Month: നവംബർ 2024

മുന്നറിയിപ്പ് ശബ്ദങ്ങൾ

പച്ചമത്സ്യവും മഴവെള്ളവും. തിമോത്തി എന്നു പേരുള്ള ഒരു ഓസ്ട്രേലിയൻ നാവികൻ മൂന്നു മാസത്തേക്ക് ഇവ മാത്രം കൊണ്ട് ജീവിച്ചു. കരയിൽ നിന്ന് 1,200 മൈൽ അകലെ പസഫിക് സമുദ്രത്തിലൂടെ കുതിച്ചുകൊണ്ടിരിക്കുന്ന, കൊടുങ്കാറ്റിൽ തകർന്ന പായ്ക്കപ്പലിൽ ഒറ്റപ്പെട്ടുപോയ അദ്ദേഹത്തിനു പ്രതീക്ഷ നഷ്ടപ്പെട്ടു. എന്നാൽ ഒരു മെക്സിക്കൻ മത്സ്യബന്ധന ബോട്ടിലെ ജീവനക്കാർ അദ്ദേഹത്തിന്റെ തകർന്ന ബോട്ട് കണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്തി. പിന്നീട്, മെലിഞ്ഞ്, കാലാവസ്ഥയാൽ പീഢിതനായ ആ മനുഷ്യൻ ഇപ്രകാരം പ്രഖ്യാപിച്ചു, “എന്റെ ജീവൻ രക്ഷിച്ച ക്യാപ്റ്റനോടും മത്സ്യബന്ധന കമ്പനിയോടും, ഞാൻ വളരെയധികം കൃതജ്ഞതയുള്ളവനാണ്!”

തന്റെ കഠിനപരീക്ഷയെ തുടർന്ന് തിമോത്തി നന്ദി പറഞ്ഞു. എന്നാൽ ദാനീയേൽ പ്രവാചകൻ ഒരു പ്രതിസന്ധിക്ക് മുമ്പും സമയത്തും അതിനു ശേഷവും നന്ദിയുള്ള ഹൃദയം വെളിപ്പെടുത്തി. മറ്റ് യെഹൂദന്മാരോടൊപ്പം യെഹൂദയിൽ നിന്ന് ബാബേലിലേക്ക് പ്രവാസത്തിൽ പോകേണ്ടിവന്ന ദാനിയേൽ (ദാനീയേൽ 1:1-6), അധികാരത്തിൽ ഉയർന്നു വന്നുവെങ്കിലും അവനെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റു നേതാക്കളുടെ ഭീഷണിക്കു വിധേയനാകേണ്ടി വന്നു (6:1-7). “യാതൊരു ദേവനോടും” പ്രാർത്ഥിക്കുന്ന ഏതൊരാളേയും “സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും” (വാ. 7) എന്ന കൽപ്പനയിൽ മുദ്രവയ്ക്കാൻ അവന്റെ ശത്രുക്കൾ ബാബേൽ രാജാവിനെ പ്രേരിപ്പിച്ചു. ഏക സത്യദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനായ ദാനീയേൽ എന്തു ചെയ്യും? അവൻ “മുമ്പെ ചെയ്തുവന്നതുപോലെ… മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു” (വാ. 10). അവൻ നന്ദി പറഞ്ഞു. ദൈവം അവന്റെ ജീവൻ രക്ഷിച്ചു അവനു ആദരവു വരുത്തിക്കൊണ്ടു അവന്റെ നന്ദിയുള്ള ഹൃദയത്തിന് ദൈവം പ്രതിഫലം കൊടുത്തു (വാ. 26-28).

