നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എമി പീറ്റേഴ്സണ്‍

മാറാത്ത സ്നേഹം

"ഞാന്‍ നിന്നെ സ്നേഹിക്കുന്നു!" കാര്‍ ഡോര്‍ വലിച്ചടച്ച് സ്കൂളിലേക്കോടുമ്പോള്‍ ഡാഡി വിളിച്ചു പറഞ്ഞു. ഞാന്‍ ആറാം ക്ലാസ്സിലായിരുന്നു. ഇതേ രംഗം കഴിഞ്ഞ ആറു മാസമായി ഞങ്ങള്‍ തുടരുകയായിരുന്നു. ഞങ്ങള്‍ സ്കൂളിലെത്തി, ഡാഡി പറഞ്ഞു, "മികച്ച ദിവസമാകട്ടെ! ഞാന്‍ നിന്നെ സ്നേഹിക്കുന്നു!" "ബൈ" എന്നു മാത്രം ഞാന്‍ പറഞ്ഞു. എനിക്ക് അദ്ദേഹത്തോടു കോപമോ ഞാന്‍ അദ്ദേഹത്തെ അവഗണിക്കുകയോ ആയിരുന്നില്ല. ഞാന്‍ എന്‍റെ ചിന്തകളില്‍ മുഴുകിയിരുന്നതിനാല്‍ ഡാഡിയുടെ വാക്കുകള്‍ ഞാന്‍ ശ്രിദ്ധിച്ചിരുന്നില്ല. എന്നിരുന്നാലും എന്‍റെ ഡാഡിയുടെ സ്നേഹം സ്ഥിരമായി നിന്നു.

ദൈവത്തിന്‍റെ സ്നേഹവും അതുപോലെയാണ്-അതിലധികവും. ഈ സ്ഥിരമായ സ്നേഹത്തെ വിവരിക്കാന്‍ ഉപയോഗിക്കുന്ന എബ്രായ പദം ആണ് ഹേസെദ്. പഴയ നിയമത്തില്‍ ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. 136-ാം സങ്കീര്‍ത്തനത്തില്‍ മാത്രം 26 പ്രാവശ്യം! ഒരു ആധുനിക വാക്കിനും ഇതിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴികയില്ല. നാമതിനെ "ദയ," "ആര്‍ദ്രസ്നേഹം," "കരുണ" അല്ലെങ്കില്‍ വിശ്വസ്തത എന്നിങ്ങനെ തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇടമ്പടി സമര്‍പ്പണത്തില്‍ അടിസ്ഥാനപ്പെട്ട സ്നേഹമാണ് ഹേസെദ്. വിശ്വസ്തവും പ്രതിബദ്ധതയുമുള്ള സ്നേഹമാണത്. ദൈവത്തിന്‍റെ ജനം പാപം ചെയ്യുമ്പോള്‍ പോലും അവരെ സ്നേഹിക്കുന്നതില്‍ അവന്‍ വിശ്വസ്തനാണ്. മാറാത്ത സ്നേഹം ദൈവിക സ്വഭാവത്തിന്‍റെ അവിഭാജ്യ ഘടകമാണ് (പുറപ്പാട് 34:6).

ഞാന്‍ ഒരു കുട്ടിയായിരിക്കുമ്പോള്‍, ഞാന്‍ എന്‍റെ ഡാഡിയുടെ സ്നേഹത്തെ മുതലെടുക്കാറുണ്ടായിരുന്നു. ഇപ്പോഴും ചിലപ്പോഴൊക്കെ എന്‍റെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ സ്നേഹത്തെയും ഞാന്‍ മുതലെടുക്കാറുണ്ട്. ദൈവത്തെ ശ്രവിക്കാനും പ്രതികരിക്കാനും ഞാന്‍ മറന്നുപോകും. എങ്കിലും എന്നോടുള്ള ദൈവത്തിന്‍റെ സ്നേഹം -എന്‍റെ ജീവിതത്തിനു മുഴുവനും മതിയായ ഉറപ്പുള്ള അടിസ്ഥാനമായി-മാറാതെ നില്ക്കുമെന്നെനിക്കറിയാം.

