ഗ്രഹണം
കണ്ണിനു സംരക്ഷണം കൊടുത്തുകൊണ്ടും അനുയോജ്യമായ കാഴ്ചാ സ്ഥലം തിരഞ്ഞെടുത്തും, വീട്ടിലുണ്ടാക്കിയ ലഘുഭക്ഷണം പൊതിഞ്ഞെടുത്തും ഞാന്‍ തയ്യാറായി. ദശലക്ഷക്കണക്കിന് ആളുകള്‍ക്കൊപ്പം ഞാനും എന്റെ കുടുംബവും ഒരു സൂര്യഗ്രഹണത്തിന്റെ അപൂര്‍വ ദൃശ്യം കണ്ടു - സൂര്യന്റെ മുഴുവന്‍ വൃത്തവും മൂടുന്ന ചന്ദ്രന്‍.
സാധാരണ ശോഭയുള്ള വേനല്‍ക്കാല ഉച്ചതിരിഞ്ഞ് അസാധാരണമായ ഇരുട്ട് വരാന്‍ ഗ്രഹണം കാരണമായി. ഈ ഗ്രഹണം ഒരു രസകരമായ ആഘോഷവും സൃഷ്ടിക്കുമേലുള്ള ദൈവത്തിന്റെ അസാധാരണമായ ശക്തിയുടെ ഓര്‍മ്മപ്പെടുത്തലുമായിരുന്നുവെങ്കിലും (സങ്കീര്‍ത്തനം 135:6-7), ചരിത്രത്തിലുടനീളം പകല്‍ ഇരുട്ടു വരുന്നതിനെ അസാധാരണവും ദുശ്ശകുനവുമായിട്ടാണ് - എല്ലാം ശരിയായിരിക്കില്ല എന്നതിന്റെ അടയാളം - കാണുന്നത് (പുറപ്പാട് 10:21; മത്തായി 27:45).
പുരാതന യിസ്രായേലിലെ വിഭജിത രാജവാഴ്ചയുടെ കാലഘട്ടത്തില്‍ ആമോസ് എന്ന പ്രവാചകനെ സംബന്ധിച്ച് ഇരുട്ട് സൂചിപ്പിച്ചത് ഇതാണ്. ദൈവത്തില്‍ നിന്ന് പിന്തിരിയുന്നത് തുടര്‍ന്നാല്‍ നാശം സംഭവിക്കുമെന്ന് ആമോസ് വടക്കന്‍ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി. ഒരു അടയാളമെന്ന നിലയില്‍, ദൈവം ''അന്നാളില്‍ ഞാന്‍ ഉച്ചയ്ക്ക് സൂര്യനെ അസ്തമിപ്പിക്കുകയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും
ചെയ്യും'' (ആമോസ് 8:9).
എന്നാല്‍ ദൈവത്തിന്റെ ആത്യന്തിക ആഗ്രഹവും ലക്ഷ്യവും എല്ലാം ശരിയാക്കുക എന്നതായിരുന്നു. ആളുകളെ പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോഴും, ശേഷിക്കുന്നവരെ ഒരു ദിവസം യെരൂശലേമിലേക്കു തിരികെ കൊണ്ടുവരുമെന്നും ''തകര്‍ന്ന മതിലുകള്‍ നന്നാക്കി അവശിഷ്ടങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും'' ദൈവം വാഗ്ദത്തം ചെയ്തു (9:11).
യിസ്രായേലിനെപ്പോലെ ജീവിതം അതിന്റെ ഇരുണ്ട അവസ്ഥയിലായിരിക്കുമ്പോഴും, എല്ലാ ആളുകള്‍ക്കും വെളിച്ചവും പ്രത്യാശയും തിരികെ കൊണ്ടുവരുന്നതിനായി ദൈവം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ നമുക്ക് ആശ്വാസം ലഭിക്കും (പ്രവൃത്തികള്‍ 15:14-18).
തിരശ്ശീല നീക്കി
എന്റെ ഫ്‌ളൈറ്റ് മുകളിലേക്കുയരുന്നതിനുള്ള വേഗതയാര്‍ജ്ജിച്ചപ്പോള്‍, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഫസ്റ്റ് ക്ലാസിനെ മറച്ചിരുന്ന തിരശ്ശീല മാറ്റിയപ്പോള്‍ വിമാനത്തിലെ ഇടങ്ങള്‍ തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ച് എനിക്ക് അമ്പരപ്പിക്കുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ലഭിച്ചു. ചില യാത്രക്കാര്‍ ആദ്യം കയറുന്നു, പ്രീമിയം ഇരിപ്പിടവും കാലുകള്‍ നീട്ടിവയ്ക്കാനുള്ള അധിക സ്ഥലവും വ്യക്തിഗത സേവനവും ആസ്വദിക്കുന്നു. ആ ആനുകൂല്യങ്ങളില്‍ നിന്ന് ഞാന്‍ വേര്‍പെട്ടവനാണ് എന്നതിന്റെ വിനീതമായ ഓര്‍മ്മപ്പെടുത്തലായിരുന്നു തിരശ്ശീല.
