Month: ആഗസ്റ്റ് 2025

ദൈവസാന്നിധ്യത്തിന്റെ മുൻഗണന

2009-ൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷക സംഘം ഇരുനൂറിലധികം വിദ്യാർത്ഥികളിൽ, ദൗത്യങ്ങൾ പരസ്പരം മാറുന്നതും ഓർമ്മ വ്യായാമങ്ങളും സംബന്ധിച്ച് ഒരു പഠനം നടത്തി. അതിശയകരമെന്നു പറയട്ടെ, ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന ശീലമുള്ളതിനാൽ തങ്ങളെത്തന്നെ നല്ല മൾട്ടിടാസ്‌ക്കർമാരായി കാണുന്ന വിദ്യാർത്ഥികൾ, ഒരു സമയം ഒരു ജോലി മാത്രം ചെയ്യാൻ ഇഷ്ടപ്പെടുന്നവരേക്കാൾ മോശമാണ് എന്നു കണ്ടെത്തി. മൾട്ടി ടാസ്‌കിംഗ് അവരുടെ ചിന്തകൾ കേന്ദ്രീകരിക്കുന്നതും അപ്രസക്തമായ വിവരങ്ങളെ ഒഴിവാക്കുന്നതും കൂടുതൽ ബുദ്ധിമുട്ടാക്കി. നമ്മുടെ മനസ്സ് വ്യതിചലിക്കുമ്പോൾ ഫോക്കസ് നിലനിർത്തുന്നത് ഒരു വെല്ലുവിളിയാണ്. 
യേശു മറിയയുടെയും മാർത്തയുടെയും വീട് സന്ദർശിച്ചപ്പോൾ, മാർത്ത ജോലിയിൽ വ്യാപൃതയായിരുന്നു, “വളരെ ശുശ്രൂഷയാൽ കുഴങ്ങി” (ലൂക്കൊസ് 10:40). അവളുടെ സഹോദരി മറിയയാകട്ടെ യേശുവിന്റെ പാദപീഠത്തിൽ ഇരിക്കാനും അവൻ പഠിപ്പിക്കുന്നത് കേൾക്കാനും തയ്യാറായി. തന്നിൽ നിന്ന് ഒരിക്കലും എടുത്തുകളയാത്ത ജ്ഞാനവും സമാധാനവും അവൾ പ്രാപിച്ചു (വാ. 39-42). തന്നെ സഹായിക്കാൻ മറിയോടു പറയണമെന്ന് മാർത്ത യേശുവിനോട് ആവശ്യപ്പെട്ടപ്പോൾ, അവൻ പ്രതികരിച്ചു, “മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി’’ (വാ. 41-42). 
ദൈവം നമ്മുടെ ശ്രദ്ധ ആഗ്രഹിക്കുന്നു. പക്ഷേ, മാർത്തയെപ്പോലെ, നാം പലപ്പോഴും ജോലികളും പ്രശ്‌നങ്ങളും മൂലം ശ്രദ്ധ തിരിക്കുന്നു. നമുക്കാവശ്യമായ ജ്ഞാനവും പ്രത്യാശയും പ്രദാനം ചെയ്യാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്നിരിക്കിലും നാം ദൈവത്തിന്റെ സാന്നിധ്യത്തെ അവഗണിക്കുന്നു. പ്രാർത്ഥനയിലൂടെയും തിരുവെഴുത്തുകളെ ധ്യാനിക്കുന്നതിലൂടെയും നാം അവനോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശവും ശക്തിയും അവൻ നമുക്ക് നൽകും. 

