നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മോനിക്ക ബ്രാന്‍ഡ്‌സ്

'നിന്നെ സ്‌നേഹിക്കുന്നു-മുഴു ലോകത്തോളം'

മൂന്നു വയസ്സുള്ള എന്റെ അനന്തരവള്‍ ജെന്നയ്ക്ക്് എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തെ അലിയിക്കുന്ന ഒരു ഭാവപ്രകടനമുണ്ട്. എന്തിനെയെങ്കിലും അവള്‍ അത്യധികം ഇഷ്ടപ്പെട്ടാല്‍ (വല്ലാതെ സ്‌നേഹിച്ചാല്‍), അതു ബനാന ക്രീം പൈയോ, ട്രാംപൊലീനില്‍ ചാടുന്നതോ, ഫ്രിസ്ബീ കളിക്കുന്നതോ എന്തുമായിക്കൊള്ളട്ടെ, അവള്‍ പറയും, 'ഞാന്‍ അതിനെ സ്‌നേഹിക്കുന്നു-മുഴു ലോകത്തോളം!' (നാടകീയമായി കൈകള്‍ വിരിച്ചു പിടിച്ചുകൊണ്ടാണ് 'മുഴുലോകത്തോളം' പറയുന്നത്).

അതുപോലെ സ്‌നേഹിക്കാന്‍ അവസാനമായി ഞാന്‍ എന്നാണ് ധൈര്യപ്പെട്ടത്? ഒന്നും പിടിച്ചുവയ്ക്കാതെ, ഒട്ടും ഭയപ്പെടാതെ? എന്നു ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

'ദൈവം സ്‌നേഹം തന്നേ' യോഹന്നാന്‍ ആവര്‍ത്തിച്ച് എഴുതി (1 യോഹന്നാന്‍ 4:8,16), അതിനു കാരണം ദൈവത്തിന്റെ സ്‌നേഹം - നമ്മുടെ കോപമോ, ഭയമോ, ലജ്ജയോ അല്ല - ആണ് യാഥാര്‍ത്ഥ്യത്തിന്റെ ആഴമോറിയ അടിസ്ഥാനം എന്ന സത്യം മുതിര്‍ന്നവരായ നമുക്ക് ഗ്രഹിക്കാന്‍ പ്രയാസമാണ് എന്നതായിരിക്കാം (1:7-9; 3:18). പ്രകാശം വെളിച്ചത്തുകൊണ്ടുവരുന്നത് എത്ര വേദനാജനകമായ സത്യമായാലും, നാം അപ്പോഴും സ്‌നേഹിക്കപ്പെടുന്നു എന്നു നമുക്കറിയാന്‍ കഴിയും (4:10,18; റോമര്‍ 8:1).

'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു-മുഴു ലോകത്തോളം' എന്ന് ജെന്നാ എന്നോടു പറഞ്ഞപ്പോള്‍ 'ഞാനും നിന്നെ സ്‌നേഹിക്കുന്നു-മുഴു ലോകത്തോളം' എന്നു ഞാന്‍ മറുപടി പറഞ്ഞു. ഓരോ നിമിഷവും ഞാന്‍ അറുതിയില്ലാത്ത സ്‌നേഹത്താലും കൃപയാലും പിടിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ സൗമ്യമായ ഓര്‍മ്മപ്പെടുത്തലിന് ഞാന്‍ നന്ദിയുള്ളവളായിരുന്നു.