ജലസമൂഹങ്ങള്‍ തമ്മില്‍ മാറ്റി നിര്‍ത്തപ്പെട്ട സംഭവങ്ങള്‍ ചരിത്രത്തിലുടനീളം കണ്ടെത്താന്‍ കഴിയും. ഒരുവിധത്തില്‍ യെരുശലേമിലെ ദൈവാലയത്തില്‍ പോലും ഇതു സംഭവിച്ചിരുന്നു. എങ്കിലും ഇത് കൂടുതല്‍ പണം കൊടുക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. യഹൂദേതരര്‍ക്ക് പുറത്തെ പ്രാകാരത്തില്‍ നിന്നുകൊണ്ട് കോടതിയില്‍ ആരാധന നടത്താന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. അടുത്തതായി സ്ത്രീകളുടെ പ്രാകാരം, അതിനും അടുത്തായി പുരുഷന്മാരുടെ പ്രാകാരം. അവസാനമായി, ദൈവം തന്നെത്തന്നെ അദ്വിതീയമായി വെളിപ്പെടുത്തുന്ന സ്ഥലമായ അതിപരിശുദ്ധ സ്ഥലം. ഇത് തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നു, മാത്രമല്ല ഒരു വിശുദ്ധ പുരോഹിതന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അതില്‍ പ്രവേശിക്കാന്‍ കഴിയൂ (എബ്രായര്‍ 9:1-10).
പക്ഷേ, അതിശയകരമെന്നു പറയട്ടെ, ഈ വേര്‍പാട് ഇപ്പോള്‍ നിലവിലില്ല. ദൈവത്തിങ്കലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും മുമ്പിലുള്ള എല്ലാ തടസ്സങ്ങളും - നമ്മുടെ പാപങ്ങള്‍ പോലും - യേശു പൂര്‍ണ്ണമായും ഇല്ലാതാക്കി (10:17). ക്രിസ്തുവിന്റെ മരണസമയത്ത് ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയതുപോലെ (മത്തായി 27:50-51), അവന്റെ ക്രൂശിക്കപ്പെട്ട ശരീരം ദൈവസാന്നിധ്യത്തിലേക്കുള്ള എല്ലാ തടസ്സങ്ങളെയും വലിച്ചുകീറി. ജീവനുള്ള ദൈവത്തിന്റെ മഹത്വവും സ്‌നേഹവും അനുഭവിക്കുന്നതില്‍ നിന്ന് ഒരു വിശ്വാസിയെയും വേര്‍തിരിക്കുന്ന ഒരു തടസ്സവുമില്ല.
പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍
മേരി പോപ്പിന്‍സ് റിട്ടേണ്‍സിലെ പ്രധാന വേഷത്തില്‍ എമിലി ബ്ലോണ്ടിന്റെ (അമേരിക്കന്‍ നടി) മനോഹരമായ ശബ്ദം സിനിമാപ്രേമികള്‍ കേട്ടു. അതിശയകരമെന്നു പറയട്ടെ, അവരുടെ ദാമ്പത്യജീവിതം ആരംഭിച്ച് നാലുവര്‍ഷത്തിനുശേഷമാണ് അവളുടെ ഭര്‍ത്താവ് അവളുടെ ശബ്ദസൗകുമാര്യം കണ്ടെത്തിയത്. ഒരു അഭിമുഖത്തില്‍, അവള്‍ ആദ്യമായി പാടുന്നത് കേട്ടപ്പോള്‍ തനിക്കുണ്ടായ ആശ്ചര്യത്തെക്കുറിച്ച് താന്‍ മനസ്സില്‍ ചിന്തിച്ച കാര്യം അദ്ദേഹം വെളിപ്പെടുത്തി, ''നീ എപ്പോഴാണ് ഇത് എന്നോട് പറയാന്‍ പോകുന്നത്?''
