ശ്രദ്ധാപൂര്‍വ്വം രൂപപ്പെടുത്തിയത്
ഒരു യൂട്യൂബ് വീഡിയോയില്‍ ന്യൂയോര്‍ക്കിലെ ഗോശെനിലുള്ള ക്ഷീര കര്‍ഷകനായ ഓലന്‍ ഗ്ലസ്‌റ്റോഫ് ചീസിനെ പഴക്കമുള്ളതാക്കുന്നതിന് താന്‍ നടത്തുന്ന പ്രക്രിയയെക്കുറിച്ചു വിവരിക്കുന്നുണ്ട്. ചീസിന് ഗുണവും വര്‍ണ്ണവൈവിധ്യവും നല്‍കുന്ന പ്രക്രിയയാണത്. മാര്‍ക്കറ്റിലേക്ക് ചീസ് അയയ്ക്കുന്നതിനു മുമ്പ് ഓരോ കഷണവും ഭൂമിക്കടിയിലെ ഒരു ഗുഹയിലുള്ള ഷെല്‍ഫില്‍ ആറു മുതല്‍ പന്ത്രണ്ടു മാസം വരെ വെച്ചിരിക്കും. ഈ ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ചീസ് ശ്രദ്ധാപൂര്‍വ്വം മൃദുവാക്കപ്പെടുന്നു. 'അത് അഭിവൃദ്ധിപ്പെടുന്നതിന് ... അതിന്റെ ശരിയായ ഗുണം വെളിപ്പെടുത്തുന്നതിന് ... അനുയോജ്യമായ അന്തരീക്ഷം നല്‍കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു' ഗ്ലസ്റ്റോഫ് വിശദീകരിച്ചു.
താന്‍ നിര്‍മ്മിക്കുന്ന ചീസിന്റെ ഗുണവിശേഷം പരമാവധി വികസിപ്പിക്കാനുള്ള ഗ്ലസ്റ്റോഫിന്റെ അഭിവാഞ്ഛ, തന്റെ മക്കള്‍ ഫലമുള്ളവരും പക്വത പ്രാപിച്ചവരുമായി മാറുന്നതിന് അവരുടെ 'യഥാര്‍ത്ഥ സാധ്യത' വികസിപ്പിക്കാനുള്ള ദൈവത്തിന്റെ അഭിവാഞ്ഛ എന്നെ ഓര്‍മ്മിപ്പിച്ചു. എഫെസ്യര്‍ 4 ല്‍, ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്നു - അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഇടയന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ (വാ. 11). ഈ വരങ്ങളുള്ള ആളുകള്‍ ഓരോ വിശ്വാസിയുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെ (വാ. 12 ല്‍ പറയുന്ന 'വേല') പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ലക്ഷ്യം നാം 'തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുക' എന്നതാണ് (വാ. 13).
നമ്മെ പക്വതയിലേക്കു നയിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രക്രിയയ്ക്കു നാം കീഴ്‌പ്പെടുമ്പോഴാണ് ആത്മീയ വളര്‍ച്ച കൈവരുന്നത്. അവന്‍ നമ്മുടെ ജീവിതത്തില്‍ വെച്ചിരിക്കുന്ന ആളുകളുടെ നടത്തിപ്പിനെ നാം അനുസരിക്കുമ്പോള്‍, അവന്‍ നമ്മെ ശുശ്രൂഷയ്ക്കായി അയയ്ക്കുന്ന സമയം നാം കൂടുതല്‍ ഫലം പുറപ്പെടുവിക്കുന്നവരായി മാറും.
അന്ധകാരത്തില്‍ ഒരു പ്രകാശം
'ദീസ് ആര്‍ ദി ജനറേഷന്‍സ്' എന്ന ഗ്രന്ഥത്തില്‍ മിസ്റ്റര്‍ ബേ, അന്ധകാരത്തെ തുളച്ചു ചെല്ലുന്നതിനുള്ള സുവിശേഷത്തിന്റെ ശക്തിയെയും ദൈവത്തിന്റെ വിശ്വസ്തതയെയും വിവരിച്ചിരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം പങ്കുവെച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ മുത്തച്ഛനും പിതാവും സ്വന്തം കുടുംബവും പീഡിപ്പിക്കപ്പെട്ടു.
