ഭാരം ലഘൂകരിക്കുക
ഞങ്ങളുടെ പുതുതായി രൂപീകരിച്ച ബൈബിൾ പഠന ക്ലാസ്സിലെ സ്ത്രീകൾ ദുരന്തങ്ങളുടെ ഒരു പരമ്പരയെ അഭിമുഖീകരിച്ചപ്പോൾ, ഞങ്ങൾ പെട്ടെന്ന് ആഴമായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുവാൻ തുടങ്ങി. പിതാവിന്റെ വിയോഗം, വിവാഹമോചനത്തിനു ശേഷമുള്ള വിവാഹ വാർഷികത്തിന്റെ വേദന, പൂർണ ബധിരനായ ഒരു കുട്ടിയുടെ ജനനം, കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവരാനുള്ള ഓട്ടത്തിന്റെ അനുഭവം. ആർക്കും ഒറ്റയ്ക്കു ചുമക്കാൻ കഴിയാത്തത്രയായിരുന്നു അത്. ഓരോ വ്യക്തിയുടെയും ദുർബലത കൂടുതൽ സുതാര്യതയിലേക്ക് നയിച്ചു. ഞങ്ങൾ ഒരുമിച്ച് കരഞ്ഞു, പ്രാർത്ഥിച്ചു, അപരിചിതരുടെ കൂട്ടമായി തുടങ്ങിയത് ആഴ്ചകൾക്കുള്ളിൽ അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പായി മാറി.
സഭാ ശരീരത്തിന്റെ ഭാഗമായി, യേശുവിലുള്ള വിശ്വാസികൾക്ക് അവരുടെ കഷ്ടപ്പാടുകളിൽ ആഴത്തിലുള്ളതും വ്യക്തിപരവുമായ രീതിയിൽ ആളുകളോടൊപ്പം പങ്കുചേരാൻ കഴിയും. ക്രിസ്തുവിലുള്ള സഹോദരീസഹോദരന്മാരെ ഒരുമിച്ച് ബന്ധിപ്പിക്കുന്ന ബന്ധങ്ങൾ, നമ്മൾ പരസ്പരം അറിയുന്ന സമയത്തെയോ പൊതുവായ കാര്യങ്ങളെയോ ആശ്രയിച്ചിരിക്കുന്നില്ല. പകരം, 'തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുക' (ഗലാത്യർ 6:2) എന്ന് പൗലൊസ് വിളിക്കുന്നത് നമ്മൾ ചെയ്യുന്നു. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്, നാം കേൾക്കുന്നു, മനസ്സലിവു കാണിക്കുന്നു, കഴിയുന്നിടത്ത് പരസ്പരം സഹായിക്കുന്നു, പ്രാർത്ഥിക്കുന്നു. “എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും’’ (വാ. 10) നന്മ ചെയ്യുന്നതിനുള്ള വഴികൾ നമുക്കു നോക്കാം. അങ്ങനെ ചെയ്യുമ്പോൾ, നാം ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിക്കുകയാണ് (വാ. 2): ദൈവത്തെ സ്‌നേഹിക്കുകയും നമ്മെപ്പോലെ നമ്മുടെ അയൽക്കാരനെ സ്‌നേഹിക്കുകയും ചെയ്യുക. ജീവിതഭാരങ്ങൾ ഭാരമുള്ളതായിരിക്കാം, എന്നാൽ ഭാരം കുറയ്ക്കാൻ അവൻ നമുക്കു നമ്മുടെ സഭാ കുടുംബത്തെ തന്നിരിക്കുന്നു.

