Category  |  odb

ക്രിസ്തുസമാന പ്രതികരണം

കരോലിനയിലെ വേനൽ സൂര്യന്റെ ചൂടിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജോർജ്ജ്. അവൻ ജോലി ചെയ്യുന്ന മുറ്റത്തേക്ക് അടുത്തു താമസിക്കുന്ന ഒരാൾ കയറിവന്നു. വ്യക്തമായും കോപത്തോടെ, അയൽക്കാരൻ ജോർജ്ജിന്റെ പണിയെക്കുറിച്ചും അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും പറഞ്ഞുകൊണ്ടു വിമർശിക്കാനും ചീത്ത പറയാനും തുടങ്ങി. ദേഷ്യക്കാരനായ ആ അയൽക്കാരൻ ബഹളം നിർത്തുന്നതുവരെ മറുപടി പറയാതെ ജോർജ്ജ് വാക്കാലുള്ള ആ പ്രഹരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന്, അവൻ സൗമ്യമായി പ്രതികരിച്ചു, “നിങ്ങൾക്ക് ഇന്നു വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരുന്നു, അല്ലേ?” പെട്ടെന്ന്, കോപാകുലനായ അയൽക്കാരന്റെ മുഖം മൃദുവായി. അയാൾ തല കുനിച്ചുകൊണ്ടു പറഞ്ഞു, “ഞാൻ നിന്നോടു അങ്ങനെ സംസാരിച്ചതിന് എന്നോടു ക്ഷമിക്കണം.” ജോർജ്ജിന്റെ ദയ അയൽക്കാരന്റെ ക്രോധത്തെ ശമിപ്പിച്ചു.

തിരിച്ചടിക്കാൻ നാം ആഗ്രഹിക്കുന്ന സമയങ്ങളുണ്ടാകാം. അധിക്ഷേപത്തിനു പകരം അധിക്ഷേപവും അപമാനത്തിനു പകരം അപമാനവും നൽകാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ. അതിനു പകരം, നമ്മുടെ പാപങ്ങളുടെ അനന്തരഫലങ്ങൾ യേശു വഹിച്ച വിധത്തെ പൂർണ്ണമായി വെളിപ്പെടുത്തിയ ഒരു ദയയാണു ജോർജ്ജ് മാതൃകയാക്കിയതു: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു” (1 പത്രൊസ് 2:23)

തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായി പ്രതിനിധാനം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ നാമെല്ലാവരും നേരിടേണ്ടിവരും. ദയയോടെ പ്രതികരിക്കാൻ നാം ആഗ്രഹിച്ചേക്കാം. എന്നാൽ ദയയോടെ ആയിരിക്കാനും സമാധാനം പിന്തുടരാനും വിവേകം പ്രകടിപ്പിക്കാനും യേശുവിന്റെ ഹൃദയം നമ്മെ വിളിക്കുന്നു. അവൻ ഇന്നു നമ്മെ പ്രാപ്തരാക്കുമ്പോൾ, കഠിനമായ ഒരു ദിവസത്തിലൂടെ കടന്നുപോകുന്ന ഒരാളെ അനുഗ്രഹിക്കാൻ ഒരുപക്ഷേ ദൈവം നമ്മെ ഉപയോഗിച്ചേക്കാം.

വിശ്വാസത്താൽ ഉവ്വ് എന്നു പറയുന്നു

ജോലിയിൽ ഒരു പുതിയ ഉത്തരവാദിത്തം സ്വീകരിക്കുമോ എന്നു എന്നോടു ചോദിച്ചപ്പോൾ, ഇല്ല എന്നു പറയാൻ ഞാൻ ആഗ്രഹിച്ചു. അതിൽ ഉണ്ടാകാവുന്ന വെല്ലുവിളികളെക്കുറിച്ചു ചിന്തിച്ചപ്പോൾ, അവ കൈകാര്യം ചെയ്യാൻ ഞാൻ പ്രാപ്തനല്ലെന്ന് എനിക്കു തോന്നി. എന്നാൽ, പ്രാർത്ഥിക്കുകയും വേദപുസ്തകത്തിൽ നിന്നും മറ്റു വിശ്വാസികളിൽ നിന്നും മാർഗനിർദേശം തേടുകയും ചെയ്തപ്പോൾ, ഉവ്വ് എന്നു പറയാൻ ദൈവം എന്നെ വിളിക്കുകയാണെന്നു ഞാൻ മനസ്സിലാക്കി. തിരുവെഴുത്തു വഴി, അവന്റെ സഹായത്തെക്കുറിച്ച് എനിക്ക് ഉറപ്പു ലഭിക്കുകയും ചെയ്തു. അതിനാൽ, കുറച്ചു ഭയത്തോടെയെങ്കിലും, ഞാൻ ആ ചുമതല സ്വീകരിച്ചു.

