വീടു വില്പന ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരുന്ന ഒരു സ്നേഹിത അടുത്തയിടെ കാന്‍സര്‍ ബാധിച്ചു മരിച്ചു. പാറ്റ്സിയെക്കുറിച്ച് ഞാനും ഭാര്യയും സ്മരിച്ചപ്പോള്‍, വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പാറ്റ്സി ഒരാളെ ക്രിസ്തുവിശ്വാസത്തിലേക്കു നയിക്കുകയും അദ്ദേഹം ഞങ്ങളുടെയും നല്ല സ്നേഹിതനായിത്തീരുകയും ചെയ്ത കാര്യം സ്യൂ സ്മരിച്ചു.
ഇവിടെ ഞങ്ങളുടെ സമൂഹത്തില്‍ ജീവിക്കുന്നതിന് ആളുകള്‍ക്ക് വീട് കണ്ടെത്താന്‍ പാറ്റ്സി സഹായിച്ചിരുന്നു എന്നു മാത്രമല്ല, നിത്യതയിലും ഒരു വീട് ഉറപ്പാക്കാന്‍ അവള് ആളുകളെ സഹായിച്ചിരുന്നു എന്നറിയുന്നത് എത്രയോ പ്രോത്സാഹന ജനകമാണ്.
യേശു നമുക്കു വേണ്ടി ക്രൂശിലേക്കു പോകുവാന്‍ തയ്യാറെടുത്തപ്പോള്‍, നമ്മുടെ നിത്യഭവനത്തെക്കുറിച്ച് അവന് വലിയ താല്പര്യം കാട്ടി. അവന് ശിഷ്യന്മാരോടു പറഞ്ഞു, “ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു.” തുടര്‍ന്ന് തന്നില്‍ ആശ്രയിക്കുന്ന എല്ലാവര്ക്കും തന്റെ പിതാവിന്റെ ഭവനത്തില്‍ മതിയായ വാസസ്ഥലങ്ങള്‍ ഉണ്ട് എന്നും അവന് പറഞ്ഞു (യോഹന്നാന് 14:2).
ഈ ജീവിതത്തില്‍ ഒരു നല്ല വീടുള്ളത് നമുക്കിഷ്ടമാണ്-നമ്മുടെ കുടുംബത്തിന് ഭക്ഷിക്കാനും ഉറങ്ങാനും പരസ്പരം കൂട്ടായ്മ ആചരിക്കാനും ഉള്ള പ്രത്യേക സ്ഥലം. എന്നാല്‍ നാം അടുത്ത ജീവിതത്തിലേക്കു ചുവടു വയ്ക്കുമ്പോള്‍ നമ്മുടെ നിത്യവാസസ്ഥലത്തിന്റെ കാര്യത്തില്‍ ദൈവത്തിനു കരുതലുണ്ട് എന്നു കണ്ടെത്തുന്നത് എത്ര അതിശയകരമാണ് എന്നു ചിന്തിക്കുക. ഇപ്പോള്‍ നമ്മുടെ ജീവിതത്തിലുള്ള സാന്നിധ്യവും താന്‍ നമുക്കുവേണ്ടി ഒരുക്കുന്ന ഭവനത്തില്‍ പില്ക്കാലത്തെ സാന്നിധ്യവും (യോഹന്നാന് 14:3) ഉള്‍പ്പെടെ ജീവിതം “പൂര്‍ണ്ണമായി” നമുക്കു നല്കുന്നതില് ദൈവത്തിനു നന്ദി (10:10).
യേശുവില്‍ ആശ്രയിക്കുന്നവര്‍ക്കുവേണ്ടി കരുതിവെച്ചിരിക്കുന്നതെന്തെന്നു ചിന്തിക്കുന്നത് പാറ്റ്സി ചെയ്തതു
പോലെ ചെയ്യുവാനും മറ്റുള്ളവരെ യേശുവിങ്കലേക്കു നയിക്കുവാനും നമുക്കു വെല്ലുവിളിയാകും.
നിത്യമായ ഭവനത്തിനുവേണ്ടിയുള്ള അവരുടെ ആവശ്യത്തെക്കുറിച്ചും അതവര്‍ക്കു നല്കുന്ന ഉറപ്പിനെക്കുറിച്ച് ഇന്ന് ആരോട് നിങ്ങള്‍ക്കു സംസാരിക്കാന്‍ കഴിയും?