ഒരുത്തനു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവനു ദൈവപ്രസാദം ലഭിക്കും. 2 കൊരിന്ത്യർ 8:12

എന്റെ സ്നേഹിതയ്ക്ക് ഒരു ഉത്സവ ആഘോഷത്തിൻ തന്റെ കുടുംബത്തെയും സ്നേഹിതരെയും തന്റെ വീട്ടിലേക്കു ക്ഷണിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഓരോ അതിഥിക്കും കടന്നുപോകാനും ഭക്ഷണത്തിനുള്ളത് നല്കിക്കൊണ്ട് ചെലവിന്റെ ഓരോ ഭാഗം വഹിക്കാനും ആഗ്രഹമുണ്ടായിരുന്നു. ചിലർ ബ്രഡ് കൊണ്ടുവന്നു, ചിലർ സാലഡ്, ചിലർ ഒരു കറി. എങ്കിലും ഒരു അതിഥി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. താൻ സ്നേഹിക്കുന്നവരോടൊപ്പം സായംകാലം ചിലവഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഏതെങ്കിലും ആഹാരം വാങ്ങാനുള്ള പണം അവള്ക്കില്ലായിരുന്നു. അതുകൊണ്ട് പകരമായി ആതിഥേയയുടെ വീട് വൃത്തിയാക്കാൻ അവൾ തയ്യാറായി.

കൈയിൽ ഒന്നുമില്ലാതെ വന്നാലും അവളെ സ്വാഗതം ചെയ്യുമായിരുന്നു. എങ്കിലും തനിക്കു എന്തു നൽകാൻ കഴിയും – തന്റെ വൈദഗ്ധ്യവും സമയവും – എന്നവൾ ചിന്തിക്കുകയും അവ മുഴുഹൃദയത്തോടെ കൂട്ടായ്മയിലേക്ക് കൊണ്ടുവരികയും ചെയ്തു. അതാണ് 2 കൊരിന്ത്യർ 8 ന്റെ ആശയം എന്നു ഞാൻ ചിന്തിക്കുന്നു. ചില സഹ വിശ്വാസികളെ സഹായിക്കാൻ കൊരിന്ത്യർക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിൽ മുന്നോട്ടു പോകാൻ  അവൻ അവരെ ഉത്സാഹിപ്പിച്ചു. കൊടുക്കനുള്ള അവരുടെ പ്രേരണയാണ് ഏതു വലിപ്പത്തിലും ഏതു തുകയിലും ഉള്ള സഹായത്തെ അംഗീകാരയോഗ്യമാക്കുന്നത് എന്നു പറഞ്ഞുകൊണ്ട് അവരുടെ ആഗ്രഹത്തെയും ഒരുക്കത്തെയും അവന് പ്രശംസിക്കുന്നു (വാ. 12).

നാം പലപ്പോഴും നാം കൊടുക്കുന്നതിനെ മറ്റുള്ളവരുടേതുമായി തരതമ്യപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും നാം ആഗ്രഹിക്കുന്നത്രയും കൊടുക്കാൻ നമ്മുടെ സ്രോതസ് അനുവദിക്കാതിരിക്കുമ്പോൾ. എന്നാൽ ദൈവം നമ്മുടെ ദാനത്തെ വ്യത്യസ്ത നിലയിലാണ് കാണുന്നത്. നമുക്കുള്ളത് കൊടുക്കാനുള്ള നമ്മുടെ മനസ്സിനെ ആണ് അവന് സ്നേഹിക്കുന്നത്.