എന്നാല്‍ ഒരു സുഹൃത്തിനോട് ദൈവത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ അതിശയകരമായ ഒരു കാര്യം സംഭവിച്ചു: അദ്ദേഹത്തിന്റെ വിശ്വാസം വര്‍ദ്ധിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ കാര്യത്തിലും അവര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അയയ്ക്കപ്പെട്ടപ്പോഴും ഇതു സത്യമായിരുന്നു: അവര്‍ ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് അവിടെയും പങ്കുവയ്ക്കാന്‍ തുടങ്ങി. 'വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല' എന്ന യോഹന്നാന്‍ 1:5 ലെ വാഗ്ദത്തം സത്യമാണെന്ന് മിസ്റ്റര്‍ ബേ കണ്ടെത്തി.
യേശു തന്റെ അറസ്റ്റിനും ക്രൂശീകരണത്തിനും മുമ്പ്, തന്റെ ശിഷ്യന്മാര്‍ നേരിടാന്‍ പോകുന്ന പ്രശ്‌നത്തെക്കുറിച്ച് അവര്‍ക്കു മുന്നറിയിപ്പു നല്‍കി. 'പിതാവിനെയും എന്നെയും അറിയാത്ത' ആളുകളാല്‍ (16:3) അവര്‍ തള്ളപ്പെടും. എന്നാല്‍ യേശു തന്റെ ആശ്വാസവചനം അവര്‍ക്കു നല്‍കി: 'ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്്; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു' (വാ. 33).
യേശുവിന്റെ അനേക ശിഷ്യന്മാരും മിസ്റ്റര്‍ ബേയും കുടുംബവും അനുഭവിച്ചതുപോലെയുള്ള പീഡനങ്ങള്‍ അനുഭവിച്ചിട്ടില്ലായിരിക്കാം, എങ്കിലും പ്രതിസന്ധികളെ നാമും പ്രതീക്ഷിക്കണം. എങ്കിലും നാം നിരാശപ്പെടുകയോ നീരസപ്പെടുകയോ ചെയ്യരുത്. നമുക്കൊരു സഹായകനുണ്ട്-അയച്ചുതരാമെന്ന് യേശു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവ്. മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ആശ്വാസത്തിനുമായി നമുക്ക് അവങ്കലേക്കു തിരിയാന്‍ കഴിയും (വാ. 7). അന്ധകാര സമയങ്ങളില്‍ നമ്മെ സ്ഥിരതയോടെ നിര്‍ത്തുവാന്‍ ദൈവസാന്നിധ്യത്തിന്റെ ശക്തിക്കു കഴിയും.
നാവിനെ മെരുക്കുന്നവര്‍
'വെസ്റ്റ് വിത്ത് ദി നൈറ്റ്' എന്ന ഗ്രന്ഥത്തില്‍ എഴുത്തുകാരിയായ ബെറില്‍ മര്‍ഖാം തന്റെ ഭയങ്കരനായ കുതിര കാമിസ്‌കാനെ മെരുക്കുന്നതിനായുള്ള തന്റെ ശ്രമത്തെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. കാമിസ്‌കാനുമായി തന്റെ പൊരുത്തം അവള്‍ കണ്ടെത്തി. എങ്കിലും ഏതെല്ലാം തന്ത്രങ്ങള്‍ അവള്‍ നടപ്പാക്കിയിട്ടും, അഭിമാനിയായ കുതിരയെ ഒരിക്കലും പൂര്‍ണ്ണമായി മെരുക്കാന്‍ കഴിഞ്ഞില്ല, അവന്റെ ശാഠ്യ ഇച്ഛയുടെമേല്‍ ശ്രദ്ധേയമായ ഒരു വിജയം മാത്രമേ നേടാനായുള്ളു.
നമ്മില്‍ എത്രപേര്‍ക്ക് നാവിനെ മെരുക്കാനുള്ള പോരാട്ടത്തില്‍ ഇങ്ങനെ അനുഭവപ്പെടാറുണ്ട്? നാവിനെ കുതിരയുടെ വായിലെ കടിഞ്ഞാണിനോടോ അല്ലെങ്കില്‍ കപ്പലിന്റെ ചുക്കാനോടോ ഉപമിച്ചുകൊണ്ട് (യാക്കോബ് 3:3-5) യാക്കോബ് വിലപിക്കുന്നത് 'ഒരു വായില്‍നിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ
ആയിരിക്കുന്നതു യോഗ്യമല്ല'' (വാ. 10).
