Month: ഡിസംബര് 2024

ഞാൻ മണിമുഴക്കം കേട്ടു

ഫ്രഞ്ച് ക്വാർട്ടറിലെ ഒരു പരേഡ്, മ്യൂസിയം സന്ദർശനം, പൊരിച്ച മത്സ്യം പരീക്ഷിച്ചുനോക്കൽ എന്നിവയടങ്ങിയ പോണ്ടിച്ചേരിയിലെ എന്റെ വാരാന്ത്യം എനിക്ക് വളരെധികം ഇഷ്ടപ്പെട്ടു. പക്ഷേ എന്റെ സുഹൃത്തിന്റെ ഭവനത്തിൽ ഉറങ്ങാൻ കിടന്നപ്പോൾ, എനിക്ക് എന്റെ ഭാര്യയെയും കുട്ടികളെയും കാണാനുള്ള അതിയായ ആശയുണ്ടായി. മറ്റ് നഗരങ്ങളിൽ പ്രസംഗിക്കാനുള്ള അവസരങ്ങൾ ഞാൻ ആസ്വദിക്കാറുണ്ടെങ്കിലും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വീട്ടിലായിരിക്കാനാണ്.

യേശുവിനെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ പലതും വഴിയിൽവച്ചു സംഭവിച്ചു എന്നതാണ് അവന്റെ ജീവിതത്തിൽ  പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന ഒരു വശം. തന്റെ സ്വർഗീയ ഭവനത്തിൽ നിന്നു കണക്കുകൂട്ടാൻ കഴിയാത്തത്ര ദൂരെയും തന്റെ കുടുംബത്തിന്റെ ജന്മനാടായ നസറെത്തിൽ നിന്നും വളരെ അകലെയുമുള്ള ബേത്ത്ലേഹെമിൽവച്ചു ദൈവപുത്രൻ നമ്മുടെ ലോകത്തേക്ക് പ്രവേശിച്ചു. ജനസംഖ്യാ കണക്കെടുപ്പിനായി എത്തിയ കുടുംബങ്ങളാൽ ബേത്ത്ലേഹെം നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. അതിനാൽ ഒരു അധിക കറ്റാലമ അഥവാ “വഴിയമ്പലത്തിലെ മുറി” പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് ലൂക്കൊസ് പറയുന്നു (ലൂക്കൊസ് 2:7).

യേശുവിന്റെ ജനനസമയത്തു ലഭിക്കാതിരുന്നത് അവന്റെ മരണസമയത്തു ലഭ്യമായി. യേശു തന്റെ ശിഷ്യന്മാരെ യെരൂശലേമിലേക്കു നയിച്ചപ്പോൾ, പെസഹാ അത്താഴത്തിനായി ഒരുങ്ങാൻ അവൻ പത്രൊസിനോടും യോഹന്നാനോടും ആവശ്യപ്പെട്ടു. ഒരു കുടം വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരു മനുഷ്യനെ അവന്റെ വീട്ടിലേക്ക് അവർ അനുഗമിച്ചിട്ടു, വീട്ടുടമയോട് കറ്റാലമ - ക്രിസ്തുവിനും അവന്റെ ശിഷ്യന്മാർക്കും അന്ത്യത്താഴം കഴിക്കാൻ കഴിയുന്ന അതിഥി മുറി - ആവശ്യപ്പെടണം എന്നവൻ അവരോടു പറഞ്ഞു (22:10-12). അവിടെ, കടമെടുത്ത സ്ഥലത്ത്, ഇപ്പോൾ തിരുവത്താഴം എന്നു വിളിക്കപ്പെടുന്ന ചടങ്ങു യേശു സ്ഥാപിച്ചു. അത് ആസന്നമായ അവന്റെ ക്രൂശീകരണത്തെ സംബന്ധിച്ചുള്ള ഭാവി സൂചനയായിരുന്നു (വാ. 17-20).

നാം നമ്മുടെ ഭവനത്തെ സ്നേഹിക്കുന്നുണ്ടെങ്കിലും നാം യേശുവിന്റെ ആത്മാവിനൊപ്പം സഞ്ചരിക്കുകയാണെങ്കിൽ, ഒരു അതിഥി മുറി പോലും അവനുമായുള്ള കൂട്ടായ്മയുടെ സ്ഥലമായി മാറും.

നല്ലതിനോടു പറ്റിക്കൊൾക

പാസ്റ്റർ തിമോത്തി യാത്രയ്ക്കിടെ തന്റെ പ്രീച്ചർ കോളർ (ക്രൈസ്തവ വൈദികർ ധരിക്കുന്ന വെളുത്ത കോളർ) ധരിക്കുമ്പോൾ, പലപ്പോഴും അപരിചിതർ അദ്ദേഹത്തെ തടഞ്ഞുനിർത്തുമായിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ ഇരുണ്ട സ്യൂട്ടിന് മുകളിൽ ക്ലറിക്കൽ ബാൻഡ് കാണുമ്പോൾ, “ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ” എന്നു എയർപോർട്ടിൽവച്ചു വ്യക്തികൾ പറയും. അടുത്തിടെ ഒരു വിമാനയാത്രയിൽ, ഒരു സ്ത്രീ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനരികിൽ മുട്ടുകുത്തി അപേക്ഷിച്ചു: “താങ്കൾ ഒരു പാസ്റ്ററാണോ? എനിക്കുവേണ്ടി പ്രാർത്ഥിക്കാമോ?” പാസ്റ്റർ തിമോത്തി അവർക്കുവേണ്ടി പ്രാർത്ഥിച്ചു.

പ്രാർത്ഥന കേട്ടു ദൈവം ഉത്തരം നൽകുന്നതായി നാം മനസ്സിലാക്കുന്നത് എന്തുകൊണ്ടാണെന്നു യിരെമ്യാവിലെ ഒരു ഭാഗം വെളിപ്പെടുത്തുന്നു: ദൈവം കരുതുന്നു! തന്റെ പ്രിയപ്പെട്ടവരും എന്നാൽ പാപികളും ഓടിപ്പോയവരുമായ ജനത്തിനു അവൻ ഉറപ്പുനൽകി, “നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു” (29:11). അവർ തന്നിലേക്കു മടങ്ങുന്ന ഒരു സമയം ദൈവം പ്രതീക്ഷിച്ചിരുന്നു. “നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും” (വാ. 12-13).

ഇതും ഇതിലധികവും പ്രാർത്ഥനയെക്കുറിച്ചു പ്രവാചകൻ പഠിച്ചത് തടവിൽ കഴിയവേയാണ്. “എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും” (33:3) എന്നു ദൈവം അവനു ഉറപ്പുനൽകി.

യേശുവും പ്രാർത്ഥിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. “നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ” (മത്തായി 6:8) എന്നു അവൻ പറഞ്ഞു. അതിനാൽ പ്രാർത്ഥനയിൽ “യാചിപ്പിൻ”, “അന്വേഷിപ്പിൻ”, “മുട്ടുവിൻ” (7:7). നാം ഉയർത്തുന്ന ഓരോ യാചനയും ഉത്തരം നൽകുന്നവനിലേക്കു നമ്മെ അടുപ്പിക്കുന്നു. പ്രാർത്ഥനയിൽ നാം ദൈവത്തിനു അപരിചിതരാകേണ്ടതില്ല. അവൻ നമ്മെ അറിയുകയും നമ്മിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മുടെ ആകുലതകൾ ഇപ്പോൾ തന്നെ അവനിലേക്കു നമുക്ക് എത്തിക്കാവുന്നതാണ്.

