നമ്മുടെ പ്രതിദിന ആഹാരത്തിൽ നിന്നും
10 ധ്യാനങ്ങൾ
ആമുഖം | കാരെൻ ഹുയാങ്, നമ്മുടെ പ്രതിദിന ആഹാരം എഴുത്തുകാരി
വിടുവിക്കപ്പെട്ടു
രാ വിലെ 11 മണിയായി., ഞാനിപ്പോഴും ബെഡിൽ തന്നെയാണ്.
എനിക്കുറണമായിരുന്നു. ഞാൻ വിസ്മൃതി ആഗ്രഹിച്ചു. മാസങ്ങളുടെ കഠിനാധ്വാനവും പുതിയ പ്രോജക്റ്റിന്റെ വിജയകരമായ സമാരംഭവും എന്നെ വല്ലാതെ തളർത്തിയിരുന്നു. കുടുംബത്തോടൊപ്പമുള്ള സമയം ത്യജിച്ചുകൊണ്ട് ഞാൻ വിശ്രമവും ഒഴിവു ദിനങ്ങളും ബലികൊടുത്തെന്ന് കരുതി. ഞാൻ ഏറെ വിചാരപ്പെട്ടതിനാൻ വിജയം ദുഷ്കരമായിരുന്നു. വിചാരപ്പെടൽ നിർത്താൻ ഞാൻ ആഗ്രഹിച്ചു.
ഞാൻ പ്രോജക്റ്റിനെപ്പറ്റിയല്ല ഭാരപ്പെട്ടത്—ഞാൻ തെറ്റു പറ്റുന്നതിനെപ്പറ്റിയാണ് ആകുലപ്പെട്ടത്. ഞാൻ എപ്പോഴും തോൽവിയെ ഭയപ്പെട്ടിരുന്നു, എന്റെ ഈ ഭയം കാരണം, ഓരോ ജോലിയുടേയും എല്ലാ വിശദാംശങ്ങളേയും പരിശോധിച്ചു ഒത്തുനോക്കുന്നതിലേക്ക് ജീവിതം ഒതുങ്ങിയിരുന്നു. “നിനക്ക് ഭയപ്പെടാനും മാത്രം തെറ്റുകളിൽ എന്താണിരിക്കുന്നത്?” എന്റെ സുഹൃത്ത് ഒരിക്കൽ ചോദിച്ചു. “അത് മറ്റുള്ളവരെ നിരാശപ്പെടുത്തുമെന്നതാണോ? നിയന്ത്രണം നഷ്ടമാകുമെന്നതോ?”
“സ്നേഹിക്കപ്പെടാതിരിക്കുമന്നത്,” ഞാൻ പറഞ്ഞു. എന്റെ വായിൽ നിന്നും വാക്കുകൾ പെട്ടന്നു വന്നു, അത് കേട്ട് ഞാൻ തന്നെ വിസ്മയിച്ചു. ഒരുപക്ഷേ എന്റെ ഭയം എന്റെ ശബ്ദത്തെ കീഴടക്കും വിധം വലുതായിരിക്കുന്നു.
എന്റെ ഭയം എന്റെ ജോലിയിൽ മാത്രം ഒതുങ്ങിയില്ല. എന്റെ ബന്ധങ്ങളിലും ഉള്ളിൽ നിന്നും ഒരു ശബ്ദം മന്ത്രിച്ചു, മറ്റുള്ളവരുടെ സ്നേഹം ചുമരിൽ തേച്ച ചാന്ത് പോലെയാണ്, നിങ്ങൾ അവരെ നിരാശപ്പെടുത്തിയാൽ അതിൽ ഒരു കഷ്ണം അടർന്നു വീഴും.