എങ്കില്‍ എങ്ങനെ നമുക്ക് നാവിന്മേലുള്ള പോരാട്ടത്തില്‍ ജയം പ്രാപിക്കാനാവും? നാവിനെ മെരുക്കാനുള്ള വഴി അപ്പൊസ്തലനായ പൗലൊസ് ഉപദേശിക്കുന്നു. ഒന്നാമത്, സത്യം മാത്രം സംസാരിക്കുക (എഫെസ്യര്‍ 4:25). എന്നിരുന്നാലും ബുദ്ധിശൂന്യമായി സംസാരിക്കാനുള്ള അനുമതിയല്ല ഇത്. 'കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ദ്ധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുത്' (വാ. 29) എന്നു പൗലൊസ് പുറകെ പറയുന്നു. പ്രയോജനരഹിതമായവ നാം മാറ്റിക്കളയണം: 'എല്ലാ കയ്പ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ' (വാ. 31). ഇതെളുപ്പമാണോ? നമ്മുടെ സ്വന്ത കഴിവില്‍ അതിനു ശ്രമിച്ചാല്‍ അതെളുപ്പമല്ല. നാം അവനില്‍ ആശ്രയിക്കുമ്പോള്‍ നമ്മെ സഹായിക്കാന്‍ സന്നദ്ധനായ പരിശുദ്ധാത്മാവു നമുക്കുള്ളതിനു നന്ദി.
മര്‍ഖാം പഠിച്ചതുപോലെ, കാമിസ്‌കാന്റെ മുമ്പില്‍ സ്ഥിരോത്സാഹിയായിരിക്കുക എന്നതാണ് ഇച്ഛകളുടെ പോരാട്ടത്തില്‍ അനിവാര്യമായിരിക്കുന്നത്. നാവിനെ മെരുക്കുന്ന കാര്യത്തിലും അതു തന്നെയാണ് വേണ്ടത്.
ശിശുക്കളുടെ അധരങ്ങളിൽ നിന്നും
പത്തു വയസ്സുകാരിയായ വിയോള, ഒരു പ്രസംഗകനെ അനുകരിക്കുന്നതിന് ഒരു മൈക്രോഫോൺ പോലെ ഒരു വൃക്ഷത്തിൻറെ ശിഖരം ഉപയോഗിച്ച് അനുകരിക്കുന്നതു കണ്ടതിനു ശേഷം, വിയോളയ്ക്ക് ഒരു ഗ്രാമീണ സുവിശേഷഘോഷണത്തിനിടയിൽ "പ്രസംഗിക്കുവാൻ" അവസരം നൽകാൻ മിഷേൽ തീരുമാനിച്ചു. വിയോള അത് സ്വീകരിച്ചു. തെക്കൻ സുഡാനിലെ ഒരു മിഷനറിയായ മൈക്കിൾ ഇങ്ങനെ എഴുതി: "ജനക്കൂട്ടം ഹര്‍ഷപുളകിതരായി. . . . ഉപേക്ഷിക്കപ്പെട്ട ഒരു കൊച്ചു പെൺകുട്ടി അധികാരത്തോടെ അവരുടെ മുമ്പാകെ രാജാധിരാജാവിന്‍റെ മകളായി നിന്നുകൊണ്ട് ശക്തിയോടെ ദൈവരാജ്യത്തിന്‍റെ യാഥാർത്ഥ്യം പങ്കുവെച്ചു. യേശുവിനെ സ്വീകരിക്കാൻ പകുതി ആൾക്കൂട്ടം മുന്നോട്ടുവന്നു "(മിഷേൽ പെറി, സ്നേഹത്തിന് ഒരു മുഖമുണ്ട്).
ആ ദിവസം ജനക്കൂട്ടം ഒരു കുട്ടി പ്രസംഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈ സംഭവം സങ്കീർത്തനം 8-ലെ "ശിശുക്കളുടെ വായിൽനിന്നു പുറപ്പെടുന്നതായി" എന്ന വാക്യം ഓർമ്മിപ്പിക്കുന്നു. ദാവീദ് ഇങ്ങനെ എഴുതി, "നിന്‍റെ ശത്രുക്കൾ നിമിത്തം ശിശുക്കളെയും മുലകുടിക്കുന്നവരുടേയും വായിൽ നിന്ന് നീ പുകഴ്ച ഒരുക്കിയിരിക്കുന്നു." (വാ 2). യെരുശലേമിലെ ആലയത്തിൽ യേശുവിനു സ്തുതി കരേറ്റുന്ന കുട്ടികളെ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും വിമർശിച്ചതിനുശേഷം യേശു മത്തായി 21:16-ൽ ഈ വാക്യം ഉദ്ധരിച്ചു. കുട്ടികൾ ഈ നേതാക്കന്മാർക്ക് ശല്യമായി. ഈ തിരുവെഴുത്തു ഉദ്ധരിച്ചുകൊണ്ട്, ഈ കുട്ടികളുടെ പ്രശംസ ദൈവം ഗൗരവമായി എടുത്തുവെന്നു യേശു തെളിയിച്ചു. നേതാക്കന്മാർ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യം അവർ ചെയ്തു: ദീർഘ കാലമായ് കാത്തിരുന്ന മിശിഹായ്ക്ക് മഹത്വം കൊടുത്തു.