ട്രോളുകളെ പോഷിപ്പിക്കരുത്

'ട്രോളുകളെ പോഷിപ്പിക്കരുത്' എന്ന പ്രയോഗം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇന്ന് ഡിജിറ്റല്‍ ലോകത്തെ ഒരു പുതിയ പ്രശ്നമാണ് 'ട്രോള്‍'-വാര്‍ത്തകളെ സംബന്ധിച്ചും സോഷ്യല്‍ മീഡിയായിലെ ചര്‍ച്ചകളെക്കുറിച്ചും മനപ്പൂര്‍വ്വമായി പോസ്റ്റു ചെയ്യുന്ന പരിഹാസദ്യോതകവും മുറിപ്പെടുത്തുന്നതുമായ വിമര്‍ശനങ്ങളെയാണ് ട്രോള്‍ എന്നു വിളിക്കുന്നത്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ അവഗണിക്കുന്നത് - ട്രോളിനെ പോഷിപ്പിക്കാതിരിക്കുന്നത് - ട്രോളര്‍മാര്‍ക്ക് മുന്നോട്ടു പോകാന്‍ തടസ്സമായിത്തീരും.

ക്രിയാത്മകമല്ലാത്ത സംഭാഷണങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി താല്പര്യമില്ലാത്ത ആളുകളുമായുള്ള ഏറ്റുമുട്ടല്‍ തീര്‍ച്ചയായും പുതിയ കാര്യമല്ല. 'ട്രോളുകളെ പോഷിപ്പിക്കരുത്' എന്ന പ്രയോഗം ഒരുപക്ഷേ സദൃശവാക്യങ്ങള്‍ 26:4 ന്റെ ആധുനിക കാല പതിപ്പായിരിക്കാം. ധിക്കാരിയും കേള്‍ക്കാന്‍ മനസ്സില്ലാത്തവനുമായ ഒരുവനോടു തര്‍ക്കിക്കുന്നത് അവരുടെ നിലവാരത്തിലേക്കു താഴാന്‍ നമ്മെ പ്രേരിപ്പിക്കും എന്നാണ് അവിടെ മുന്നറിയിപ്പു നല്‍കുന്നത്.

എന്നിരിന്നാലും...ഏറ്റവും ധാര്‍ഷ്ട്യക്കാരനെന്നു തോന്നുന്ന വ്യക്തിയും ദൈവത്തിന്റെ സ്വരൂപവാഹിയായ അതുല്യ വ്യക്തിത്വമാണ്. മറ്റുള്ളവരെ അവഗണിക്കുന്നതില്‍ നാം തിടുക്കം കാട്ടുമ്പോള്‍ നാമാണ് ധാര്‍ഷ്ട്യം കാണിക്കുന്നതും ദൈവകൃപ സ്വീകരിക്കുന്നതിനെ നിരസിക്കുവാന്‍ തിടുക്കം കാണിക്കുന്നതും (മത്തായി 5:22 കാണുക). എന്തുകൊണ്ടാണ് സദൃശവാക്യങ്ങള്‍ നേരെ വിപരീതമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് എന്നതിനുള്ള കാരണങ്ങളിലൊന്നാണിത്. ഓരോ സാഹചര്യത്തിലും മറ്റുള്ളവരോട് ഏറ്റവും നന്നായി സ്നേഹം പ്രദര്‍ശിപ്പിക്കേണ്ടതെങ്ങനെയെന്നു വിവേചിച്ചറിയാന്‍ താഴ്മയോടും പ്രാര്‍ത്ഥനയോടുംകൂടെയുള്ള ദാവാശ്രയം ആവശ്യമാണ് (കൊലൊസ്യര്‍ 4:5-6 കാണുക). ചിലപ്പോള്‍ നാം സംസാരിക്കണം, മറ്റു ചിലപ്പോള്‍ മൗനം പാലിക്കുകയാണുത്തമം.

എങ്കിലും നാം ദൈവത്തോടു മനസ്സു കഠിനപ്പെടുത്തി എതിരായിരുന്ന സമയത്തുപോലും നമ്മെ തന്നോട് അടുപ്പിച്ച ദൈവം ഓരോ വ്യക്തിയുടെ ഹൃദയത്തിലും ശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നറിയുന്നത് ഏതു സമയത്തും സമാധാനം കണ്ടെത്താന്‍ നമ്മെ സഹായിക്കും (റോമര്‍ 5:6). ക്രിസ്തുവിന്റെ സ്നേഹം നാം പങ്കുവയ്ക്കുമ്പോള്‍ അവന്റെ ജ്ഞാനത്തില്‍ നമുക്ക് ആശ്രയിക്കാം.

