Month: നവംബർ 2018

നന്ദിയാൽ ദൈവത്തെ ബഹുമാനിക്കുക

എന്റെ ഭര്ത്താവിനോട് അദ്ദേഹത്തിനു ക്യാന്സര് രോഗം കണ്ടെത്തിയതിനെക്കുറിച്ചു വിശദീകരിക്കുമ്പോള് ഡോക്ടര് മുഖം ചുളിച്ചില്ല. പുഞ്ചിരിച്ചുകൊണ്ട് അവള് ഒരു നിര്ദ്ദേശം വെച്ചു: ഓരോ ദിവസവും നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കുക. "കുറഞ്ഞത് മൂന്നു കാര്യങ്ങള്ക്ക്" ഡോക്ടര് പറഞ്ഞു. കൃതജ്ഞത ദൈവത്തിന്റെ നന്മയില് പ്രോ

ത്സാഹനം കണ്ടെത്തുന്നതിന് നമ്മുടെ ഹൃദയത്തെ തുറക്കും എന്നു മനസ്സിലാക്കിക്കൊണ്ട് ഡാന് സമ്മതിച്ചു. അങ്ങനെ, ഡാന് നന്ദിയുടെയും സ്തുതിയുടെയും വാക്കുകളോടെ ഓരോ ദിവസവും ആരംഭിച്ചു. ദൈവമേ, കഴിഞ്ഞ രാത്രിയിലെ സുഖകരമായ ഉറക്കത്തിനു നന്ദി. എന്റെ  വൃത്തിയുള്ള കിടക്കയ്ക്കും സൂര്യപ്രകാശത്തി

നും മേശയിലെ പ്രഭാത ഭക്ഷണത്തിനും എന്റെ ചുണ്ടിലെ പുഞ്ചിരിക്കും നന്ദി.

ഓരോ വാക്കും ഹൃദംഗമായിരുന്നു. എങ്കിലും അത് ബാലിശമായി തോന്നുന്നുവോ? നമ്മുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെക്കുറിച്ചു നന്ദി പറയുന്നതു ദൈവത്തിനു വിഷയമാണോ? 50-ാം സങ്കീര്ത്തനത്തില് ദാവീദിന്റെ സംഗീത പ്രമാണിയായിരുന്ന ആസാഫ് വ്യക്തമായ ഒരു ഉത്തരം നല്കുന്നു. ദൈവത്തിനു നമ്മുടെ "വീട്ടില്നിന്നു കാളയെയോ നിന്റെ തൊഴുത്തുകളില്നിന്നു കോലാട്ടുകൊറ്റന്മാരേയോ" ആവശ്യമില്ല (വാ. 9). ഒരിക്കല് യിസ്രായേലിന്റെ കൃതജ്ഞതയുടെ ഭാഗമായിരുന്ന ഈ ഔപചാരിക യാഗങ്ങളില്നിന്നു വ്യത്യസ്തമായി, തന്റെ ജനം നന്ദിയോടെ തങ്ങളുടെ ഹൃദങ്ങളും ജീവിതങ്ങളും തനിക്കു നല്കുവാന് ദൈവം ആഗ്രഹിക്കുന്നു (വാ. 14, 23).

എന്റെ ഭര്ത്താവ് അനുഭവിച്ചതുപോലെ, മുഴുഹൃദയത്തോടെയുള്ള നന്ദികരേറ്റല് നമ്മുടെ ആത്മാവിനെ അഭിവൃദ്ധിപ്പെടുത്തും. അപ്പോള് "കഷ്ടകാലത്ത് നാം ദൈവത്തെ വിളിച്ചപേക്ഷിക്കുകയും" അവന് "വിടുവിക്കുകയും" ചെയ്യും (വാ. 15). ഇതിന്റെ അര്ത്ഥം രണ്ടു വര്ഷം നീളുന്ന ചികിത്സയില് ഡാന് ശാരീരികമായും ആത്മീയമായും സൗഖ്യമാകുമെന്നാണോ? അതോ ജീവിതകാലത്തിനു ശേഷമാണോ? ഞങ്ങള്ക്കറിയില്ല. എന്നാല് ഇപ്പോഴത്തേക്ക്, ദൈവത്തിന്റെ സ്നേഹത്തിനും അവന് ആരാണ് എന്നതിനും - വീണ്ടെടുപ്പുകാരനും സൗഖ്യദായകനും - താന് നന്ദിയുള്ളവനാണെന്നു കാണിക്കുന്നതില് ഡാന് ആനന്ദം കൊള്ളുന്നു. "താങ്ക് യൂ" എന്ന ഈ മനോഹര വാക്കുകള് കേള്ക്കുന്നതില് സ്നേഹിതരും സന്തോഷിക്കുന്നു. 

നിമിഷത്തിന്റെ കർത്താവ്

അടുത്തയിടെ, മൂന്നു മണിക്കൂര് അകലെ താമസിക്കുന്ന എന്റെ മകന്റെ വീടിന്റെ നിര്മ്മാണ പ്രോജക്ടില് ഞാന്  പ്രവര്ത്തിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനെക്കാള് കൂടുതല് ദിവസങ്ങള് അതിനെടുത്തു. ഓരോ ദിവസവും സന്ധ്യയ്ക്കു മുമ്പ് പണി തീരണമെന്നു ഞാന് പ്രാര്ത്ഥിച്ചു. എന്നാല് ഓരോ സന്ധ്യയിലും പിന്നെയും ജോലി ശേഷിച്ചു.