ബന്ധങ്ങളില്‍ നമ്മള്‍ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തുന്ന പുതിയതും ചിലപ്പോള്‍ അപ്രതീക്ഷിതവുമായ വിശദാംശങ്ങള്‍ കണ്ടെത്താറുണ്ട്.. മര്‍ക്കൊസിന്റെ സുവിശേഷത്തില്‍, ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ തുടക്കത്തില്‍ യേശുവിന്റെ അപൂര്‍ണ്ണമായ ഒരു ചിത്രത്തിലൂടെ ആരംഭിക്കുകയും അവന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ പാടുപെടുകയും ചെയ്തു. എന്നിരുന്നാലും, ഗലീല കടലില്‍ വെച്ചുണ്ടായ ഒരു സംഭവത്തില്‍, യേശു തന്നെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി - ഇത്തവണ പ്രകൃതിശക്തികളുടെ മേലുള്ള തന്റെ ശക്തിയുടെ വ്യാപ്തിയാണവന്‍ കാണിച്ചത്.
അയ്യായിരത്തിലധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കിയശേഷം, യേശു തന്റെ ശിഷ്യന്മാരെ ഗലീല കടലിന്റെ അക്കരെക്ക്് അയച്ചു, അവിടെ അവര്‍ ഭയാനകമായ കൊടുങ്കാറ്റില്‍ അകപ്പെട്ടു. പ്രഭാതത്തിനു തൊട്ടുമുമ്പ്, ആരോ വെള്ളത്തില്‍ നടക്കുന്നത് കണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി. ക്രിസ്തുവിന്റെ പരിചിതമായ ശബ്ദത്തില്‍ ആശ്വാസകരമായ വാക്കുകള്‍ അവര്‍ കേട്ടു, ''ധൈര്യപ്പെടുവിന്‍; ഞാന്‍ തന്നേ ആകുന്നു; ഭയപ്പെടേണ്ട' (മര്‍ക്കൊസ് 6:50). ഉഗ്രമായ കടലിനെ അവന്‍ ശാന്തമാക്കി. അത്തരം മഹത്തായ ശക്തി കണ്ടപ്പോള്‍, ശിഷ്യന്മാര്‍ ''അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു'' (6:51). ക്രിസ്തുവിന്റെ ശക്തിയുടെ ഈ അനുഭവം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അവര്‍ പാടുപെടുകയായിരുന്നു.
നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകളുടെ നടുവില്‍ യേശുവിനെയും അവന്റെ ശക്തിയെയും നാം അനുഭവിക്കുമ്പോള്‍, അവന്‍ ആരാണെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ പൂര്‍ണ്ണമായ ചിത്രം നമുക്ക് ലഭിക്കും. നാം ആശ്ചര്യപ്പെടും.
പുസ്തകത്തില്‍ സന്തോഷിക്കുക
സുണ്ടോകു. ഈ ജാപ്പനീസ് പദം, വായിക്കാനായി കിടക്കയ്ക്കരികിലെ മോശപ്പുറത്ത് വെച്ചിരിക്കുന്ന പുസ്തക ശേഖരത്തെയാണ് സൂചിപ്പിക്കുന്നത്. പുസ്തകങ്ങള്‍ പഠനത്തിനുള്ള സാധ്യതകള്‍ അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്കോ സമയത്തേക്കോ ഉള്ള രക്ഷപ്പെടല്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല അവയുടെ പേജുകളില്‍ കാണുന്ന ആനന്ദങ്ങളും ഉള്‍ക്കാഴ്ചകളും ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, ശേഖരം എപ്പോഴും അവിടെ കാണും.
ഒരു പുസ്തകത്തില്‍ നമുക്ക് ആസ്വാദ്യതയും സഹായവും കണ്ടെത്താമെന്ന ആശയം, പുസ്തകങ്ങളുടെ പുസ്തകമായ ബൈബിളിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സത്യമാണ്. വാഗ്ദത്ത്‌ദേശത്തേക്ക് യിസ്രായേലിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട പുതുതായി നിയമിതനായ യോശുവയോടുള്ള ദൈവത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ തിരുവെഴുത്തുകളില്‍ മുഴുകാനുള്ള പ്രോത്സാഹനം ഞാന്‍ കാണുന്നു (യോശുവ 1:8).
മുന്നിലുള്ള ബുദ്ധിമുട്ട് അറിഞ്ഞുകൊണ്ട് ദൈവം യോശുവയോട് ഉറപ്പുനല്‍കി, ''ഞാന്‍ നിന്നോടുകൂടെ ഇരിക്കും'' (വാ. 5). ദൈവത്തിന്റെ കല്‍പ്പനകളോടുള്ള യോശുവയുടെ അനുസരണത്തിലൂടെയാണ് അവന്റെ സഹായം ലഭിക്കുക. അതിനാല്‍ ദൈവം അവനോടു പറഞ്ഞു 'ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുത്; അതില്‍
എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും' (വാക്യം 8). യോശുവയ്ക്ക് ന്യായപ്രമാണപുസ്തകം ഉണ്ടായിരുന്നുവെങ്കിലും, ദൈവം ആരാണെന്നും അവന്റെ ജനത്തോടുള്ള അവന്റെ ഹിതത്തെക്കുറിച്ചും ഉള്‍ക്കാഴ്ചയും ഗ്രാഹ്യവും നേടുന്നതിന് പതിവായി അത് അന്വേഷിക്കേണ്ടതുണ്ട്.
