ഗർഭിണിയായ ഞങ്ങളുടെ അയൽക്കാരി അവളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു എന്ന വാർത്തയ്ക്കായി ഞങ്ങൾ ഒരുപാടു നാളായി കാത്തിരിക്കുന്നതുപോലെ തോന്നി. “പെൺകുട്ടിയാണ്!” എന്നു പറഞ്ഞുകൊണ്ടുള്ള ഒരു സൈൻ അവരുടെ വീടിന്റെ മുൻവശത്തെ പുൽത്തകിടിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, അവളുടെ മകളുടെ ജനനം ഞങ്ങൾ ആഘോഷിക്കുകയും പുറത്തുവച്ച സൈൻബോർഡ് കാണാതെപോയ സുഹൃത്തുക്കൾക്കു സന്ദേശമയയ്ക്കു കയും ചെയ്തു.
ഒരു കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നതു വളരെയധികം ആവേശകരമാണ്. യേശുവിന്റെ ജനനത്തിനുമുമ്പ്, ഏതാനും മാസങ്ങൾ മുമ്പു ആരംഭിച്ച കാത്തിരിപ്പായിരുന്നില്ല അത്. തലമുറകളായി യിസ്രായേൽ പ്രതീക്ഷിക്കുന്ന രക്ഷകനായ മിശിഹായുടെ ജനനത്തിനായി അവർ വാഞ്ചയോടെ കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ ജീവിതകാലത്ത് ഈ വാഗ്ദത്തത്തിന്റെ നിവൃത്തി കാണാൻ കഴിയുമോ എന്നു വിശ്വസികളായ യെഹൂദന്മാർ വർഷങ്ങളോളം ആശ്ചര്യം കൊണ്ടതായി ഞാൻ സങ്കൽപ്പിക്കുന്നു.
ഒരു രാത്രി, ഒടുവിൽ മിശിഹാ ജനിച്ചുവെന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരു ദൂതൻ ബേത്ത്ലേഹെമിലെ ഇടയന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ ഏറെക്കാലമായി കാത്തിരുന്ന വാർത്ത സ്വർഗത്തിൽ പ്രദർശിപ്പിച്ചു. “നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” (ലൂക്കൊസ് 2:12) എന്ന് അവൻ അവരോട് പറഞ്ഞു. ഇടയന്മാർ യേശുവിനെ കണ്ടതിനുശേഷം, അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടു “പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു” (വാ. 17).
യേശുവിന്റെ ജനനത്തെക്കുറിച്ച് മറ്റുള്ളവരോട് പറയേണ്ടതിനായി, തങ്ങൾ ഏറെ നാളായി കാത്തിരുന്ന ശിശു എത്തിയെന്നു ഇടയന്മാർ അറിയണമെന്നു ദൈവം ആഗ്രഹിച്ചു. തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും ഈ ലോകത്തിന്റെ തകർച്ചയിൽ നിന്നു തന്റെ ജീവനിലൂടെ രക്ഷ നൽകുന്നുവെന്നതിനാൽ നാം ഇപ്പോഴും അവന്റെ ജനനം ആഘോഷിക്കുന്നു. സമാധാനം അറിയാനും സന്തോഷം അനുഭവിക്കാനും നാം ഇനി ഇനി കാത്തിരിക്കേണ്ടതില്ല. അതു പ്രഖ്യാപിക്കേണ്ട ഒരു നല്ല വാർത്തയാണ്!
ഈ വാർത്ത കേട്ട ഇടയന്മാർക്ക് എന്തു തോന്നി കാണുമെന്നാണു നിങ്ങൾ കരുതുന്നത്? യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള സുവാർത്ത നിങ്ങൾ എപ്രകാരം പങ്കുവെക്കും?
യേശുവേ, അങ്ങയുടെ ജനനം സുവാർത്തയാണെന്ന് ഏവരും അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.