ഞാൻ വർഷങ്ങളായി ഒരു വിശ്വാസി ആയിരുന്നെങ്കിലും ഇതുപോലെയാണ് ഞാൻ ദൈവത്തിന്റെ സ്നേഹത്തെയും മനസ്സിലാക്കിയിരുന്നത്. ദൈവത്തിനു എന്നോടുള്ള സ്നേഹം ഞാൻ എത്രത്തോളം നന്നായി പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നു ഞാൻ കരുതി. അതുമൂലം ഞാൻ എനിക്കുള്ള പല പാപ സ്വഭാവങ്ങളേയും അംഗീകരിച്ചിരുന്നില്ല. അത് ഏറ്റുപറയുന്നതിന്റെ അർത്ഥം ദൈവത്തിനു എന്നോടുള്ള സ്നേഹം കുറഞ്ഞുപോയി എന്ന “യാഥാര്ത്ഥ്യത്തെ” അഭിമുഖീകരിക്കൽ ആയിരിക്കുമെന്ന് ഞാൻ കരുതി!
പാപക്ഷമയുടെ യാഥാര്ത്ഥ്യത്തെ നാം
നമ്മിൽ അംഗീകരിക്കുമ്പോൾ
ദൈവത്തിനു നമ്മിൽ നിര്ബാധം
പ്രവർത്തിക്കാനുള്ള പ്രവേശനം നൽകുന്നു.
ഈ ഭയങ്ങളാൽ നിരാശപ്പെട്ടിരുന്ന ഒരു പ്രഭാതത്തിൽ ഞാൻ പരിചിതമായ ഈ വാക്യം കാണാനിടയായി: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” (റോമർ 5:8). മുൻപെങ്ങും അനുഭവിക്കാത്തതുപോലെ പോലെ ഈ വാക്യം എന്നെ ആശ്വസിപ്പിച്ചു. എന്റെ ക്ഷീണിച്ച ഹൃദയം ആര്ത്തിയോടെ ആ വാക്യങ്ങളെ വായിക്കാൻ പ്രേരിപ്പിച്ചു. ഇത് ശരിക്കും സത്യമാണോ? അതേ. നാം പാപികൾ ആയിരിക്കുമ്പോൾതന്നെ ദൈവം നമ്മെ സ്നേഹിച്ചു.
അവനു നമ്മോട് ഏതു വിധേനെയും ഇടപെടാമായിരുന്നു. നാം ബലഹീനരായിരുന്നു. നമ്മുടെ അനീതി തന്റെ വിശുദ്ധസ്വഭാവത്തിനു എതിരായിരുന്നു. എന്നാൽ ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ട് തന്റെ പുത്രനായ യേശുവിന്റെ നമുക്കു പകരമായി മരിക്കാൻ അവൻ അയച്ചു. നാം അവനോട് കടപ്പെട്ടിരിക്കുന്ന കടത്തിൽ നിന്നും അവനിൽ നിന്നുള്ള നിത്യമായ വേർപാടിൽ നിന്നും നമ്മുടെ മോചനത്തിനുള്ള പ്രതിഫലമായിരുന്നു യേശു കുരിശിൽ ചൊരിഞ്ഞ രക്തം. (റോമർ 6:23; എഫെസ്യർ 1:7)
തെറ്റുകൾ വരുത്തിയാൽ ഞാൻ സ്നേഹിക്കപ്പെടില്ലെന്ന് ഞാൻ കരുതി. പക്ഷേ വചനം പറയുന്നു, എന്റെ പാപസ്വഭാവം എന്നെ എന്നെന്നേക്കുമായി അവനെ നിരാശപ്പെടുത്തുന്നവനായി നിർവചിച്ചപ്പോഴും ദൈവം എന്നെ സ്നേഹിച്ചു. യേശു എന്റെ പാപം ചുമന്നു, എന്നെ ഒരു പാപിയായിരിക്കുന്നതിന്റെ പ്രതിഫലത്തിൽ നിന്നും വിടുവിച്ചു. ( 2 കൊരിന്ത്യർ 5:21)
എഫേസ്യർ 1:7ൽ പറയുന്നു, “അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്” (കൊലോസ്യർ 1:14 ഉം ; എബ്രായർ 9:15 ഉം കാണുക). വീണ്ടെടുപ്പ് എന്ന് വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം ഒരു മറുവില നൽകിക്കൊണ്ടുള്ള മോചനം എന്നാണ്.