നിങ്ങള്‍ സ്വസ്ഥമാകുക!

'നിങ്ങള്‍ സ്വസ്ഥമാകുക,'' ഡിസ്‌നിയുടെ റസ്‌ക്യൂവേഴ്‌സ് ഡൗണ്‍ അണ്ടറില്‍ മുറിവേറ്റ ആല്‍ബട്രോസ് വില്‍വര്‍ എന്ന വിമുഖനായ രോഗിയെ ചികിത്സിച്ചുകൊണ്ട് ഡോക്ടര്‍ കടുപ്പിച്ചു പറഞ്ഞു. 'സ്വസ്ഥമാകാനോ? ഞാന്‍ സ്വസ്ഥമായിരിക്കുകയാണ്' അസ്വസ്ഥനാണെന്ന് തികച്ചും വ്യക്തമായിട്ടും, വേദനോടെയുള്ള ഞരക്കത്തിനിടയില്‍പരിഹാസരൂപേണ വില്‍ബര്‍ പ്രതികരിച്ചു. 'ഇനി കൂടുതല്‍ സ്വസ്ഥനായാല്‍ ഞാന്‍ മരിച്ചുപോകും.'

നിങ്ങളോടു ബന്ധമുള്ളതായി തോന്നുന്നുണ്ടോ? ഡോക്ടറുടെ സംശയാസ്പദമായ ചികിത്സാരീതിയുടെ (രോഗാതുരമായ ഒരു കോശം മുറിച്ചു മാറ്റാന്‍ ചെയിന്‍ സോ ഉപയോഗിക്കുന്നതുപോലെയുള്ള) വെളിച്ചത്തില്‍ വില്‍ബറിന്റെ അസ്വസ്ഥത ന്യായമായിരുന്നു. എങ്കിലും ഭയപ്പെടുമ്പോള്‍ നാം എങ്ങനെ പ്രതികരിക്കുന്നു - നാം നേരിടുന്നത് ജീവനു ഹാനി വരുത്തുന്ന വിഷയമാണെങ്കിലും അല്ലെങ്കിലും - എന്ന് ഈ രംഗം വെളിപ്പെടുത്തുന്നതുകൊണ്ട് ഇതു രസകരമായി തോന്നും.

നാം ഭയപ്പെടുമ്പോള്‍, സ്വസ്ഥമാകാനുള്ള പ്രോത്സാഹനം ഭോഷത്തമായി തോന്നും. ജീവിതത്തിലെ ഭീതികളെല്ലാം എനിക്കു ചുറ്റും കുമിഞ്ഞുകൂടുന്നു എന്നെനിക്കു തോന്നുമ്പോള്‍, 'മരണപാശങ്ങള്‍' എന്നെ ചുറ്റിവരിഞ്ഞ് (സങ്കീ. 116:3) ഉള്ളില്‍ ഒരു കാളല്‍ സംഭവിക്കുമ്പോള്‍ എന്റെ ഉടനെയുള്ള പ്രതികരണം സ്വസ്ഥമാകാനല്ല, തിരിച്ചു പോരാടാനാണ്.