എന്തുകൊണ്ടാണെന്നു ഞാന് അത്ഭുതപ്പെട്ടു. താമസിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? മറുപടി അടുത്ത പ്രഭാതത്തില് ലഭിച്ചു. ഒരു പണിയായുധം ഞാന് എടുത്തപ്പോള് ഒരു ഫോണ് വരികയും ഒരു അപരിചിതന്റെ ശബ്ദം മുഴങ്ങുകയും ചെയ്തു: "താങ്കളുടെ മകള്ക്ക് ഒരു അപകടത്തില് പരിക്കേറ്റു. താങ്കള് ഉടനെത്തണം."

എന്റെ മകന്റെ വീടിനടുത്തായിരുന്നു അവള് താമസിച്ചിരുന്നത്, അതിനാല് പതിനാലു മിനിറ്റുകൊണ്ട് ഞാന് അവിടെയെത്തി. ഞാന് വീട്ടിലായിരുന്നുവെങ്കില് അവിടെയെത്താന് മൂന്നു മണിക്കൂര് എടുക്കുമായിരുന്നു. ഞാന് ആംബുലന്സില് അവളെ പിന്തുടരുകയും സര്ജറിക്കു മുമ്പേ അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. അവളുടെ കൈ പിടിച്ച് ഞാന് ഇരുന്നപ്പോള്, പ്രോജക്ട് താമസിച്ചിരുന്നില്ലെങ്കില് ഞാന് അവിടെ കാണുമായിരുന്നില്ല എന്നു ഞാന് മനസ്സിലാക്കി.

നമ്മുടെ നിമിഷങ്ങള് ദൈവത്തിന്റെ വകയാണ്. എലീശാ പ്രവാചകനിലൂടെ ദൈവം ഉയിര്പ്പിച്ച ബാലന്റെ മാതാവിന്റെ അനുഭവം ഇതായിരുന്നു (2 രാജാക്കന്മാര് 4:18-37). അവള് ക്ഷാമം നിമിത്തം രാജ്യം വിട്ടുപോകുകയും വര്ഷങ്ങള്ക്കുശേഷം മടങ്ങിവന്ന് തന്റെ ഭൂമി മടക്കിക്കിട്ടാന് രാജാവിന്റെ സഹായം തേടുകയും ചെയ്തു. ആ നിമിഷത്തില് രാജാവ് പ്രവാചകന്റെ ദാസനായ ഗേഹസിയുമായി സംസാരിക്കുകയായിരുന്നു:  "മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവന് രാജാവിനെ കേള്പ്പിക്കുമ്പോള് തന്നേ അവന് മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു" (8:5). അവളുടെ അപേക്ഷ അനുവദിക്കപ്പെട്ടു.

അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നു നമുക്കറിഞ്ഞുകൂടാ. എങ്കിലും ഏതു നിമിഷത്തെയും കൃപാപൂര്വ്വം നന്മയാക്കി മാറ്റുവാന് ദൈവത്തിനു കഴിയും. നമുക്കുവേണ്ടി ഇന്നത്തേക്കുള്ള അവന്റെ പദ്ധതി നടപ്പാകുന്നതിനായി അവനോടു ചേര്ന്ന് നടക്കുന്നതിനുള്ള കൃപ ദൈവം നമുക്കു നല്കട്ടെ.

ഒരു ഉറപ്പേറിയ അടിസ്ഥാനം

കഴിഞ്ഞ വേനല്ക്കാലത്ത് ഞാനും ഭര്ത്താവും ഫോളിംഗ്വാട്ടര് എന്ന നിര്മ്മിതി കാണാന് പോയി. ഉള്നാടന് പെന്സില്വേനിയയിലെ ഈ വീട് 1935 ല് ശില്പി ഫ്രാങ്ക് ലോയിഡ് റൈറ്റ് രൂപകല്പന ചെയ്തതാണ്.

അതുപോ ലെയൊന്ന് ഞാന് മുമ്പു കണ്ടിട്ടേയില്ല. പ്രകൃതിഭംഗിക്ക് ഇണങ്ങുന്ന, അവിടെ സ്വാഭാവികമായി ഉണ്ടായിരുന്നതായി തോന്നുന്ന, രീതിയിലുള്ള ഒരു വീടു നിര്മ്മിക്കാന് ലോയ്ഡ് ആഗ്രഹിച്ചു-അദ്ദേഹം തന്റെ ലക്ഷ്യം നേടിയെടുത്തു. ഒരു വെള്ളച്ചാട്ടത്തിനു ചുറ്റുമായി അദ്ദേഹം വീടു നിര്മ്മിച്ചു, അതിന്റെ നിര്മ്മാണ ശൈലി ചുറ്റുമുള്ള പാറകളെ പ്രതിഫലിപ്പിച്ചു. നിര്മ്മിതിയെ സുരക്ഷിതമാക്കുന്നതെന്തെന്ന് ഞങ്ങളുടെ ഗൈഡ് വിശദീകരിച്ചു: "വീടിന്റെ ലംബമായുള്ള മുഴുവന് നിര്മ്മാണവും പാറമേലാണ് ഉറപ്പിച്ചിരിക്കുന്നത്."

