“ഏത് കാര്യമാകുന്നു നിങ്ങൾക്ക് ഉപേക്ഷിക്കുവാൻ സാധിക്കാത്തത്? എന്ന് ആകാശവാണിയുടെ ആതിഥേയൻ ചോദിച്ചു. ശ്രോതാക്കൾ ചില രസകരമായ ഉത്തരങ്ങളുമായി വിളിക്കാൻ തുടങ്ങി. ചിലർ തങ്ങളുടെ കുടുംബങ്ങളെക്കുറിച്ച്, ഒരു ഭർത്താവ് തന്റെ പരേതയായ പത്നിയുടെ ഓർമ്മയുൾപ്പടെ പരാമർശിച്ചു. മറ്റുള്ളവർ സംഗീതംകൊണ്ടുള്ള ഉപജീവനമോ അമ്മയാകുന്നതോ പോലുള്ളത് സ്വപ്നം കാണുന്നതു ഉപേക്ഷിക്കുവാൻ സാധ്യമല്ലായെന്ന് പങ്കുവച്ചു. നമുക്കെല്ലാവർക്കും നിധിയായി സൂക്ഷിയ്ക്കുന്ന – ഒരു വ്യക്തിയോ, താല്പര്യമോ, ആസ്തിയോ – ചിലതിനെ നമുക്ക് ഉപേക്ഷിപ്പാൻ സാധ്യമല്ല.
ഹോശേയായുടെ പുസ്തകത്തിൽ, ദൈവം നമ്മോട് താൻ തിരഞ്ഞെടുത്ത അമൂല്യ ആസ്തിയായ തന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കുകയില്ലെന്ന് പറയുന്നു. യിസ്രായേലിന്റെ വാത്സല്യ ഭർത്താവായിരുന്നുകൊണ്ട്, ദൈവം അവൾക്കാവശ്യമുള്ളതായ ദേശവും, ഭക്ഷണവും, പാനീയവും, വസ്ത്രവും സുരക്ഷിതത്വും എല്ലാം നല്കി. എങ്കിലും ഒരു പരപുരുഷഗാമിയായ ഭാര്യയെപ്പോലെ, യിസ്രായേൽ ദൈവത്തെ തിരസ്കരിക്കുകയും, സന്തോഷവും സുരക്ഷിതത്വവും മറ്റുള്ള ഇടങ്ങളിൽ തേടിപ്പോകുകയും ചെയ്തു. ദൈവം അധികമായി അവളെ പിന്തുടരുന്നേടത്തോളം, അവൾ കൂടുതൽ അകന്നുപോയി (ഹോശേയ 11:2). എന്തുതന്നെ ആയിരുന്നാലും, അവൾ തന്നെ ആഴത്തിൽ മുറിവേല്പിച്ചപ്പോഴും, താൻ ഒരിയ്ക്കലും അവളെ ഉപേക്ഷിച്ചില്ല (വാക്യം 8). താൻ യിസ്രായേലിനെ വീണ്ടെടുത്തതുപോലെ അവളെ
ശിക്ഷിയ്ക്കും; തനിയ്ക്ക് അവളോടുള്ള ബന്ധം പുനഃസ്ഥാപിക്കുകയെന്നതാകുന്നു തന്റെ ആഗ്രഹം (വാക്യം 11).
ഇന്ന്, ദൈവത്തിന്റെ എല്ലാ മക്കൾക്കും അതേ ഉറപ്പു സാധ്യമാക്കാവുന്നതാണ്: തനിയ്ക്ക് നമ്മോടുള്ള സ്നേഹം നമ്മെ ഒരിയ്ക്കലും പോകാൻ അനുവദിക്കുന്നതല്ല (റോമർ 8:37–39). നാം തന്നിൽനിന്ന് ദൂരെപോകുമ്പോൾ, നമ്മുടെ മടങ്ങിവരവിനായി താൻ ആവലോടെ കാത്തിരിയ്ക്കുന്നു. ദൈവം നമ്മെ ശിക്ഷിക്കുമ്പോൾ, നാം അതിനെ തിരസ്ക്കരണത്തിന്റേതല്ലാതെ തന്റെ പിന്തുടരലിന്റെ അടയാളമായിക്കണ്ട് ആശ്വസിയ്ക്കേണ്ടതാകുന്നു. നാം അവന്റെ നിക്ഷേപമാകുന്നു, അതുകൊണ്ട് താൻ നമ്മെ ഉപേക്ഷിക്കുകയില്ല.
ദൈവ പൈതൽ എപ്പോഴും ഭവനത്തിൽ കൈക്കൊള്ളപ്പെടും.