എങ്കിലും ഭൂരിഭാഗം സമയങ്ങളിലും എതിരിടാനുള്ള എന്റെ ശ്രമങ്ങള്‍ എന്റെ ഉത്ക്കണ്ഠയെ വര്‍ദ്ധിപ്പിക്കുകയും എന്നെ കൂടുതല്‍ ഭയത്തിലേക്കു തള്ളിയിടുകയും ചെയ്തിട്ടേയുള്ളു. എന്നാല്‍ വിമുഖതയോടെയാണെങ്കിലും ഞാന്‍ എന്റെ വേദന അനുഭവിക്കാന്‍ തയ്യാറാകുകയും എതിനെ ദൈവസന്നിധിയില്‍ കൊണ്ടുവരികയും ചെയ്യുമ്പോള്‍ (വാ. 4) അതിശയകരമായ ഒന്നു സംഭവിക്കുന്നു. എന്റെ ഉള്ളിലെ പിരിമുറുക്കം അയയുന്നു (വാ. 7), എനിക്കു മനസ്സിലാകാത്ത ഒരു സമാധാനം എന്നിലേക്ക് ഇരച്ചുകയറുന്നു.

ആത്മാവിന്റെ ആശ്വസിപ്പിക്കുന്ന സാന്നിധ്യം എന്നെ ചുറ്റുമ്പോള്‍ സുവിശേഷത്തിന്റെ ഹൃദയത്തിലെ സത്യം ഞാന്‍ അല്‍പ്പം കൂടെ ഗ്രഹിക്കുന്നു - ദൈവത്തിന്റെ ബലമുള്ള കൈക്കീഴില്‍ നാം താണിരിക്കുമ്പോഴാണ് നാം നന്നായി പോരാടുന്നത് (1 പത്രൊസ് 5:6-7).

അമൂല്യം

'എന്റെ അമൂല്യമായ....' ടോല്‍ക്കിയന്റെ 'ലോര്‍ഡ് ഓഫ് ദി റിങ്‌സ്' സിനിമത്രയത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട മെലിഞ്ഞുണങ്ങിയ ജീവിയായ ഗൊല്ലും, 'ശക്തിയുടെ വിലയേറിയ മോതിര'ത്തോടുള്ള ഭ്രാന്തമായ അഭിനിവേശം നിമിത്തം അത്യാര്‍ത്തിയുടെയും അഭിനിവേശത്തിന്റെയും ഭ്രാന്തിന്റെ പോലും പ്രതീകമായി ഇന്നു അതു മാറിക്കഴിഞ്ഞു.

അസ്വസ്ഥജനകമായ ഒരു രൂപമാണത്. മോതിരത്തോടും തന്നോടു തന്നെയുമുള്ള അവന്റെ പീഡാത്മകമായ സ്നേഹ-പക ബന്ധത്തില്‍, ഗൊല്ലൂമിന്റെ വാക്കുകള്‍ നമ്മുടെ സ്വന്തം ഹൃദയത്തിന്റെ വിശപ്പിനെയാണ് പ്രതിധ്വനിപ്പിക്കുന്നത്. അത് ഒരു പ്രത്യേക വസ്തുവിന്റെ നേരെയുള്ളതായാലും അല്ലെങ്കില്‍ 'കൂടുതല്‍' കിട്ടാനുള്ള അവ്യക്തമായ വാഞ്ഛ ആയിരുന്നാലും, ഒരിക്കല്‍ നമ്മുടെ സ്വന്തം വിലയേറിയത് കിട്ടിക്കഴിഞ്ഞാല്‍…