കനാൻ അധിനിവേശത്തിൽ നിന്നു പിന്മാറിയ, ഒറ്റുനോക്കിയ പത്തുപേരിലും യിസ്രായേല്യരിലും ഞാൻ എന്നെത്തന്നെ കാണുന്നു (സംഖ്യാപുസ്തകം 13:27-29, 31-33; 14:1-4). അവരും വൈഷമ്യങ്ങൾ കണ്ട്, ആ ദേശത്തെ ശക്തരായ ജനത്തെ തോൽപ്പിക്കാനും കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട അവരുടെ നഗരങ്ങളെ കീഴടക്കാനും തങ്ങൾക്കു കഴിയില്ലെന്നു  ഭയപ്പെട്ടു. “ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി,” ഒറ്റുനോക്കിയവർ പറഞ്ഞു (13:33). “വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു?” (14:3) അവർ പരാതിപ്പെട്ടു. ഇതു കേട്ട യിസ്രായേൽമക്കൾ പിറുപിറുത്തു.

തന്റെ ജനത്തിനു കനാൻദേശം നൽകുമെന്നു ദൈവം നേരത്തെ തന്നെ വാഗ്ദത്തം ചെയ്തിരുന്നതായി കാലേബും യോശുവയും മാത്രമാണ് ഓർത്തത് (ഉല്പത്തി 17:8; സംഖ്യാപുസ്തകം 13:2). ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും സഹായത്തിന്റെയും വെളിച്ചത്തിൽ, വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ട് അവർ അവന്റെ വാഗ്ദത്തത്തിൽ ധൈര്യം പ്രാപിച്ചു. തങ്ങളുടേതല്ല, അവന്റെ ശക്തി, സംരക്ഷണം, വിഭവങ്ങൾ എന്നിവ കൊണ്ടായിരിക്കും അവർ ബുദ്ധിമുട്ടുകൾ നേരിടുക (സംഖ്യാപുസ്തകം 14:6-9).

ദൈവം എനിക്കു നൽകിയ ദൗത്യം എളുപ്പമുള്ള ഒന്നായിരുന്നില്ല — എന്നാൽ അവൻ എന്നെ അതിൽ സഹായിച്ചു. അവൻ നമ്മെ ഏല്പിക്കുന്ന ചുമതലകളിൽ നിന്നു എപ്പോഴും ബുദ്ധിമുട്ടുകൾ ഒഴിവാക്കി തരികയില്ലെങ്കിലും, കാലേബിനെയും യോശുവയെയും പോലെ, “നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു” (വാ. 9) നമുക്ക് അവയെ നേരിടാൻ കഴിയും.

യേശുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുക

അഫ്ഗാനിസ്ഥാനിലെ ഒരു വെല്ലുവിളി നിറഞ്ഞ പര്യടനത്തെത്തുടർന്ന്, ബ്രിട്ടീഷ് സൈന്യത്തിലെ ഒരു സർജന്റായ സ്കോട്ട് മാനസികമായി തളർന്നുപോയിരുന്നു. അദ്ദേഹം ഓർത്തു: “ഞാൻ ഒരു ഇരുണ്ട സ്ഥാനത്തായിരുന്നു.” എന്നാൽ അദ്ദേഹം “യേശുവിനെ കണ്ടെത്തി അവനെ അനുഗമിക്കാൻ തുടങ്ങിയപ്പോൾ” അദ്ദേഹത്തിന്റെ ജീവിതത്തിൽ സമൂലമായ മാറ്റം സംഭവിച്ചു. ഇപ്പോൾ അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരുമായി പങ്കിടാൻ ശ്രമിക്കുന്നു. പ്രത്യേകിച്ച്, അംഗഭംഗം സംഭവിച്ചവരും പരിക്കേറ്റവരുമായ സായുധ സേന സൈനികർക്കും മുൻസൈനികർക്കുമായി നടത്തുന്ന ഇൻവിക്റ്റസ് ഗെയിംസ് എന്ന അന്താരാഷ്ട്ര പരിപാടിയിൽ, താൻ മത്സരിക്കുന്നവരുമായി അദ്ദേഹം സുവിശേഷം പങ്കുവയ്ക്കുന്നു.

