Month: ജൂൺ 2025

യാഗത്തെ അനുസ്മരിക്കുക

ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് ശേഷം, മോസ്‌കോയിലെ എന്റെ ആതിഥേയൻ കോട്ടയ്ക്ക് പുറത്തുള്ള ഒരു റസ്റ്റോറന്റിൽ എന്നെ ഉച്ചഭക്ഷണത്തിനായി കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ, വിവാഹ വസ്ത്രങ്ങളണിഞ്ഞ നവദമ്പതികളുടെ ഒരു നിര ക്രെംലിൻ മതിലിന് പുറത്തുള്ള അജ്ഞാത സൈനികന്റെ ശവകുടീരത്തെ സമീപിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അവരുടെ വിവാഹദിനത്തിലെ ആഘോഷത്തിൽ, അത്തരമൊരു ദിവസം സാധ്യമാക്കാൻ മറ്റുള്ളവർ ചെയ്ത ത്യാഗങ്ങളെ മനഃപൂർവം ഓർക്കുന്നതും ഉൾപ്പെടുന്നു. സ്മാരകത്തിന്റെ ചുവട്ടിൽ വിവാഹ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് മുമ്പ് ദമ്പതികൾ ചിത്രമെടുത്തത് ഒരു മനോഹര കാഴ്ചയായിരുന്നു.

നമ്മുടെ ജീവിതത്തിൽ ഒരു പരിധിവരെ പൂർണ്ണത കൊണ്ടുവരാൻ ത്യാഗങ്ങൾ ചെയ്ത മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കാൻ നമുക്കെല്ലാവർക്കും കാരണമുണ്ട്. ആ ത്യാഗങ്ങളൊന്നും അപ്രധാനമല്ല, എന്നാൽ ആ ത്യാഗങ്ങൾ ഏറ്റവും പ്രധാനവുമല്ല. യേശു നമുക്കുവേണ്ടി ചെയ്ത ത്യാഗം കാണുന്നതും നമ്മുടെ ജീവിതം രക്ഷകനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ തുടങ്ങുന്നതും ക്രൂശിന്റെ ചുവട്ടിൽ മാത്രമാണ്.

അപ്പവീഞ്ഞുകൾ സ്വീകരിക്കാൻ കർത്താവിന്റെ മേശയിലേക്ക് വരുന്നത്, അപ്പത്തിലും പാനപാത്രത്തിലും ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നു. പൗലൊസ് എഴുതി, “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” (1 കൊരിന്ത്യർ 11:26). യേശു നമ്മിലും നമുക്കുവേണ്ടിയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും സ്മരണയിലും നന്ദിയിലും എല്ലാ ദിവസവും ജീവിക്കാൻ അവന്റെ മേശയിങ്കലെ നമ്മുടെ സമയം നമ്മെ ഓർമ്മിപ്പിക്കട്ടെ. 

അവൻ നമ്മെ പുതുക്കുന്നു

ഒരു ട്രാവലിംഗ് എക്‌സിക്യൂട്ടീവെന്ന നിലയിൽ, ഷോൺ സീപ്ലർ ഒരു വിചിത്രമായ ചോദ്യവുമായി മല്ലിട്ടു. ഹോട്ടൽ മുറികളിൽ അവശേഷിക്കുന്ന സോപ്പിന് എന്ത് സംഭവിക്കും? മാലിന്യക്കൂമ്പാരങ്ങളിലേക്കു വലിച്ചെറിയപ്പെടുന്ന ദശലക്ഷക്കണക്കിന് സോപ്പ് ബാറുകൾക്ക് പകരം പുതിയ ജീവിതം കണ്ടെത്താൻ കഴിയുമെന്ന് സീപ്ലർ വിശ്വസിച്ചു. അങ്ങനെ അദ്ദേഹം ക്ലീൻ ദ വേൾഡ് ആരംഭിച്ചു, അത് എണ്ണായിരത്തിലധികം ഹോട്ടലുകൾ, ക്രൂയിസ് ലൈനുകൾ, റിസോർട്ടുകൾ എന്നിവയെ സഹായിക്കുന്ന ഒരു റീസൈക്ലിംഗ് സംരംഭമായി മാറി. ഉപേക്ഷിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് കിലോ സോപ്പിനെ അണുവിമുക്തമാക്കിയതും പുതുതായി വാർത്തെടുത്തതുമായ സോപ്പ് ബാറുകളാക്കി മാറ്റി നൂറിലധികം രാജ്യങ്ങളിളെ ആവശ്യക്കാർ്ക്ക് അയച്ചു കൊടുക്കുന്നു. റീസൈക്കിൾ ചെയ്ത ഈ സോപ്പ് എണ്ണമറ്റ രോഗങ്ങളും മരണങ്ങളും തടയാൻ സഹായിക്കുന്നു.