അപ്പൊസ്തലനായ പൗലൊസ് എഴുതിയതുപോലെ, “എല്ലാറ്റിന്നും സ്തോത്രം ചെയ്യാൻ” (1 തെസ്സലൊനീക്യർ 5:18) ദൈവം നമ്മെ സഹായിക്കട്ടെ. ഒരു പ്രതിസന്ധിയെ നാം അഭിമുഖീകരിക്കുകയാണെങ്കിലോ ഒന്നിലൂടെ കടന്നുപോയി കഴിഞ്ഞെങ്കിലോ, കൃതജ്ഞതയോടുകൂടിയ ഒരു പ്രതികരണം അവന് ആദരവു വരുത്തുകയും നമ്മുടെ വിശ്വാസം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഒരു ചൂടുള്ള ഭക്ഷണം

കോടതിയിൽ ഒരാൾ ദൈവത്തിനെതിരെ നിയന്ത്രണാജ്ഞ ലഭിക്കാനായി ഫയൽ ചെയ്തു. ദൈവം തന്നോട് “പ്രത്യേകിച്ച് ദയയില്ലാത്തവനായി പ്രവർത്തിക്കുന്നു” എന്നും “ഗുരുതരമായ നിഷേധാത്മക മനോഭാവം” പ്രകടമാക്കിയെന്നും അയാൾ അവകാശപ്പെട്ടു. ആ വ്യക്തിക്ക് കോടതിയിൽ നിന്നുള്ള തീർപ്പല്ല മാനസികാരോഗ്യത്തിനുള്ള ചികിത്സയാണ് ആവശ്യമെന്നു പറഞ്ഞുകൊണ്ട് ജഡ്ജി കേസ് തള്ളിക്കളഞ്ഞു. ഒരു യഥാർത്ഥ കഥ: നർമ്മം തുളുമ്പുന്നതെങ്കിലും ദുഃഖകരം.

എന്നാൽ നാം ഇതിൽ നിന്നു വ്യത്യസ്തരാണോ? “നിർത്തേണമേ, ദൈവമേ, എനിക്ക് മതിയായി!” എന്നു പറയാൻ ചിലപ്പോഴൊക്കെ നാം ആഗ്രഹിച്ചിട്ടില്ലേ? ഇയ്യോബ് അപ്രകാരം ചെയ്തു. അവൻ ദൈവത്തെ വിചാരണ ചെയ്തു. പറഞ്ഞറിയിക്കാനാവാത്ത വിധം വ്യക്തിപരമായ ദുരന്തങ്ങൾക്കു സാക്ഷ്യം വഹിച്ച ശേഷം ഇയ്യോബ് പറയുന്നു, “ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു” (ഇയ്യോബ് 13:3). “ദൈവത്തെ കോടതിയിലേക്ക്” (9:3) കൊണ്ടുപോകുന്നത് അവൻ സങ്കൽപ്പിച്ചു നോക്കുന്നു. അവൻ ഒരു നിയന്ത്രണാജ്ഞ പോലും പുറപ്പെടുവിക്കുന്നു: “നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ” (13:21). ഇയ്യോബിന്റെ അന്യായഭാഗ വാദം അവന്റെ സ്വന്തം നിരപരാധിത്വമല്ല, മറിച്ച് ദൈവത്തിന്റെ യുക്തിരഹിതമായ കാർക്കശ്യമായി അവൻ വീക്ഷിച്ച കാര്യമായിരുന്നു: “പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?” (10:3).

ദൈവം അനീതി കാണിക്കുകയാണെന്നു ചിലപ്പോൾ നമുക്കു തോന്നാം. സത്യത്തിൽ, ഇയ്യോബിന്റെ കഥ സങ്കീർണ്ണമാണ്. എളുപ്പമുള്ള ഉത്തരങ്ങൾ അതു നൽകുന്നില്ല. ഒടുവിൽ ദൈവം ഇയ്യോബിന്റെ ഭൗതീക സമ്പത്തുകൾ പുനഃസ്ഥാപിക്കുന്നുണ്ടെങ്കിലും നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതി എല്ലായ്പ്പോഴും അതായിരിക്കില്ല. ഒരുപക്ഷേ ഇയ്യോബിന്റെ അന്തിമ ഏറ്റുപറയലിൽ നിന്നു നമുക്ക് ഒരു വിധി പോലെ ഒന്നു കണ്ടെത്താം: “അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി” (42:3). നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത കാരണങ്ങൾ ദൈവത്തിനുണ്ട്. അതിൽ അതിശയകരമായ പ്രത്യാശയുണ്ട് എന്നതാണ് കാര്യം.

