കൊടുങ്കാറ്റിനുള്ള സാധ്യത അറിയിച്ചുകൊണ്ടുള്ള കാലാവസ്ഥ പ്രവചനം മാറുമെന്ന പ്രതീക്ഷയിൽ ചില സുഹൃത്തുക്കൾ ഇംഗ്ലീഷ് ചാനലിലൂടെ വള്ളത്തിൽ യാത്ര പോയി. എന്നാൽ കാറ്റ് ഉയർന്നു, തിരമാലകൾ ആഞ്ഞടിച്ചുകൊണ്ടു അവരുടെ വള്ളത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തി. അതിനാൽ അവർ RNLIലേക്ക്  (റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ) സഹായത്തിനായി റേഡിയോ സന്ദേശമയച്ചു. പ്രക്ഷുബ്ധമായ ചില നിമിഷങ്ങൾക്ക് ശേഷം, തങ്ങളുടെ രക്ഷാപ്രവർത്തകരെ അവർ ദൂരെയായി കാണുകയും തങ്ങൾ ഉടൻതന്നെ സുരക്ഷിതരാകുമെന്ന് ആശ്വാസത്തോടെ മനസ്സിലാക്കുകയും ചെയ്തു. “വ്യക്തികൾ കടലിന്റെ നിയമങ്ങൾ അവഗണിച്ചാലും ഇല്ലെങ്കിലും, RNLI ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് വരുന്നു” എന്ന് എന്റെ സുഹൃത്തു പിന്നീടു നന്ദിനിറഞ്ഞ ചിന്തയോടെ പറയാൻ ഇടയായി.

അവൻ ഈ കഥ വിവരിക്കുമ്പോൾ, ദൈവത്തിന്റെ തിരച്ചിൽ-രക്ഷാദൗത്യം എങ്ങനെ യേശു നയിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. നമ്മളിൽ ഒരാളായി ജീവിക്കുന്ന മനുഷ്യനാകാനാണ് അവൻ ഭൂമിയിലേക്ക് വന്നത്. നമ്മുടെ പാപവും അനുസരണക്കേടും നമ്മെ ദൈവത്തിൽ നിന്നു വേർപെടുത്തിയപ്പോൾ, തന്റെ മരണ-പുനരുത്ഥാനത്തിലൂടെ അവൻ നമുക്ക് ഒരു രക്ഷാപദ്ധതി പ്രദാനം ചെയ്തു. ഗലാത്യ സഭയ്ക്ക് എഴുതിയപ്പോൾ ഈ സത്യം പൗലൊസ് ഊന്നിപ്പറയുകയുണ്ടായി: “ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തു…” (ഗലാത്യർ 1:3,4). അനുദിനം ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനായി, യേശുവിന്റെ മരണത്തിലൂടെ അവർക്കു ലഭിച്ച പുതുജീവന്റെ ദാനത്തെക്കുറിച്ച് പൗലൊസ് ഗലാത്യരെ ഓർമ്മിപ്പിച്ചു. 

നാം നഷ്ടപ്പെട്ടുപോകുന്നതിൽ നിന്ന് നമ്മെ രക്ഷിക്കാനായി നമ്മുടെ രക്ഷകനായ യേശു മനസ്സോടെ മരണത്തിന് ഏല്പിച്ചുകൊടുത്തു. അവൻ അപ്രകാരം ചെയ്തതിനാൽ, നമുക്കു ദൈവരാജ്യത്തിൽ ജീവിതമുണ്ട്. ആ നന്ദിയോടെ നമ്മുടെ സമൂഹത്തിലുള്ളവരുമായി ജീവൻ രക്ഷിക്കുന്ന ആ വാർത്തകൾ നമുക്കു പങ്കിടാൻ കഴിയും.