സ്കോട്ടിനെ സംബന്ധിച്ചിടത്തോളം, മത്സരത്തിനു പോകുന്നതിനു മുമ്പു വേദപുസ്തകം വായിക്കുന്നതും പ്രാർത്ഥിക്കുന്നതും ആരാധാന ഗീതങ്ങൾ കേൾക്കുന്നതും അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നു. തുടർന്ന്, അവിടെ മത്സരിക്കുന്ന സഹപ്രവർത്തകരോടു “യേശുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കാനും ദയയും സൗമ്യതയും കൃപയും കാണിക്കാനും” ദൈവം അദ്ദേഹത്തെ സഹായിക്കുന്നു.

അപ്പൊസ്തലനായ പൗലൊസ് ഗലാത്യയിലെ വിശ്വാസികൾക്ക് എഴുതിയ ആത്മാവിന്റെ ഫലങ്ങളിൽ ചിലതു സ്കോട്ട് ഇവിടെ പറയുന്നു. ദുരുപദേഷ്ടാക്കളുടെ സ്വാധീനത്തിൻകീഴിൽ അവർ വൈഷമ്യം അനുഭവിച്ചതിനാൽ, “ആത്മാവിനെ അനുസരിച്ചുനടന്നുകൊണ്ട്” (ഗലാത്യർ 5:18) ദൈവത്തോടും അവന്റെ കൃപയോടും വിശ്വസ്തരായിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാൻ പൗലൊസ്‌ ശ്രമിച്ചു. അപ്രകാരം ചെയ്യുന്നതിലൂടെ, അവർ ആത്മാവിന്റെ ഫലം - “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം” (വാ. 22-23) - പുറപ്പെടുവിക്കും.

ദൈവാത്മാവു നമ്മുടെ ഉള്ളിൽ വസിക്കുന്നതിനാൽ, ആത്മാവിന്റെ നന്മയും സ്നേഹവും നമ്മിൽ നിന്നും പ്രവഹിക്കും. നമുക്കു ചുറ്റുമുള്ളവരോടു നാമും സൗമ്യതയും ദയയും കാണിക്കും.

ദൈവദത്ത സംരക്ഷണം

ഞങ്ങളുടെ വീടിനു ചുറ്റുമുള്ള പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടു ഞാനും എന്റെ ഭാര്യയും ഓരോ വർഷവും നൂറുകണക്കിനു മൈലുകൾ സൈക്കിളിൽ യാത്രചെയ്യുന്നു. ആ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ സൈക്കിളുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചില ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. മുന്നിലുള്ള ലൈറ്റ്, പിന്നിലുള്ള ലൈറ്റ്, ഓഡോമീറ്റർ, സൈക്കിൾ പൂട്ട് എന്നിവ  എന്റെ ഭാര്യ സ്യൂവിന്റെ സൈക്കിളിലുണ്ട്. എന്റെ സൈക്കിളിൽ ഒരു വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള ഇടവുമുണ്ട്. വാസ്തവത്തിൽ, യാതൊന്നും അധികമായി കൈവശം കരുതാതെ തന്നെ എല്ലാ ദിവസവും ഞങ്ങളുടെ സ്ഥിരം പാതയിൽ വിജയകരമായി ഓടിച്ചുകൊണ്ട് ആ മൈലുകളെല്ലാം കീഴടക്കാൻ ഞങ്ങൾക്കു കഴിയും. അവ സഹായകരമാണെങ്കിലും നിർബന്ധമായും ആവശ്യമുള്ളവയല്ല.

എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ്‌ മറ്റൊരു കൂട്ടം ഉപകരണങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്-എന്നാൽ ഇവ ഐച്ഛികമല്ല. യേശുവിലുള്ള നമ്മുടെ വിശ്വാസത്തോടെ ജീവിക്കുന്നതിൽ വിജയിക്കുന്നതിനു നാം ഇവ “ധരിക്കണമെന്ന്” അവൻ പറയുന്നു. നമ്മുടെ ജീവിതം അത്ര എളുപ്പമുള്ളവയല്ല. “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ” (6:11) തയ്യാറാകേണ്ട ഒരു യുദ്ധത്തിലാണു നാം. അതിനാൽ നാം സുസജ്ജരായിരിക്കണം.