നിയന്ത്രണാജ്ഞ

എന്നോടൊപ്പം നടക്കുക

ദേശീയ താങ്ക്സ്ഗിവിംഗ് അവധിയോട് അനുബന്ധിച്ച്, യുഎസ് പ്രസിഡന്റെ രണ്ട് ടർക്കിക്കോഴികൾക്കു പ്രസിഡൻഷ്യൽ മാപ്പ് നൽകുന്നതിനായി വൈറ്റ് ഹൗസിലേക്കു സ്വാഗതം ചെയ്തു. പരമ്പരാഗത താങ്ക്സ്ഗിവിംഗ് ഭക്ഷണത്തിന്റെ പ്രധാന വിഭവമായി വിളമ്പുന്നതിനുപകരം, ഈ ടർക്കികൾക്കു ജീവിതകാലം മുഴുവൻ ഒരു ഫാമിൽ സുരക്ഷിതമായി ജീവിക്കാൻ അവസരം ലഭിച്ചു. തങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യം മനസ്സിലാക്കാൻ ടർക്കികൾക്കു കഴിയില്ലെങ്കിലും, അസാധാരണമായ ഈ വാർഷിക പാരമ്പര്യം ഒരു മാപ്പിന്റെ ജീവദായകമായ ശക്തിയെ  എടുത്തുകാണിക്കുന്നു.

യെരൂശലേമിൽ ഇപ്പോഴും ജീവിക്കുന്ന യിസ്രായേൽമക്കൾക്കു ശക്തമായ മുന്നറിയിപ്പ് എഴുതിയപ്പോൾ, ക്ഷമയുടെ പ്രാധാന്യം പ്രവാചകനായ മീഖാ മനസ്സിലാക്കിയിരുന്നു. ഒരു നിയമപരമായ പരാതിക്ക് സമാനമായി, തിന്മ ആഗ്രഹിച്ചതിനും അത്യാഗ്രഹം, വ്യാജം, അക്രമം എന്നിവയിൽ ഏർപ്പെട്ടതിനും (മീഖാ 6:10-15) രാഷ്ട്രത്തിനെതിരെ ദൈവം സാക്ഷ്യം വഹിക്കുന്നതായി മീഖാ രേഖപ്പെടുത്തി (1:2).

ഈ കലഹപ്രിയമായ പ്രവൃത്തികൾക്കിടയിലും, ദൈവം എന്നേക്കും കോപിക്കുകയില്ല, പകരം “അകൃത്യം ക്ഷമിക്കയും അതിക്രമം മോചിക്കയും” (7:18) ചെയ്യും എന്ന വാഗ്ദത്തത്തിൽ വേരൂന്നിയ പ്രത്യാശ മീഖായിൽ അവശേഷിക്കുന്നു. സ്രഷ്ടാവും ന്യായാധിപനും എന്ന നിലയിൽ, ആത്യന്തികമായി യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും നിവൃത്തിയായ അബ്രഹാമിനോടുള്ള അവന്റെ വാഗ്ദത്തം (വാ. 20) നിമിത്തം, നമ്മുടെ പ്രവൃത്തികൾ നമുക്കെതിരായി അവൻ കണക്കാക്കില്ലെന്ന് ആധികാരികമായി പ്രഖ്യാപിക്കാൻ അവനു കഴിയും (വാ. 20). 