സ്നേഹവും സമാധാനവും

നമ്മുടെ അതിതീവ്രമായ ദുഖവേളകളിൽ പോലും സമാധാനം - ശക്തവും, അവർണ്ണനീയവുമായ സമാധാനം (ഫിലിപ്പിയർ 4:7) – നമ്മുടെ ഹൃദയങ്ങളിൽ നിറയുന്നത്, എല്ലായ്പ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ അടുത്ത സമയത്ത്, എന്‍റെ പിതാവിന്‍റെ അനുസ്മരണ യോഗത്തിൽ ഞാൻ ഇത് അനുഭവിച്ചറിഞ്ഞു. പരിചയക്കാരുടെ ഒരു നീണ്ട നിര സഹതാപപൂർവ്വം, അവരുടെ അനുശോചനങ്ങൾ അറിയിച്ചുകൊണ്ട് കടന്നു പോയ്ക്കൊണ്ടിരിക്കുമ്പോൾ എന്‍റെ നല്ലൊരു ഹൈസ്കൂൾ സുഹൃത്തിനെ കണ്ടത് ആശ്വാസകരമായിരുന്നു. ഒരു വാക്കു പോലും ഉരുവിടാതെ അവൻ എന്നെ ആലിംഗനം ചെയ്തു. ആ വിഷമകരമായ ദിവസത്തിൽ, എന്‍റെ സങ്കടങ്ങൾക്കിടയിലും അവന്‍റെ ശാന്തമായ സാന്ത്വനപ്പെടുത്തൽ, കരുതിയതുപോലെ ഞാൻ ഏകനല്ല, എന്ന സമാധാനത്തിന്‍റെ ആദ്യ അനുഭവത്താൽ എന്നെ നിറച്ചു.

 സങ്കീർത്തനം 16-ൽ ദാവീദ് വർണ്ണിക്കുന്നതുപോലെ, ക്ലേശകരമായ നിമിഷങ്ങളിൽ ഉളവാകുന്ന വേദന, ഇഷ്ടാനിഷ്ടങ്ങളോടെ ഞെരിച്ചമർത്തുന്നതിനുള്ള തീരുമാനത്തിൽ അധിഷ്ഠിതമല്ല, ദൈവം നമ്മുടെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന സമാധാനവും സന്തോഷവും; ഇത് അധികവും, നമ്മുടെ നല്ല ദൈവത്തിൽ ആശ്രയിക്കുമ്പോൾ, നമുക്കു അനുഭവേദ്യമാക്കുകയല്ലാതെ, മറ്റൊന്നിനും സാധിക്കാത്ത ഒരു ദാനം പോലെയാണ് (വാക്യം 1-2).

 നമ്മെ വ്യതിചലിപ്പിക്കുന്നതിലൂടെ മൃത്യു കൊണ്ടുവരുന്ന നൊമ്പരപ്പെടുത്തുന്ന വേദനയോട്, ഒരു പക്ഷേ, ഈ “അന്യദേവൻമാരിലേയ്ക്ക്” തിരിയുന്നത് നമ്മുടെ വേദനയെ അകറ്റിനിർത്തും എന്ന വിചാരത്തോടെ നമുക്ക് പ്രതികരിക്കാനാകും. എന്നാൽ, വേദനയെ അകറ്റുന്നതിനുള്ള നമ്മുടെ ഉദ്യമങ്ങൾ നമുക്ക് അധികം വേദനകൾ സമ്മാനിക്കും എന്ന് നാം ഉടനെയോ വൈകിയോ തിരിച്ചറിയും (വാക്യം 4).

 അല്ലെങ്കിൽ, നമുക്ക് ഒന്നും ഗ്രഹിക്കുവാൻ ആകുന്നില്ലെങ്കിലും, ദൈവം നമുക്കു മുന്നമേ നൽകിയിരിക്കുന്ന ജീവിതം - അതിന്‍റെ വേദനയിൽ ആയാലും – തീർച്ചയായും മനോഹരവും നല്ലതും ആണ് എന്നുള്ള വിശ്വാസത്തോടെ നമുക്കു ദൈവത്തിങ്കലേയ്ക്കു തിരിയാം (യോഹ. 6-8). നമ്മുടെ വേദനയിലും നമ്മെ മൃദുവായി വഹിച്ച്, മരണത്തിനു പോലും അണയ്ക്കുവാൻ കഴിയാത്ത സമാധാനത്തിലേയ്ക്കും, സന്തോഷത്തിലേയ്ക്കും നയിക്കുവാൻ സാധിക്കുന്ന അവന്‍റെ സ്നേഹഹസ്തങ്ങൾക്കു മുമ്പിൽ നമ്മെത്തന്നെ സമർപ്പിക്കാം (വാക്യം 11).

