എന്റെ ഹൈസ്കൂൾ ഇയർബുക്ക് നോക്കിക്കൊണ്ടു, കാലഹരണപ്പെട്ട ഹെയർസ്റ്റൈലുകൾ, വസ്ത്രങ്ങൾ, ഫോട്ടോകളിലെ “പഴയ രീതിയിലുള്ള” കാറുകൾ എന്നിവയിൽ എന്റെ കൊച്ചുമക്കൾ അത്ഭുതപ്പെട്ടു. ഞാൻ കണ്ടത് വ്യത്യസ്തമായ ചിലതായിരുന്നു—ആദ്യം ദീർഘകാല സുഹൃത്തുക്കളുടെ, ഇപ്പോഴുമുള്ള ചില സുഹൃത്തുക്കളുടെ പുഞ്ചിരി. അതിലുപരിയായി, ദൈവത്തിന്റെ പാലന ശക്തി ഞാൻ കണ്ടു. പൊരുത്തപ്പെടാൻ ഞാൻ പ്രയാസപ്പെട്ട ഒരു വിദ്യാലയത്തിൽ അവന്റെ സൗമ്യമായ സാന്നിധ്യം എന്നെ വലയം ചെയ്തു. അവന്റെ പരിപാലിക്കുന്ന നന്മ — തന്നെ അന്വേഷിക്കുന്ന എല്ലാവർക്കും അവൻ നൽകുന്ന ആ കരുണ — എന്നെ പരിപാലിച്ചു.
ദൈവത്തിന്റെ പരിപാലന സാന്നിധ്യത്തെക്കുറിച്ചു ദാനീയേലിന് അറിയാമായിരുന്നു. ബാബേൽ പ്രവാസ വേളയിൽ, ചെയ്യരുതെന്ന് രാജാവിന്റെ കൽപ്പന ഉണ്ടായിരുന്നിട്ടും (ദാനീയേൽ 6:7-9), അവൻ തന്റെ “മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു — താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു” (വാ. 10) പ്രാർത്ഥിച്ചു. തന്റെ പ്രാർത്ഥനാപരമായ വീക്ഷണകോണിൽ നിന്ന്, തന്റെ പ്രാർത്ഥനകൾ കേട്ടു ഉത്തരമരുളി തന്നെ നിലനിർത്തുന്ന ദൈവത്തിന്റെ പരിപാലന സാന്നിധ്യം ദാനീയേൽ ഓർക്കുമായിരുന്നു. അപ്രകാരം, ദൈവം വീണ്ടും കേട്ടു ഉത്തരമരുളി അവനെ നിലനിർത്തും.
എന്നിരുന്നാലും, പുതിയ ഒരു നിയമം ഉണ്ടായിരുന്നിട്ടും, തനിക്ക് എന്തു സംഭവിച്ചാലും ദാനീയേൽ ദൈവത്തിന്റെ സാന്നിധ്യം തേടുമായിരുന്നു. അതിനാൽ മുമ്പ് പലതവണ ചെയ്തതുവന്നതു പോലെ അവൻ പ്രാർത്ഥിച്ചു (വാ. 10). സിംഹങ്ങളുടെ ഗുഹയിൽ ആയിരിക്കുമ്പോൾ, കർത്താവിന്റെ ഒരു ദൂതനെ അയച്ചു പരിപാലിച്ചുകൊണ്ടു ദാനീയേലിന്റെ വിശ്വസ്തനായ ദൈവം അവനെ രക്ഷിച്ചു (വാ. 22). ഇപ്പോഴത്തെ പരീക്ഷാവേളകളിൽ നമ്മുടെ ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കുന്നതു ദൈവത്തിന്റെ വിശ്വസ്തതയെ ഓർത്തെടുക്കാൻ നമ്മെ സഹായിച്ചേക്കാം. ദാര്യാവേശ്രാജാവു ദൈവത്തെക്കുറിച്ചു പറഞ്ഞതുപോലെ, “അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു” (വാ. 27). ദൈവം അന്നു നല്ലവനായിരുന്നു, ഇന്നും അവൻ നല്ലവനാണ്. അവന്റെ സാന്നിധ്യം നിങ്ങളെ പരിപാലിക്കും.
ഏത് കഴിഞ്ഞകാല പരീക്ഷയാണ് നിങ്ങളെ കൂടുതൽ പരീക്ഷച്ചിട്ടുള്ളത്? എപ്രകാരമാണ് ദൈവം നിങ്ങളെ ദയാപൂർവം നിലനിർത്തിയത്?
തിരിഞ്ഞു നോക്കുമ്പോൾ, പ്രിയ പിതാവേ, അങ്ങയുടെ നിലനിർത്തുന്ന കരുണനിറഞ്ഞ സാന്നിധ്യം ഞാൻ കാണുന്നു. ഇപ്പോഴും എന്നെ പരിപാലിക്കുന്നതിനു നന്ദി.