പ്രിയപ്പെട്ട അയൽക്കാരെന്ന നിലയിൽ, എന്റെ അമ്മയും ഞങ്ങളുടെ അയൽക്കാരും സൗഹൃദപരമായ എതിരാളികളായിരുന്നു. പുതുതായി കഴുകിയ വസ്ത്രങ്ങൾ പുറത്തെ അഴയിൽ ആദ്യം തൂക്കിയിടാൻ ഇരുവരും എല്ലാ തിങ്കളാഴ്ചകളിലും മത്സരിച്ചു. “അവൾ എന്നെ വീണ്ടും തോൽപിച്ചു!” എന്റെ അമ്മ പറയും. എന്നാൽ അടുത്ത ആഴ്ച, മമ്മയായിരിക്കും ഒന്നാമത്. ഇങ്ങനെ ഇരുവരും തങ്ങളുടെ പ്രതിവാര സൗഹൃദ മത്സരം ആസ്വദിക്കുന്നു. പത്തുവർഷത്തിലേറെയായി ഒരു വീടിന്റെ പിറകിലെ ഇടവഴി പങ്കിട്ടുകൊണ്ട്, ഇരുവരും പരസ്പരം ജ്ഞാനവും കഥകളും പ്രത്യാശകളും പങ്കിട്ടു.

അത്തരമൊരു സൗഹൃദത്തിന്റെ ഗുണത്തെക്കുറിച്ചു വേദപുസ്തകം വളരെ ഊഷ്മളമായി സംസാരിക്കുന്നു. “സ്നേഹിതൻ എല്ലാക്കാലത്തും സ്നേഹിക്കുന്നു” (സദൃശവാക്യങ്ങൾ 17:17) എന്നു ശലോമോൻ നിരീക്ഷിച്ചു (സദൃശവാക്യങ്ങൾ 17:17). “ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.” (സദൃശവാക്യങ്ങൾ 27:9) എന്നും അവൻ രേഖപ്പെടുത്തി.

തീർച്ചയായും യേശുവാണ് നമ്മുടെ വലിയ സുഹൃത്ത്. തന്റെ ശിഷ്യന്മാർ തമ്മിൽ സ്നേഹനിർഭരമായ സൗഹൃദത്തിനായി പ്രേരിപ്പിച്ചുകൊണ്ട്,  “സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” (യോഹന്നാൻ 15:13) എന്നു അവൻ അവരെ പഠിപ്പിച്ചു. അതിന്റെ തൊട്ടടുത്ത ദിവസം, അവൻ ക്രൂശിൽ അതു ചെയ്തു. “ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു” (വാ. 15) എന്നും അവൻ അവരോടു പറഞ്ഞു. തുടർന്ന് അവൻ പറഞ്ഞു, “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു” (വാ. 17).

തത്ത്വചിന്തകനായ നിക്കോളാസ് വോൾട്ടർസ്റ്റോർഫ് പറഞ്ഞതുപോലെ, അത്തരം വാക്കുകളിലൂടെ താഴ്ന്ന മനുഷ്യരിൽ നിന്ന് സഹജീവികളിലേക്കും വിശ്വസ്തരിലേക്കും യേശു “തന്റെ ശ്രോതാക്കളെ ഉയർത്തുന്നു.” ക്രിസ്തുവിൽ നാം മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ പഠിക്കുന്നു. ഇപ്രകാരമുള്ള സ്നേഹം പഠിപ്പിക്കുന്ന എന്തൊരു നല്ല സുഹൃത്ത്!