ഞങ്ങളുടെ കാർ ഒരു തുറസ്സായ മൈതാനത്തിനു സമീപം പാർക്ക് ചെയ്തിട്ട്, അതിലൂടെ ഞങ്ങളുടെ വീട്ടിലേക്ക് നടക്കുമ്പോൾ, മിക്കവാറും എല്ലായ്പ്പോഴും ഞങ്ങളുടെ വസ്ത്രങ്ങളിൽ ചില കായ്കൾ ഒട്ടിപ്പിടിച്ചിരിക്കും, പ്രത്യേകിച്ച് ശൈത്യകാലത്ത്. “കിട്ടുന്ന വാഹനത്തിൽ കയറി സഞ്ചരിക്കുന്ന’’ ഈ കുഞ്ഞന്മാർ വസ്ത്രങ്ങൾ, ഷൂസ് അല്ലെങ്കിൽ കടന്നുപോകുന്ന മറ്റെന്തെങ്കിലും വസ്തുക്കൾ എന്നിവയിൽ പറ്റിപ്പിടിച്ച് അവരുടെ അടുത്ത ലക്ഷ്യസ്ഥാനത്തെത്തുന്നു. എന്റെ പ്രാദേശിക വയലിലും ലോകമെമ്പാടും ഇങ്ങനെ വിത്തുകൾ പ്രചരിപ്പിക്കുന്നത് പ്രകൃതിയുടെ രീതിയാണ്.
പറ്റിപ്പിടിച്ചിരിക്കുന്ന കായ്്കൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യാൻ ഞാൻ ശ്രമിക്കുമ്പോൾ, “നല്ലതിനോടു പറ്റിക്കൊൾവാൻ’’ (റോമർ 12:9) യേശുവിൽ വിശ്വസിക്കുന്നവരെ ഉപദേശിക്കുന്ന സന്ദേശത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മൾ മറ്റുള്ളവരെ സ്നേഹിക്കാൻ ശ്രമിക്കുമ്പോൾ, അത് വെല്ലുവിളി നിറഞ്ഞതായിരിക്കും. എന്നിരുന്നാലും, നമുക്കുള്ളതെല്ലാം ഉപയോഗിച്ച് നന്മയിൽ മുറുകെ പിടിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതിനാൽ, നമുക്ക് തിന്മയെ അകറ്റാനും അവൻ നമ്മെ നയിക്കുന്നതുപോലെ നമ്മുടെ “നിർവ്യാജ’’ സ്നേഹത്തിൽ ആയിരിക്കാനും കഴിയും (വാ. 9).
ഈ വിത്തുകൾ കൈകൊണ്ട് വെറുതെ തൂത്താൽ പോകുകയില്ല, അവ നിങ്ങളിലേക്ക് പറ്റിക്കിടക്കും. ദൈവത്തിന്റെ കാരുണ്യത്തിലും മനസ്സലിവിലും കല്പനകളിലും മനസ്സ് നിലനിർത്തിക്കൊണ്ട് നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്കും – അവന്റെ ശക്തിയിൽ – നാം സ്നേഹിക്കുന്നവരെ മുറുകെ പിടിക്കാൻ കഴിയും. മറ്റുള്ളവരുടെ ആവശ്യങ്ങൾ നമ്മുടെ ആവശ്യത്തിനുമുമ്പിൽ വെക്കാൻ ഓർമ്മിച്ചുകൊണ്ട് “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു’’ നിലകൊള്ളാൻ അവൻ നമ്മെ സഹായിക്കുന്നു, (വാ. 10).
അതെ, ആ വി്ത്തുകൾ വെല്ലുവിളി ഉയർത്തുന്നതായിരിക്കും, എന്നാൽ മറ്റുള്ളവരെ സ്നേഹത്തിൽ മുറുകെപ്പിടിക്കാനും ദൈവശക്തിയാൽ “നല്ലതിനെ’’ മുറുകെ പിടിക്കാനും അവ എന്നെ ഓർമ്മിപ്പിക്കുന്നു (വാ. 9; ഫിലിപ്പിയർ 4:8-9 കൂടി കാണുക).
നല്ലതിനോടു പറ്റിനിൽക്കുന്നത്, വെല്ലുവിളി നേരിടുുന്ന ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ സ്നേഹിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും? ആത്മാർത്ഥമായ ഒരു സ്നേഹം ദൃഢമായ സ്നേഹം ആകുന്നത് എങ്ങനെ?
യേശുവേ, നല്ലതിനെ എന്റെ മുഴു ബലത്തോടെയും മുറുകെ പിടിക്കാൻ എന്നെ ഓർമ്മിപ്പിക്കണമേ. നിങ്ങളുടെ സ്നേഹം മറ്റുള്ളവരോട് പ്രതിഫലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.