ഇരുപതാം നൂറ്റാണ്ടിലെ, ഇന്ത്യയിലെ മുന്നണി മെഡിക്കൽ മിഷനറിയായിരുന്ന ഡോ. പോൾ ബ്രാന്ഡ് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട അയിത്തം നേരിട്ടു കണ്ടു. ഒരു അവസരത്തിൽ ചികിത്സ സാധ്യമാണ് എന്ന ഉറപ്പ് നല്കികൊണ്ട് അദ്ദേഹം തന്റെ രോഗിയെ തൊട്ടു. ആ മനുഷ്യന്റെ മുഖത്ത് കണ്ണീര്ചാലുകള് ഒഴുകി. ആ കണ്ണുനീർ എന്തുകൊണ്ട് എന്ന് വിശദീകരിച്ചുകൊണ്ട് ഒരു അറ്റന്ഡന്റ് ഡോ. ബ്രാന്ഡിനോട് പറഞ്ഞു, “താങ്കൾ അയാളെ തൊട്ടു. അത് ആരും വര്ഷങ്ങളായി ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ്. അത് ആനന്ദക്കണ്ണീരാണ്.”

തന്റെ ശുശ്രൂഷയുടെ ആരംഭത്തില് ഒരു മനുഷ്യൻ യേശുവിനെ സമീപിച്ചു. എല്ലാത്തരത്തിലുള്ള പകരുന്ന ചര്മ്മരോഗങ്ങളുടെയും പുരാതന മേലെഴുത്തായ കുഷ്ഠ രോഗം ബാധിച്ചവനായിരുന്നു അയാൾ. പഴയനിയമം നിഷ്ക്കര്ഷിച്ചിരുന്ന പ്രകാരം രോഗം നിമിത്തം അയാള്ക്ക് തന്റെ സമൂഹത്തിന് പുറത്ത് ജീവിക്കേണ്ടി വന്നു. രോഗിയായ മനുഷ്യന് അബദ്ധവശാല് ആരോഗ്യമുള്ളവരുടെ സമീപം ചെന്ന് പെട്ടാൽ “അശുദ്ധൻ! അശുദ്ധൻ!” എന്ന് അയാൾ വിളിച്ചു പറയേണമായിരുന്നു. അങ്ങനെ അവര്ക്ക് അവനെ ഒഴിവാക്കാൻ കഴിയും (ലേവ്യാപുസ്തകം 13:45-46).  തൽഫലമായി മനുഷ്യസ്പര്ശമില്ലാതെ ആ മനുഷ്യൻ വർഷങ്ങൾ പിന്നിട്ടിരിക്കാം.

യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു. ഒരു വാക്കുകൊണ്ടു ആളുകളെ സൗഖ്യമാക്കുവാനുള്ള ശക്തിയും അധികാരവും യേശുവിനുണ്ടായിരുന്നു (മര്ക്കൊസ് 2:11-12). പക്ഷേ ശാരീരിക രോഗത്താൽ ഒറ്റപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യപ്പെട്ട ആ മനുഷ്യനെ യേശു സ്പര്ശിച്ചപ്പോൾ, അവന്റെ സ്പര്ശനം താന് ഒറ്റയ്ക്കല്ലെന്നും മറിച്ച് അംഗീകരിക്കപ്പെട്ടു എന്നും ആ മനുഷ്യനു ബോധ്യപ്പെട്ടു. 

ദൈവം നമുക്ക് അവസരങ്ങൾ നൽകുമ്പോൾ അന്തസ്സും മൂല്യവും കൈമാറുന്ന ഒരു മൃദു സ്പര്ശനത്തിലൂടെ നമുക്ക് കൃപ പകരുകയും സ്നേഹം കാട്ടുകയും ചെയ്യാം. മനുഷ്യ സ്പര്ശനത്തിന്റെ ലളിതമായ സൗഖ്യമാക്കുന്ന ശക്തി, വേദനിക്കുന്ന മനുഷ്യരെ നമ്മുടെ ശ്രദ്ധയും കരുതലും ഓര്മ്മിപ്പിക്കാന് ഉതകുന്നു.