ഒരു ഉറപ്പേറിയ അടിസ്ഥാനം

കഴിഞ്ഞ വേനല്ക്കാലത്ത് ഞാനും ഭര്ത്താവും ഫോളിംഗ്വാട്ടര് എന്ന നിര്മ്മിതി കാണാന് പോയി. ഉള്നാടന് പെന്സില്വേനിയയിലെ ഈ വീട് 1935 ല് ശില്പി ഫ്രാങ്ക് ലോയിഡ് റൈറ്റ് രൂപകല്പന ചെയ്തതാണ്.

അതുപോ ലെയൊന്ന് ഞാന് മുമ്പു കണ്ടിട്ടേയില്ല. പ്രകൃതിഭംഗിക്ക് ഇണങ്ങുന്ന, അവിടെ സ്വാഭാവികമായി ഉണ്ടായിരുന്നതായി തോന്നുന്ന, രീതിയിലുള്ള ഒരു വീടു നിര്മ്മിക്കാന് ലോയ്ഡ് ആഗ്രഹിച്ചു-അദ്ദേഹം തന്റെ ലക്ഷ്യം നേടിയെടുത്തു. ഒരു വെള്ളച്ചാട്ടത്തിനു ചുറ്റുമായി അദ്ദേഹം വീടു നിര്മ്മിച്ചു, അതിന്റെ നിര്മ്മാണ ശൈലി ചുറ്റുമുള്ള പാറകളെ പ്രതിഫലിപ്പിച്ചു. നിര്മ്മിതിയെ സുരക്ഷിതമാക്കുന്നതെന്തെന്ന് ഞങ്ങളുടെ ഗൈഡ് വിശദീകരിച്ചു: "വീടിന്റെ ലംബമായുള്ള മുഴുവന് നിര്മ്മാണവും പാറമേലാണ് ഉറപ്പിച്ചിരിക്കുന്നത്."

അവളുടെ വാക്കുകള് കേട്ടപ്പോള് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞ വാക്കുകള് എനിക്ക് ഓര്ക്കാതിരിക്കാന് കഴിഞ്ഞില്ല. ഗിരിപ്രഭാഷണത്തിന്റെ വേളയില്, തന്റെ ഉപദേശങ്ങള് അവരുടെ ജീവിതത്തിനുള്ള ഉറപ്പേറിയ അടിസ്ഥാനമാണെന്ന് അവന് പറഞ്ഞു. അവര് അവന്റെ വാക്കുകള് കേള്ക്കുകയും അവ ജീവിതത്തില് പകര്ത്തുകയും ചെയ്താല്, ഏതു കൊടുങ്കാറ്റിനെയും അതിജീവിക്കാന് അവര് പ്രാപ്തരാകും. കേള്ക്കുന്നവര് അനുസരിക്കുന്നില്ലെങ്കില്, മണലിന്മേല് വീടു പണിതതുപോലെയാകും (മത്തായി 7:24-27). പിന്നീട്, ക്രിസ്തു അടിസ്ഥാനമാണെന്നും നിലനില്ക്കുന്ന പണിയിലൂടെ നാം അതിന്മേല് പണിയണമെന്നും എഴുതിയപ്പോള് പൗലൊസും ഇതേ ചിന്ത ആവര്ത്തിച്ചു (1 കൊരിന്ത്യര് 3:11).

നാം യേശുവിന്റെ വാക്കുകള് കേട്ട് അവ അനുസരിക്കുമ്പോള്, നാം നമ്മുടെ ജീവിതങ്ങളെ സുസ്ഥിരവും പാറ പോലെ ഉറപ്പേറിയതുമായ അടിസ്ഥാനത്തിന്മേല് പണിയുകയാണ്. ഒരുപക്ഷേ നമ്മുടെ ജീവിതങ്ങള് ഫോളിംഗ്വാട്ടര് പോലെ ഒരല്പം സുന്ദരവും പാറമേല് നിലനില്ക്കുന്നതുമായി മാറിയേക്കാം.

