ഞാൻ കോളജിൽ പഠിച്ചിരുന്ന സമയത്ത്, കൊളറാഡോയിലെ ഒരു കൃഷിസ്ഥലത്ത് വേനൽക്കാലത്ത് ജോലി ചെയ്തിരുന്നു. ഒരു സന്ധ്യാസമയത്ത്, പകൽ മുഴുവനും വൈക്കോല് വാരിക്കൂട്ടി ക്ഷീണിച്ചവനും വിശന്നവനുമായി ഞാൻ ട്രാക്ടര് മുറ്റത്തേക്ക് ഓടിച്ചു കയറ്റി. അതീവ കോപാകുലൻ എന്നു നടിച്ചുകൊണ്ട് സ്റ്റീയറിംഗ് ഇടത്തേക്ക് വെട്ടിത്തിരിച്ച്, ബ്രേക്കിൽ ആഞ്ഞു ചവിട്ടി, ട്രാക്ടര് വട്ടം ചുറ്റിച്ചു.

പുറത്തേക്കു തള്ളിയിരുന്ന അരിവാൾ അവിടെയിരുന്ന 500 ഗ്യാലൻ പെട്രോൾ ടാങ്കിന്റെ അടിയിലെ പീഠത്തിൽ തട്ടി. ഒരു വലിയ ശബ്ദത്തോടെ ടാങ്ക് നിലംപതിച്ചു, ടാങ്കു പൊട്ടി പെട്രോൾ പുറത്തേക്കൊഴുകി.

ഈ രംഗം കണ്ടുകൊണ്ട് ഉടമ സമീപത്തു നിന്നിരുന്നു.

ഞാൻ ട്രാക്ടറിൽനിന്നിറങ്ങി, ഒരു ക്ഷമാപണം നടത്തി – കാരണം അതാണ് ആദ്യം എന്റെ മനസ്സിലേക്കു വന്നത് – അടുത്ത വേനൽക്കാലത്തു ശമ്പളം കൂടാതെ ജോലി ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.

വൃദ്ധനായ കൃഷിക്കാരൻ തകര്ന്നുകിടക്കുന്ന ടാങ്ക് നോക്കിയശേഷം വീട്ടിലേക്കു തിരിഞ്ഞിട്ടു പറഞ്ഞു, “വാ, നമുക്കു ഭക്ഷണം കഴിക്കാം.” 

യേശു പറഞ്ഞ ഒരു കഥയുടെ ഭാഗം എന്റെ മനസ്സിലൂടെ കടന്നുപോയി-ഒരു കഠിന കാര്യം ചെയ്ത ഒരു യുവാവിന്റെ കഥ: “അപ്പാ, ഞാൻ സ്വര്ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു” അവനൻ നിലവിളിച്ചു. തുടര്ന്ന് ഇതുകൂടി പറയാൻ അവൻ ആഗ്രഹിച്ചു, “നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കണമേ.” എന്നാൽ ആ വാക്ക് അവന്റെ വായിൽനിന്നും പുറപ്പെടുന്നതിനുമുമ്പ് പിതാവ് ഇടയ്ക്കു കയറി. എന്നിട്ടു പറഞ്ഞു: “വാ, നമുക്കു ഭക്ഷണം കഴിക്കാം” (ലൂക്കൊസ് 15:17-24).

അങ്ങനെയാണ് ദൈവത്തിന്റെ അതിശയകരമായ കൃപ.