വില്ല്യം കേറി ഇംഗ്ലണ്ടിലുള്ള നോർത്താംപ്ടനു സമീപം, ദരിദ്ര കുടുംബത്തിൽ പിറന്ന ഒരു രോഗാതുരനായ ബാലനായിരുന്നു. തന്റെ ഭാവി അത്ര ശോഭനമായി കാണ്മാൻ കഴിയില്ലായിരുന്നു. എന്നാൽ ദൈവത്തിന് തന്നെക്കുറിച്ച് ചില പദ്ധതികൾ ഉണ്ടായിരുന്നു. അസാധരണമായ എല്ലാറ്റിനും വിപരീതമായി, താൻ ഭാരതത്തിലേയ്ക്കു വരികയും, അവിശ്വസനീയമായ സാമുഹീക പരിഷ്ക്കരണങ്ങൾ കൊണ്ടുവരികയും ഭാരതത്തിലെ അനവധി ഭാഷകളിൽ ബൈബിൾ പരിഭാഷപ്പെടുത്തുകയും ചെയ്തു. താൻ ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുകയും, ദൈവത്തിനായി അനവധി കാര്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.

 യിശ്ശായിയുടെ മകനായ ദാവീദ്, തന്റെ കുടുംബത്തിൽ ഇളയവനും, സാധാരണക്കാരനായ ഒരു യുവാവുമായിരുന്നു. ബെത്ലഹേമിലെ കുന്നിൻ പുറങ്ങളിൽ അപ്രധാനിയായ ഒരു ഇടയനായിരുന്നു. (1 ശമുവേൽ 16:11–12). എങ്കിലും ദൈവം ദാവീദിന്റെ ഹൃദയം കണ്ടു തനിയ്ക്കായി പദ്ധതി തയ്യാറാക്കിയിരുന്നു.  ദൈവം രാജാവായ ശൌലിനെ തന്റെ അനുസരണക്കേടിനാൽ തിരസ്ക്കരിച്ചു. പ്രവാചകനായ ശമുവേൽ, ശൌലിന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് വിലപിച്ചുകൊണ്ടിരുന്നപ്പോൾ, ദൈവം യിശ്ശായിയുടെ മക്കളിൽ ഒരുവനെ മറ്റൊരു രാജാവായി അഭിഷേകം ചെയ്യുവാൻ ശമുവേലിനെ വിളിച്ചു.

 ശമുവേൽ സുന്ദരനും പൊക്കവുമുള്ള എലിയാബിനെ കണ്ടപ്പോൾ, സ്വാഭാവികമായി താൻ വിചാരിച്ചു, “യഹോവയുടെ മുമ്പാകെ, അവന്റെ അഭിഷിക്തൻ ഇതാ” എന്നു പറഞ്ഞു (വാക്യം 6). എന്തുതന്നെയായിരുന്നാലും, ദൈവത്തിന്റെ രാജാവിനെ തിരെഞ്ഞെടുക്കാനുള്ള മാനദണ്ഡം ശമ്മുവേലിന്റേതിനെക്കാളും വളരെ വ്യത്യസ്ഥമായിരുന്നു. യഥാർത്ഥത്തിൽ, ദൈവം യിശ്ശായിയുടെ മക്കളിൽ ഇളയവനോടൊഴികെ ഓരോരുത്തനോടും ‘ഇല്ല’ എന്നു പറഞ്ഞു. തീർച്ചയായും ദാവീദിനെ രാജാവായി തിരഞ്ഞെടുത്തതിൽ ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള തന്ത്രപരമായ നീക്കമായിരുന്നില്ല, പ്രഥമ ദൃഷ്ട്യാ അങ്ങനെ തോന്നുമെങ്കിലും. ഒരു ആട്ടിടയന് തന്റെ രാജ്യത്തെ ഒഴിച്ചു നിർത്തിയാലും, തന്റെ സമൂഹത്തിനു എന്താകുന്നു നൽകുവാനുള്ളതു?

 കർത്താവ് നമ്മുടെ ഹൃദയങ്ങൾ അറിയുന്നു എന്നും നമുക്കുവേണ്ടി തനിയ്ക്ക് പദ്ധതികളുണ്ട് എന്ന് അറിയുന്നതും എത്ര ആശ്വാസകരമായ കാര്യമാകുന്നു.