സീപ്ലർ പറഞ്ഞതുപോലെ, “ഇത് തമാശയാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളുടെ ഹോട്ടൽ മുറിയിലെ കൗണ്ടറിലുള്ള ആ ചെറിയ സോപ്പിന് അക്ഷരാർത്ഥത്തിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിയും.”

ഉപയോഗിച്ചതോ വൃത്തികെട്ടതോ ആയ എന്തെങ്കിലും ശേഖരിക്കുന്നതും പുതിയ ജീവൻ നൽകുന്നതും നമ്മുടെ രക്ഷകനായ യേശുവിന്റെ ഏറ്റവും സ്‌നേഹപൂർവമായ സ്വഭാവമാണ്. ആ വിധത്തിൽ, അയ്യായിരം വരുന്ന ജനക്കൂട്ടത്തിന് അഞ്ച് ചെറിയ യവത്തപ്പവും രണ്ട് ചെറിയ മീനും നൽകിയതിനുശേഷം, അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു, ''ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ'' (യോഹന്നാൻ 6:12).

നമ്മുടെ ജീവിതത്തിൽ, “കഴിഞ്ഞുപോയി’’ എന്ന് തോന്നുമ്പോൾ, ദൈവം നമ്മെ കാണുന്നത് പാഴായ ജീവിതങ്ങളായല്ല, മറിച്ച് അവന്റെ അത്ഭുതങ്ങളായിട്ടാണ്. അവന്റെ ദൃഷ്ടിയിൽ നാം ഒരിക്കലും എറിഞ്ഞുകളയപ്പെട്ടവരല്ല പുതിയ രാജ്യ പ്രവർത്തനത്തിനുള്ള ദൈവിക സാധ്യതകൾ നമുക്കുണ്ട്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!” (2 കൊരിന്ത്യർ 5:17). എന്താണ് നമ്മളെ പുതിയതാക്കുന്നത്? നമ്മുടെ ഉള്ളിൽ വസിക്കുന്ന ക്രിസ്തു. 

IN-വിശ്വാസത്താലുള്ള ജീവിതം (Living by Faith)

വിശ്വസിക്കുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് നമ്മുടെ ജീവിതത്തിലെ കാര്യങ്ങ നമ്മ ആഗ്രഹിക്കുന്ന രീതിയി പോകുന്നില്ലെന്ന് കാണുമ്പോ. നിങ്ങളുടെ വിശ്വാസയാത്രയി നിങ്ങളെ സഹായിക്കുന്നതിനായി പ്രത്യേകം ചില ധ്യാനചിന്തക ഇവിടെ നിങ്ങക്കായി തയ്യാറാക്കിയിരിക്കുന്നു—നിങ്ങ വ്യക്തിപരമായ നഷ്ടം നേരിടുകയാണെങ്കിലും, നിങ്ങക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യങ്ങളുണ്ടെങ്കിലും, ഇപ്പോഴും ലഭിച്ചിട്ടില്ലാത്ത ദൈവിക വാഗ്ദാനങ്ങളുണ്ടെങ്കിലും, ദൈവവുമായി ചേന്ന് നടക്കാ നിങ്ങ ആഗ്രഹിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ വിശ്വാസം ശക്തമായിരിക്കണമെന്നില്ല, മറിച്ച് യഥാത്ഥമായിരുന്നാ മതിയെന്ന് ഈ ലേഖനങ്ങ നിങ്ങളെ പ്രബോധിപ്പിക്കുന്നു. നിങ്ങ തുടന്ന് വായിക്കുമ്പോ, നിങ്ങളുടെ വിശ്വാസം വദ്ധിക്കുവാനും, അതിലൂടെ ആത്മീയ ജീവിതം   പടുത്തുയത്തുവാനും ഇടയാകട്ടെ എന്നാണ് ഞങ്ങളുടെ പ്രാത്ഥന.