അവളുടെ വാക്കുകള് കേട്ടപ്പോള് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞ വാക്കുകള് എനിക്ക് ഓര്ക്കാതിരിക്കാന് കഴിഞ്ഞില്ല. ഗിരിപ്രഭാഷണത്തിന്റെ വേളയില്, തന്റെ ഉപദേശങ്ങള് അവരുടെ ജീവിതത്തിനുള്ള ഉറപ്പേറിയ അടിസ്ഥാനമാണെന്ന് അവന് പറഞ്ഞു. അവര് അവന്റെ വാക്കുകള് കേള്ക്കുകയും അവ ജീവിതത്തില് പകര്ത്തുകയും ചെയ്താല്, ഏതു കൊടുങ്കാറ്റിനെയും അതിജീവിക്കാന് അവര് പ്രാപ്തരാകും. കേള്ക്കുന്നവര് അനുസരിക്കുന്നില്ലെങ്കില്, മണലിന്മേല് വീടു പണിതതുപോലെയാകും (മത്തായി 7:24-27). പിന്നീട്, ക്രിസ്തു അടിസ്ഥാനമാണെന്നും നിലനില്ക്കുന്ന പണിയിലൂടെ നാം അതിന്മേല് പണിയണമെന്നും എഴുതിയപ്പോള് പൗലൊസും ഇതേ ചിന്ത ആവര്ത്തിച്ചു (1 കൊരിന്ത്യര് 3:11).

നാം യേശുവിന്റെ വാക്കുകള് കേട്ട് അവ അനുസരിക്കുമ്പോള്, നാം നമ്മുടെ ജീവിതങ്ങളെ സുസ്ഥിരവും പാറ പോലെ ഉറപ്പേറിയതുമായ അടിസ്ഥാനത്തിന്മേല് പണിയുകയാണ്. ഒരുപക്ഷേ നമ്മുടെ ജീവിതങ്ങള് ഫോളിംഗ്വാട്ടര് പോലെ ഒരല്പം സുന്ദരവും പാറമേല് നിലനില്ക്കുന്നതുമായി മാറിയേക്കാം.

 

വൈക്കോല് വാരിക്കൂട്ടുക

ഞാന് കോളജില് പഠിച്ചിരുന്ന സമയത്ത്, കൊളറാഡോയിലെ ഒരു കൃഷിസ്ഥലത്ത് വേനല്ക്കാലത്ത് ജോലി ചെയ്തിരുന്നു. ഒരു സന്ധ്യാസമയത്ത്, പകല് മുഴുവനും വൈക്കോല് വാരിക്കൂട്ടി ക്ഷീണിച്ചവനും വിശന്നവനുമായി ഞാന് ട്രാക്ടര് മുറ്റത്തേക്ക് ഓടിച്ചു കയറ്റി. അതീവ കോപാകുലന് എന്നു നടിച്ചുകൊണ്ട് സ്റ്റീയറിംഗ് ഇടത്തേക്ക് വെട്ടിത്തിരിച്ച്, ബ്രേക്കില് ആഞ്ഞു ചവിട്ടി, ട്രാക്ടര് വട്ടം ചുറ്റിച്ചു.

പുറത്തേക്കു തള്ളിയിരുന്ന അരിവാള് അവിടെയിരുന്ന 500 ഗ്യാലന് പെട്രോള് ടാങ്കിന്റെ അടിയിലെ പീഠത്തില് തട്ടി. ഒരു വലിയ ശബ്ദത്തോടെ ടാങ്ക് നിലംപതിച്ചു, ടാങ്കു പൊട്ടി പെട്രോള് പുറത്തേക്കൊഴുകി.

ഈ രംഗം കണ്ടുകൊണ്ട് ഉടമ സമീപത്തു നിന്നിരുന്നു.

ഞാന് ട്രാക്ടറില്നിന്നിറങ്ങി, ഒരു ക്ഷമാപണം നടത്തി - കാരണം അതാണ് ആദ്യം എന്റെ മനസ്സിലേക്കു വന്നത് - അടുത്ത വേനല്ക്കാലത്ത് ശമ്പളം കൂടാതെ ജോലി ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.

വൃദ്ധനായ കൃഷിക്കാരന് തകര്ന്നുകിടക്കുന്ന ടാങ്ക് നോക്കിയശേഷം വീട്ടിലേക്കു തിരിഞ്ഞിട്ടു പറഞ്ഞു, "വാ, നമുക്കു ഭക്ഷണം കഴിക്കാം." 

