എന്റെ കണ്ണുകൾക്ക്, ക്രിസ്മസ് ട്രീ തീയിൽ ജ്വലിക്കുന്നതായി തോന്നി! കൃത്രിമ വിളക്കുകൾ കൊണ്ടല്ല, യഥാർത്ഥ തീ കൊണ്ട്. ഞങ്ങളെ ഒരു സുഹൃത്തിന്റെ “പഴയ ജർമ്മൻ രീതി’’യിലുള്ള ക്രിസ്തുമസ് ആഘോഷത്തിലേക്കു ക്ഷണിച്ചു. രുചികരമായ പരമ്പരാഗത മധുരപലഹാരങ്ങളും കത്തിച്ചുവെച്ച യഥാർത്ഥ മെഴുകുതിരികളുള്ള ഒരു മരവും ഉൾക്കൊള്ളുന്ന ഒരു ആഘോഷമായിരുന്നു അത്. (സുരക്ഷയ്ക്കായി, പുതുതായി മുറിച്ചെടുത്ത മരം ഒരു രാത്രി മാത്രമാണ് കത്തിക്കുന്നത്.)
മരം കത്തുന്നത് കണ്ടപ്പോൾ, കത്തുന്ന മുൾപടർപ്പിൽ മോശെ ദൈവവുമായി കണ്ടുമുട്ടിയതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. മരുഭൂമിയിൽ ആടുകളെ മേയ്ക്കുമ്പോൾ, തീകത്തിയിട്ടും ദഹിപ്പിക്കപ്പെടാത്ത ഒരു ജ്വലിക്കുന്ന മുൾപടർപ്പു മോശയെ അത്ഭുതപ്പെടുത്തി. അതെന്താണെന്നു നോക്കുന്നതിനായി അവൻ മുൾപ്പടർപ്പിനടുത്തെത്തിയപ്പോൾ ദൈവം അവനെ വിളിച്ചു. കത്തുന്ന മുൾപടർപ്പിൽ നിന്നുള്ള സന്ദേശം ന്യായവിധിയുടേതല്ല, യിസ്രായേൽ ജനതയുടെ രക്ഷയുടെ സന്ദേശമായിരുന്നു. ഈജിപ്തിൽ അടിമകളായിരുന്ന തന്റെ ജനത്തിന്റെ കഷ്ടതയും ദുരിതവും ദൈവം കണ്ടിരുന്നു, “അവരെ രക്ഷിക്കാൻ ഇറങ്ങിവന്നിരിക്കുന്നു’’ (പുറപ്പാട് 3:8).
ദൈവം യിസ്രായേല്യരെ ഈജിപ്തുകാരിൽ നിന്ന് രക്ഷിച്ചച്ചെങ്കിലും, എല്ലാ മനുഷ്യരാശിക്കും അപ്പോഴും രക്ഷ ആവശ്യമായിരുന്നു – ശാരീരിക ക്ലേശങ്ങളിൽ നിന്നു മാത്രമല്ല, തിന്മയും മരണവും നമ്മുടെ ലോകത്തിലേക്കു കൊണ്ടുവന്ന പ്രത്യാഘാതങ്ങളിൽ നിന്നും. നൂറുകണക്കിന് വർഷങ്ങൾക്കു ശേഷം, ദൈവം വെളിച്ചത്തെ, തന്റെ പുത്രനായ യേശുവിനെ, “ലോകത്തെ വിധിക്കാനല്ല, ലോകം അവനാൽ രക്ഷിക്കപ്പെടുവാനായി’’ (യോഹന്നാൻ 3:17) അയച്ചുകൊണ്ട് (യോഹന്നാൻ പ്രതികരിച്ചു (1:9-10).
യേശുവിലൂടെയുള്ള രക്ഷ എന്ന ദൈവിക ദാനത്തെ നിങ്ങൾക്ക് എങ്ങനെ ആഘോഷിക്കാനാകും? മറ്റേതു പാരമ്പര്യങ്ങളാണ് നിങ്ങളെ അവനിലേക്കു ചൂണ്ടിക്കാണിക്കുന്നത്?
സ്വർഗ്ഗസ്ഥനായ പിതാവേ, ലോകത്തിന്റെ വെളിച്ചമായ യേശുവിനെ അയച്ചതിനു നന്ദി.