തിരുവെഴുത്തിന്റെ ജ്ഞാനം പക്കലില്ലെങ്കിൽ, തെറ്റ് അംഗീകരിക്കാൻ നാം പ്രേരിപ്പിക്കപ്പെടും. തന്റെ “സത്യത്തിൽ” ജീവിക്കാൻ യേശു നമ്മെ സഹായിക്കുന്നില്ലെങ്കിൽ, നാം അസത്യങ്ങൾക്കു വഴങ്ങിപ്പോകും (വാ. 14). “സുവിശേഷം” കൂടാതെ നമുക്കു “സമാധാനം” ഇല്ല (വാ. 15). “വിശ്വാസം” നമുക്കു പരിച പിടിക്കുന്നില്ലെങ്കിൽ, നാം സംശയത്തിനു കീഴടങ്ങിപ്പോകും (വാ. 16). നമ്മുടെ “രക്ഷയും” പരിശുദ്ധാത്മാവും ദൈവത്തിനായി നന്നായി ജീവിക്കാനായി നമ്മെ നങ്കൂരമിട്ടു നിർത്തുന്നു (വാ. 17). ഇതാണു നമ്മുടെ സർവ്വായുധവർഗ്ഗം.

യഥാർത്ഥ അപകടങ്ങളിൽ നിന്നു സംരക്ഷിക്കപ്പെട്ടുകൊണ്ടു ജീവിതത്തിന്റെ പാതകളിലൂടെ നാം സഞ്ചരിക്കേണ്ടത് എത്രമാത്രം പ്രധാനമാണ്. ദൈവം പ്രദാനം ചെയ്യുന്ന സർവ്വായുധവർഗ്ഗം “ധരിച്ചുകൊണ്ട്” യാത്രയിലെ വെല്ലുവിളികളെ നേരിടാൻ ക്രിസ്തു നമ്മെ സജ്ജരാക്കുമ്പോൾ ആ അപകടങ്ങളിൽ നിന്നു നാം സംരക്ഷിക്കപ്പെടുന്നു.

—ഡേവ് ബ്രാനോൺ

ദൈവത്തിന്റെ സർവ്വായുധവർഗ്ഗം “ധരിക്കുക” എന്നത് നിങ്ങളെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത്? അവന്റെ സർവ്വായുധവർഗ്ഗം ഏറ്റവും ആവശ്യമുള്ള ഏതു സാഹചര്യങ്ങളാണു നിങ്ങൾ അഭിമുഖീകരിക്കുന്നത്?

പ്രിയ പിതാവേ, സാത്താന്റെ ആക്രമണങ്ങൾക്കെതിരെ എനിക്ക് എങ്ങനെ നിലകൊള്ളാമെന്നു തിരുവെഴുത്തുകളിൽകൂടി എന്നെ ഓർമ്മപ്പെടുത്തിയതിനു നന്ദി.

“ചെറിയ” അത്ഭുതങ്ങൾ

യെരൂശലേമിന്റെയും ആലയത്തിന്റെയും പുനർനിർമ്മാണത്തെക്കുറിച്ചു യഹൂദയുടെ ദേശാധിപതിയായ സെരുബ്ബാബേലിനു സെഖര്യാ പ്രവാചകൻ മുഖേന സമാനമായ ഒരു സന്ദേശം ദൈവത്തിൽ നിന്നു ലഭിച്ചു. ബാബേല്യ അടിമത്തത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, മന്ദഗതിയിലുള്ള പുരോഗതിയുടെ ഒരു കാലം ആരംഭിച്ചു. അതു യിസ്രായേൽമക്കളെ നിരുത്സാഹപ്പെടുത്തി.“അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?” (സെഖര്യാവ് 4:10) എന്നു ദൈവം പ്രഖ്യാപിച്ചു. നമ്മിലൂടെയും ചിലപ്പോൾ അവൻ തന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നു, ചിലപ്പോൾ നമ്മളെ വകവെക്കാതെയും. “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (സെഖര്യാവ് 4:10).

നമുക്കും ചുറ്റുമുള്ള ദൈവത്തിന്റെ പ്രവൃത്തിയുടെ നിസ്സാരതയിൽ നമ്മുടെ മനസ്സു മടുക്കുമ്പോൾ,  അവന്റെ ചില അത്ഭുതങ്ങൾ “ചെറിയത്” ആയിരിക്കാമെന്നു നമുക്കു ഓർക്കാം. തന്റെ മഹത്തായ ലക്ഷ്യങ്ങൾക്കായി അവൻ ചെറിയ കാര്യങ്ങളെ ഉപയോഗിക്കുന്നു.