യേശു പറഞ്ഞ ഒരു കഥയുടെ ഭാഗം എന്റെ മനസ്സിലൂടെ കടന്നുപോയി-ഒരു കഠിന കാര്യം ചെയ്ത ഒരു യുവാവിന്റെ കഥ: "അപ്പാ, ഞാന് സ്വര്ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു" അവന് നിലവിളിച്ചു. തുടര്ന്ന് ഇതുകൂടി പറയാന് അവന് ആഗ്രഹിച്ചു, "നിന്റെ കൂലിക്കാരില് ഒരുത്തനെപ്പോലെ എന്നെ ആക്കണമേ." എന്നാല് ആ വാക്ക് അവന്റെ വായില്നിന്നും പുറപ്പെടുന്നതിനുമുമ്പ് പിതാവ് ഇടയ്ക്കു കയറി. എന്നിട്ടു പറഞ്ഞു: "വാ, നമുക്കു ഭക്ഷണം കഴിക്കാം" (ലൂക്കൊസ് 15:17-24).

അങ്ങനെയാണ് ദൈവത്തിന്റെ അതിശയകരമായ കൃപ.

ദൈവം ഇവിടെയുണ്ട്

ബി.സി. എട്ടാം ശതകത്തിന്റെ ഉത്തരാര്ദ്ധത്തില് (755-715) ജീവിച്ചിരുന്ന പഴയ നിയമ പ്രവാചകനായിരുന്ന ഹോശേയ, സമാനമായ വാക്കുകള് എബ്രായ ജാതിക്കെഴുതി. അവര് ദൈവത്തെ മറന്നുപോയതുകൊണ്ട് (ഹോശേയ 4:1) അവനെ അറിയാന് "ഉത്സാഹിക്കുക"  (6:3) എന്ന് അവന് യിസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. ജനം ദൈവസാന്നിധ്യത്തെ മറന്ന് അവര് അവനില് നിന്ന് അകന്നുപോയി (വാ. 12). അധികം താമസിയാതെ ചിന്തകളില്

പോലും ദൈവത്തിനു സ്ഥാനമില്ലാതെയായി (സങ്കീര്ത്തനം 10:4 കാണുക).

ദൈവത്തെ അംഗീകരിക്കാനുള്ള ഹോശേയയുടെ ലളിതവും എന്നാല് ഉറപ്പുള്ളതുമായ ഉള്ക്കാഴ്ച നമ്മെ ഓര്മ്മിപ്പിക്കുന്നത്, അവന് നമ്മുടെ സമീപേയുണ്ട് എന്നു മാത്രമല്ല സന്തോഷത്തിലും പോരാട്ടങ്ങളിലും നമ്മുടെ ജീവിതങ്ങളില് പ്രവര്ത്തിച്ചുകൊണ്ടുമിരിക്കുന്നു എന്നാണ്.

ദൈവത്തെ അംഗീകരിക്കുക എന്നതിനര്ത്ഥം നമുക്ക് ജോലിയില് ഒരു പ്രൊമോഷന് ലഭിക്കുമ്പോള്, അതിനര്ത്ഥം സമയത്തും ബജറ്റില് ഒതുങ്ങിനിന്നും നമ്മുടെ ജോലി പൂര്ത്തിയാക്കാന് ഉള്ള ഉള്ക്കാഴ്ച ദൈവം നമുക്കു നല്കിയിരിക്കുന്നു എന്നാണ്. വീടിനുള്ള നമ്മുടെ അപേക്ഷ നിരസിക്കപ്പെടുമ്പോള്, ഈ സാഹചര്യത്തെ നമ്മുടെ നന്മയ്ക്കായി മാറ്റുന്നതിന് അവനില് ആശ്രയിക്കുന്നതിന് നമ്മെ സഹായിക്കാന് നാം ദൈവത്തെ അനുവദിക്കുകയാണ്.

നമ്മുടെ ഇഷ്ട കോളജില് പോകാന് നമുക്കു കഴിയാതെ വരുമ്പോള്, ദൈവം നമ്മോടുകൂടെയുണ്ടെന്നു നാം അംഗീകരിക്കുകയും നമ്മുടെ നിരാശയുടെ നടുവിലും അവന്റെ സാന്നിധ്യത്തില് നാം ആശ്വാസം പ്രാപിക്കുകയും ചെയ്യുന്നു. നാം ഭക്ഷണം ആസ്വദിക്കുമ്പോള്, ഭക്ഷണസാധനങ്ങള് നമുക്കു നല്കുകയും അതു പാകംചെയ്യാന് ഒരു അടുക്കള നല്കുകയും ചെയ്ത ദൈവിക കരുതലിനെ നാം അംഗീകരിക്കാന് ദൈവം നമ്മെ ഓര്മ്മിപ്പിക്കുകയാണ്.

നാം ദൈവത്തെ ഓര്ക്കുമ്പോള്, നമ്മുടെ ജീവിതത്തില്, വിജയത്തിലും ദുഃഖത്തിലും ചെറിയ കാര്യത്തിലും വലിയ കാര്യത്തിലും, ഉള്ള അവന്റെ സാന്നിധ്യത്തെ നാം ഓര്ക്കുകയാണ് ചെയ്യുന്നത്.

