ചാമ്പ്യൻഷിപ്പ് ബാസ്ക്കറ്റ്ബോൾ കളികൾക്കിടയിൽ പൊതുജനത്തെ സംബോധന ചെയ്തുള്ള ആവേശോജ്വലമായ പ്രഖ്യാപനങ്ങൾക്കു പേരുകേട്ട വ്യക്തിയാണ് കൈൽ സ്പെല്ലർ. “നമുക്കു ആരംഭിക്കാം!” അദ്ദേഹം മൈക്കിലൂടെ ഇടിമുഴങ്ങുന്ന പോലെ പറഞ്ഞു. 2022-ലെ മികച്ച കമന്റേറ്റർ അവാർഡിനുള്ള നാമനിർദ്ദേശം കൈലിനു നേടിക്കൊടുത്ത ശബ്ദത്തോട്, ആയിരക്കണക്കിന് ആരാധകരും കളി കാണുകയോ കേൾക്കുകയോ ചെയ്യുന്ന ലക്ഷക്കണക്കിനു വ്യക്തികളും പ്രതികരിച്ചു. “ആൾക്കൂട്ടത്തെ എങ്ങനെ കൈയ്യിലെടുക്കാമെന്നും സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിൽ കളിക്കുന്നപോലെയുള്ള അന്തരീക്ഷം എങ്ങനെ ക്രമീകരിക്കാമെന്നും എനിക്കറിയാം,” അദ്ദേഹം പറയുന്നു. എന്നിട്ടും, അദ്ദേഹത്തിന്റെ ശബ്ദ കല പുറപ്പെടുവിക്കുന്ന ഓരോ വാക്കും — ടിവി, റേഡിയോ പരസ്യങ്ങളിലും കേൾക്കപ്പെട്ടിട്ടുള്ള ആ ശബ്ദം — ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണ്. “ഒരേയൊരു പ്രേക്ഷകനായി ഞാൻ എല്ലാം ചെയ്യുന്നു” എന്നു കൈൽ കൂട്ടിച്ചേർക്കുന്നു.
ക്രിസ്തുവിന്റെ ദൈവത്വത്തെയും പരമാധികാരത്തെയും കുറിച്ചുള്ള സംശയങ്ങൾ തങ്ങളുടെ പ്രായോഗിക ജീവിതത്തിൽ പോലും കടന്നുകയറാൻ അംഗങ്ങളെ അനുവദിച്ച കൊലൊസ്സ്യ സഭയോട്, സമാനമായ ഒരു ധാർമ്മികത അപ്പൊസ്തലനായ പൗലൊസ് ഊന്നിപ്പറഞ്ഞു. പകരം, പൗലൊസ് എഴുതി, “വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ” (കൊലൊസ്സ്യർ 3:17).
“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ” (വാ. 23) എന്നും പൗലൊസ് കൂട്ടിച്ചേർക്കുന്നു. കൈൽ സ്പെല്ലറെ സംബന്ധിച്ചിടത്തോളം, ഒരു ചാപ്ലയിൻ എന്ന നിലയിലുള്ള തന്റെ പങ്കും അതിൽ ഉൾപ്പെടുന്നു. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു, “ഇവിടെ എന്നെ ആക്കിവച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്… വിളിച്ചുപറയുന്ന ജോലി അധികമുള്ള ഒരു അലങ്കരമെന്നെയുള്ളൂ.” ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ സ്വന്തം പ്രവൃത്തി നമ്മുടെ ഒരേയൊരു പ്രേക്ഷകനെപ്പോലെ മധുരതരമായിരിക്കാൻ സാധിക്കും.
നിങ്ങളുടെ തൊഴിൽ നൈതികതയിലെ പ്രധാന ഘടകം എന്താണ്? ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്നതു നിങ്ങളുടെ വീക്ഷണത്തെ എങ്ങനെ മാറ്റിമറിക്കും?
യേശുവേ, എന്റെ ജോലിക്കായി അങ്ങേയ്ക്കു നന്ദി. അങ്ങയ്ക്കുവേണ്ടി എന്നപോലെ എല്ലാം ചെയ്യാൻ എന്നെ പ്രചോദിപ്പിക്കേണമേ.