ദൈവത്തിന്റെ നിലവാരങ്ങൾക്കു യോജിച്ചു ജീവിക്കുന്നതിൽ നാം പരാജയപ്പെടുന്ന എല്ലാ വിധങ്ങളിൽനിന്നും മാപ്പുനൽകുന്നത്, വലിയ അനുഗ്രഹങ്ങൾ കൈവരുത്തുന്ന അനർഹമായ ഒരു ദാനമാണ്. അവന്റെ പൂർണ്ണമായ ക്ഷമയുടെ പ്രയോജനങ്ങൾ നാം കൂടുതലായി ഉൾക്കൊള്ളുന്ന വേളയിൽ, സ്തുതിയിലും നന്ദിയിലും നമുക്ക് പ്രതികരിക്കാം.

വളരെ മനോഹരം

മിഷിഗണിലെ ഹൈലാൻഡ് പാർക്കിലെ തെരുവുവിളക്കുകൾ അണഞ്ഞപ്പോൾ, മറ്റൊരു പ്രകാശ സ്രോതസ്സായ സൂര്യനോടുള്ള അഭിനിവേശം അവിടെ ഉയർന്നുവന്നു. സാമ്പത്തിക ഭാരത്താൽ ബുദ്ധിമുട്ടുന്ന നഗരത്തിന് അതിന്റെ അവശ്യ സേവനങ്ങൾ നിർവഹിക്കുന്ന കമ്പനിക്കു പണം നൽകാൻ ധനമില്ലാതെയായി തീർന്നു. തെരുവുവിളക്കുകൾ അണച്ചുകൊണ്ടു വൈദ്യുതി കമ്പനി 1400 വിളക്കുകാലുകളിലെ ബൾബുകൾ നീക്കം ചെയ്തു. ഇതോടെ പ്രദേശവാസികൾ സുരക്ഷിത്വമില്ലാതെ ഇരുട്ടിൽ തങ്ങേണ്ടിവന്നു. “അതാ കുറച്ചു കുട്ടികൾ സ്കൂളിലേക്കു പോകുന്നു,” ഒരു പ്രദേശവാസി വാർത്താ സംഘത്തോടു പറഞ്ഞു. “വെളിച്ചമില്ല. വഴി കാണാൻ കഴിയാതെ ഒരു ഊഹം വച്ചാണ് അവർ നടക്കുന്നത്.”

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന തെരുവ് വിളക്കുകൾ നഗരത്തിൽ സ്ഥാപിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘം രൂപീകരിച്ചപ്പോൾ അവസ്ഥയ്ക്കു മാറ്റം സംഭവിച്ചു. ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട്, പ്രദേശവാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു പ്രകാശ സ്രോതസ്സ് സുസജ്ജമാക്കുകയും അതിലൂടെ ആ മാനവിക സംഘടന നഗരത്തിന്റെ ഊർജ്ജ ചിലവുകളിൽ പണം ലാഭിക്കുകയും ചെയ്തു.

ക്രിസ്തുവിലുള്ള നമ്മുടെ ജീവിതത്തിൽ, വിശ്വസിച്ച് ആശ്രയിക്കാവുന്ന നമ്മുടെ പ്രകാശ സ്രോതസ്സ് ദൈവപുത്രനായ യേശു തന്നെയാണ്. അപ്പൊസ്തലനായ യോഹന്നാൻ എഴുതിയതുപോലെ, “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല…” (1 യോഹന്നാൻ 1:5). “അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (വാ. 7) എന്നു യോഹന്നാൻ കുറിക്കുന്നു.

“യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും…” (യോഹന്നാൻ 8:12) എന്നു യേശു തന്നെ പ്രഖ്യാപിച്ചു. ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മുടെ ഓരോ ചുവടും നയിക്കുന്നതിനാൽ നാം ഒരിക്കലും ഇരുട്ടിൽ നടക്കുകയില്ല. അവന്റെ വെളിച്ചം എപ്പോഴും തേജസാർന്നു പ്രകാശിക്കുന്നു.