യേശുവിൽ വിശ്വസിയ്ക്കുന്നവർ എന്ന നിലയിൽ, നമ്മുടെ ജീവിതത്തെതന്നെ അന്യോന്യം പങ്കുവെക്കുവാൻ നാം വിളിക്കപ്പെട്ടിരിയ്ക്കുന്നു. രൂത്ത് തന്റെ അമ്മാവിയമ്മയായ നൊവൊമിയോട് അപ്രകാരംതന്നെ ചെയ്തു. ഉപേക്ഷിക്കപ്പെട്ട വിധവ എന്ന നിലയിൽ, നൊവൊമിയ്ക്ക് രൂത്തിനോട് വാഗ്ദത്തം ചെയ്യുവാൻ ഒന്നും ഇല്ലായിരുന്നു. എന്നിട്ടും മരണത്തിനുപോലും തങ്ങളെ വേർപെടുത്തുവാൻ സാധിക്കുകയില്ലായെന്ന് ശപഥം ചെയ്തുകൊണ്ട് രൂത്ത് തന്റെ സ്വന്തം ജീവിതത്തെ തന്റെ അമ്മാവിയമ്മയോട് ബന്ധിപ്പിച്ചു. അവൾ നൊവൊമിയോട്, “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം” (രൂത്ത് 1:16). അവൾ സൌജന്യമായും ഔദാര്യമായും- പ്രായമുള്ള സ്ത്രീയ്ക്ക് സ്നേഹവും അനുകമ്പയും പ്രദർശിപ്പിക്കുവാൻ തന്നെ സമർപ്പിച്ചു.
ഇത്തരത്തിൽ നമ്മുടെ ജീവിതത്തെ പങ്കുവെക്കുന്നത് കഠിനമായിരിയ്ക്കാം, നാം ഇത്തരത്തിലുള്ള ഔദാര്യത്തിന്റെ ഫലം ഓർക്കേണ്ടതാകുന്നു. രൂത്ത് തന്റെ ജീവിതം നൊവൊമിയുമായി
പങ്കുവെച്ചു, എന്നാൽ പിന്നീട് അവൾ ദാവീദ് രാജാവിന്റെ മുത്തച്ഛനായ ഒരു മകനെ പ്രസവിച്ചു. യേശു തന്റെ സ്വന്തം ജീവിതത്തെ നമ്മോട് പങ്കുവച്ചു, എന്നാൽ താൻ ഉയർത്തപ്പെടുകയും ഇപ്പോൾ സ്വർഗ്ഗത്തിൽ പിതാവിന്റെ വലതുഭാഗത്തിരുന്നുകൊണ്ട് ഭരിക്കുന്നു. നാം ഔദാര്യമായി അന്യോന്യം പങ്കുവെക്കുമ്പോൾ, മഹത്വമേറിയ ജീവിതം നമുക്കുണ്ടാകുമെന്ന് നമുക്ക് ഉറപ്പിയ്ക്കാം!
ദൈവത്തിന്റെ സ്നേഹം പങ്കുവെക്കുന്നത് മറ്റുള്ളവരെ കരുതുന്നതിന് തുല്ല്യമാകുന്നു.