നിങ്ങളുടെ ദിവസത്തിനായി നിങ്ങള്‍ക്ക് നിര്‍ദ്ദേശമോ സത്യമോ പ്രോത്സാഹനമോ ആവശ്യമുണ്ടോ? തിരുവെഴുത്തു വായിക്കാനും അനുസരിക്കാനും പോഷണം കണ്ടെത്താനും സമയമെടുക്കുമ്പോള്‍, അതിന്റെ പേജുകളില്‍ അടങ്ങിയിരിക്കുന്നതെല്ലാം നമുക്ക് ആസ്വദിക്കാന്‍ കഴിയും (2 തിമൊഥെയൊസ്് 3:16).
എന്നേക്കും സന്നിഹിതമായ സാന്നിധ്യം
2018 ലോകകപ്പിനിടെ കൊളംബിയന്‍ ഫോര്‍വേഡ് റഡാമെല്‍ ഫാല്‍ക്കാവോ പോളണ്ടിനെതിരായ എഴുപതാം മിനിറ്റില്‍ ഗോള്‍ നേടി, വിജയം ഉറപ്പിച്ചു. അന്താരാഷ്ട്ര മത്സരത്തില്‍ ഫാല്‍ക്കാവോയുടെ മുപ്പതാമത്തെ നാടകീയ ഗോളായിരുന്നു അത്്. അന്താരാഷ്ട്ര മത്സരത്തില്‍ ഒരു കൊളംബിയന്‍ കളിക്കാരന്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ബഹുമതി അ്‌ദ്ദേഹത്തിനു നേടിക്കൊടുത്തു.
ഫാല്‍ക്കാവോ പലപ്പോഴും തന്റെ വിജയം സോക്കര്‍ പിച്ചില്‍ തന്റെ വിശ്വാസം പങ്കുവെയ്ക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു സ്‌കോര്‍ കഴിഞ്ഞ്, ''യേശുവിനോടൊപ്പം നിങ്ങള്‍ ഒരിക്കലും തനിച്ചായിരിക്കില്ല'' എന്നു രേഖപ്പെടുത്തിയിട്ടുള്ള തന്റെ ഷര്‍ട്ടു കാണിക്കാനായി തന്റെ ജേഴ്‌സി അദ്ദേഹം ഊരി മാറ്റാറുണ്ട്.
ഫാല്‍ക്കാവോയുടെ പ്രസ്താവന യേശുവിന്റെ ആശ്വാസകരമായ വാഗ്ദാനം നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നു, ''ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്'' (മത്തായി 28:20). താന്‍ സ്വര്‍ഗത്തിലേക്ക് മടങ്ങാന്‍ പോകുകയാണെന്ന് അറിഞ്ഞ യേശു, തന്റെ ആത്മാവിന്റെ സാന്നിധ്യത്താല്‍ താന്‍ എപ്പോഴും അവരോടൊപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി ശിഷ്യന്മാരെ ആശ്വസിപ്പിച്ചു (വാ. 20; യോഹന്നാന്‍ 14:16-18). യേശുവിന്റെ സന്ദേശം സമീപവും വിദൂരവുമായ നഗരങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ക്രിസ്തുവിന്റെ ആത്മാവ് അവരെ ആശ്വസിപ്പിക്കുകയും നയിക്കുകയും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. അപരിചിതമായ സ്ഥലങ്ങളില്‍ അവര്‍ ഏകാന്തതയുടെ തീവ്രത അനുഭവിക്കുമ്പോള്‍, അവരോടൊപ്പമുള്ള അവന്റെ സാന്നിധ്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ക്രിസ്തുവിന്റെ വാക്കുകള്‍ അവരുടെ കാതുകളില്‍ പ്രതിധ്വനിക്കും.
നാം എവിടെ പോയാലും, വീടിനടുത്തായാലും വിദൂരമായാലും, അറായത്തയിടത്തേക്ക് യേശുവിനെ പിന്തുടരുമ്പോള്‍ നമുക്കും ഇതേ വാഗ്ദാനത്തില്‍ പറ്റിനില്‍ക്കാം. ഏകാന്തതയുടെ വികാരങ്ങള്‍ നാം അനുഭവിക്കുമ്പോഴും, യേശുവിനോടുള്ള പ്രാര്‍ത്ഥനയില്‍ എത്തിച്ചേരുമ്പോള്‍, അവന്‍ നമ്മോടൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ നമുക്ക് ആശ്വാസം ലഭിക്കും.
ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ല
വര്‍ഷങ്ങളോളം പിയാനോയുടെ ബേസിക്സ് പരിശീലച്ചവനെന്ന് എന്റെ മക്കളെ ബോധ്യപ്പെടുത്താനായി ഞാന്‍ സി മേജര്‍ സ്‌കെയില്‍ വായിക്കാനാരംഭിച്ചു. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ വളരെ കുറച്ചു മാത്രം പിയാനോ വായിച്ചിരുന്ന എനിക്ക് എന്റെ ഓര്‍മ്മശക്തിയില്‍ അത്ഭുതം തോന്നി. ധൈര്യം വീണ്ടുകിട്ടിയ ഞാന്‍ ഏഴു വ്യത്യസ്ത സ്‌കെയിലുകള്‍ ഒന്നിനു പുറകേ ഒന്നായി വായിച്ചു. ഞാന്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങളിലെ പരിശീലനം നോട്ടുകളും ടെക്നിക്കുകളും എന്റെ വിരലുകളുടെ 'ഓര്‍മ്മയില്‍'' ആഴത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു; എന്തുചെയ്യണമെന്ന് അവ പെട്ടെന്ന് ഓര്‍ത്തെടുത്തു.
ഒരിക്കലും മറന്നുപോകാത്ത ചില കാര്യങ്ങളുണ്ട്. എന്നാല്‍ തന്റെ മക്കളോടുള്ള ദൈവത്തിന്റെ സ്നേഹം നമ്മുടെ മങ്ങിപ്പോകുന്ന ഏതൊരു ഓര്‍മ്മയെക്കാളും ആഴത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതാണ് - വാസ്തവത്തില്‍ ദൈവത്തിന് അവയെ മറക്കാന്‍ കഴികയില്ല! അവന്‍ അവരെ ഉപേക്ഷിച്ചുവെന്ന് ചിന്തിക്കാന്‍ പ്രവാസ ജീവിതം അവരെ പ്രേരിപ്പിച്ച സമയത്ത് അവര്‍ കേള്‍ക്കാന്‍ ആവശ്യമായിരുന്നത് ഇതായിരുന്നു (യെശയ്യാവ് 49:14). യെശയ്യാവിലൂടെയുള്ള അവന്റെ പ്രതികരണം അസന്ദിഗ്ദ്ധമായിരുന്നു: 'ഞാന്‍ നിന്നെ മറക്കുകയില്ല'' (വാ. 15). തന്റെ ജനത്തെ കരുതാമെന്നുള്ള ദൈവത്തിന്റെ വാഗ്ദത്തം, തന്റെ പൈതലിനോടുള്ള ഒരു മാതാവിന്റെ സ്നേഹത്തെക്കാളും കൂടുതല്‍ ഉറപ്പുള്ളതായിരുന്നു.
തന്റെ മാറ്റമില്ലാത്ത സ്നേഹത്തെക്കുറിച്ച് അവരെ ഉറപ്പിക്കുന്നതിനായി, തന്റെ സമര്‍പ്പണത്തിന്റെ ഒരു ചിത്രം അവന്‍ അവര്‍ക്കു നല്‍കി: 'ഇതാ, ഞാന്‍ നിന്നെ എന്റെ ഉള്ളംകൈയില്‍ വരച്ചിരിക്കുന്നു'' (വാ. 16). തന്റെ മക്കളെക്കുറിച്ചുള്ള ദൈവത്തിന്റെ നിരന്തരമായ ബോധ്യത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ചിത്രമാണിത്; അവരുടെ പേരുകളും മുഖങ്ങളും എപ്പോഴും അവന്റെ മുമ്പില്‍ ഇരിക്കുന്നു.
ഇന്നും, നാമും വിസ്മരിക്കപ്പെട്ടവരായും അവഗണിക്കപ്പെട്ടവരായും എളുപ്പത്തില്‍ അനുഭവപ്പെട്ടേക്കാം. എന്നാല്‍ നാം അവന്റെ കരങ്ങളില്‍ വരയ്ക്കപ്പെട്ടിരിക്കുന്നു - നമ്മുടെ പിതാവിനാല്‍ എല്ലായ്പ്പോഴും സ്മരിക്കപ്പെടുകയും കരുതപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നു - എന്നോര്‍ക്കുന്നത് എത്രമാത്രം ആശ്വാസം പകരുന്നതാണ്.
