ശീതകാലം പിന്തുടരുന്ന വസന്തം പോലെ
തന്റെ രാജ്യത്തിന്റെ പ്രകോപനമില്ലാതെ മറ്റൊരു രാജ്യത്തിൽ നിന്നും ഉണ്ടായ ആക്രമണത്തെക്കുറിച്ച് എഴുതിയതിന്റെ "കുറ്റത്തിന്" വിചാരണയിൽ നിൽക്കുന്ന പത്രപ്രവർത്തകൻ തന്റെ അവസാന പ്രസ്താവന നടത്തി. എന്നിട്ടും അവൻ സ്വയം…
ദൈവം ഓർക്കുന്നു
കോവിഡ് -19 ൽ നിന്ന് സോക് ചിംഗ് സുഖം പ്രാപിച്ചപ്പോൾ, അവളുടെ വൃദ്ധയായ അമ്മയ്ക്ക് ഒരു വീഴ്ച്ച സംഭവിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ അമ്മ മരിച്ചു. തുടർന്ന്…
തൂപ്പുകാരന്റെ പ്രാർത്ഥന
ഒരാൾ തന്റെ തെരുവ് തൂത്തുവാരുന്നത് കണ്ടപ്പോൾ റാസയ്ക്ക് അവനോട് സഹതാപം തോന്നുകയും, അവന് കുറച്ച് പണം നൽകുകയും ചെയ്തു. ആ മനുഷ്യൻ നന്ദി പറഞ്ഞുകൊണ്ട്, റാസയ്ക്കുവേണ്ടി പ്രാർത്ഥിക്കട്ടെ…
ഏറെ ശ്രേഷ്ഠമായത്
യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ ജോർജിന് ആവേശമുണ്ടായിരുന്നു. അവൻ തന്റെ ഹൈസ്കൂളിൽ ഒരു സുവിശേഷ യജ്‌ഞം സംഘടിപ്പിച്ചു. മെക്‌സിക്കോയിൽ, കോളേജിൽ ബൈബിൾ വിതരണം ചെയ്യാൻ അവൻ തന്റെ രണ്ടു…
വാഞ്ചിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു
ആളുകൾ അവരുടെ പ്ലേലിസ്റ്റുകളിൽ സന്തോഷകരമായ ഗാനങ്ങൾ ശരാശരി 175 തവണയും എന്നാൽ ദുഃഖഗാനങ്ങൾ 800 തവണയും പ്ലേ ചെയ്തതായി എഴുത്തുകാരിയായ സൂസൻ കെയ്ൻ്റെ ഗവേഷണം വെളിപ്പെടുത്തി. ദുഃഖകരമായ…
നിരാശ വരുമ്പോൾ
നിരാശയിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനുവേണ്ടി, ഒരു മനുഷ്യൻ തന്റെ സാധനങ്ങൾ ഇബേ- യിൽ ലേലം ചെയ്യാൻ തീരുമാനിച്ചു. അവൻ പറഞ്ഞു, "എന്റെ എല്ലാ സ്വത്തുക്കളും വിറ്റു തീരുന്ന…
ഉപസംഹാരം : പ്രതീക്ഷയുണ്ട്
പ്രതീക്ഷയുണ്ട്
കഠിനമായ വാർത്തകൾ കേൾക്കുമ്പോൾ,
തിരഞ്ഞെടുക്കാൻ രണ്ടായി പിരിയുന്ന പാതകളുണ്ട്
ചുറ്റും നിരാശ, പക്ഷേ അതിലേക്ക് പോകരുത്- പ്രതീക്ഷ ഉണ്ട്.
ജീവിതത്തിന്റെ തണുത്തുറയുന്ന, കഠിനമായ കാറ്റിനെ നാമെല്ലാവരും അഭിമുഖീകരിക്കും.…

സ്വർഗ്ഗത്തിലെ യജമാനൻ
സിംഗപ്പൂരിലെ മനുഷ്യവിഭവശേഷി മന്ത്രാലയം 2022 ൽ ഒരു പ്രഖ്യാപനം നടത്തി: വീട്ട് ജോലിക്കായി കുടിയേറി വന്നവർക്കെല്ലാം ആഴ്ചയിൽ ഒരു ദിവസം അവധിനല്കണം; അധിക വേതനം നല്കിയും അവധി അനുവദിക്കാതിരിക്കരുത്. ആ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവരെ ആര് ശുശ്രൂഷിക്കും എന്നത് തൊഴിൽ ദാതാക്കളെ ആകുലപ്പെടുത്തി. പകരം സംവിധാനം കണ്ടെത്തി പ്രശ്നം പരിഹരിച്ചെങ്കിലും ആഴ്ചയിൽ ഒരു ദിവസം വിശ്രമം അനുവദിക്കണം എന്ന കാര്യത്തോട് പൊരുത്തപ്പെടാൻ അവർ ഇനിയും സമയമെടുക്കും.
മറ്റുള്ളവരോട് മര്യാദയോടെ പെരുമാറുക എന്നത് ഒരു പുതിയ കാര്യമല്ല. വേലക്കാർ യജമാനന്റെ സ്വത്താണ് എന്ന് കണക്കാക്കിയിരുന്ന കാലത്താണ് പൗലോസ് അപ്പൊസ്തലൻ ജീവിച്ചത്. എങ്കിലും ക്രിസ്തീയ കുടുംബം എങ്ങനെ പെരുമാറണം എന്ന് സഭയോടുള്ള പ്രബോധനത്തിന്റെ അവസാന വരിയായി പറയുമ്പോൾ, യജമാനന്മാർ ദാസന്മാരോട് നീതിപൂർവ്വം പെരുമാറണം (കൊലൊ. 4:1) എന്ന് ആഹ്വാനം ചെയ്യുന്നു. അവരോട് അന്യായം ചെയ്യാതെ പെരുമാറണം എന്നും തർജ്ജ്മ ചെയ്യാവുന്നതാണ്.
ദാസന്മാർ "മനുഷ്യർക്കെന്നല്ല, കർത്താവിന് എന്ന പോലെ"(3:23) വേല ചെയ്യണം എന്നു പറയുന്ന പൗലോസ് യജമാനന്മാരെ അവർ യേശുവിന്റെ അധികാരത്തിൽ കീഴിലാണെന്നും ഓർമ്മിപ്പിക്കുന്നു:
"നിങ്ങൾക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ട്" (4:1). കൊലൊസ്യയിലുള്ള വിശ്വാസികൾ ക്രിസ്തുവിന്റെ ആത്യന്തിക അധികാരത്തെ അംഗീകരിച്ച് ജീവിക്കണം എന്ന് പ്രബോധിപ്പിക്കുകയാണ് പൗലോസ് ചെയ്യുന്നത്. നമുക്കും മറ്റുള്ളവരോടുള്ള നമ്മുടെ ഇടപാടുകളിൽ, തൊഴിൽ ദായകൻ എന്ന നിലയിലോ തൊഴിലാളി എന്ന നിലയിലോ, വീട്ടിലോ പുറമെയോ ആകട്ടെ, "നീതിയും ന്യായവും ആചരിച്ച്" (വാ.1 ) പെരുമാറുവാൻ ദൈവത്തോട് സഹായം യാചിക്കാം.