ഇതാണ് പ്രത്യാശ നിറഞ്ഞ ഈസ്റ്റർ സന്ദേശം! യേശു തന്റെ മരണ പുനരുദ്ധാരണത്തിലൂടെ നമുക്കു വേണ്ടി ചെയ്തത് നാം വിശ്വസിക്കുകയും അവനെ രക്ഷകനായി അംഗീകരിച്ച് അനുഗമിക്കുകയും ചെയ്യുമ്പോൾ, അവന്റെ പൂർണ്ണത നമ്മുടേതായിത്തീരുന്നു. ഇതിനർത്ഥം നാം പാപരഹിതരായ മനുഷ്യരായി മാറും എന്നല്ല, മറിച്ച് നമുക്ക് ദൈവത്തിന്റെ മുൻപിലുള്ള സ്ഥാനവും സ്വത്വവും എന്നെന്നേക്കുമായി ക്രിസ്തുവിന്റെ ക്രൂശിലെ പ്രവർത്തിയാൽ നിർവചിക്കപ്പെട്ടിരിക്കുന്നു എന്നാണ്. തന്റെ രക്തത്താലുള്ള ത്യാഗത്താൽ ദൈവം പരിപൂർണവും അന്തിമവുമായ പാപക്ഷമ പ്രദാനം ചെയ്യുന്നു. ദൈവം എങ്ങനെ നമ്മെ കാണുന്നു, എങ്ങനെ നാം നമ്മെത്തന്നെ കാണണം, നാം എങ്ങനെ ഈ ലോകത്തിൽ ജീവിക്കണം, എങ്ങെനെയാണ് നമ്മുടെ ഭൗതിക മരണം അവനോടൊത്തുള്ള നിത്യതയുടെ തുടക്കമാകുന്നത് എന്നിങ്ങനെ സകലത്തേയും ഇത് രൂപാന്തരപ്പെടുത്തുന്നു.
ദൈവം എബ്രായർ 8:12ൽ നമ്മെക്കുറിച്ച് പറയുന്നു, “ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല.” നാം പാപം ചെയ്യുമ്പോൾ, ആത്യന്തികമായി ചെയ്തു പോകും, എങ്കിലും നാം പശ്ചാത്താപത്തോടെ അവനിലേക്ക് തിരിയുകയാണെങ്കിൽ ദൈവം നമുക്ക് പാപക്ഷമ മാത്രമല്ല വാഗ്ദാനം ചെയ്തിരിക്കുന്നത്, പാപത്തെ ജയിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു (1 യോഹന്നാൻ 1:9).
ദൈവം നമ്മെ അവനോടുള്ള കടത്തിൽ നിന്നും വിടുവിച്ചതിനാൽ നമുക്കും മറ്റുള്ളവരോട് ക്ഷമിച്ച് അവരെ നമ്മോടുള്ള കടത്തിൽ നിന്നും വിടുവിക്കാം. നമ്മുടെ സ്വന്ത ശക്തിയാൽ മറ്റുള്ളവരോട് ക്ഷമിക്കുക മാനുഷികമായി അസാധ്യമാണ്, ദൈവവും ഇതറിയുന്നു. നാം അവനോട് സഹായത്തിനായി അപേക്ഷിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. നമ്മെ അവനിലേക്ക് അടുപ്പിച്ചത് പോലെ മറ്റുള്ളവരോട് ക്ഷമിക്കുന്നതിനും നമ്മെ പ്രാപ്തരാക്കുന്നത് അവന്റെ സ്നേഹമാണ്. നമ്മുടെ വേദനയെ ഒപ്പിയെടുക്കുന്നതും അവന്റെ സ്നേഹമാണ്.
ദൈവത്തിന്റെ പാപക്ഷമ കൈക്കൊള്ളുകയും മറ്റുള്ളവർക്ക് ഈ ക്ഷമ പകരുകയും ചെയ്യുന്ന ജീവിതം സ്വീകരിക്കുകയും ചെയ്യുന്നതിന്റെ അർത്ഥം, പാപം കുരിശിനേക്കാൾ ശക്തമാണെന്ന നുണയാൽ നിർവചിക്കപ്പെട്ട ഒരു ജീവിതത്തിന് അറുതി വരുത്തുക എന്നാണ്. പാപക്ഷമയുടെ യാഥാര്ത്ഥ്യത്തെ നാം നമ്മിൽ അംഗീകരിക്കുമ്പോൾ ദൈവത്തിനു നമ്മിൽ നിര്ബാധം പ്രവർത്തിക്കാനുള്ള പ്രവേശനം നാം നൽകുന്നു.