ഇതു ഞാനാണ്
'ഇതു ഞാനാണ്' എന്ന ശക്തമായ ഗാനം, പി.റ്റി.ബര്‍നാമിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സഞ്ചാര സര്‍ക്കസിനെയും അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയായ ദി ഗ്രേറ്റസ്റ്റ് ഷോമാനില്‍ ഉള്ളതാണ്. സാമുദായിക നിയമങ്ങളോടു പൊരുത്തപ്പെടാത്തതിന് പരിഹാസവും നിന്ദയും ഏറ്റുവാങ്ങിയ കഥാപാത്രങ്ങള്‍ പാടുന്ന ഇതിലെ വരികള്‍ വിവരിക്കുന്നത്, വാക്കുകള്‍ നശിപ്പിക്കുന്ന വെടിയുണ്ടകള്‍ പോലെയും മുറിവേല്‍പ്പിക്കുന്ന കത്തികള്‍ പോലെയും ആണെന്നാണ്.
ഈ ഗാനം ജനങ്ങള്‍ നെഞ്ചോടു ചേര്‍ത്തു എന്നതില്‍നിന്നും മനസ്സിലാകുന്നത്, എത്രയധികം ആളുകള്‍ ആയുധമായി പ്രയോഗിക്കപ്പെട്ട വാക്കുകള്‍ ഏല്പിച്ച അദൃശ്യവും എന്നാല്‍ യഥാര്‍ത്ഥവുമായ മുറിവുകള്‍ വഹിക്കുന്നുണ്ട് എന്നാണ്.
വിനാശകരവും ദീര്‍ഘകാലം നില്‍ക്കുന്നതുമായ ഹാനി വരുത്തുവാന്‍ കഴിവുള്ള നമ്മുടെ വാക്കുകളുടെ അപകടശക്തിയെ മനസ്സിലാക്കിയ യാക്കോബ് അതിനെ 'അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്' എന്നാണു വിളിച്ചത് (യാക്കോബ് 3:8). അതിശയകരമാംവിധം ശക്തമായ ഈ സാദൃശ്യം ഉപയോഗിച്ചുകൊണ്ട്, വിശ്വാസികള്‍ തങ്ങളുടെ വാക്കുകളുടെ ഭയങ്കരമായ ശക്തി തിരിച്ചറിയേണ്ടതിന്റെ ആവശ്യകത യാക്കോബ് ഊന്നിപ്പറയുന്നു. അതിലുപരി, ഒരു ശ്വാസത്തില്‍ ദൈവത്തെ സ്തുതിക്കുകയും അടുത്തതില്‍ ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട ആളുകളെ മുറിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിരതയില്ലായ്മ അവന്‍ എടുത്തുകാട്ടുന്നു (വാ. 9-10).
'ഇതു ഞാനാണ്' എന്ന ഗാനം സമാനമായ നിലയില്‍, നാം എല്ലാവരും മഹത്വപൂര്‍ണ്ണരാകയാല്‍ - ബൈബിള്‍ ഉറപ്പിക്കുന്ന സത്യം - വാക്കുകള്‍ കൊണ്ടുള്ള ആക്രമണത്തിനെതിരായി നിലകൊള്ളുന്നു. ബാഹ്യസൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലോ എന്തു ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലോ അല്ല, മറിച്ച് ഓരോ വ്യക്തിയും ദൈവത്താല്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നു - അവന്റെ അതുല്യ മാസ്റ്റര്‍പീസ് - എന്നതിന്റെ അടിസ്ഥാനത്തിില്‍ ബൈബിള്‍ ഓരോ മനുഷ്യന്റെയും അതുല്യമായ മാന്യതയും സൗന്ദര്യവും സ്ഥാപിക്കുന്നു (സങ്കീര്‍ത്തനം 139:14). മറ്റുള്ളവരോടും മറ്റുള്ളവരെക്കുറിച്ചും ഉള്ള നമ്മുടെ വാക്കുകള്‍ക്ക്, ആ ഉറപ്പേറിയ യാഥാര്‍ത്ഥ്യത്തെ ദൃഢപ്പെടുത്തുവാനുള്ള ശക്തിയുണ്ട്.
ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല
1957 ല്‍, വെള്ളക്കാര്‍ മാത്രം പഠിച്ചിരുന്ന അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കിലുള്ള സെന്‍ട്രല്‍ ഹൈസ്കൂളിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് ആഫ്രിക്കന്‍ അമേരിക്കന്‍ വിദ്യാര്ത്ഥികളിലൊരുവളായിരുന്നു മെല്‍ബാ പാറ്റിലോ ബീല്‍സ്. ഐ വില്‍ നോട്ട് ഫീയര്‍: മൈ സ്റ്റോറി ഓഫ് എ ലൈഫ്ടൈം ഓഫ് ബില്‍ഡിംഗ് ഫെയ്ത്ത് അണ്ടര്‍ ഫയര്‍ (ഞാന്‍ ഭയപ്പെടുകയില്ല: ഒരു ജീവിതകാലം മുഴവനും അഗ്നിയില്‍ വിശ്വാസം പടുത്തുയര്‍ത്തിയ എന്റെ ജീവിതകഥ) എന്ന അവളുടെ 2018 ലെ സ്മരണികയില്‍, പതിനഞ്ചു വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഓരോ ദിവസവും താന്‍ ധൈര്യപൂര്‍വ്വം നേരിടേണ്ടിവന്ന അനീതികളെയും പീഡനങ്ങളെയും കുറിച്ചുള്ള ഹൃദയസ്പൃക്കായ വിവരണം നല്‍കുന്നുണ്ട്.
അതോടൊപ്പം ദൈവത്തിലുള്ള തന്റെ ആഴമായ വിശ്വാസത്തെക്കുറിച്ചും അവള്‍ പറയുന്നു. അവളുടെ ജീവിതത്തിലെ അന്ധകാരമയമായ സമയങ്ങളില്‍, ഭയം അവളെ കീഴ്പ്പെടുത്തിയെന്നു തോന്നിയ സമയങ്ങളില്‍, കുഞ്ഞു പ്രായത്തില്‍ തന്റെ മുത്തശ്ശി അവളെ പഠിപ്പിച്ച ബൈബിള്‍ വാക്യങ്ങള്‍ അവള്‍ ഉരുവിടുമായിരുന്നു. അവള്‍ അവ ആവര്‍ത്തിക്കുമ്പോള്‍, ദൈവസാന്നിധ്യം തന്നോടുകൂടെയുണ്ടെന്നവള്ക്കനുഭവപ്പെടുകയും, സഹിക്കാനുള്ള കൃപ ദൈവവചനം അവള്‍ക്കു നല്‍കുകയും ചെയ്യുമായിരുന്നു.
ബീല്‍സ് കൂടെക്കൂടെ ഉരുവിടുന്ന ഭാഗമായിരുന്നു 23-ാം സങ്കീര്‍ത്തനത്തിലെ 'കൂരിരുള്‍ താഴ്വരയില്‍ക്കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ' (വാ. 4) എന്ന വാക്യം. ദൈവം നിന്റെ ത്വക്കുപോലെ നിന്നോടു ചേര്‍ന്നിരിക്കുന്നു, സഹായത്തിനായി നീ അവനെ വിളിക്കേണ്ട കാര്യമേയുള്ളു' എന്ന അവളുടെ മുത്തശ്ശിയുടെ പ്രോത്സാഹനം അവളുടെ കാതുകളില്‍ മുഴങ്ങുമായിരുന്നു.
നമ്മുടെ പ്രത്യേകമായ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നേക്കാം. നാമെല്ലാം നമ്മെ പെട്ടെന്നു ഭയചികതരാക്കുന്ന പ്രയാസകരമായ പോരാട്ടങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും സഹിക്കേണ്ടിവന്നേക്കാം. ആ നിമിഷങ്ങളില്‍, ദൈവത്തിന്റെ ശക്തമായ സാന്നിധ്യം എല്ലായ്പ്പോഴും നമ്മോടുകൂടെയുണ്ട് എന്ന സത്യത്തില്‍ നിങ്ങളുടെ ഹൃദയം ധൈര്യം കണ്ടെത്തട്ടെ.
ദാസന്റെ ഹൃദയം
പാചകക്കാരന്. ഇവന്റ്് പ്ലാനര്‍. പോഷകാഹാര വിദഗ്ധന്‍. നേഴ്സ്. ഒരു ആധുനിക വീട്ടമ്മ ദിനംതോറും കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്വങ്ങളില്‍ ചിലതാണിത്. 2016 ല്‍ നടന്ന പഠനം വ്യക്തമാക്കുന്നത്, കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി അമ്മമാര്‍ ആഴ്ചയില്‍ 59 മുതല്‍ 96 വരെ മണിക്കൂറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്.
അമ്മമാര്‍ ക്ഷീണിച്ചുപോകുന്നതില്‍ അത്ഭുതമില്ല! ഒരു അമ്മയായിരിക്കുക എന്നാല്‍ ലോകത്തില്‍ ജീവിക്കുവാന്‍ പഠിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി കൂടുതല്‍ സമയവും ഊര്‍ജ്ജവും ചിലവഴിക്കുക എന്നാണ്.