ഫാസ്റ്റ്-ഫുഡ് പ്രോത്സാഹനം
മരിയ തന്റെ ഫാസ്റ്റ്-ഫുഡ് ഉച്ചഭക്ഷണവുമായി ഒരു ഒഴിഞ്ഞ മേശയിലേക്കു പോയി. അവൾ അവളുടെ ബർഗറിൽ കടിച്ചപ്പോൾ, അവളുടെ കണ്ണുകൾ കുറെ മേശകൾക്കപ്പുറത്ത് ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഉടക്കി. അവന്റെ വസ്ത്രങ്ങൾ മുഷിഞ്ഞതും, തലമുടി പാറിപ്പറന്നതുമായിരുന്നു, അവൻ ഒരു ഒഴിഞ്ഞ പേപ്പർ കപ്പിൽ മുറുകെ പിടിച്ചിരുന്നു. അയാൾക്ക് വിശക്കുന്നുണ്ടെന്ന് വ്യക്തം. അവൾക്ക് എങ്ങനെ സഹായിക്കാനാകും? അല്പം പണം കൊടുക്കുന്നത് ബുദ്ധിശൂന്യമായി തോന്നി. അവൾ ഒരു ഭക്ഷണം വാങ്ങി അവനു സമ്മാനിച്ചാൽ, അവനു നാണക്കേടാകുമോ?
ധനികനായ ഒരു ഭൂവുടമയായ ബോവസ് ദരിദ്രയായ കുടിയേറ്റ വിധവ രൂത്തിനെ തന്റെ വയലിൽ നിന്ന് പെറുക്കാൻ ക്ഷണിച്ച കഥ അപ്പോഴാണ് മരിയ ഓർത്തത്. അവൻ തന്റെ ആളുകളോട് ആജ്ഞാപിച്ചു: “അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു. പെറുക്കേണ്ടതിന്നു അവൾക്കായിട്ടു കറ്റകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു’’ (രൂത്ത് 2:15-16). അതിജീവനത്തിനായി സ്ത്രീകൾ പുരുഷന്മാരുമായുള്ള ബന്ധത്തെ പൂർണ്ണമായും ആശ്രയിക്കുന്ന ഒരു സംസ്‌കാരത്തിൽ, ബോവസ് ദൈവത്തിന്റെ സ്‌നേഹനിർഭരമായ കരുതൽ പ്രകടമാക്കി. ഒടുവിൽ, ബോവസ് രൂത്തിനെ വിവാഹം കഴിച്ചു, അവളുടെ അതിദരിദ്രമായ അവസ്ഥയിൽ നിന്ന് അവളെ വീണ്ടെടുത്തു (4:9-10).
മരിയ പോകാൻ എഴുന്നേറ്റപ്പോൾ, അവൾ ആ മനുഷ്യന്റെ കണ്ണുകളിൽ നോക്കിക്കൊണ്ട് താൻ ഭക്ഷിക്കാതിരുന്ന ഫ്രൈ പാക്കറ്റ് അടുത്തുള്ള മേശപ്പുറത്ത് വെച്ചു. അയാൾക്ക് വിശക്കുന്നുണ്ടെങ്കിൽ, അയാൾക്ക് അവളുടെ “ഫാസ്റ്റ് ഫുഡ് വയലിൽ’’ നിന്ന് പെറുക്കാം. പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ പരിഹാരങ്ങൾ ചിത്രീകരിക്കുന്നതിലൂടെ ദൈവത്തിന്റെ ഹൃദയമാണ് തിരുവെഴുത്തുകളിലെ കഥകളിൽ വെളിപ്പെടുന്നത്.