 

തകർക്കാനാവാത്ത വിശ്വാസം

ങ്ങളുടെ ആദ്യജാതനായ…

വിശ്വാസത്താലുള്ള ജീവിതം

വിശ്വസിക്കുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് നമ്മുടെ ജീവിതത്തിലെ കാര്യങ്ങ നമ്മ ആഗ്രഹിക്കുന്ന രീതിയി പോകുന്നില്ലെന്ന് കാണുമ്പോ. നിങ്ങളുടെ വിശ്വാസയാത്രയി നിങ്ങളെ സഹായിക്കുന്നതിനായി പ്രത്യേകം ചില ധ്യാനചിന്തക ഇവിടെ നിങ്ങക്കായി തയ്യാറാക്കിയിരിക്കുന്നു—നിങ്ങ വ്യക്തിപരമായ നഷ്ടം…

ദൈവത്തിന്റെ സർവ്വ ശക്തി

വടക്കേ അമേരിക്കയിലെ ശക്തമായ മിസ്സിസിപ്പി നദിയുടെ ഒഴുക്കിനെ ചുഴലിക്കാറ്റ് ഗതിമാറ്റിയപ്പോൾ അസാധ്യമെന്നു തോന്നുന്ന കാര്യം സംഭവിച്ചു. 2021 ഓഗസ്റ്റിൽ, ഐഡ ചുഴലിക്കാറ്റ് ലൂസിയാന തീരത്ത് എത്തി, അതിശയിപ്പിക്കുന്ന ഫലം 'നെഗറ്റീവ് ഫ്‌ളോ' ആയിരുന്നു, അതായത് വെള്ളം യഥാർത്ഥത്തിൽ മണിക്കൂറുകളോളം മുകളിലേക്ക് ഒഴുകി. 
ഒരു ചുഴലിക്കാറ്റിന് അതിന്റെ ജീവിതചക്രത്തിൽ പതിനായിരം ന്യൂക്ലിയർബോംബുകൾക്ക് തുല്യമായ ഊർജ്ജം ചെലവഴിക്കാൻ കഴിയുമെന്ന് വിദഗ്ധർ കണക്കാക്കുന്നു! ഒഴുകുന്ന വെള്ളത്തിന്റെ ഗതി മാറ്റുന്നതിനുള്ള അത്തരം അവിശ്വസനീയമായ ശക്തി, പുറപ്പാടിൽ രേഖപ്പെടുത്തിയിരിക്കുന്ന കൂടുതൽ പ്രാധാന്യമുള്ള “നെഗറ്റീവ് ഫ്‌ളോ” യോടുള്ള യിസ്രായേല്യരുടെ പ്രതികരണം മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നു.

നൂറ്റാണ്ടുകളായി തങ്ങളെ അടിമകളാക്കിയ ഈജിപ്തുകാരിൽ നിന്ന് പലായനം ചെയ്യുമ്പോൾ, യിസ്രായേല്യർ ചെങ്കടലിന്റെ അരികിലെത്തി. അവരുടെ മുന്നിൽ വിശാലമായ ജലാശയവും പിന്നിൽ ആയുധധാരികളായ ഈജിപ്ഷ്യൻ സൈന്യവും ഉണ്ടായിരുന്നു. അസാധ്യമെന്നു തോന്നുന്ന ആ സാഹചര്യത്തിൽ, 'യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; ...യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി'' (പുറപ്പാട് 14:21-22). അവിശ്വസനീയമായ ശക്തിപ്രകടനത്തിലൂടെ രക്ഷനേടിയ, “ജനം ഹോവയെ ഭയപ്പെട്ടു” (വാ. 31). 