അഭയം നൽകുന്ന ആളുകൾ

അഭയാർത്ഥി കുട്ടികളുടെ കഥകൾ കേട്ടു മനസ്സലിഞ്ഞ ഫിലും സാൻഡിയും അവരിൽ രണ്ടുപേർക്ക് അവരുടെ ഹൃദയവും വീടും തുറന്നുകൊടുത്തു. അവരെ എയർപോർട്ടിൽനിന്നു സ്വീകരിച്ചശേഷം അവർ ഭയത്തോടെ നിശബ്ദരായി വീട്ടിലേക്ക് കാറോടിച്ചു. തങ്ങൾ ഇതിന് തയ്യാറായിരുന്നോ? അവർ ഒരേ സംസ്‌കാരമോ ഭാഷയോ മതമോ ഉള്ളവരായിരുന്നില്ല, എന്നാൽ അവർ ഈ വിലയേറിയ കുട്ടികൾക്ക് അഭയം നൽകുന്ന ആളുകളായി മാറാൻ പോകുന്നു. 
രൂത്തിന്റെ കഥ ബോവസിനെ ചലിപ്പിച്ചു. നൊവോമിയെ പിന്തുണയ്ക്കാൻ അവൾ തന്റെ ജനത്തെ ഉപേക്ഷിച്ചതിനെക്കുറിച്ച് അവൻ കേട്ടു. രൂത്ത് തന്റെ വയലിൽ പെറുക്കാൻ വന്നപ്പോൾ, ബോവസ് അവളെ അനുഗ്രഹിച്ചു: ''നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ’’ (രൂത്ത് 2:12). 
ഒരു രാത്രി ബോവസിന്റെ ഉറക്കം തടസ്സപ്പെടുത്തിക്കൊണ്ട് രൂത്ത് അവന്റെ അനുഗ്രഹത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. അവന്റെ കാൽക്കൽ എന്തോ ചലിക്കുന്നതുകണ്ട് ഉണർന്ന ബോവസ് ചോദിച്ചു: “നീ ആരാണ്?” രൂത്ത് മറുപടി പറഞ്ഞു: “ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു” (3:9). 
ഒരേ എബ്രായപദം തന്നെയാണ് വസ്ത്രത്തിന്റെ തൊങ്ങലിനും ചിറകിനും ഉപയോഗിക്കുന്നത്. ബോവസ് രൂത്തിനെ വിവാഹം കഴിച്ചുകൊണ്ട് അഭയം നൽകി, അവരുടെ കൊച്ചുമകനായ ദാവീദ് യിസ്രായേലിന്റെ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവരുടെ കഥയെ പ്രതിധ്വനിപ്പിച്ചു: “ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു’’ (സങ്കീർത്തനം 36:7). 

ആധികാരികവും ദുർബലവും

“ഹേയ്, പോ ഫാങ്!’’ സഭയിലെ ഒരു സുഹൃത്ത് മെസ്സേജ് അയച്ചു. ''ഈ മാസത്തെ കെയർ ഗ്രൂപ്പ് മീറ്റിംഗിൽ, യാക്കോബ് 5:16 പറയുന്നത് ചെയ്യാൻ എല്ലാവരെയും നമുക്കു പ്രേരിപ്പിക്കാം. നമുക്ക് വിശ്വാസത്തിന്റെയും രഹസ്യം സൂക്ഷിക്കുന്നതിന്റെയും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാം, അങ്ങനെ നമുക്ക് നമ്മുടെ ജീവിതത്തിലെ പോരാട്ടത്തിന്റെ ഒരു മേഖല പങ്കിടാനും പരസ്പരം പ്രാർത്ഥിക്കാനും കഴിയും.'' 
ഒരു നിമിഷത്തേക്ക് എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങളുടെ ചെറിയ ഗ്രൂപ്പംഗങ്ങൾക്ക് വർഷങ്ങളായി പരസ്പരം അറിയാമെങ്കിലും, ഞങ്ങളുടെ എല്ലാ വേദനകളും പോരാട്ടങ്ങളും ഞങ്ങൾ ഒരിക്കലും പരസ്പരം തുറന്ന് പറഞ്ഞിരുന്നില്ല. എല്ലാറ്റിനുമുപരി, ദുർബലരാകുന്നത് ഭയങ്കരമാണ്. 
എന്നാൽ സത്യത്തിൽ, നാമെല്ലാവരും പാപികളാണ്, നാമെല്ലാവരും പോരാട്ടമനുഭവിക്കുന്നു. നമുക്കെല്ലാവർക്കും യേശുവിനെ വേണം. ദൈവത്തിന്റെ അത്ഭുതകരമായ കൃപയെക്കുറിച്ചും ക്രിസ്തുവിലുള്ള നമ്മുടെ ആശ്രയത്വത്തെക്കുറിച്ചും ഉള്ള ആധികാരിക സംഭാഷണങ്ങൾക്ക് അവനിൽ ആശ്രയിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു മാർഗ്ഗമുണ്ട്. യേശുവിനൊപ്പം, പ്രശ്‌നരഹിതമായ ജീവിതമാണെന്ന് നടിക്കുന്നത് നിർത്താം. 
അതുകൊണ്ട് ഞാൻ മറുപടി പറഞ്ഞു, ''അതേ! അത് ചെയ്യാം!' തുടക്കത്തിൽ, അത് അസഹനീയമായിരുന്നു. എന്നാൽ ഒരാൾ തുറന്ന് പങ്കുവെച്ചപ്പോൾ, മറ്റൊരാൾ ഉടൻ തന്നെ പിന്തുടർന്നു. ചിലർ മൗനം പാലിച്ചെങ്കിലും അവർ മനസ്സിലാക്കുന്നുണ്ടായിരുന്നു. ആരെയും സമ്മർദ്ദത്തിലാക്കിയില്ല. യാക്കോബ് 5:16-ന്റെ രണ്ടാം ഭാഗം “ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ’’ എന്നു പറയുന്നത് ചെയ്തുകൊണ്ടാണ് ഞങ്ങൾ സമയം അവസാനിപ്പിച്ചത്. 
യേശുവിലുള്ള വിശ്വാസികളുമായുള്ള കൂട്ടായ്മയുടെ ഭംഗി അന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ക്രിസ്തുവിലുള്ള നമ്മുടെ പൊതുവായ വിശ്വാസം നിമിത്തം, നമുക്ക് പരസ്പരം ദുർബലരാവുകയും നമ്മുടെ ബലഹീനതകളിലും പോരാട്ടങ്ങളിലും നമ്മെ സഹായിക്കാൻ അവനിലും മറ്റുള്ളവരിലും ആശ്രയിക്കുകയും ചെയ്യാം. 