യേശു തന്റെ മരണവും പുനരുത്ഥാനവും കൊണ്ട് വാങ്ങിയ പുതിയ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ താഴെ നൽകിയിരിക്കുന്ന ധ്യാനങ്ങൾ നിങ്ങളെ സഹായിക്കും. തന്റെ പാപക്ഷമ പ്രാപിക്കാനും അത് മറ്റുള്ളവർക്കു പകരാനും നിങ്ങൾ ദൈവത്തോട് അപേക്ഷിക്കണം എന്നതാണ് ഈ ഈസറ്ററിൽ നിങ്ങൾക്കായുള്ള എന്റെ പ്രാർഥന. അങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ പുതിയ ആഴങ്ങളിലേക്കും സന്തോഷങ്ങളിലേക്കും നിങ്ങളെ നയിക്കും.
ക്രിസ്തുവിന്റെ കുരിശ് വിശ്വസിക്കുന്നവർക്ക് ആത്മീയ അനുഗ്രഹങ്ങളുടെ ഇടമാണ്, പക്ഷേ അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ സഭക്ക് എഴുതിയപ്പോൾ, അതിലെ സന്ദേശം “നശിച്ചുപോകുന്നവർക്കു ഭോഷത്തം” (1 കൊരിന്ത്യർ 1:18) ആയിരുന്നു. യേശുവിന്റെ ക്രൂശിലെ മരണം നിഷേധിക്കുന്നവർ ചിന്തിക്കുന്നത് യേശു നമ്മെ നമ്മുടെ പാപത്തിന്റെ ഫലത്തിൽ നിന്നും വിടുവിക്കാൻ ക്രൂശിൽ മരിച്ചു ഉയിർത്തെഴുന്നേറ്റു എന്നത് വിഡ്ഢിത്തം ആണെന്നായിരിക്കും.
നമുക്ക് മൂല്യമുള്ളത് നാം എന്തെങ്കിലും നേടിയതുകൊണ്ടോ അർപ്പിച്ചതുകൊണ്ടോ അല്ല, മറിച്ച് ദൈവം നമ്മളെ തന്റെ മക്കളാക്കിയിരിക്കുന്നതുകൊണ്ടാണെന്ന് വചനം നമ്മോട് പറയുന്നു. തിരിച്ച് നമുക്ക് എന്ത് നൽകാൻ കഴിയും എന്ന് ചിന്തിക്കാതെ “എല്ലാ ആത്മീയനൽവരങ്ങളും നല്കി അവിടുന്നു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു” (എഫേസ്യർ 1:3 CL). ദൈവം നമ്മിൽ ദൃഷ്ടി വെച്ചത് നമ്മെ അവനിലാക്കുന്നത് അവനു പ്രസാദമായതുകൊണ്ടു മാത്രമാണ്.
ദൈവത്തിന്റെ എക്കാലവും മതിയായ കൃപക്കു പകരം സ്വന്തം അപര്യാപ്തതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ദൈവത്തിൻ ആശ്രയിച്ചു ജീവിക്കാൻ പ്രയാസമാണ്. എന്നാൽ ആ പരീക്ഷയിലും ദൈവം രക്ഷിക്കപ്പെട്ടവരായി കാണുവാൻ നമ്മെത്തന്നെ സഹായിക്കും. ക്രിസ്തുവിനായി ജീവിക്കാൻ വിളിക്കപ്പെട്ടും ശക്തീകരിക്കപ്പെട്ടും, അവനിൽ നമുക്കുള്ള പ്രത്യാശ മറ്റുള്ളവർക്ക് കാണീച്ചുകൊടുക്കുന്നവരായും ഇരിക്കാൻ ദൈവം നമ്മെ സഹായിക്കും.