വിയോളയും, ദൈവാലയത്തിൽ കുട്ടികളും കാണിച്ചതുപോലെ, തനിക്ക് മഹത്വം ഉളവാക്കേണ്ടതിന് ഒരു ശിശുവിനെപ്പോലും ഉപയോഗിക്കുവാൻ ദൈവത്തിനാകും. മനസ്സൊരുക്കമുള്ള ഹൃദയങ്ങളിൽനിന്ന് സ്തുതിയുടെ ഉറവ് പുറത്തേയ്ക്ക് വരുന്നു.
മാനസീകാവസ്ഥയെ തിരുത്തുന്നയാൾ
ഞാൻ എന്റെ പ്രതിവാര തീവണ്ടി സവാരിയ്ക്കായി കാത്തിരിയ്ക്കുമ്പോൾ, സവാരിചെയ്യുന്നവർ തീവണ്ടിയിൽ കയറുവാൻ നിരനിരയായി നിൽക്കുന്നതുപോലെ നിഷേധാർത്ഥകമായ ചിന്തകൾ എന്റെ മനസ്സിൽ തള്ളിക്കയറി – കടങ്ങളുടെ സമ്മർദ്ദം, എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള നിർദ്ദയമായ അഭിപ്രായപ്രകടനങ്ങൾ, ഒരു കുടുംബാംഗത്തോട് സമീപകാലത്ത് കാണിച്ച അനീതിയോടുള്ള നിസ്സഹായത പോലുള്ളത്. ആ സമയത്ത് തീവണ്ടി വന്നു, ഞാൻ ഒരു വല്ലാത്ത അവസ്ഥയിലുമായി.
തീവണ്ടിയിലിരുന്നപ്പോൾ, മറ്റൊരു ചിന്ത മനസ്സിൽ വന്നു: ദൈവത്തിന് എന്റെ വിലാപങ്ങളുടെ ഒരു കുറിപ്പെഴുതുക. എന്റെ പരാതികൾ ദിനസരിക്കുറിപ്പുകളിൽ കുടഞ്ഞിട്ടു കഴിഞ്ഞയുടനെ, ഞാൻ എന്റെ ഫോൺ വലിച്ചെടുക്കുകയും എന്റെ ശേഖരത്തിലുള്ള ക്രിസ്തീയ സ്തുതി ഗീതങ്ങൾ കേൾക്കുകയും ചെയ്തു. ഞാൻ അറിയുന്നതിന് മുമ്പേ, എന്റെ എല്ലാ മോശമായ മാനസ്സീക അവസ്ഥകളും പൂർണ്ണമായി മാറിപ്പോയി.
94-ം സങ്കീർത്തനത്തിന്റെ രചയിതാവ് വച്ചിരിയ്ക്കുന്ന മാതൃകയാണ് ഞാൻ പിന്തുടരുന്നതെന്ന് എനിയ്ക്ക് അല്പമേ അറിയാമായിരുന്നുള്ളു. സങ്കീർത്തനക്കാരൻ ആദ്യം തന്റെ പരാതികൾ കുടഞ്ഞിട്ടു: “ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേൽക്കേണമേ; ഡംഭികൾക്ക് നീ പ്രതികാരം ചെയ്യേണമേ. …ദുഷ്ക്കർമികളുടെ നേരെ ആർ എനിക്കുവേണ്ടി എതിർത്തു നില്ക്കും?” (സങ്കീർത്തനം 94:2, 16.) താൻ ദൈവത്തോട് സംസാരിച്ചപ്പോൾ വിധവമാരോടും അനാഥരോടും ചെയ്ത അനീതിയോ മറ്റെന്തെങ്കിലുമോ പറയാതിരുന്നില്ല. ഒരിയ്ക്കൽ താൻ ദൈവത്തോടു വിലപിച്ചത്, സങ്കീർത്തനം അതിനെ സ്തുതിയായിട്ട് പരിവർത്തനം വരുത്തി: “എങ്കിലും യഹോവ എനിക്ക് ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.” (വാക്യം 22).
ദൈവം നമ്മെ നമ്മുടെ വിലാപങ്ങളുമായി തന്റെയടുക്കൽ ചെല്ലുവാൻ നമ്മെ ക്ഷണിക്കുന്നു. അവിടുന്നു നമ്മുടെ ഭയവും, വിഷാദവും, നിസ്സഹായതയും സ്തുതിയായി മാറ്റും.