ഇംഗ്ലണ്ടിലെ ഒരു വേലിയേറ്റ ദ്വീപാണ് ഹോളി ഐലൻഡ് എന്നും അറിയപ്പെടുന്ന ലിൻഡിസ്ഫാർൺ. ഇടുങ്ങിയ റോഡാണ് ആ ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നത്. ദിവസത്തിൽ രണ്ടുതവണ കടൽ കോസ്‌വേയെ മൂടുന്നു. വേലിയേറ്റസമയത്ത് ആ റോഡിലൂടെ കടക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചു സന്ദർശകർക്കു മുന്നറിയിപ്പു നൽകുന്ന സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിനോദസഞ്ചാരികൾ പതിവായി മുന്നറിയിപ്പുകൾ അവഗണിക്കുകയും പലപ്പോഴും വെള്ളത്തിനടിയിലായ കാറുകൾക്ക് മുകളിൽ ഇരിക്കുകയോ രക്ഷപ്പെടുത്താനായി ഉയർത്തി സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ഇടങ്ങളിലേക്ക് നീന്തുകയോ ചെയ്യുന്നു. സൂര്യന്റെ ഉദയം പോലെ ഉറപ്പോടെ പ്രവചിക്കാവുന്നതാണ് ഈ വേലിയേറ്റം. മുന്നറിയിപ്പുകളും എല്ലായിടത്തും ഉണ്ട്; നിങ്ങൾ അവ കാണാതെ പോകാനുള്ള യാതൊരു സാധ്യതയുമില്ല. എന്നിരുന്നാലും, ഒരു എഴുത്തുകാരൻ വിവരിച്ചതുപോലെ, “അശ്രദ്ധരായവർ വേലിയേറ്റത്തെ മറികടക്കാൻ ശ്രമിക്കുന്നിടമാണ്” ലിൻഡിസ്ഫാർൺ.

“ധിക്കാരംപൂണ്ടു നിർഭയനായി” (14:16) ഇരിക്കുന്നത് വിഡ്ഢിത്തമാണെന്നു സദൃശവാക്യങ്ങൾ നമ്മോടു പറയുന്നു. ധിക്കാരംപൂണ്ട ഒരു വ്യക്തിക്ക് ജ്ഞാനത്തെയോ ജ്ഞാനപൂർമായ ഉപദേശത്തെയോ കാര്യമാക്കുന്നില്ല. മറ്റുള്ളവരോടെ കാര്യത്തിൽ ശ്രദ്ധയോ കരുതലോ അവർ കാണിക്കില്ല (വാ. 7-8). എന്നിരുന്നാലും, കേൾക്കാനും ചിന്തിക്കാനും സമയം നൽകിക്കൊണ്ട് ജ്ഞാനം നമ്മെ മന്ദഗതിയിലാക്കുന്നു. തത്ഫലമായി, എടുത്തുചാട്ടത്തോടെയുള്ള വികാരങ്ങളിലോ പാതിവെന്ത ആശയങ്ങളിലോ പെട്ടുപോകാതെ നമ്മെ അകറ്റിനിർത്തുന്നു (വാക്യം 6). നല്ല ചോദ്യങ്ങൾ ചോദിക്കാനും നമ്മുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ പരിഗണിക്കാനും ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു. ധിക്കാരംപൂണ്ട വ്യക്തികൾ ബന്ധങ്ങളെയോ അനന്തരഫലങ്ങളെയോ – അല്ലെങ്കിൽ പലപ്പോഴും സത്യത്തെയോ – പരിഗണിക്കാതെ മുന്നോട്ട് പോകുമ്പോൾ, “സൂക്ഷ്മബുദ്ധിയോ [വ്യക്തികൾ] തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” (വാ. 15).

 ചിലപ്പോഴെക്കെ നാം നിർണ്ണായകമായോ വേഗത്തിലോ പ്രവർത്തിക്കേണ്ടിവരുമെങ്കിലും അപ്പോഴും നമുക്ക് അശ്രദ്ധയെ ചെറുക്കാൻ കഴിയും. നാം ദൈവത്തിന്റെ ജ്ഞാനം സ്വീകരിക്കുകയും പരിശീലിക്കുകയും ചെയ്യുമ്പോൾ, വേണ്ടപ്പോഴൊക്കെ നമുക്ക് ആവശ്യമായ മാർഗനിർദേശം അവൻ നൽകും.