ക്രിസ്തുമസിന് മുമ്പുള്ള തിരക്കേറിയ ഒരു ദിവസം, എന്റെ അയൽപക്കത്തെ തിരക്കേറിയ പോസ്റ്റ് ഓഫീസിലെ മെയിൽ കൗണ്ടറിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തി. അവളുടെ മെല്ലെയുള്ള നടപ്പു കണ്ട് ക്ഷമയോടെ തപാൽ ഗുമസ്തൻ അവളെ അഭിവാദ്യം ചെയ്തു, “ഹലോ, ചെറുപ്പക്കാരി’’ അവന്റെ വാക്കുകൾ സൗഹാർദ്ദപരമായിരുന്നു, എന്നാൽ “ഇളയതാണ്’ നല്ലത്’’  എന്ന് ചിലർ പറയുന്നതു കേട്ടേക്കാം.

വാർദ്ധക്യം നമ്മുടെ പ്രത്യാശയെ പ്രചോദിപ്പിക്കുമെന്ന് കാണാൻ ബൈബിൾ നമ്മെ പ്രചോദിപ്പിക്കുന്നു. ശിശുവായ യേശുവിനെ പ്രതിഷ്ഠിക്കുവാനായി, യോസേഫും മറിയയും ചേർന്ന് ദൈവാലയത്തിലേക്ക് കൊണ്ടുവരുമ്പോൾ (ലൂക്കൊസ് 2:23; കാണുക പുറപ്പാട് 13:2, 12), വൃദ്ധരായ രണ്ട് വിശ്വാസികൾ പെട്ടെന്ന് മധ്യത്തിലേക്കു കടന്നുവരുന്നു.

ഒന്നാമതായി, മശിഹായെ കാണാൻ വർഷങ്ങളോളം കാത്തിരുന്ന ശിമയോൻ—'[യേശുവിനെ] കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ എന്നു പറഞ്ഞു.’’ (ലൂക്കൊസ് 2:28-31).

ശിമയോൻ മറിയയോടും യോസേഫിനോടും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ “വളരെ വയസ്സു ചെന്ന’’ പ്രവാചകിയായ ഹന്ന (വാ. 36) വന്നു. ഏഴു വർഷം മാത്രം വിവാഹജീവിതം നയിച്ചശേഷം വിധവയായവൾ, എൺപത്തിനാലു വയസ്സുവരെ “ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.’’ യേശുവിനെ കണ്ടപ്പോൾ അവൾ ദൈവത്തെ സ്തുതിച്ചു, “യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു’’ (വാ. 37-38).

ഈ പ്രത്യാശയുള്ള രണ്ട്  ദാസീദാസന്മാർ വലിയ പ്രതീക്ഷകളോടെ ദൈവത്തിനായി കാത്തിരിക്കുന്നത് – നമ്മുടെ പ്രായം കണക്കിലെടുക്കാതെ – ഒരിക്കലും അവസാനിപ്പിക്കരുതെന്നു നമ്മെ ഓർമ്മിപ്പിക്കുന്നു.