യേശുവിനെ കുരിശിലേറ്റിയപ്പോൾ അവനു ചുറ്റും അരങ്ങേറിയ സംഭവങ്ങളിൽ ഉൾപ്പെട്ട ആളുകൾക്കും കഥകളുണ്ടായിരുന്നു. വർഷങ്ങളായുള്ള യുദ്ധം സൈനികരെ ക്രൂരരാക്കി മാറ്റി, നിയമം അനുസരിക്കാനുള്ള വർഷങ്ങളുടെ പ്രയത്നം മതവാദികളെ കഠിനരാക്കി, ജനക്കൂട്ടം രക്ഷക്കായി ആഗ്രഹിച്ചു എങ്കിലും ശരിയായ പ്രത്യാശ ഇല്ലാത്തവരായിരുന്നു. ഇതൊന്നും അവരുടെ വെറുപ്പ് നിറഞ്ഞ പ്രവർത്തികളുടെ ഒഴിവുകഴിവ് അല്ല. പക്ഷേ ക്രിസ്തു കുരിശിൽ കിടന്ന് “പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ” എന്ന് നിലവിളിച്ച് അവരോട് കരുണ കാണിച്ഛതെന്തിനെന്ന് മനസ്സിലാക്കുവാൻ അതുപകരിക്കും.
താൻ പാർക്കിന്റെ പ്രകൃതി വിഭവങ്ങളുടെ ഉത്തമ പരിചാരകയായി മാറുകയാണെന്ന തിരിച്ചറിവിൽ വനപാലകർ ദയയോടെ കരീനയോട് പ്രതികരിച്ചു. നാം നമ്മുടെ തെറ്റുകളെ ഏറ്റുപറയുമ്പോൾ യേശു നമുക്കായി ചെയ്ത ബലിയെ നാം ബഹുമാനിക്കുകയാണ്. അതിന്റെ മറുവിലയായി അവൻ തന്റെ ജീവൻ നൽകുകയും നമുക്ക് പുതിയ ജീവൻ നൽകുന്നതിനായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ദൈവം വിശ്വസ്ഥതയോടെയും ഊദാര്യത്തോടെയും തന്റെ പാപക്ഷമയാൽ നമ്മോട് ഉത്തരം നൽകുന്നു.
മാർക്ക് ആവർത്തിച്ചത് ദാവീദ് സങ്കീർത്തനം 130:3ൽ പറഞ്ഞതു തന്നെയാണ്, “യഹോവേ, നീ അകൃത്യങ്ങളെ ഓർമവച്ചാൽ കർത്താവേ, ആർ നിലനില്ക്കും?” നമ്മുടെ പാപസ്വഭാവത്തിന്റെ ആഴം ദൈവത്തിനറിയാം. അതുകൊണ്ടാണ് നമുക്കായി മരിക്കാനും ജീവനിലേക്ക് ഉയർപ്പിക്കാനും അവൻ തന്റെ പുത്രനായ യേശുവിനെ അയച്ചത്. ക്രിസ്തുവിൽ നമുക്ക് വീണ്ടെടുപ്പുണ്ട് (വാ. 7). “വീണ്ടെടുപ്പ്” എന്ന വാക്ക് ‘പാ്ദാ’ എന്ന ഹീബ്രു വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്. അതിന്റെ അർത്ഥം ശിക്ഷയിൽ നിന്നും രക്ഷപെടുത്തുവാനായി ആവശ്യമായ മോചനദൃവ്യം കൊടുക്കുക എന്നാണ്.
ചില കാഴ്ചക്കാർ ആ അവസാന കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞു. കാരണം നാം പലരും ദാഹിക്കുന്ന അനുരഞ്ജനം അത് ചിത്രീകരിക്കുന്നു. യേശു വിവരിക്കുന്നതുപോലെ നമ്മെ ദൈവവുമായി അനുരഞ്ജിപ്പിക്കുന്നതിനായി തകർക്കപ്പെട്ട ശരീരവും ചൊരിയപ്പെട്ട രക്തവും തിരുവത്താഴത്തിലെ അപ്പവും വീഞ്ഞും പ്രതിനിദാനം ചെയ്യുന്നു. ഇങ്ങനെ നാം യേശുവിനെ ഓർക്കുമ്പോൾ അവന്റെ വീണ്ടുംവരവ് വരേയും തന്റെ മരണത്തെ നാം പ്രസ്താവിക്കുന്നു.