എന്റെ ദിവസങ്ങള്‍ ദൈര്‍ഘ്യമേറിയതെന്നു തോന്നുമ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി കരുതുന്നത് പ്രയോജനകരമായ ദൗത്യമാണെന്ന് ഓര്‍മ്മിക്കുവാന്‍ ആവശ്യമുള്ളപ്പോഴും, ശുശ്രൂഷ ചെയ്യുന്നവരെ യേശു പ്രോത്സാഹിപ്പിക്കുന്നു എന്നറിയുന്നതില്‍ ഞാന്‍ വലിയ പ്രത്യാശ കണ്ടെത്താറുണ്ട്.
മര്‍ക്കൊസിന്റെ സുവിശേഷത്തില്‍, തങ്ങളുടെ ഇടയില്‍ വലിയവന്‍ ആരെന്നതിനെച്ചൊല്ലി ശിഷ്യന്മാരുടെ ഇടയില്‍ ഒരു തര്‍ക്കം ഉണ്ടായി. യേശു ശാന്തമായി ഇരുന്നിട്ട് അവരോടു പറഞ്ഞത് ''ഒരുവന് മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്ക്കും ശുശ്രൂഷകനും ആകണം'' (മര്‍ക്കൊസ് 9:35). മറ്റുള്ളവരെ സേവിക്കുന്നതിന്റെ പ്രാധാന്യം കാണിച്ചുകൊടുക്കുന്നതിനായി അവന്‍ ഒരു ശിശുവിനെ - അവരുടെ ഇടയിലെ ഏറ്റവും ബലഹീന വ്യക്തി - കരത്തിലെടുത്തു (വാ. 36-37).
അവന്റെ രാജ്യത്തില്‍ വലിപ്പം കണക്കാക്കുന്നതിനുള്ള മാനദണ്ഡം യേശുവിന്റെ പ്രതികരണത്തില്‍ കാണാം. മറ്റുള്ളവരെ കരുതാന്‍ മനസ്സുള്ള ഹൃദയമാണ് അവന്റെ മാനദണ്ഡം. ശുശ്രൂഷിക്കാന്‍ മനസ്സുള്ളവരോടുകൂടെ ദൈവത്തിന്റെ ശക്തീകരിക്കുന്ന സാന്നിധ്യം വസിക്കും എന്ന് യേശു വാഗ്ദത്തം ചെയ്തു (വാ. 37).
നിങ്ങളുടെ കുടുംബത്തിലോ സമൂഹത്തിലോ ശുശ്രൂഷിക്കുന്നതിനുള്ള നിങ്ങള്‍ക്കു ലഭിക്കുമ്പോള്‍. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിനായി നിങ്ങള്‍ ചിലവഴിക്കുന്ന സമയവും അധ്വാനവും യേശു വലുതായി വിലമതിക്കുന്നു എന്നതു നിങ്ങളെ ധൈര്യപ്പെടുത്തട്ടെ.
വിജയ ഘോഷയാത്ര
2016 ല്‍, ചിക്കാഗോ ക്ലബ് ബേസ്ബോള്‍ ടീം, ഒരു നൂറ്റാണ്ടിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ലോകപരമ്പര സ്വന്തമാക്കിയപ്പോള്‍, വിജയം ആഘോഷിക്കാന്‍ അമ്പതു ലക്ഷം പേര് പരേഡ് റൂട്ടിലും നഗരത്തിലൂടെയുള്ള റാലിയിലും അണി നിരന്നു.
വിജയ ഘോഷയാത്രകള്‍ ഒരു ആധുനിക കണ്ടുപിടുത്തമല്ല. പ്രസിദ്ധമായ ഒരു പുരാതന ഘോഷയാത്ര റോമക്കാര്ക്കുണ്ടായിരുന്നു. യുദ്ധവിജയം നേടിയ റോമന്‍ സൈന്യാധിപന്മാര്, ആളുകള്‍ തിങ്ങിനിറഞ്ഞ തെരുവുകളിലൂടെ തങ്ങളുടെ സൈന്യത്തെയും തടവുകാരെയും ഘോഷയാത്രയായി നടത്തുന്നു.
തന്റെ വിശ്വാസികളെ 'ക്രിസ്തുവില്‍ എപ്പോഴും ജയോത്സവമായി നടത്തുന്ന' ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് കൊരിന്തിലെ സഭയ്ക്ക് പൗലൊസ് ലേഖനമെഴുതുമ്പോള്‍ ഇത്തരമൊരു…