ആഭ്യന്തര വിമാനയാത്രയ്ക്കായി പ്രീഫ്ലൈറ്റ് പരിശോധന നടത്തവേ, ഒരു യാത്രക്കാരൻ പറക്കുന്നതിനെക്കുറിച്ച് ഉത്കണ്ഠയും ആശങ്കയും പ്രകടിപ്പിക്കുന്നത് ഒരു ഫ്ലൈറ്റ് അറ്റൻഡന്റ്‌ ശ്രദ്ധിച്ചു. അവൻ ഇടനാഴിയിൽ ഇരുന്ന ശേഷം ആ യാത്രക്കാരിയുടെ കൈപിടിച്ചുകൊണ്ട്, യാത്രാ പ്രക്രിയയുടെ ഓരോ ഘട്ടവും വിശദീകരിച്ചു. യാതൊന്നും പേടിക്കേണ്ടതില്ല എന്ന് പറഞ്ഞ് അവൻ അവളെ ആശ്വസിപ്പിച്ചു. “നിങ്ങൾ ഒരു വിമാനത്തിൽ കയറുമ്പോൾ, ഞങ്ങൾക്കല്ല, നിങ്ങൾക്കാണ് പ്രാധാന്യം,” അവൻ പറഞ്ഞു. “നിങ്ങൾക്കു യാത്ര സുഖപ്രദമായി അനുഭവപ്പെടുന്നില്ലെങ്കിൽ, ‘ഹേയ്, എന്താണു താങ്കൾ നേരിടുന്ന പ്രശ്നം? എനിക്ക് എന്തെങ്കിലും ചെയ്തു തരാൻ കഴിയുമോ?’ എന്നു ചോദിച്ചുകൊണ്ടു ഞാൻ അവിടെ കാണും.” പരിശുദ്ധാത്മാവു തന്നിൽ വിശ്വാസിക്കുന്നവർക്കായി എന്തുചെയ്യുമെന്നു യേശു പറഞ്ഞതിന്റെ ഒരു ചിത്രമായിരിക്കാം അവന്റെ കരുതലുള്ള സാന്നിധ്യം.

ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും വ്യക്തികളെ തങ്ങളുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാൻ അനിവാര്യവും പ്രയോജനപ്രദവുമായിരുന്നു. എങ്കിലും, അതു ശിഷ്യന്മാരുടെ ഹൃദയങ്ങളിൽ വൈകാരിക പ്രക്ഷുബ്ധതയും അഗാധമായ ദുഃഖവും സൃഷ്ടിക്കാൻ ഇടയാക്കുമായിരുന്നു (യോഹന്നാൻ 14:1). അതിനാൽ ലോകത്തിൽ തന്റെ ദൗത്യം നിർവഹിക്കാൻ അവരെ ഒറ്റയ്ക്കു വിടില്ല എന്നു അവൻ അവരെ ആശ്വസിപ്പിച്ചു. അവരോടൊപ്പം ആയിരിക്കാൻ അവൻ പരിശുദ്ധാത്മാവിനെ അയയ്ക്കും – “കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (വാ. 16). ആത്മാവു യേശുവിനെക്കുറിച്ചു സാക്ഷ്യം വഹിക്കുകയും ക്രിസ്തു ചെയ്തതും പറഞ്ഞതും എല്ലാം അവരെ ഓർമ്മിപ്പിക്കുകയും ചെയ്യും (വാ. 26). ക്ലേശകരമായ സമയങ്ങളിൽ അവർ അവനാൽ “ധൈര്യപ്പെടും” (പ്രവൃത്തികൾ 9:31).

ഈ ജീവിതത്തിൽ, എല്ലാവരും-ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഉൾപ്പെടെ-ആകുലത, ഭയം, വ്യസനം എന്നിവയുടെ പ്രക്ഷുബ്ധത അനുഭവിക്കും. എങ്കിലും, അവന്റെ അഭാവത്തിൽ നമ്മെ ആശ്വസിപ്പിക്കാൻ പരിശുദ്ധാത്മാവു സന്നിഹിതനായിരിക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്തിട്ടുണ്ട്.