 

പൊട്ട ആടും നല്ല ഇടയനും

എന്റെ സുഹൃത്ത് ചാഡ് വ്യോമിങിൽ ഒരു വര്ഷം ഒരു ആട്ടിടയനായി ചെലവഴിച്ചു. “ആട് തീരെ വിവരം കേട്ടതാണ്. കണ്മുന്നിൽ എന്ത് കണ്ടാലും അവറ്റകൾ തിന്നും”, അവൻ പറഞ്ഞു. “തൊട്ടുമുമ്പിലെ പുല്ല് മുഴുവൻ തിന്നു കഴിഞ്ഞാലും പുല്ലുള്ള വേറെ ഭാഗം ഉണ്ടോ എന്ന് അവൻ തിരിഞ്ഞു നോക്കില്ല. മണ്ണുകൂടി അവറ്റകൾ തിന്നാൻ തുടങ്ങും!” 

ഞങ്ങൾ ചിരിച്ചു, എത്രയോ തവണ ബൈബിൾ മനുഷ്യനെ ആടിനോട് താരതമ്യം ചെയ്യുന്നു എന്ന്  ചിന്തിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. നമുക്ക് ഒരു ആട്ടിടയനെ ആവശ്യം ആണ് എന്നതിൽ ആശ്ചര്യമില്ല! പക്ഷേ ആടുകൾ അത്രയ്ക്ക് വിഡ്ഢികളായതുകൊണ്ട് കേവലം ഏത് ഒരു ആട്ടിടയനും ശരിയാവില്ല. ആടുകൾക്ക് വേണ്ടത് അവയെ കരുതുന്ന ഒരു ഇടയനെയാണ്. ബാബിലോണിൽ അടിമകളായിരുന്ന, പ്രവാസത്തിലായിരുന്ന ദൈവജനത്തിന് യെഹെസ്കേൽ എഴുതുമ്പോൾ അവൻ അവരെ മോശം ഇടയന്മാരാൽ നയിക്കപ്പെട്ട ആളുകളോട് ഉപമിച്ചു. ആട്ടിൻ കൂട്ടത്തെ പരിപാലിക്കുന്നതിന് പകരം യിസ്രായേലിലെ നായകന്മാർ അവരെ ചൂഷണം ചെയ്തു, അവരിൽ നിന്ന് ലാഭം ഉണ്ടാക്കി (വാ. 3). തുടര്ന്ന് വന്യമൃഗങ്ങള്ക്ക് ഇരയാകുവാൻ അവയെ ഉപേക്ഷിച്ചിട്ട് പോയി (വാ. 5). 

പക്ഷെ അവർ പ്രത്യാശയറ്റവരായിരുന്നില്ല. നല്ലിടയനായ ദൈവം, അവരെ ചൂഷണം ചെയ്ത നായകന്മാരിൽ നിന്ന് അവരെ രക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്തു. അവരെ ഭവനത്തിൽ കൊണ്ടു വരാമെന്നും, അവരെ സമൃദ്ധമായ പുല്പുറത്തു ആക്കുമെന്നും അവർക്കു വിശ്രമം നൽകുമെന്നും അവൻ വാക്ക് നല്കി. മുറിവേറ്റവയെ അവൻ സൗഖ്യമാക്കുകയും കാണാതായവയെ തേടി പോകുകയും ചെയ്യും (വാ. 11-16). അവൻ വന്യമൃഗങ്ങളെ ഓടിച്ചുകളയും, അങ്ങനെ അവന്റെ ആട്ടിൻപറ്റം സുരക്ഷിതരാവും (വാ. 28). 

ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിലെ അംഗങ്ങൾക്ക് മൃദുവായ കരുതലും നിർദേശവും ആവശ്യമാണ്. നമ്മെ എപ്പോഴും പച്ചയായ പുല്പുറത്തേക്കു നയിക്കുന്ന ഒരു ഇടയനെ കിട്ടിയതിൽ നാം എത്ര ഭാഗ്യവാന്മാരാണ്! (വാ. 14).