 

നിശബ്ദ സാക്ഷി

സുവിശേഷം പ്രസംഗിക്കുന്നതിന് നിരോധനമുള്ള വാതില് അടയ്ക്കപ്പെട്ട ഒരു രാജ്യത്താണ് എമി ജീവിക്കുന്നത്. നവജാത ശിശുക്കളെ പരിചരിക്കുന്ന ഒരു വലിയ ആശുപത്രിയില് പ്രവര്ത്തിക്കുന്ന പരിശീലനം സിദ്ധിച്ച നേഴ്സാണ് അവള്. വളരെ സമര്പ്പണത്തോടെ പ്രവര്ത്തിക്കുന്നതു നിമിത്തം അവളുടെ പ്രവര്ത്തനം മറ്റുള്ളവര് ശ്രദ്ധിക്കുകയും അനേക സ്ത്രീകള് അവളില് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അവര് അവളെ സ്വകാര്യമായി സമീപിക്കുവാന് തുടങ്ങി. അതെത്തുടര്ന്ന് എമി തന്റെ രക്ഷകനെക്കുറിച്ച് പരസ്യമായി പറയാന് തുടങ്ങി.

അവളുടെ നല്ല പ്രവര്ത്തനങ്ങള് നിമിത്തം ചില സഹപ്രവര്ത്തകര് അസൂയാലുക്കളാകുകയും അവള് മരുന്നുകള് മോഷ്ടിക്കുന്നതായി ആരോപിക്കുകയും ചെയ്തു. അവളുടെ മേധാവികള് അവരെ വിശ്വസിച്ചില്ല, അവര് ക്രമേണ യഥാര്ത്ഥ മോഷ്ടാവിനെ പിടികൂടി. ഈ സംഭവം അവളുടെ വിശ്വാസത്തെക്കുറിച്ച് അന്വേഷിക്കാന് സഹപ്രവര്ത്തകരായ ചില നേഴ്സുമാരെ പ്രേരിപ്പിച്ചു. അവളുടെ അനുഭവം പത്രൊസ് പറഞ്ഞ കാര്യം എന്നെ ഓര്മ്മിപ്പിച്ചു: "പ്രിയമുള്ളവരേ, ... ജാതികള് നിങ്ങളെ ദുഷ്പ്രവൃത്തിക്കാര് എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്ശനദിവസത്തില് ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന്, അവരുടെ ഇടയില് നിങ്ങളുടെ നടപ്പു നന്നായിരിക്കണം എന്നു ഞാന് പ്രബോധിപ്പിക്കുന്നു"  (2 പത്രൊസ് 2:11-12).

നമ്മില് പ്രവര്ത്തിക്കാന് നാം ദൈവത്തെ അനുവദിക്കുമ്പോള് നമ്മുടെ ഭവനത്തിലെയും ജോലി സ്ഥലത്തെയും അല്ലെങ്കില് സ്കൂളിലെയും ദൈനദിന ജീവിതം മറ്റുള്ളവരുടെമേല് സ്വാധീനം ചെലുത്തുവാന് നമുക്കു കഴിയും. നാം സംസാരിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്ന രീതിയെ നോക്കിക്കൊണ്ടിരിക്കുന്ന ജനത്താല് നാം വലയം ചെയ്യപ്പെട്ടിരിക്കുകയാണ്. നമുക്കു ദൈവത്തിലാശ്രയിക്കുകയും നമ്മുടെ പ്രവര്ത്തനങ്ങളെയും ചിന്തകളെയും നിയന്ത്രിക്കുകയും ചെയ്യാനനുവദിക്കുകയും ചെയ്യാം. അപ്പോള് നമുക്കു വിശ്വസിക്കാത്തവരെ സ്വാധീനിക്കാനും അവരില് ചിലര് യേശുവിങ്കലേക്കു വരാന് കാരണമാകുകയും ചെയ്യും.

 

നിരന്തര സഹായി

(പരിശുദ്ധാത്മാവ്) ഞാന് നിങ്ങളോടു പറഞ്ഞത് ഒക്കെയും നിങ്ങളെ ഓര്മ്മപ്പെടുത്തുകയും ചെയ്യും. യോഹന്നാന് 14:26

നട്ടെല്ലിനുണ്ടായ ക്ഷതം നിമിത്തം ശരീരം തളര്ന്നതിനു ശേഷം എം.ബി.എ. യ്ക്ക് ചേരാന് മാര്ട്ടി തീരുമാനിച്ചു. മാര്ട്ടിയുടെ അമ്മ ജൂഡി അവന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു സഹായിച്ചു. ഓരോ ക്ലാസ്സിലും സ്റ്റഡി ഗ്രൂപ്പിലും അവള് അവനോടൊപ്പം ഇരിക്കുകയും നോട്ടുകള് കുറിക്കുകയും ടെക്നോളജി വിഷയങ്ങള് കൈകാര്യം ചെയ്യുകയും ചെയ്തു. അവന് ഡിപ്ലോമ സ്വീകരിക്കുന്നതിനായി പ്ലാറ്റ്ഫോമില് കയറുന്നതിനുപോലും അവള് സഹായിച്ചു. അസാധ്യമായിരുന്ന ഒരു കാര്യം സ്ഥിരവും പ്രായോഗികവുമായ സഹായത്തിലൂടെ നേടാന് മാര്ട്ടിക്കു കഴിഞ്ഞു.