ഒരു രാക്കാല ഗീതം

എന്റെ പിതാവിന്റെ ജീവിതം തീവ്രാഭിലാഷങ്ങളുടേതായിരുന്നു. വിറവാതം ക്രമേണ തന്റെ മനസ്സിനെയും ശരീരത്തെയും അധികം അധികമായി പിടിമുറുക്കിയിട്ടും താൻ സമ്പൂർണതയ്ക്കായി വാഞ്ഛിച്ചു. താൻ സമാധാനത്തിനായി കാംക്ഷിച്ചു, എന്നാൽ വിഷാദരോഗത്തിന്റെ തീവ്രവേദനയാൽ പീഡിപ്പിക്കപ്പെട്ടു. താൻ സ്നേഹിക്കപ്പെടാനും പരിപോഷിപ്പിക്കപ്പെടാനും ആശിച്ചു, എന്നാൽ പലപ്പോഴും അത്യധികം ഒറ്റപ്പെട്ടു.

 താൻ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട 42-ം സങ്കീർത്തനം വായിക്കുമ്പോൾ താൻ അത്രവലിയ ഒറ്റപ്പെടലിൽ അല്ലായെന്നു തനിയ്ക്ക് അനുഭവപ്പെട്ടു. തന്നെപ്പോലെ, സങ്കീർത്തനക്കാരൻ തീവ്രമായ വാഞ്ഛയായ, അടക്കാനാവാത്ത സൌഖ്യത്തിനായുള്ള ദാഹവും അറിഞ്ഞു (വാക്യം 1–2). തന്നെപ്പോലെ, സങ്കീർത്തനക്കാരനും ഒരിക്കലും വിട്ടു മാറാത്ത വേദനയറിഞ്ഞു, അത് തന്റെ സന്തോഷത്തെ വിദൂരതയിലേക്ക് കൊണ്ട് പോയി (വാക്യം 6). എന്റെ പിതാവിനെപ്പോലെ, അലങ്കോലത്തിന്റെയും വേദനയുടെയും അലകളാൽ വലിച്ചെറിയപെട്ടപ്പോൾ (വാക്യം 7), സങ്കീർത്തനക്കാരന് ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു എന്ന് അനുഭവപ്പെടുകയും “എന്തുകൊണ്ടാണെന്ന്” ചോദിക്കുകയും ചെയ്തു (വാക്യം 9).

 സങ്കീർത്തനത്തിലെ വാക്കുകൾ തന്നെ തണുപ്പിച്ച്, താൻ ഏകനല്ലായെന്ന് ഉറപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, എന്റെ പിതാവ് ശാന്തമായ സമാധാനം വേദനയുടെ നടുവിൽ അനുഭവിച്ചു താൻ തന്റെ ചുറ്റിലും, തനിയ്ക്ക് ഒരു ഉത്തരവും ഇല്ലെങ്കിലും, അലകൾ തന്നെ തകർത്താലും, ഇപ്പോഴും താൻ വാത്സല്യപൂർവ്വം സ്നേഹിക്കപ്പെടുന്നു എന്നുള്ള ഒരു മൃദുസ്വരം കേട്ടു (വാക്യം 8).

 ശാന്തമായ ആ രാക്കാല പ്രേമഗീതം കേൾക്കുന്നത് എങ്ങനയോ മതിയായി. എന്റെ പിതാവിന് ശാന്തമായി പറ്റിപ്പിടിയ്ക്കുന്ന മങ്ങിക്കത്തുന്ന പ്രതീക്ഷയും സ്നേഹവും സന്തോഷവും മതിയായി. തനിയ്ക്ക് തന്റെ എല്ലാ വാഞ്ഛകളും നിറവേറ്റപ്പെടുന്ന ദിവസത്തിനായുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പും മതിയായി (വാക്യം 5, 11).