ആശംസാ കാർഡുകളിൽ അച്ചടിച്ചിരിക്കുന്ന ആയിരക്കണക്കിന് ഉദ്ധരണികളില്‍ ഒരു പക്ഷേ ഏറ്റവും ഹൃദയസ്പര്ശകമായത് ഈ ലളിതമായ വാചകങ്ങളാകാം: “നീ ആയിരിക്കുന്നതിന് നന്ദി.” ഈ കാര്‍ഡ് ലഭിച്ചെങ്കില്‍ നിങ്ങള്‍ക്കറിയാം, അയാള്‍ നിങ്ങളെ പരിഗണിക്കുന്നത് നിങ്ങള്‍ അയാള്‍ക്കുവേണ്ടി എന്തെങ്കിലും മഹത്തായത് ചെയ്തിട്ടില്ല, മറിച്ച് നിങ്ങളുടെ സത്തയെ അയാള്‍ അഭിനന്ദിക്കുന്നതുകൊണ്ടാണ് എന്നാണ്.
ഇത്തരം വികാരം ദൈവത്തോട് “നന്ദി” എന്നു പറയാനുള്ള മികച്ച ഒരു മാര്‍ഗ്ഗം നമുക്ക് കാട്ടിത്തരുന്നില്ലേ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. തീര്‍ച്ചയായും, ദൈവം പ്രത്യക്ഷമായി നമ്മുടെ ജീവിതത്തില്‍ ഇടപെടുകയും നാം “നന്ദി ദൈവമേ, എനിക്ക് ആ ജോലി ലഭിക്കാന്‍ ഇടയാക്കിയതിന്” എന്നതുപോലെ എന്തെങ്കിലുമൊക്കെ പറയാനുള്ള സമയങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ മിക്കപ്പോഴും നമുക്ക് ഇത്രയുമെങ്കിലും പറയാന്‍ കഴിയും: “നന്ദി ദൈവമേ, നീ ആയിരിക്കുന്നതിന്.”
അതാണ് 1 ദിനവൃത്താന്തം 16:34 പോലെയുള്ള വാക്യങ്ങള്‍ക്ക് പിന്നിലുള്ളത്: “യഹോവയ്ക്കു സ്തോത്രം ചെയ്യുവിന്‍; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.” നന്ദി ദൈവമേ, അങ്ങ് നല്ലവനും സ്നേഹവാനും ആയിരിക്കുന്നതിന്. സങ്കീര്‍ത്തനം 7:17 : “ഞാന്‍ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും.” “നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില്‍ ചെല്ലുക; യഹോവ മഹാദൈവമല്ലോ” (സങ്കീര്‍ത്തനം 95:2-3). നന്ദി ദൈവമേ, നീ പ്രപഞ്ചത്തിന്റെ മഹാ ദൈവം ആയിരിക്കുന്നതിന്.
ദൈവം ആരാണ്: അത് തന്നെ നാം ചെയ്യുന്നത് നിര്‍ത്തിവച്ചിട്ട് അവനെ സ്തുതിക്കാനും നന്ദി കരേറ്റാനും മതിയായ കാരണമാണ്. നന്ദി ദൈവമേ, നീ ദൈവം ആയിരിക്കുന്നതിന്!
ദൈവത്തിനു നന്ദി കരേറ്റാൻ എണ്ണമില്ലാത്ത കാരണങ്ങൾ ഉണ്ട്. അവൻ ആരായിരിക്കുന്നുവോ അതും അതിൽ ഉൾപ്പെടുന്നു!