നമ്മുടെ ഷെൽട്ടറിലേക്ക് ഓടുക

പെറുവിലേക്കുള്ള ഒരു ഹ്രസ്വകാല മിഷൻ യാത്രയ്ക്കിടെ ഞാൻ ഒരു ഔട്ട്റീച്ചിൽ ആയിരിക്കുമ്പോൾ, ഒരു യുവാവ് എന്നോടു കുറച്ചു പണം ചോദിച്ചു. സുരക്ഷാ കാരണങ്ങളാൽ പണം നൽകരുതെന്ന് എന്റെ സംഘത്തിനു നിർദ്ദേശം ലഭിച്ചിരുന്നു. ആ സാഹചര്യത്തിൽ എനിക്ക് അവനെ എപ്രകാരം സഹായിക്കാനാകും? അപ്പോൾ പ്രവൃത്തികൾ 3-ലെ മുടന്തനോട് അപ്പൊസ്തലന്മാരായ പത്രൊസിന്റെയും യോഹന്നാന്റെയും പ്രതികരണം ഞാൻ അനുസ്മരിച്ചു. എനിക്ക് പണം നൽകാൻ കഴിയില്ലെന്നും, പക്ഷേ ദൈവസ്നേഹത്തിന്റെ സുവാർത്ത പങ്കിടാൻ കഴിയുമെന്നും ഞാൻ അവനോടു വിശദീകരിച്ചു. താൻ അനാഥനാണെന്ന് അവൻ പറഞ്ഞപ്പോൾ, അവന്റെ പിതാവാകാൻ ദൈവം ആഗ്രഹിക്കുന്നുവെന്നു ഞാൻ അവനോടു പറഞ്ഞു. അത് അവന്റെ കണ്ണുകളെ ഈറനണിയിച്ചു. തുടർനടപടികൾക്കായി ഞാൻ അവനെ ഞങ്ങളുടെ ആതിഥേയ സഭയിലെ ഒരു അംഗവുമായി ബന്ധപ്പെടുത്തി.    

ചിലപ്പോഴൊക്കെ നമ്മുടെ വാക്കുകൾ അപര്യാപ്തമാണെന്നു അനുഭവപ്പെടാം. എന്നാൽ, യേശുവിനെ മറ്റുള്ളവരുമായി നാം പങ്കുവെക്കുമ്പോൾ പരിശുദ്ധാത്മാവു നമ്മെ ശക്തിപ്പെടുത്തും.

പത്രൊസും യോഹന്നാനും ദേവാലയങ്കണത്തിൽ ആ മനുഷ്യനെ കണ്ടുമുട്ടിയപ്പോൾ, ക്രിസ്തുവിനെ പങ്കുവയ്ക്കുന്നതു എന്നേക്കും മികച്ച ദാനമാണെന്ന് അവർ മനസ്സിലാക്കി. “അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു” (വാ. 6). അന്ന് ആ മനുഷ്യനു രക്ഷയും സൗഖ്യവും ലഭിച്ചു. നഷ്ടപ്പെട്ടവരെ തന്നിലേക്ക് ആകർഷിക്കാൻ ദൈവം നമ്മെ ഉപയോഗിക്കുന്നതു തുടരുന്നു.

ഈ ക്രിസ്തുമസിനു നൽകാൻ അനുയോജ്യമായ ഉപഹാരങ്ങൾക്കായി തിരയുമ്പോൾ, യഥാർത്ഥ ഉപഹാരം യേശുവിനെ അറിയുന്നതും അവൻ വാഗ്ദാനം ചെയ്യുന്ന നിത്യരക്ഷയുടെ ദാനവുമാണെന്ന് ഓർക്കുക. വ്യക്തികളെ രക്ഷകനിലേക്കു നയിക്കാൻ ദൈവത്താൽ ഉപയോഗിക്കപ്പെടാൻ നമുക്കു തുടർന്നും പരിശ്രമിക്കാം.

