കലണ്ടര്‍ ഡിസംബറിലേക്ക് മറിയുന്നതിനു മുമ്പു തന്നെ, ക്രിസ്തുമസിന്റെ ആഹ്ലാദം വടക്കന്‍ പ്രദേശത്തുള്ള ഞങ്ങളുടെ പട്ടണത്തില്‍ ആരംഭിച്ചു കഴിയും. ഒരു മെഡിക്കല്‍ ഓഫീസ് അതിന്റെ പരിസരത്തുള്ള മരങ്ങളും ചെടികളുമെല്ലാം വിവിധ വര്‍ണ്ണത്തിലുള്ള വിളക്കുകളാല്‍ അലങ്കരിച്ച് വര്ണ്ണാഭമാര്ന്ന പ്രകൃതിഭംഗിയൊരുക്കും. മറ്റൊരു ബിസിനസ് സ്ഥാപനം അതിന്റെ കെട്ടിടത്തെ ഒരു ബൃഹത്തായ സമ്മാനപ്പൊതിപോലെ അലങ്കരിക്കും. ക്രിസ്തുമസിന്റെ ആത്മാവിന്റൈ തെളിവുകള്‍ ഇല്ലാത്ത ഒരിടവും നിങ്ങള്‍ക്കു കാണാന്‍ കഴികയില്ല-കുറഞ്ഞപക്ഷം ക്രിസ്തുമസ് വ്യാപാരമെങ്കിലും കാണും.
ചിലയാളുകള്‍ക്ക് ഈ വിപുലമായ പ്രദര്‍ശനങ്ങള്‍ ഇഷ്ടമാണ്. മറ്റു ചിലര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കാറുള്ളത്. എങ്കിലും പ്രധാന ചോദ്യം മറ്റുള്ളവര്‍ എങ്ങനെ ക്രിസ്തുമസിനെ ആഘോഷിക്കുന്നു എന്നതല്ല. മറിച്ച് നമ്മെ സംബന്ധിച്ച് ആഘോഷങ്ങളുടെ അര്‍ത്ഥം എന്താണ് എന്നതാണ്.
തന്റെ ജനനത്തിന് മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങള്‍ മനുഷ്യപു
ത്രനെ ആര് എന്നു പറയുന്നു?” (മത്തായി 16:13). മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അവര്‍ അവനോടു പറഞ്ഞു: യോഹന്നാന് സ്നാപകന്, യിരെമ്യാവ്, മറ്റൊരു പ്രവാചകന്. യേശു അതിനെ വ്യക്തിപരമാക്കി: “നിങ്ങളോ എന്നെ ആര് എന്നു പറയുന്നു?” (വാ. 15). പത്രൊസിന്റെ മറുപടി: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” (വാ. 16).
ഈ വര്‍ഷം, ശിശു യഥാര്‍ത്ഥത്തില്‍ ആരെന്നുപോലും ചിന്തിക്കാതെ അനേകര്‍ ക്രിസ്തുമസ് ആഘോഷിക്കും. അവരുമായി നാം ഇടപെടുമ്പോള്‍ ഈ നിര്‍ണ്ണായക ചോദ്യങ്ങള്‍ പരിഗണിക്കാന്‍ അവരെ നമുക്കു സഹായിക്കാം: ക്രിസ്തുമസ് എന്നത് ഒരു തൊഴുത്തില്‍ ജനിച്ച കേവലം ഒരു ശിശുവിനെ സംബന്ധിച്ച ആഹ്ലാദം പകരുന്ന കഥ മാത്രമാണോ? അതോ നമ്മുടെ സ്രഷ്ടാവ് വാസ്തവമായി തന്റെ സൃഷ്ടിയെ സന്ദര്‍ശിക്കുകയും നമ്മിലൊരുവന് ആകുകയും ചെയ്തതാണോ?
നിങ്ങള്‍ യേശുവിനെ ആര് എന്നു പറയുന്നു?