ബി.സി. എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ (755-715) ജീവിച്ചിരുന്ന പഴയ നിയമ പ്രവാചകനായിരുന്ന ഹോശേയ, സമാനമായ വാക്കുകൾ എബ്രായ ജാതിക്കെഴുതി. അവർ ദൈവത്തെ മറന്നുപോയതുകൊണ്ട് (ഹോശേയ 4:1) അവനെ അറിയാൻ “ഉത്സാഹിക്കുക”  (6:3) എന്ന് അവൻ യിസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. ജനം ദൈവസാന്നിധ്യത്തെ മറന്ന് അവർ അവനിൽ നിന്ന് അകന്നുപോയി (വാ. 12). അധികം താമസിയാതെ ചിന്തകളിൽ പോലും ദൈവത്തിനു സ്ഥാനമില്ലാതെയായി (സങ്കീര്ത്തനം 10:4 കാണുക).

ദൈവത്തെ അംഗീകരിക്കാനുള്ള ഹോശേയയുടെ ലളിതവും എന്നാൽ ഉറപ്പുള്ളതുമായ ഉൾകാഴ്ച നമ്മെ ഓര്മ്മിപ്പിക്കുന്നത്, അവൻ നമ്മുടെ സമീപേയുണ്ട് എന്നു മാത്രമല്ല സന്തോഷത്തിലും പോരാട്ടങ്ങളിലും നമ്മുടെ ജീവിതങ്ങളിൽ പ്രവർത്തിച്ചുകൊണ്ടുമിരിക്കുന്നു എന്നാണ്.

ദൈവത്തെ അംഗീകരിക്കുക എന്നതിനര്ത്ഥം നമുക്ക് ജോലിയിൽ ഒരു പ്രൊമോഷൻ ലഭിക്കുമ്പോൾ, അതിനര്ത്ഥം സമയത്തും ബജറ്റിൽ ഒതുങ്ങിനിന്നും നമ്മുടെ ജോലി പൂർത്തിയാക്കാൻ ഉള്ള ഉൾകാഴ്ച ദൈവം നമുക്കു നൽകിയിരിക്കുന്നു എന്നാണ്. വീടിനുള്ള നമ്മുടെ അപേക്ഷ നിരസിക്കപ്പെടുമ്പോൾ, ഈ സാഹചര്യത്തെ നമ്മുടെ നന്മയ്ക്കായി മാറ്റുന്നതിന് അവനിൽ ആശ്രയിക്കുന്നതിന് നമ്മെ സഹായിക്കാൻ നാം ദൈവത്തെ അനുവദിക്കുകയാണ്.

നമ്മുടെ ഇഷ്ട കോളജിൽ പോകാൻ നമുക്കു കഴിയാതെ വരുമ്പോൾ, ദൈവം നമ്മോടുകൂടെയുണ്ടെന്നു നാം അംഗീകരിക്കുകയും നമ്മുടെ നിരാശയുടെ നടുവിലും അവന്റെ സാന്നിധ്യത്തിൽ നാം ആശ്വാസം പ്രാപിക്കുകയും ചെയ്യുന്നു. നാം ഭക്ഷണം ആസ്വദിക്കുമ്പോൾ, ഭക്ഷണസാധനങ്ങൾ നമുക്കു നൽകുകയും അതു പാകംചെയ്യാൻ ഒരു അടുക്കള നൽകുകയും ചെയ്ത ദൈവിക കരുതലിനെ നാം അംഗീകരിക്കാൻ ദൈവം നമ്മെ ഓര്മ്മിപ്പിക്കുകയാണ്.

നാം ദൈവത്തെ ഓർക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ, വിജയത്തിലും ദുഃഖത്തിലും ചെറിയ കാര്യത്തിലും വലിയ കാര്യത്തിലും, ഉള്ള അവന്റെ സാന്നിധ്യത്തെ നാം ഓർക്കുകയാണ് ചെയ്യുന്നത്.