ഭാരം ലഘൂകരിക്കുക

ആ ദിവസം ഹോസ്പിറ്റലിൽ തിരക്കുപിടിച്ചതായിരുന്നു. പത്തൊൻപതു വയസ്സുകാരനായ സമർത്ഥനായ ഒരു ചെറുപ്പക്കാരനെ ബാധിച്ച അസുഖത്തെക്കുറിച്ച് അപ്പോഴും ഉത്തരം ലഭിച്ചില്ല. ഭവനത്തിലെത്തിയ കുടുംബത്തിനു നിരാശ തോന്നി. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മുൻവശത്ത് യെശയ്യാവ് 43:2 എന്നു അച്ചടിച്ച, മനോഹരമായി അലങ്കരിച്ച ഒരു പെട്ടി അവരുടെ വാതിൽപ്പടിയിൽ ഇരുപ്പുണ്ടായിരുന്നു. സുഹൃത്തുക്കൾ കൈകൊണ്ട് എഴുതിയ ധൈര്യം പകരുന്ന വിവിധങ്ങളായ വേദപുസ്തക വാക്യങ്ങളായിരുന്നു അതിനുള്ളിൽ ഉണ്ടായിരുന്നത്. തിരുവെഴുത്തുകളാലും കുടുംബാംഗങ്ങളുടെ സുഹൃത്തുക്കളുടെ കരുതലുള്ള പ്രവർത്തിയാലും ധൈര്യപ്പെട്ടുകൊണ്ടു അടുത്ത കുറച്ചു മണിക്കൂറുകൾ അവർ ചിലവഴിച്ചു.

കഠിനമായ സമയങ്ങളിലൂടെയോ കുടുംബപരമായ വെല്ലുവിളികളിലൂടെയോ കടന്നുപോകുന്ന വ്യക്തികളെ സംബന്ധിച്ചു ഹൃദയംഗമമായ ഒരു ഉത്തേജനം എല്ലായ്പ്പോഴും ആവശ്യമാണ്. തിരുവെഴുത്തുകൾക്ക്—ഒരു വലിയ ഭാഗത്തിനോ അല്ലെങ്കിൽ ഒരു വാക്യത്തിനോ—നിങ്ങൾക്കോ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ ധൈര്യം പകരാൻ കഴിയും. വ്യക്തിഗതമായോ സമൂഹമായോ സ്വീകരിക്കാവുന്ന ചെറിയ ചെറിയ ധൈര്യപ്പെടുത്തലുകൾ നിറഞ്ഞതാണ് യെശയ്യാവു 43. തിരഞ്ഞെടുക്കപ്പെട്ട ചില ആലോചനകൾ പരിഗണിക്കാം: ദൈവം “നിങ്ങളെ സൃഷ്ടിച്ചു,” “നിങ്ങളെ നിർമ്മിച്ചു,” “നിങ്ങളെ വീണ്ടെടുത്തു”, നിങ്ങളെ  “പേർ ചൊല്ലി” വിളിച്ചു (വാ. 1). ദൈവം “നിന്നോടുകൂടി ഇരിക്കും” (വാ. 2), അവൻ “യിസ്രായേലിന്റെ പരിശുദ്ധനും” നമ്മുടെ “രക്ഷകനും” (വാ. 3) ആകുന്നു.

ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിങ്ങൾ പരിഗണിക്കുന്ന വേളയിൽ, അവ നിങ്ങൾക്കു ധൈര്യം പകരുമാറാക്കട്ടെ. നിങ്ങൾക്ക് ആവശ്യമുള്ളത് അവൻ നൽകുന്നതിനാൽ മറ്റൊരാൾക്കു ധൈര്യം പകരാൻ നിങ്ങൾക്കു കഴിയും. വാക്യങ്ങൾ നിറച്ച പെട്ടി അധികം ചിലവുള്ള ഒന്നല്ലെങ്കിലും അതിന്റെ സ്വാധീനം വിലമതിക്കാൻ കഴിയാത്തതായിരുന്നു. അഞ്ചു വർഷത്തിനു ശേഷവും, ആ വേദവാക്യ കാർഡുകളിൽ ചിലത് ഇപ്പോഴും കുടുംബത്തിന്റെ പ്രിയപ്പെട്ടതാണ്.

