ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സ്ഥാനമൊഴിയേണ്ടി വന്നു. സത്യസന്ധത പുലർത്തുന്നതിൽ അദ്ദേഹം വീഴ്ചവരുത്തിയതായി പലരും ചിന്തിച്ചു തുടങ്ങിയപ്പോൾ, പുതുതായി സ്ഥാനമേറ്റ പ്രധാനമന്ത്രിക്കു മാസങ്ങൾക്കുള്ളിൽ രാജിവെക്കേണ്ടിവന്നു! ആ സംഭവത്തിനു തുടക്കം കുറിച്ചത്, രാജ്യത്തെ ആരോഗ്യമന്ത്രി വാർഷിക പാർലമെന്ററി പ്രഭാതഭക്ഷണ പ്രാർത്ഥനാ പരിപാടിയിൽ പങ്കെടുത്തതോടെയാണ്. പൊതുജീവിതത്തിലെ സത്യസന്ധതയുടെ ആവശ്യകതയെക്കുറിച്ച് ബോധ്യം വരികയും തന്റെ തെറ്റുകളെക്കുറിച്ചു കുറ്റബോധം ഉണ്ടാകുകയും ചെയ്ത അദ്ദേഹം രാജിവച്ചു. പിന്നാലെ മറ്റ് മന്ത്രിമാർ രാജിവച്ചപ്പോൾ പ്രധാനമന്ത്രിക്കും താൻ പോകണമെന്ന് മനസ്സിലായി. സമാധാനപരമായ ഒരു പ്രാർത്ഥനാ യോഗത്തിൽ നിന്ന് ഉത്ഭവിച്ച ഒരു ശ്രദ്ധേയമായ സംഭവമായിരുന്നു അത്. യേശുവിൽ വിശ്വസിക്കുന്നവർ അവരുടെ രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (1 തിമൊഥെയൊസ് 2:1-2), അങ്ങനെ ചെയ്യുന്നതിനുള്ള ഒരു നല്ല വഴികാട്ടിയാണ് സങ്കീർത്തനം 72,
ഒരു ഭരണാധികാരിയുടെ ജോലി വിവരണവും അത് നേടാൻ അവരെ സഹായിക്കാനുള്ള പ്രാർത്ഥനയും അതിൽ ഉൾപ്പെട്ടിരിക്കുന്നു. നീതിയും സത്യ സന്ധതയും ഉള്ള ഒരു വ്യക്തി (വാ. 1-2), ദുർബലരെ സംരക്ഷിക്കുന്നവൻ (വാ. 4), ആവശ്യക്കാരെ സേവിക്കുന്നവൻ (വാ. 12-13), അടിച്ചമർത്തലിനെതിരെ നിലകൊള്ളുന്നവൻ (വാ. 14) എന്നിങ്ങനെയുള്ള ഒരു വ്യക്തിയായി ആദർശ നേതാവിനെ സങ്കീർത്തനം വിശേഷിപ്പിക്കുന്നു. അവരുടെ ഔദ്യോഗിക സമയം വളരെ ഉന്മേഷദായകമാണ്, അത് “ഭൂമിയെ നനയ്ക്കുന്ന മഴ” പോലെയാണ് (വാ. 6), അത് ദേശത്തു സമൃദ്ധി കൊണ്ടുവരുന്നു (വാ. 3, 7, 16). മശിഹായ്ക്ക് മാത്രമേ അത്തരമൊരു കാര്യം പൂർണമായി നിറവേറ്റാൻ കഴിയൂ (വാ. 11) എന്നിരിക്കിലും നേതൃത്വത്തിന് ഇതിനെക്കാൾ മികച്ച മറ്റെന്തു നിലവാരമാണ് ലക്ഷ്യമിടാനാകുന്നത്?
രാജ്യത്തിന്റെ ആരോഗ്യം ഔദ്യോഗിക ഭാരവാഹികളുടെ സത്യസന്ധതയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രങ്ങൾക്ക് “സങ്കീർത്തനം 72 നേതാക്കളെ” ആവശ്യമായിരിക്കുന്നു. അത്തരം നേതാക്കൾക്കായി നാം അന്വേഷിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലൂടെ ഈ സങ്കീർത്തനത്തിൽ കാണുന്ന ഗുണങ്ങൾ അവർ ഉൾക്കൊള്ളുന്നതിനായി അവരെ സഹായിക്കുകയും ചെയ്യാം.
ഒരു നേതാവിൽ നിങ്ങൾ എന്തൊക്കെ ഗുണങ്ങളാണ് അന്വേഷിക്കുന്നത്? നിങ്ങളുടെ പ്രാദേശിക നേതാവിനായി അല്ലെങ്കിൽ ദേശീയ നേതാക്കൾക്ക് വേണ്ടി നിങ്ങൾക്ക്എ ങ്ങനെ കൂടുതൽ പ്രാർത്ഥിക്കാൻ കഴിയും?
പിതാവേ, ഞങ്ങളുടെ നേതാക്കൾ നീതിയും സത്യസന്ധതയും നന്മയും ഉള്ള ആളുകളാകാൻ സഹായിക്കണമേ