ദൈവത്തിന്റെ ഉറപ്പായ പിന്തുടരൽ
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരാൾ എനിക്ക് ഒരു ബ്ലോക്ക് മുമ്പിലായി നടക്കുകയായിരുന്നു. അയാളുടെ കൈയിൽ നിറയെ പൊതികൾ ഉള്ളത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. പൊടുന്നനെ അയാളുടെ കാലിടറി, പൊതികൾ എല്ലാം നിലത്തു വീണുപോയി. കുറച്ച് ആളുകൾ അയാളെ എഴുന്നേല്പിച്ചു, സാധനങ്ങൾ പെറുക്കാൻ അയാളെ സഹായിച്ചു. എന്നാൽ അവർ ഒരു കാര്യം വിട്ടുപോയി - അയാളുടെ പേഴ്‌സ്. ഞാൻ അത് എടുത്ത് അപരിചിതനെ പിന്തുടരാൻ തുടങ്ങി - ആ പ്രധാനപ്പെട്ട സാധനം തിരികെ നൽകാമെന്ന പ്രതീക്ഷയിൽ. ഞാൻ “സർ, സർ!’’ എന്ന് ഉറക്കെ വിളിച്ചു. ഒടുവിൽ അയാൾ ശ്രദ്ധിച്ചു. ഞാൻ അയാളുടെ അടുത്തെത്തിയപ്പോൾ തന്നെ അയാൾ തിരിഞ്ഞു. ഞാൻ പേഴ്‌സ് നീട്ടിയപ്പോൾ, ആശ്ചര്യപ്പെടുത്തുന്ന ആശ്വാസവും അളവറ്റ നന്ദിയും നിറഞ്ഞ അയാളുടെ നോട്ടം ഞാൻ ഒരിക്കലും മറക്കുകയില്ല.
ആ മനുഷ്യനെ പിന്തുടരുക എന്ന നിലയിൽ തുടങ്ങിയ കാര്യം തികച്ചും വ്യത്യസ്തമായ ഒന്നായി മാറി. മിക്ക ഇംഗ്ലീഷ് വിവർത്തനങ്ങളും, പരിചിതമായ സങ്കീർത്തനം 23-ന്റെ അവസാന വാക്യത്തിൽ പിന്തുടരുക എന്ന വാക്ക് ഉപയോഗിക്കുന്നു: “നന്മയും കരുണയും എന്റെ ആയുഷ്‌കാലമൊക്കെയും എന്നെ പിന്തുടരും’’ (വാ. 6). “പിന്തുടരുക’’ അനുയോജ്യമാണെങ്കിലും, ഉപയോഗിച്ചിരിക്കുന്ന യഥാർത്ഥ എബ്രായ പദം കൂടുതൽ ശക്തവും തീവ്രവുമാണ്. ഈ വാക്കിന്റെ അക്ഷരാർത്ഥം “പിന്തുടരുക അല്ലെങ്കിൽ ഓടിക്കുക’’ എന്നാണ് - ഒരു വേട്ടക്കാരൻ തന്റെ ഇരയെ പിന്തുടരുന്നതുപോലെ (ആടുകളെ പിന്തുടരുന്ന ചെന്നായയെക്കുറിച്ചു ചിന്തിക്കുക).
ഒരു വളർത്തുമൃഗം നിങ്ങളെ അലസമായി അനുഗമിക്കുന്നതുപോലെ, ദൈവത്തിന്റെ നന്മയും കരുണയും വെറുതെ, തിടുക്കമൊന്നും കൂടാതെ നമ്മെ പിന്തുടരുകയല്ല. അല്ല, 'തീർച്ചയായും' നമ്മെ ഓടിക്കുകയാണ്. ഒരു മനുഷ്യന്റെ പേഴ്‌സ് തിരികെ നൽകാൻ പിന്തുടരുന്നതു പോലെ, നമ്മെ നിത്യസ്‌നേഹത്തോടെ സ്‌നേഹിക്കുന്ന നല്ല ഇടയൻ നമ്മെ പിന്തുടരുന്നു (വാ. 1, 6).

വലിയ പ്രതീക്ഷകൾ
ക്രിസ്തുമസിന് മുമ്പുള്ള തിരക്കേറിയ ഒരു ദിവസം, എന്റെ അയൽപക്കത്തെ തിരക്കേറിയ പോസ്റ്റ് ഓഫീസിലെ മെയിൽ കൗണ്ടറിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തി. അവളുടെ മെല്ലെയുള്ള നടപ്പു കണ്ട് ക്ഷമയോടെ തപാൽ ഗുമസ്തൻ അവളെ അഭിവാദ്യം ചെയ്തു, “ഹലോ, ചെറുപ്പക്കാരി’’ അവന്റെ വാക്കുകൾ സൗഹാർദ്ദപരമായിരുന്നു, എന്നാൽ “ഇളയതാണ്' നല്ലത്’’ എന്ന് ചിലർ പറയുന്നതു കേട്ടേക്കാം.