താന് ഭൂമിയില് നിന്നും പോയ ശേഷം തന്റെ ശിഷ്യന്മാര്ക്ക് സമാനമായ സഹായം വേണ്ടിവരുമെന്ന് യേശു അറിഞ്ഞിരുന്നു. തന്റെ ആസന്നമായ അസാന്നിധ്യത്തെക്കുറിച്ച് അവന് അവരോടു പറഞ്ഞപ്പോള്, പരിശുദ്ധാത്മാവിലൂടെ ദൈവവുമായി പുതിയൊരു ബന്ധം അവര്ക്ക് ലഭിക്കും എന്നവന് പറഞ്ഞു. ഈ ആത്മാവ് നിമിഷത്തിനു നിമിഷം സഹായി ആണ് - അവരോടൊപ്പം വസിക്കുക മാത്രമല്ല അവരില് വസിക്കുകയും ചെയ്യുന്ന അധ്യാപക

നും വഴികാട്ടിയും ആയിരിക്കും അവന് (യോഹ. 14:17,26).

ആത്മാവ് യേശുവിന്റെ ശിഷ്യന്മാര്ക്ക് ദൈവത്തില് നിന്നുള്ള ആന്തരിക സഹായം ലഭ്യമാക്കുന്നു. സുവിശേഷം പ്രസംഗിക്കാന് പോകുമ്പോള് അവര്ക്കെതിരെ വരുന്ന, അവര്ക്ക് തനിയെ നേരിടാന് കഴിയാത്ത പ്രശ്നങ്ങളെ നേരിടാന് അതവരെ പ്രാപ്തരാക്കുന്നു. പോരാട്ടത്തിന്റെ നിമിഷങ്ങളില്, യേശു അവരോടു പറഞ്ഞ കാര്യങ്ങള് ആത്മാവ് അവരെ ഓര്മ്മിപ്പിക്കും (വാ. 26). നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് ... തമ്മില് തമ്മില് സ്നേഹിപ്പിന് ... ഞാന് തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു.

നിങ്ങളുടെ കഴിവിനും പ്രാപ്തിക്കും അതീതമായ എന്തെങ്കിലും നിങ്ങള് നേരിടുന്നുണ്ടോ? ആത്മാവിന്റെ നിരന്തര സഹായത്തില് നിങ്ങള്ക്ക് ആശ്രയിക്കാം. നിങ്ങളില് പ്രവര്ത്തിക്കുന്ന ദൈവത്തിന്റെ ആത്മാവ്, അവന് അര്ഹമായ മഹത്വം അവനു ലഭ്യമാക്കും.

ഒരു മാതാവിന്റെ സ്നേഹം

സ്യൂ കൊച്ചു കുട്ടിയായിരുന്നപ്പോൾ അവളുടെ മാതാപിതാക്കൾ വേര്പിരിയുകയും അവളുടെ അവകാശം സംബന്ധിച്ച വിഷയങ്ങളിലും മറ്റു ചില കാര്യങ്ങളിലും തീരുമാനം വൈകിയതുനിമിത്തം അവളെ കുറേക്കാലത്തേക്കു ചിൽഡ്രൻസ് ഹോമിലേക്കു അയയ്ക്കേണ്ടി വരികയും ചെയ്തു. വലിയ കുട്ടികളുടെ ഉപദ്രവം നിമിത്തം അവൾക്കു താൻ ഏകാകിയും ഉപേക്ഷിക്കപ്പെട്ടവളും ആണ് എന്ന ചിന്ത ഉണ്ടായി. അവളുടെ അമ്മ മാസത്തിൽ ഒരിക്കൽ ആണ് വന്നിരുന്നത്. പിതാവ് വന്നിട്ടേയില്ല. എങ്കിലും വര്ഷങ്ങള്ക്കു ശേഷം അവളുടെ അമ്മ പറഞ്ഞത്, ഹോമിലെ നിയമപ്രകാരം മാസത്തിൽ ഒരിക്കൽ മാത്രമേ അവൾക്കു മകളെ സന്ദര്ശിക്കാൻ കഴിയുമായിരുന്നുള്ളൂ എങ്കിലും അവൾ എല്ലാ ദിവസവും മകളെ ഒരുനോക്കു കാണാമെന്ന പ്രതീക്ഷയിൽ വേലിയുടെ സമീപം വന്നു നില്ക്കുമായിരുന്നു. “ചില സമയങ്ങളിൽ” അവൾ പറഞ്ഞു, “നീ തോട്ടത്തിൽ കളിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. നീ സുഖമായിരിക്കുന്നു എന്നറിയാൻ മാത്രം.”

സ്യൂ ഈ കഥ പങ്കുവെച്ചപ്പോൾ, അതു ദൈവസ്നേഹത്തിന്റെ ഒരു ഉൾകാഴ്ച എനിക്ക് നല്കി. ചില സമയങ്ങളിൽ നാം നമ്മുടെ പോരാട്ട വേളകളിൽ ഉപേക്ഷിക്കപ്പെട്ടവരും ഏകാകികളും ആണെന്ന് നമുക്ക് തോന്നും. എന്നാൽ എല്ലായ്പ്പോഴും ദൈവം നമ്മെ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുന്നു എന്നത് ആശ്വാസം നല്കുന്നതാണ് (സങ്കീ. 33:18). നമുക്ക് അവനെ കാണാൻ കഴിയില്ലെങ്കിലും അവൻ അവിടെ ഉണ്ട്. സ്നേഹനിധിയായ ഒരു മാതാവിനെപ്പോലെ അവന്റെ കണ്ണുകളും ഹൃദയവും നാം എവിടെ ആയിരുന്നാലും  നിരന്തരം നമ്മുടെ മേൽ ഉണ്ട്. എങ്കിലും സ്യൂവിന്റെ മാതാവിൽ നിന്നും വ്യത്യസ്തമായി, നമുക്കുവേണ്ടി ഏതു നിമിഷവും പ്രാർത്ഥിക്കാൻ അവനു കഴിയും.

ദൈവം തന്റെ മക്കളെ വിടുവിക്കുന്നതും സംരക്ഷിക്കുന്നതും ഉയര്ത്തുന്നതും സങ്കീ. 91 വിവരിക്കുന്നു. അവൻ ഉന്നതമായ സങ്കേതവും സംരക്ഷണവും ആകുന്നു. ജീവിതത്തിന്റെ ഇരുണ്ട താഴ്വരയിലൂടെ നാം യാത്ര ചെയ്യുമ്പോൾ, സര്വ്വശക്തനായ കര്ത്താവ് നമ്മെ നോക്കിക്കൊണ്ടിരിക്കുകയും നമ്മുടെ ജീവിതത്തിൽ പ്രവർത്തന നിരതനായിരിക്കുകയും ചെയ്യുന്നു എന്ന അറിവില് നമുക്കു ആശ്വാസം കണ്ടെത്താം. “അവന് എന്നെ വിളി

ച്ചപേക്ഷിക്കും; ഞാന് അവന് ഉത്തരമരുളും” അവൻഖ്യാപിക്കുന്നു, “കഷ്ടകാലത്ത് ഞാൻ അവനോടു (നിന്നോട്) കൂടെ ഇരിക്കും; ഞാൻ അവനെ (നിന്നെ) വിടുവിച്ചു മഹത്ത്വപ്പെടുത്തും” (വാ. 15).

നമുക്കുള്ളത്

ഒരുത്തനു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവനു ദൈവപ്രസാദം ലഭിക്കും. 2 കൊരിന്ത്യർ 8:12

എന്റെ സ്നേഹിതയ്ക്ക് ഒരു ഉത്സവ ആഘോഷത്തിൻ തന്റെ കുടുംബത്തെയും സ്നേഹിതരെയും തന്റെ വീട്ടിലേക്കു ക്ഷണിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഓരോ അതിഥിക്കും കടന്നുപോകാനും ഭക്ഷണത്തിനുള്ളത് നല്കിക്കൊണ്ട് ചെലവിന്റെ ഓരോ ഭാഗം വഹിക്കാനും ആഗ്രഹമുണ്ടായിരുന്നു. ചിലർ ബ്രഡ് കൊണ്ടുവന്നു, ചിലർ സാലഡ്, ചിലർ ഒരു കറി. എങ്കിലും ഒരു അതിഥി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. താൻ സ്നേഹിക്കുന്നവരോടൊപ്പം സായംകാലം ചിലവഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഏതെങ്കിലും ആഹാരം വാങ്ങാനുള്ള പണം അവള്ക്കില്ലായിരുന്നു. അതുകൊണ്ട് പകരമായി ആതിഥേയയുടെ വീട് വൃത്തിയാക്കാൻ അവൾ തയ്യാറായി.

കൈയിൽ ഒന്നുമില്ലാതെ വന്നാലും അവളെ സ്വാഗതം ചെയ്യുമായിരുന്നു. എങ്കിലും തനിക്കു എന്തു നൽകാൻ കഴിയും – തന്റെ വൈദഗ്ധ്യവും സമയവും – എന്നവൾ ചിന്തിക്കുകയും അവ മുഴുഹൃദയത്തോടെ കൂട്ടായ്മയിലേക്ക് കൊണ്ടുവരികയും ചെയ്തു. അതാണ് 2 കൊരിന്ത്യർ 8 ന്റെ ആശയം എന്നു ഞാൻ ചിന്തിക്കുന്നു. ചില സഹ വിശ്വാസികളെ സഹായിക്കാൻ കൊരിന്ത്യർക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിൽ മുന്നോട്ടു പോകാൻ  അവൻ അവരെ ഉത്സാഹിപ്പിച്ചു. കൊടുക്കനുള്ള അവരുടെ പ്രേരണയാണ് ഏതു വലിപ്പത്തിലും ഏതു തുകയിലും ഉള്ള സഹായത്തെ അംഗീകാരയോഗ്യമാക്കുന്നത് എന്നു പറഞ്ഞുകൊണ്ട് അവരുടെ ആഗ്രഹത്തെയും ഒരുക്കത്തെയും അവന് പ്രശംസിക്കുന്നു (വാ. 12).