ഫാസ്റ്റ്-ഫുഡ് പ്രോത്സാഹനം

മധ്യേഷ്യയിൽ ഒരുമിച്ച് വളർന്ന ബഹീറും മെദറ്റും ഉറ്റസുഹൃത്തുക്കളായിരുന്നു. എന്നാൽ ബഹീർ യേശുവിൽ വിശ്വസിക്കാൻ ആരംഭിച്ചതോടെ എല്ലാം മാറിമറിഞ്ഞു. ഇതേപ്പറ്റി ഗവൺമെന്റ്‌ അധികാരികളെ മെദറ്റ് അറിയിച്ചതോട, ബഹീർ കഠിനമായ പീഡനം സഹിക്കേണ്ടിവന്നു. “ഈ വായ് ഇനി ഒരിക്കലും യേശുവിന്റെ നാമം പറയില്ല” എന്ന് കാവൽക്കാരൻ അലറി. ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുന്നതു നിങ്ങൾക്കു തടയാൻ കഴിഞ്ഞെക്കാം. പക്ഷേ, “അവൻ എന്റെ ഹൃദയത്തിൽ ചെയ്തതിനെ മാറ്റാൻ” അവർക്ക് ഒരിക്കലും കഴിയില്ല എന്നു  ഒരുപാടു രക്തം ചൊരിയേണ്ടിവന്നെങ്കിലും ബഹീറിന് പറയാൻ കഴിഞ്ഞു. 

ആ വാക്കുകൾ മെദറ്റിന്റെ മനസ്സിൽ കിടന്നു. ഏതാനും മാസങ്ങൾക്കുശേഷം, അസുഖവും നഷ്ടവും അനുഭവിച്ച മെദറ്റ്, ജയിൽ മോചിതനായ ബഹീറിനെ തേടി യാത്രയായി. തന്റെ അഹന്തയിൽ നിന്നു തിരിഞ്ഞ്, തനിക്കും യേശുവിനെ പരിചയപ്പെടുത്തി തരാൻ അവൻ തന്റെ സുഹൃത്തിനോട് അപേക്ഷിച്ചു.  

പെന്തെക്കൊസ്തു പെരുന്നാളിൽ പത്രൊസിനു ചുറ്റും കൂടിയിരുന്നവർ ദൈവകൃപ ചൊരിയുന്നതു കാണുകയും  ക്രിസ്തുവിനെക്കുറിച്ചുള്ള പത്രൊസിന്റെ സാക്ഷ്യം കേൾക്കുകയും ചെയ്തതു മൂലം “ഹൃദയത്തിൽ കുത്തുകൊണ്ടു” (പ്രവൃത്തികൾ 2:37) പ്രവർത്തിച്ചതുപോലെ പരിശുദ്ധാത്മ പ്രേരണയിൽ മെദറ്റും പ്രവർത്തിച്ചു. മാനസാന്തരപ്പെട്ടു യേശുവിന്റെ നാമത്തിൽ സ്നാനം ഏൽക്കാൻ പത്രൊസ് ജനത്തെ ആഹ്വാനം ചെയ്തു. മൂവായിരത്തോളം പേർ അന്നു സ്നാനം ഏറ്റു. അവർ തങ്ങളുടെ പഴയ ജീവിതരീതികൾ ഉപേക്ഷിച്ചതുപോലെ, മെദറ്റും അനുതപിച്ചു രക്ഷകനെ അനുഗമിച്ചു.

അവനിൽ വിശ്വസിക്കുന്ന ഏവർക്കും യേശുവിലുള്ള പുതുജീവന്റെ ദാനം ലഭ്യമാണ്. എന്തുതന്നെ നാം ചെയ്തിരുന്നാലും, അവനിൽ ആശ്രയിക്കുമ്പോൾ പാപമോചനം നമുക്ക് ആസ്വദിക്കാനാകും.