ശക്തരും ബലഹീനരും

ഞങ്ങളുടെ ദത്തു മുത്തശ്ശി നിരവധി സ്‌ട്രോക്കുകൾ സംഭവിച്ച് ആശുപത്രിയിൽ ആയപ്പോൾ, അവൾക്കുണ്ടായ മസ്തിഷ്‌ക ക്ഷതം എത്രത്തോളം ആയിരുന്നുവെന്ന് ഡോക്ടർമാർക്ക് ഉറപ്പില്ലായിരുന്നു. അവളുടെ തലച്ചോറിന്റെ പ്രവർത്തനം പരിശോധിക്കാൻ ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. അവൾ വളരെക്കുറച്ച് വാക്കുകൾ മാത്രമേ സംസാരിച്ചുള്ളൂ, അതിൽപോലും വളരെക്കുറച്ചേ മനസ്സിലാകുമായിരുന്നുള്ളൂ. പക്ഷേ, പന്ത്രണ്ടു വർഷമായി എന്റെ മകളെ നോക്കിവളർത്തിയ ആ എൺപത്തിയാറുകാരി എന്നെ കണ്ടപ്പോൾ, അവളുടെ വരണ്ട വായ തുറന്നു ചോദിച്ചു: “കെയ്‌ലയ്ക്ക് എങ്ങനെയുണ്ട്?’’ അവൾ എന്നോട് ആദ്യമായി സംസാരിച്ച വാക്കുകൾ അവൾ സ്വതന്ത്രമായും പൂർണ്ണമായും സ്‌നേഹിച്ച എന്റെ മകളെക്കുറിച്ചായിരുന്നു. 
ശിഷ്യന്മാർ അംഗീകരിച്ചില്ലെങ്കിലും യേശു കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരെ മുൻപന്തിയിൽ നിർത്തുകയും ചെയ്തു. ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അനുഗ്രഹിക്കാനായ യേശുവിന്റെ മുമ്പിൽ കൊണ്ടുവന്നു. അവൻ “അവരുടെ മേൽ കൈവെച്ചു’’ അവരെ അനുഗ്രഹിച്ചു (ലൂക്കൊസ് 18:15). എന്നാൽ അവൻ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചതിൽ എല്ലാവരും സന്തോഷിച്ചില്ല. ശിഷ്യന്മാർ മാതാപിതാക്കളെ ശകാരിക്കുകയും യേശുവിനെ ശല്യപ്പെടുത്തുന്നത് നിർത്താൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവൻ ഇടപെട്ട് പറഞ്ഞു, “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ” (വാ. 16). ലളിതമായ ആശ്രയത്വത്തോടും വിശ്വാസത്തോടും ആത്മാർത്ഥതയോടും കൂടി നാം ദൈവരാജ്യത്തെ സ്വീകരിക്കണം എന്നതിന്റെ ഒരു ഉദാഹരണമായി അവൻ അവരെ വിളിച്ചു. 
ചെറിയ കുട്ടികൾക്ക് ഒരു മറഞ്ഞിരിക്കുന്ന അജണ്ട ഇല്ല. നിങ്ങൾ കാണുന്നതാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ശിശുസമാനമായ വിശ്വാസം വീണ്ടെടുക്കാൻ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമ്മെ സഹായിക്കുന്നതനുസരിച്ച്, നമ്മുടെ വിശ്വാസവും അവനിലുള്ള ആശ്രയവും ഒരു ശിശുവിനെപ്പോലെ തുറന്നതായിരിക്കട്ടെ. 

ഒരു ശിശുവിന്റെ വിശ്വാസം