മറ്റുള്ളവർക്കായി കൃപ നീട്ടുന്നത് ഹൃദയത്തിന്റെ ഭാരം കുറക്കുന്ന ഒരു അപ്രതീക്ഷിത സമ്മാനമാണ്. ദൈവത്തിന്റെ അത്ഭുത കൃപയുടെ ഒരു ശിഖരമാണത്. പാപം മുഖാന്തരം എന്നെന്നേക്കുമായി ദൈവത്തിൽനിന്നും അകറ്റപ്പെടേണ്ടവരായിരുന്നു നമ്മൾ. എന്നാൽ നാം ഒട്ടും അർഹിക്കാത്ത ഒരു ദാനം അവൻ നമുക്കു നൽകി— കൃപയും സത്യവും നിറഞ്ഞ തന്റെ പുത്രനായ യേശു (യോഹന്നാൻ 1:14). ഈ കൃപാ ദായകൻ ദുഖവെള്ളിയുടെ ദുഖം ഈസ്റ്ററിന്റെ സന്തോഷമാക്കി മാറ്റി.
തീരെച്ചെറിയ ഒരു കുറവ് ഹബ്ബിൾ ടെലിസ്കോപ്പിനെ ബാധിച്ചതിനു നേരെ വിപരീതമാണ് തുല്യം വെക്കാനാകാത്ത യേശുവിന്റെ മൂല്യം. സമ്പൂർണനനും, നിർദ്ദോഷനും, നിഷ്കളങ്കനുമായവൻ (1 പത്രോസ് 1:9). വാക്കിലോ പ്രവൃത്തിയിലോ ചിന്തയിലോ ഒരു പാപം പോലും ചെയ്യാതെ ജനിച്ചു, ജീവിച്ചു, മരിച്ചു, മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റവനാണ് യേശു. ഒരു മുടിയിഴയുടെ വലിപ്പമുള്ള കുറവു പോലുമില്ല.
“യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക;… നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവനോട്:[പറയുക] സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ…” ചെറുതോ വലുതോ, അല്പമോ അനേകമോ, നമ്മുടെ പാപങ്ങൾ നമ്മെ ദൈവത്തിൻ നിന്നും വേർപിടിവിക്കുന്നു. പാപം വിട്ടു യേശുവിന്റെ മരണ പുനരുദ്ധാനത്തിലൂടെ അവൻ കൃപയാൽ നൽകിയ പാപക്ഷമ സ്വീകരിച്ചു അവനിലേക്ക് തിരിയുക. അപ്പോൾ ഈ അന്തരം പക്ഷേ മൂടുവാൻ കഴിയും.
ദൈവം തന്റെ പുത്രനിലൂടെ നമ്മുടെ പാപങ്ങളെ ക്ഷമിക്കുമ്പോൾ അവൻ നമ്മിൽ പുതുജീവൻ പകരുന്നു. അവന്റെ ക്ഷമ സമ്പൂർണമാണ്—അവൻ ഊനമില്ലാതെ സ്നേഹിക്കുകയും സമ്പൂർണമായി ക്ഷമിക്കുകയും ചെയ്യുന്നു. ഭൂതകാലത്തെ പൂർണമായും വിട്ടുകളഞ്ഞ് നമുക്ക് ഒരു പുതിയ തുടക്കം ഉണ്ടാകുവാൻ തക്കവണ്ണം ദൈവം ഭൂതകാലത്തെ പൂർണമായും വിട്ടുകളയുന്നു. അവനിലേക്ക് വരുന്ന ഏവർക്കും—അവരെവിടെയായിരുന്നാലും എന്തു ചെയ്തിട്ടാണെങ്കിലും—“ ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല” എന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു.