പ്രോത്സാഹനത്തിനുള്ള വരം
“നിങ്ങളുടെ തേനീച്ചകൾ പറന്നുപോകുന്നു!” എന്റെ ഭാര്യ വാതിലിനുള്ളിലേക്കു തലകടത്തി എനിക്ക്, തേനീച്ച വളർത്തുന്ന ഒരാളും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത തന്നു. ഞാൻ പുറത്തേക്ക് ഓടി, ആയിരക്കണക്കിന് തേനീച്ചകൾ കൂട്ടിൽ നിന്ന് പറന്ന് ഉയരമുള്ള ഒരു പൈൻ മരത്തിന്റെ മുകളിൽ പറ്റിയിരിക്കുന്നത് കണ്ടു, അവ ഇനി ഒരിക്കലും മടങ്ങിവരില്ല.
തേനീച്ചകൾ കൂടു വിടുന്നതിന്റെ സൂചനകൾ മനസ്സിലാക്കുന്നതിൽ ഞാൻ അൽപ്പം പിന്നിലായിരുന്നു; ഒരാഴ്ചയിലധികമായി വീശിയടിച്ച കൊടുങ്കാറ്റ് എന്റെ പരിശോധനകളെ തടസ്സപ്പെടുത്തി. രാവിലെ കൊടുങ്കാറ്റ് അവസാനിച്ചതും തേനീച്ചകൾ പോയി. കോളനി പുതിയതും ആരോഗ്യകരവുമായിരുന്നു, പുതിയതൊന്ന് ആരംഭിക്കുന്നതിനായി തേനീച്ചകൾ യഥാർത്ഥത്തിൽ…
തുറന്ന ഇടങ്ങൾ കണ്ടെത്തുക
മാർജിൻ എന്ന തന്റെ പുസ്തകത്തിൽ, ഡോ. റിച്ചാർഡ് സ്വെൻസൺ എഴുതുന്നു, “നമുക്ക് ശ്വസിക്കാൻ കുറച്ച് ഇടമുണ്ടായിരിക്കണം. നമുക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും സുഖപ്പെടാനുള്ള അനുവാദവും വേണം. വേഗതയാൽ നമ്മുടെ ബന്ധങ്ങൾ പട്ടിണി കിടന്നു മരിക്കുന്നു. . . .'' നമ്മുടെ കുട്ടികൾ മുറിവേറ്റ നിലയിൽ നിലത്ത് കിടക്കുന്നു, നമ്മുടെ അതിവേഗ സദുദ്ദേശ്യത്താൽ ചവിട്ടിമെതിക്കപ്പെടുന്നു. ദൈവം ഇപ്പോൾ ക്ഷീണിതനാണോ? അവൻ ഇനി ആളുകളെ സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്കു നയിക്കുകയില്ലേ? ഭൂതകാലത്തിന്റെ വിശാലമായ തുറസ്സായ സ്ഥലങ്ങൾ ആരാണ് കൊള്ളയടിച്ചത്, നമുക്ക് അവ എങ്ങനെ തിരികെ ലഭിക്കും?'' സ്വെൻസൺ പറയുന്നത്, നമുക്ക്…
ക്രിസ്തുവിന്റെ ശക്തി
2013-ൽ അറുനൂറോളം കാണികൾ നിക്ക് വാലെൻഡാ, ഗ്രാൻഡ് കാന്യോണിന് സമീപം 1500 അടി വീതിയുള്ള മലയിടുക്കിലൂടെ കുറുകെ വലിച്ചുകെട്ടിയ വടത്തിലൂടെ നടക്കുന്നതിനു സാക്ഷ്യം വഹിച്ചു. വാലെൻഡ 2 ഇഞ്ച് കനമുള്ള സ്റ്റീൽ കേബിളിൽ കയറി, താഴെയുള്ള താഴ്‌വരയിലേക്ക് ഹെഡ് ക്യാമറ തിരിച്ചുകൊണ്ട് യേശുവിന് നന്ദി പറഞ്ഞു. അദ്ദേഹം ഒരു നടപ്പാതയിൽ ഉലാത്തുന്നതു പോലെ ശാന്തമായി കയറിലൂടെ നടക്കുമ്പോൾ യേശുവിനോടു പ്രാർത്ഥിക്കുകയും സ്തുതിക്കുകയും ചെയ്തു. കാറ്റ് പ്രതികൂലമായപ്പോൾ അദ്ദേഹം കുനിഞ്ഞു. പിന്നീട് എഴുന്നേറ്റ് സമനില വീണ്ടെടുത്തു, “ആ കേബിളിനെ ശാന്തമാക്കിയതിന്'' ദൈവത്തിന് നന്ദി പറഞ്ഞു. ആ…
ബ്രാൻഡ് അംബാസഡർമാരേക്കാളധികം
ഇന്റർനെറ്റ് യുഗത്തിൽ മത്സരം രൂക്ഷമായിരിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ക്രിയാത്മകമായ വഴികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് സുബാരു വാഹനങ്ങൾ എടുക്കുക. സുബാരു ഉടമകൾ വിശ്വസ്തരാണ്, അതിനാൽ കമ്പനി 'സുബി സൂപ്പർ ഫാൻസിനെ' വാഹനങ്ങളുടെ 'ബ്രാൻഡ് അംബാസഡർ' ആകാൻ ക്ഷണിക്കുന്നു.
കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു, “സുബാരു അംബാസഡർമാർ, സുബാരുവിനെക്കുറിച്ച് പ്രചരിപ്പിക്കാനും ബ്രാൻഡിന്റെ ഭാവി രൂപപ്പെടുത്താനും അവരുടെ അഭിനിവേശവും ഉത്സാഹവും സ്വമേധയാ നൽകുന്ന ഊർജ്ജസ്വലരായ വ്യക്തികളുടെ ഒരു പ്രത്യേക ഗ്രൂപ്പാണ്.” സുബാരു ഉടമസ്ഥാവകാശം ആളുകളുടെ ഐഡന്റിറ്റിയുടെ ഭാഗമാകണമെന്ന് കമ്പനി ആഗ്രഹിക്കുന്നു-അവർക്ക് അത്യധികം അഭിനിവേശമുണ്ട്, അവർക്ക് പങ്കിടാതിരിക്കാൻ കഴികയില്ല.
2…
സ്ഥിരോത്സാഹത്തിന്റെ ശക്തി
1917-ൽ, ഒരു യുവ തയ്യൽക്കാരി ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഫാഷൻ ഡിസൈൻ സ്‌കൂളിൽ പ്രവേശനം നേടിയതിൽ ആവേശഭരിതയായി. എന്നാൽ ക്ലാസുകളിലേക്ക് രജിസ്റ്റർ ചെയ്യാൻ ഫ്‌ളോറിഡയിൽ നിന്ന് ആൻ കോൺ എത്തിയപ്പോൾ, അവൾക്കു പ്രവേശനം ഇല്ലെന്ന് സ്‌കൂൾ ഡയറക്ടർ പറഞ്ഞു. “തുറന്നു പറഞ്ഞാൽ, മിസ്സിസ് കോൺ, നിങ്ങൾ ഒരു നീഗ്രോ ആണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു,” അയാൾ പറഞ്ഞു. പോകാൻ വിസമ്മതിച്ചുകൊണ്ട് അവൾ ഇപ്രകാരം പ്രാർത്ഥിച്ചു: എന്നെ ഇവിടെ നിൽക്കാൻ അനുവദിക്കൂ. അവളുടെ സ്ഥിരോത്സാഹം കണ്ട്, ഡയറക്ടർ ആനിനെ താമസിക്കാൻ അനുവദിച്ചു, പക്ഷേ വെള്ളക്കാർക്ക് മാത്രമുള്ള ക്ലാസ്…
യേശു നമ്മുടെ സഹോദരൻ
ബ്രിഡ്ജർ വാക്കറിന് ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഒരു നായ തന്റെ ഇളയ സഹോദരിക്ക് നേരെ കുതിച്ചുചെല്ലുന്നത് അവൻ കണ്ടു. നായയുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് അവളെ സംരക്ഷിക്കുന്നതിനായി ബ്രിഡ്ജർ അവളുടെ മുന്നിലേക്ക് ചാടി. അടിയന്തര പരിചരണം ലഭിക്കുകയും മുഖത്ത് തൊണ്ണൂറ് തുന്നലുകൾ ഇടുകയും ചെയ്തശേഷം, ബ്രിഡ്ജർ തന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. “ആരെങ്കിലും മരിക്കേണ്ടി വന്നാൽ, അത് ഞാനായിരിക്കണമെന്ന് ഞാൻ ചിന്തിച്ചു.” നന്ദിയോടെ പറയട്ടെ, പ്ലാസ്റ്റിക് സർജന്മാർ ബ്രിഡ്ജറിന്റെ മുഖം സുഖപ്പെടുത്തി. തന്റെ സഹോദരിയെ കെട്ടിപ്പിടിക്കുന്ന അവന്റെ സമീപകാല ചിത്രങ്ങളിൽ തന്റെ സഹോദരിയോടുള്ള സ്‌നേഹം…
ഏകനെങ്കിലും വിസ്മരിക്കപ്പെട്ടിട്ടില്ല
അവരുടെ കഥകൾ കേൾക്കുമ്പോൾ, ഒരു തടവുകാരനായിരിക്കുന്നതിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ഒറ്റപ്പെടലും ഏകാന്തതയുമാണെന്ന് വ്യക്തമാകും. വാസ്തവത്തിൽ, തടവറയുടെ ദൈർഘ്യം എന്തായിരുന്നാലും മിക്ക തടവുകാർക്കും സുഹൃത്തുക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ രണ്ട് സന്ദർശനങ്ങൾ മാത്രമേ ലഭിക്കൂ എന്ന് ഒരു പഠനം വെളിപ്പെടുത്തി. ഏകാന്തത ഒരു നിരന്തരമായ യാഥാർത്ഥ്യമാണ്.
ജയിലിൽ കിടക്കുമ്പോൾ യോസേഫിന് തോന്നിയത് അന്യായമായി കുറ്റാരോപിതനായതിന്റെ വേദനയാണ് എന്നു ഞാൻ ചിന്തിക്കുന്നു. എന്നാൽ പ്രതീക്ഷയുടെ ഒരു തിളക്കം ഉണ്ടായിരുന്നു. ഫറവോന്റെ വിശ്വസ്ത സേവകനായിരുന്ന സഹതടവുകാരന്റെ സ്വപ്‌നം ശരിയായി വ്യാഖ്യാനിക്കാൻ ദൈവം യോസേഫിനെ സഹായിച്ചു. യോസേഫ് ആ…
ഒരു വ്യത്യസ്ത സമീപനം
1800-കളുടെ അവസാനത്തിൽ ആഫ്രിക്കൻ രാജ്യമായ കലബാറിലേക്ക് (ഇപ്പോൾ നൈജീരിയ) മേരി സ്ലെസ്സർ കപ്പൽ കയറിയപ്പോൾ, അന്തരിച്ച ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ മിഷനറി പ്രവർത്തനം തുടരാൻ അവൾ ഉത്സാഹഭരിതയായിരുന്നു. അവളുടെ ആദ്യ നിയമനം, സഹ മിഷനറിമാരുടെ ഇടയിൽ ജീവിച്ചുകൊണ്ട് സ്‌കൂളിൽ പഠിപ്പിക്കുകയായിരുന്നു. തദ്ദേശീയരെ സേവിക്കുന്നതിനുള്ള തന്റെ അവസരം ഇല്ലാതായത് അവളെ ഭാരപ്പെടുത്തി. അതുകൊണ്ട് അവൾ ആ പ്രദേശത്ത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ചെയ്തു - അവൾ സേവിക്കുന്ന ആളുകളുടെ ഒപ്പം താമസം ആരംഭിച്ചു. മേരി അവരുടെ ഭാഷ പഠിച്ചു, അവരുടെ രീതിയിൽ ജീവിച്ചു, അവരുടെ…
എന്നേക്കും വിശ്വസ്തനായ ദൈവം
സേവ്യർ എലിമെന്ററി വിദ്യാർത്ഥിയായിരുന്നപ്പോൾ, ഞാനാണ് അവനെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുവന്നിരുന്നത്. ഒരു ദിവസം, കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ നടന്നില്ല. ഞാൻ അവനെ വിളിച്ചുകൊണ്ടുവരുവാൻ വൈകി. ഞാൻ അതിവേഗം കാറോടിച്ചു, പരിഭ്രാന്തമായി പ്രാർത്ഥിച്ചുകൊണ്ട് കാർ പാർക്ക് ചെയ്തു. അവൻ തന്റെ ബാഗ് കെട്ടിപ്പിടിച്ചുകൊണ്ട് ഒരു ടീച്ചറുടെ അടുത്ത് ബെഞ്ചിൽ ഇരിക്കുന്നത് ഞാൻ കണ്ടു. "എന്നോട് ക്ഷമിക്കണം, മിജോ. നീ ഓകെയാണോ?’’ അവൻ നെടുവീർപ്പിട്ടു. “എനിക്ക് കുഴപ്പമില്ല പക്ഷേ മമ്മി വൈകിയതിൽ എനിക്ക് ദേഷ്യമുണ്ട്.’’ ഞാൻ അവനെ എങ്ങനെ കുറ്റപ്പെടുത്തും? എനിക്കും എന്നോട് ദേഷ്യമായിരുന്നു. ഞാൻ എന്റെ…
ഞാൻ ആരാണ്?
റോബർട്ട് ടോഡ് ലിങ്കൻ തന്റെ പിതാവ്, പ്രിയപ്പെട്ട അമേരിക്കയുടെ ഇഷ്ട പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ നിഴലിലാണ് ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം വളരെക്കാലം, റോബർട്ടിന്റെ ഐഡന്റിറ്റി തന്റെ പിതാവിന്റെ അതിശക്തമായ സാന്നിധ്യത്താൽ മറയപ്പെട്ടുപോയി. ലിങ്കന്റെ അടുത്ത സുഹൃത്തായ നിക്കോളാസ് മുറെ ബട്‌ലർ, റോബർട്ട് പലപ്പോഴും പറഞ്ഞിരുന്നതായി എഴുതി: "ആർക്കും എന്നെ യുദ്ധ സെക്രട്ടറിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. ആർക്കും എന്നെ ഇംഗ്ലണ്ടിലേക്കുള്ള മന്ത്രിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. പുൾമാൻ കമ്പനിയുടെ പ്രസിഡന്റായി ആർക്കും എന്നെ ആവശ്യമില്ല; അവർക്ക്…