരിദ്ര്യത്തിലായിരുന്നു ജീവി ച്ചിരുന്നത്. “തന്റെ വീടു ഒരു ചെറ്റക്കുടിലായിരിക്കുമ്പോൾ, അദ്ധ്വാനിക്കുന്ന മനുഷ്യനു എങ്ങനെ ആദർശങ്ങൾ വളർത്തിയെടുക്കാൻ കഴിയും” എന്നു ജോർജ് കാഡ്ബറി ചോദിക്കുന്നു. അങ്ങനെ, അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന തന്റെ ചോക്ലേറ്റ് വ്യാപാരത്തിനായി, തന്റെ തൊഴിലാളികൾക്കു പ്രയോജനപ്പെടുന്ന ഒരു പുതിയ തരം ഫാക്ടറി അദ്ദേഹം നിർമ്മിച്ചു. 

കാഡ്ബറിയിലെ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി കായിക വിനോദ മൈതാനങ്ങൾ, കളിസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, പള്ളികൾ എന്നിവയുൾപ്പെടെ മുന്നൂറിലധികം വീടുകളുള്ള ഒരു ഗ്രാമമായ ബോൺവിൽ ആയിരുന്നു അതിന്റെ ഫലം. അവർക്ക് നല്ല വേതനവും വൈദ്യസഹായവും നൽകപ്പെട്ടു.  എല്ലാത്തിനും കാരണമായത് കാഡ്ബറിയുടെ ക്രിസ്തുവിലുള്ള വിശ്വാസമായിരുന്നു.

ദൈവത്തിന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” നിറവേറാനായി പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിക്കുന്നു (മത്തായി 6:10). കാഡ്ബറി ചെയ്തതുപോലെ, അവിടെ നമ്മുടെ “പ്രതിദിന ആഹാരം” സമ്പാദിക്കുകയും നമ്മുടെ “കടക്കാരോട്” ക്ഷമിക്കുകയും ചെയ്യുന്ന (വാ. 11-12), ദൈവത്തിന്റെ ഭരണത്തിൻ കീഴിൽ നമ്മുടെ ജോലിസ്ഥലങ്ങൾ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ ഈ പ്രാർത്ഥന നമ്മെ സഹായിക്കും. ജീവനക്കാരെന്ന നിലയിൽ, “കർത്താവിന്നു… മനസ്സോടെ ചെയ്‌വിൻ” (കൊലൊസ്യർ 3:23) എന്നാണ് അതിനർത്ഥം. തൊഴിലുടമകൾ എന്ന നിലയിൽ, “നീതിയും ന്യായവും” (4:1) ആയത് ജീവനക്കാർക്ക് നൽകുക എന്നാണ് ഇതിനർത്ഥം. നമ്മുടെ കർത്തവ്യം എന്തുതന്നെയായാലും, അതു പണത്തിനു ചെയ്യുന്നതായാലും സ്വമേധയാ ഉള്ളതായാലും, നാം സേവിക്കുന്നവരുടെ ക്ഷേമത്തെ കരുതുക എന്നതാണ് അതിനർത്ഥം.

ജോർജ്ജ് കാഡ്ബറിയെപ്പോലെ, നമ്മുടെ അയൽപക്കങ്ങളുടെയും ജോലിസ്ഥലങ്ങളുടെയും ചുമതല ദൈവത്തിനായിരുന്നെങ്കിൽ കാര്യങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുമെന്നു നമുക്കു സങ്കൽപിച്ചു നോക്കാം. കാരണം, അവനാണ് ചുമതലയെങ്കിൽ, വ്യക്തികൾ തഴച്ചുവളരും.