2016 ലെ ജൂണ്‍ മാസമായിരുന്നു അത്. എലിസബത്ത്‌ രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിനം. തികഞ്ഞ, അചഞ്ചലമായ ശ്രദ്ധയോടുകൂടെ ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന പട്ടാളക്കാരുടെ നീണ്ട നിരകൾക്കു മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന അവരുടെ വാഹനത്തിൽ നിന്ന്, രാജ്ഞി ജനക്കൂട്ടത്തിനു നേരെ കൈവീശി കാണിച്ചു. ഇംഗ്ലണ്ടിലെ ഒരു ചൂടുള്ള ദിവസമായിരുന്നു അത്. ഗാർഡുകൾ തങ്ങളുടെ പരമ്പരാഗത ഇരുണ്ട കമ്പിളി പാന്റ്‌സും താടി വരെ ബട്ടണുകളിട്ടു അടുച്ചുപൂട്ടിയ കമ്പിളി ജാക്കറ്റുകളും കൂറ്റൻ കരടി-രോമ തൊപ്പികളും ധരിച്ചിരുന്നു. സൂര്യനു കീഴിൽ കർക്കശമായ വരികളിൽ പട്ടാളക്കാർ നിൽക്കുമ്പോൾ ഒരു ഗാർഡ് തളർന്നു വീഴാൻ തുടങ്ങി. ശ്രദ്ധേയമായി, അവൻ തന്റെ കർശനമായ നിയന്ത്രണം നിലനിർത്തികൊണ് മുന്നോട്ടു വീണു. മണൽ കലർന്ന ചരലിൽ മുഖം കുത്തി വീണുവെങ്കിലും അവന്റെ ശരീരം ഒരു പലക പോലെ നീണ്ടു നിവർന്നു നിന്നു. എങ്ങനെയൊ ജാഗ്രത പാലിച്ചുകൊണ്ട് അവൻ അവിടെ കിടന്നു. 

അബോധാവസ്ഥയിൽ വീണുപോകുമ്പോഴും തന്റെ ശരീരം ആയിരിക്കുന്ന അവസ്ഥയിൽ അതേപടി പിടിച്ചുനിർത്താൻ ഈ ഗാർഡിന് കഴിഞ്ഞു. അത്തരമൊരു ആത്മനിയന്ത്രണം സ്വായത്തമാക്കാൻ വർഷങ്ങളോളം നീണ്ട പരിശീലനവും അച്ചടക്കവും അവനു വേണ്ടിവന്നു. അപ്പൊസ്തലനായ പൗലൊസ് അത്തരം അഭ്യസനത്തെ ഇപ്രകാരം വിവരിക്കുന്നു: “എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു” (1 കൊരിന്ത്യർ 9:27). “അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു” (വാ. 25) എന്നു പൗലൊസ് തിരിച്ചറിഞ്ഞു.

ദൈവകൃപ (നമ്മുടെ പ്രയത്നങ്ങളല്ല) നാം ചെയ്യുന്ന എല്ലാറ്റിനെയും താങ്ങിനിർത്തുന്നവെങ്കിലും, നമ്മുടെ ആത്മീയ ജീവിതം കർശനമായ അഭ്യസനം അർഹിക്കുന്നു. നമ്മുടെ മനസ്സിനും ഹൃദയത്തിനും ശരീരത്തിനും അച്ചടക്കം നൽകാൻ ദൈവം നമ്മെ സഹായിക്കുമ്പോൾ, പരീക്ഷകൾക്കിടയിലും ശ്രദ്ധ വ്യതിചലിക്കുമ്പോഴും അവനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നാം പഠിക്കുന്നു.