നാം പലപ്പോഴും നാം കൊടുക്കുന്നതിനെ മറ്റുള്ളവരുടേതുമായി തരതമ്യപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും നാം ആഗ്രഹിക്കുന്നത്രയും കൊടുക്കാൻ നമ്മുടെ സ്രോതസ് അനുവദിക്കാതിരിക്കുമ്പോൾ. എന്നാൽ ദൈവം നമ്മുടെ ദാനത്തെ വ്യത്യസ്ത നിലയിലാണ് കാണുന്നത്. നമുക്കുള്ളത് കൊടുക്കാനുള്ള നമ്മുടെ മനസ്സിനെ ആണ് അവന് സ്നേഹിക്കുന്നത്.

ഒരു മറഞ്ഞിരിക്കുന്ന ശുശ്രൂഷ

ഒരു വലിയ അക്കാദമിക് പ്രോജക്ടിന്റെ ഭാരം എന്റെ തലക്കു മീതെ നില്ക്കെ അതു സമയത്തിനു തീർക്കാൻ പറ്റുമോ എന്ന നിരാശ എന്നെ അലട്ടി. എന്റെ ഉല്ക്കണ്ഠ നിറഞ്ഞ ചിന്തകളുടെ നടുവിൽ എന്നെ ധൈര്യപ്പെടുത്തിക്കൊണ്ടു സ്നേഹിതരിൽ നിന്നു മൂന്നു പ്രോത്സാഹന കുറിപ്പുകള് എനിക്കു ലഭിച്ചു. ഓരോന്നും ഇപ്രകാരമായിരുന്നു: “ഞാന് ഇന്ന് പ്രാര്ത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ദൈവം നിന്നെ മനസ്സിലേക്ക് കൊണ്ടുവന്നു.” ഞാന് കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചു അറിയാതെ തന്നെ ഈ സ്നേഹിതർ എന്നെ ബന്ധപ്പെട്ടത് എന്നെ ധൈര്യപ്പെടുത്തുകയും തന്റെ സ്നേഹത്തിന്റെ സന്ദേശവാഹികളായി ദൈവം അവരെ ഉപയോഗിക്കുകയായിരുന്നു എന്നു ഞാൻ വിശ്വസിക്കുകയും ചെയ്തു.

കൊരിന്ത് സഭയിലെ വിശ്വാസികൾക്ക് ലേഖനം എഴുതുമ്പോൾ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചു അപ്പൊസ്തലനായ പൗലൊസ് അറിഞ്ഞിരുന്നു. “നിങ്ങൾ പ്രാർത്ഥനയിൽ ഞങ്ങളെ സഹായിക്കുമ്പോൾ” ദൈവം തുടർന്നും നിങ്ങളെ കഷ്ടത്തിൽ നിന്നും വിടുവിക്കും എന്നു താൻ പ്രത്യാശിക്കുന്നു എന്നവൻ പറഞ്ഞു (2 കൊരി. 1:10-11). ദൈവം അവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുമ്പോൾ “അനേകരുടെ പ്രാർത്ഥനയ്ക്ക് ലഭിക്കുന്ന” ഉത്തരം നിമിത്തം ജനം അവനു നന്ദി കരേറ്റുമ്പോൾ അവൻ മഹത്വം എടുക്കാൻ ഇടയാകും (വാ.11).

എന്റെ സ്നേഹിതരും പൗലൊസിന്റെ അഭ്യുദയകാംക്ഷികളും മധ്യസ്ഥ പ്രാർത്ഥനാ ശുശ്രൂഷയിൽ ഏർപ്പിട്ടിരിക്കുകയാണ്. ഓസ്വാള്ഡ് ചേമ്പേഴ്സ് അതിനെ വിളിക്കുന്നത് “പിതാവ് മഹത്വപ്പെടത്തക്ക വിധം ഫലം ഉളവാക്കുന്നതും മറഞ്ഞിരിക്കുന്നതുമായ ശുശ്രൂഷ” എന്നാണ്. നാം നമ്മുടെ മനസ്സും ഹൃദയവും യേശുവിൽ കേന്ദ്രീകരിക്കുമ്പോൾ നാം പ്രാര്ത്ഥിക്കുന്നത് എങ്ങനെ എന്നതുള്പ്പെടെ അവൻ  നമ്മെ രൂപപ്പെടുത്തുന്നത് നമുക്ക് കാണാൻ  കഴിയും. സ്നേഹിതർക്കും കുടുംബാംഗങ്ങൾക്കും അപരിചിതര്ക്കുപോലും യഥാർത്ഥ മധ്യസ്ഥത എന്ന ദാനം നൽകാൻ അവൻ നമ്മെ സഹായിക്കും.

നിങ്ങളുടെ പ്രാർത്ഥന അവശ്യമായിരിക്കുന്ന ഒരുവനെ ദൈവം നിങ്ങളുടെ ഹൃദയത്തിൽ തന്നിട്ടുണ്ടോ?