ഒരു വലിയ അക്കാദമിക് പ്രോജക്ടിന്റെ ഭാരം എന്റെ തലക്കു മീതെ നില്ക്കെ അതു സമയത്തിനു തീർക്കാൻ പറ്റുമോ എന്ന നിരാശ എന്നെ അലട്ടി. എന്റെ ഉല്ക്കണ്ഠ നിറഞ്ഞ ചിന്തകളുടെ നടുവിൽ എന്നെ ധൈര്യപ്പെടുത്തിക്കൊണ്ടു സ്നേഹിതരിൽ നിന്നു മൂന്നു പ്രോത്സാഹന കുറിപ്പുകള് എനിക്കു ലഭിച്ചു. ഓരോന്നും ഇപ്രകാരമായിരുന്നു: “ഞാന് ഇന്ന് പ്രാര്ത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ദൈവം നിന്നെ മനസ്സിലേക്ക് കൊണ്ടുവന്നു.” ഞാന് കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചു അറിയാതെ തന്നെ ഈ സ്നേഹിതർ എന്നെ ബന്ധപ്പെട്ടത് എന്നെ ധൈര്യപ്പെടുത്തുകയും തന്റെ സ്നേഹത്തിന്റെ സന്ദേശവാഹികളായി ദൈവം അവരെ ഉപയോഗിക്കുകയായിരുന്നു എന്നു ഞാൻ വിശ്വസിക്കുകയും ചെയ്തു.

കൊരിന്ത് സഭയിലെ വിശ്വാസികൾക്ക് ലേഖനം എഴുതുമ്പോൾ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചു അപ്പൊസ്തലനായ പൗലൊസ് അറിഞ്ഞിരുന്നു. “നിങ്ങൾ പ്രാർത്ഥനയിൽ ഞങ്ങളെ സഹായിക്കുമ്പോൾ” ദൈവം തുടർന്നും നിങ്ങളെ കഷ്ടത്തിൽ നിന്നും വിടുവിക്കും എന്നു താൻ പ്രത്യാശിക്കുന്നു എന്നവൻ പറഞ്ഞു (2 കൊരി. 1:10-11). ദൈവം അവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുമ്പോൾ “അനേകരുടെ പ്രാർത്ഥനയ്ക്ക് ലഭിക്കുന്ന” ഉത്തരം നിമിത്തം ജനം അവനു നന്ദി കരേറ്റുമ്പോൾ അവൻ മഹത്വം എടുക്കാൻ ഇടയാകും (വാ.11).

എന്റെ സ്നേഹിതരും പൗലൊസിന്റെ അഭ്യുദയകാംക്ഷികളും മധ്യസ്ഥ പ്രാർത്ഥനാ ശുശ്രൂഷയിൽ ഏർപ്പിട്ടിരിക്കുകയാണ്. ഓസ്വാള്ഡ് ചേമ്പേഴ്സ് അതിനെ വിളിക്കുന്നത് “പിതാവ് മഹത്വപ്പെടത്തക്ക വിധം ഫലം ഉളവാക്കുന്നതും മറഞ്ഞിരിക്കുന്നതുമായ ശുശ്രൂഷ” എന്നാണ്. നാം നമ്മുടെ മനസ്സും ഹൃദയവും യേശുവിൽ കേന്ദ്രീകരിക്കുമ്പോൾ നാം പ്രാര്ത്ഥിക്കുന്നത് എങ്ങനെ എന്നതുള്പ്പെടെ അവൻ  നമ്മെ രൂപപ്പെടുത്തുന്നത് നമുക്ക് കാണാൻ  കഴിയും. സ്നേഹിതർക്കും കുടുംബാംഗങ്ങൾക്കും അപരിചിതര്ക്കുപോലും യഥാർത്ഥ മധ്യസ്ഥത എന്ന ദാനം നൽകാൻ അവൻ നമ്മെ സഹായിക്കും.

നിങ്ങളുടെ പ്രാർത്ഥന അവശ്യമായിരിക്കുന്ന ഒരുവനെ ദൈവം നിങ്ങളുടെ ഹൃദയത്തിൽ തന്നിട്ടുണ്ടോ?