സ്യൂ കൊച്ചു കുട്ടിയായിരുന്നപ്പോൾ അവളുടെ മാതാപിതാക്കൾ വേര്പിരിയുകയും അവളുടെ അവകാശം സംബന്ധിച്ച വിഷയങ്ങളിലും മറ്റു ചില കാര്യങ്ങളിലും തീരുമാനം വൈകിയതുനിമിത്തം അവളെ കുറേക്കാലത്തേക്കു ചിൽഡ്രൻസ് ഹോമിലേക്കു അയയ്ക്കേണ്ടി വരികയും ചെയ്തു. വലിയ കുട്ടികളുടെ ഉപദ്രവം നിമിത്തം അവൾക്കു താൻ ഏകാകിയും ഉപേക്ഷിക്കപ്പെട്ടവളും ആണ് എന്ന ചിന്ത ഉണ്ടായി. അവളുടെ അമ്മ മാസത്തിൽ ഒരിക്കൽ ആണ് വന്നിരുന്നത്. പിതാവ് വന്നിട്ടേയില്ല. എങ്കിലും വര്ഷങ്ങള്ക്കു ശേഷം അവളുടെ അമ്മ പറഞ്ഞത്, ഹോമിലെ നിയമപ്രകാരം മാസത്തിൽ ഒരിക്കൽ മാത്രമേ അവൾക്കു മകളെ സന്ദര്ശിക്കാൻ കഴിയുമായിരുന്നുള്ളൂ എങ്കിലും അവൾ എല്ലാ ദിവസവും മകളെ ഒരുനോക്കു കാണാമെന്ന പ്രതീക്ഷയിൽ വേലിയുടെ സമീപം വന്നു നില്ക്കുമായിരുന്നു. “ചില സമയങ്ങളിൽ” അവൾ പറഞ്ഞു, “നീ തോട്ടത്തിൽ കളിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. നീ സുഖമായിരിക്കുന്നു എന്നറിയാൻ മാത്രം.”

സ്യൂ ഈ കഥ പങ്കുവെച്ചപ്പോൾ, അതു ദൈവസ്നേഹത്തിന്റെ ഒരു ഉൾകാഴ്ച എനിക്ക് നല്കി. ചില സമയങ്ങളിൽ നാം നമ്മുടെ പോരാട്ട വേളകളിൽ ഉപേക്ഷിക്കപ്പെട്ടവരും ഏകാകികളും ആണെന്ന് നമുക്ക് തോന്നും. എന്നാൽ എല്ലായ്പ്പോഴും ദൈവം നമ്മെ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുന്നു എന്നത് ആശ്വാസം നല്കുന്നതാണ് (സങ്കീ. 33:18). നമുക്ക് അവനെ കാണാൻ കഴിയില്ലെങ്കിലും അവൻ അവിടെ ഉണ്ട്. സ്നേഹനിധിയായ ഒരു മാതാവിനെപ്പോലെ അവന്റെ കണ്ണുകളും ഹൃദയവും നാം എവിടെ ആയിരുന്നാലും  നിരന്തരം നമ്മുടെ മേൽ ഉണ്ട്. എങ്കിലും സ്യൂവിന്റെ മാതാവിൽ നിന്നും വ്യത്യസ്തമായി, നമുക്കുവേണ്ടി ഏതു നിമിഷവും പ്രാർത്ഥിക്കാൻ അവനു കഴിയും.

ദൈവം തന്റെ മക്കളെ വിടുവിക്കുന്നതും സംരക്ഷിക്കുന്നതും ഉയര്ത്തുന്നതും സങ്കീ. 91 വിവരിക്കുന്നു. അവൻ ഉന്നതമായ സങ്കേതവും സംരക്ഷണവും ആകുന്നു. ജീവിതത്തിന്റെ ഇരുണ്ട താഴ്വരയിലൂടെ നാം യാത്ര ചെയ്യുമ്പോൾ, സര്വ്വശക്തനായ കര്ത്താവ് നമ്മെ നോക്കിക്കൊണ്ടിരിക്കുകയും നമ്മുടെ ജീവിതത്തിൽ പ്രവർത്തന നിരതനായിരിക്കുകയും ചെയ്യുന്നു എന്ന അറിവില് നമുക്കു ആശ്വാസം കണ്ടെത്താം. “അവന് എന്നെ വിളി

ച്ചപേക്ഷിക്കും; ഞാന് അവന് ഉത്തരമരുളും” അവൻഖ്യാപിക്കുന്നു, “കഷ്ടകാലത്ത് ഞാൻ അവനോടു (നിന്നോട്) കൂടെ ഇരിക്കും; ഞാൻ അവനെ (നിന്നെ) വിടുവിച്ചു മഹത്ത്വപ്പെടുത്തും” (വാ. 15).