വാർദ്ധക്യം നമ്മുടെ പ്രത്യാശയെ പ്രചോദിപ്പിക്കുമെന്ന് കാണാൻ ബൈബിൾ നമ്മെ പ്രചോദിപ്പിക്കുന്നു. ശിശുവായ യേശുവിനെ പ്രതിഷ്ഠിക്കുവാനായി, യോസേഫും മറിയയും ചേർന്ന് ദൈവാലയത്തിലേക്ക് കൊണ്ടുവരുമ്പോൾ (ലൂക്കൊസ് 2:23; കാണുക പുറപ്പാട് 13:2, 12), വൃദ്ധരായ രണ്ട് വിശ്വാസികൾ പെട്ടെന്ന് മധ്യത്തിലേക്കു കടന്നുവരുന്നു.
ഒന്നാമതായി, മശിഹായെ കാണാൻ വർഷങ്ങളോളം കാത്തിരുന്ന ശിമയോൻ—'[യേശുവിനെ] കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ എന്നു പറഞ്ഞു.’’ (ലൂക്കൊസ് 2:28-31).
ശിമയോൻ മറിയയോടും യോസേഫിനോടും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ “വളരെ വയസ്സു ചെന്ന’’ പ്രവാചകിയായ ഹന്ന (വാ. 36) വന്നു. ഏഴു വർഷം മാത്രം വിവാഹജീവിതം നയിച്ചശേഷം വിധവയായവൾ, എൺപത്തിനാലു വയസ്സുവരെ “ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.’’ യേശുവിനെ കണ്ടപ്പോൾ അവൾ ദൈവത്തെ സ്തുതിച്ചു, “യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു’’ (വാ. 37-38).
ഈ പ്രത്യാശയുള്ള രണ്ട് ദാസീദാസന്മാർ വലിയ പ്രതീക്ഷകളോടെ ദൈവത്തിനായി കാത്തിരിക്കുന്നത് - നമ്മുടെ പ്രായം കണക്കിലെടുക്കാതെ - ഒരിക്കലും അവസാനിപ്പിക്കരുതെന്നു നമ്മെ ഓർമ്മിപ്പിക്കുന്നു.
ദൈവത്തിൻ്റെ പാപമോചനം - ദിവസം 7

അവനിൽ നമുക്ക്... അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്…
എഫെസ്യർ 1:7
ദൈവത്തിൻ്റെ പിതൃത്വത്തെക്കുറിച്ചുള്ള മനോഹരമായ വീക്ഷണം സൂക്ഷിക്കുക: ദൈവം വളരെ ദയാലുവും സ്നേഹവാനുമാണ്, തീർച്ചയായും അവിടുന്ന് നമ്മോട്…
അനുരഞ്ജനവുമായി പോകുക - ദിവസം 6

ആകയാൽ... സഹോദരനു നിൻ്റെ നേരേ വല്ലതും ഉണ്ടെന്ന്... ഓർമ വന്നാൽ...
മത്തായി 5:23-24
ഈ വചനം പറയുന്നു, "ആകയാൽ നിൻ്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിൻ്റെ നേരേ…
മാനസാന്തരം - ദിവസം 5

ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു…
2 കൊരിന്ത്യർ 7:10
പാപബോധത്തെക്കുറിച്ച് ഈ വാക്കുകളിൽ നന്നായി വിവരിച്ചിരിക്കുന്നു:
എൻ പാപങ്ങൾ, എൻ പാപങ്ങൾ, എൻ രക്ഷകാ,…