ദൈവത്തിന്റെ ശക്തിയുടെ അപാരത അനുഭവിച്ചറിയുമ്പോൾ ഭയത്തോടെ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ അത് അവിടെ അവസാനിച്ചില്ല; യിസ്രായേല്യർ അവനിൽ “വിശ്വസിച്ചു” (വാ. 31). 

സൃഷ്ടിയിൽ ദൈവത്തിന്റെ ശക്തി അനുഭവിക്കുമ്പോൾ, നമുക്കും അവന്റെ ശക്തിയുടെ മുമ്പിൽ ഭയഭക്തിയോടെ നിൽക്കാനും അവനിൽ ആശ്രയിക്കാനും കഴിയും. 

വിശ്വാസം കേൾവിയാൽ വരുന്നു

പാസ്റ്റർ ബോബിനുണ്ടായ ഒരു പരിക്ക് തന്റെ ശബ്ദത്തെ ബാധിച്ചപ്പോൾ അദ്ദേഹത്തിന് പതിനഞ്ച് വർഷത്തോളം നീണ്ടുനിന്ന പ്രതിസന്ധികളും വിഷാദവും നേരിടേണ്ടിവന്നു. സംസാരിക്കാൻ കഴിയാത്ത ഒരു പാസ്റ്റർ എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. തന്റെ സങ്കടവും ആശയക്കുഴപ്പവും ദൈവത്തോട് പകർന്നുകൊണ്ട് അവൻ ഈ ചോദ്യത്തോട് പോരാട്ടം നടത്തി. “എനിക്ക് ഒരു കാര്യം മാത്രമേ ചെയ്യാനറിയൂ-ദൈവവചനത്തെ പിന്തുടരുക” അദ്ദേഹം ഓർമ്മിച്ചു. അദ്ദേഹം ബൈബിൾ വായിക്കാൻ സമയം ചിലവഴിച്ചപ്പോൾ, ദൈവത്തോടുള്ള തന്റെ സ്‌നേഹം വർദ്ധിച്ചു: ''ഞാൻ എന്റെ ജീവിതം തിരുവെഴുത്തുകളിൽ മുഴുകുന്നതിനും അതിനെ ആഗിരണം ചെയ്യുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.''

അപ്പൊസ്തലനായ പൗലൊസ് റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ ''വിശ്വാസം കേൾവിയാൽ വരുന്നു'' എന്ന പ്രയോഗം നാം കാണുന്നു. തന്റെ എല്ലാ സഹയെഹൂദന്മാരും ക്രിസ്തുവിൽ വിശ്വസിക്കാനും രക്ഷിക്കപ്പെടാനും പൗലൊസ് ആഗ്രഹിച്ചു (റോമർ 10:9). അവർ എങ്ങനെ വിശ്വസിക്കും? വിശ്വാസത്താൽ ''ക്രിസ്തുവിന്റെ വചനത്തിന്റെ കേൾവിയിലൂടെ'' (വാ. 17). 

പാസ്റ്റർ ബോബ് ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കാനും വിശ്വസിക്കാനും ശ്രമിക്കുന്നു, പ്രത്യേകിച്ചും അദ്ദേഹം ബൈബിൾ വായിക്കുമ്പോൾ. അദ്ദേഹത്തിന് ഒരു ദിവസം ഒരു മണിക്കൂർ മാത്രമേ സംസാരിക്കാൻ കഴിയൂ, അങ്ങനെ ചെയ്യുമ്പോൾ പോലും അദ്ദേഹത്തിന് നിരന്തരം വേദന അനുഭവപ്പെടുന്നു. എന്നാൽ തിരുവെഴുത്തുകളിൽ മുഴുകുന്നതിലൂടെ ദൈവത്തിൽ നിന്ന് സമാധാനവും സംതൃപ്തിയും അദ്ദേഹം കണ്ടെത്തുന്നു. അതുപോലെ നമ്മുടെ പോരാട്ടങ്ങളിൽ യേശു തന്നെത്തന്നെ വെളിപ്പെടുത്തുമെന്ന് നമുക്ക് വിശ്വസിക്കാം. നാം നേരിടുന്ന വെല്ലുവിളികൾ എന്തുതന്നെയായാലും അവന്റെ സന്ദേശം കേൾക്കുന്നതിലൂടെ അവൻ നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കും.