ശബ്ദസംബന്ധമായ ജ്യോതിർശാസ്ത്രം ഉപയോഗിച്ച്, ശാസ്ത്രകാരന്മാർക്ക് ബഹിരാകാശത്തിലുള്ള ശബ്ദങ്ങളും മിടിപ്പുകളും നിരീക്ഷിക്കുവാനും ശ്രദ്ധിക്കുവാനും സാധിക്കുന്നു. നിഗൂഢമായ രാവിൽ ആകാശ ഭ്രമണപഥത്തിൽ നക്ഷത്രങ്ങൾ മൂകമായിരിയ്ക്കുന്നില്ല, എന്നാൽ അവ വിശേഷാൽ സംഗീതം ഉല്പാദിപ്പിക്കുന്നു എന്ന് അവർ കണ്ടെത്തി. എന്നാൽ കൂനൻ തിമിംഗലം ശബ്ദിക്കുന്നതുപോലെ, ശബ്ദതരംഗ ദൈർഘ്യത്തിലോ തരംഗ ദൈർഘ്യത്തിലോ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളുടെ മാറ്റൊലി മനുഷ്യന്റെ കാതുകളിൽ ധ്വനിക്കുകയില്ലായിരിക്കാം. എങ്കിലും, നക്ഷത്രങ്ങളും, തിമിംഗലങ്ങളും മറ്റു ജീവികളും സംയോജിച്ച് ദൈവത്തിന്റെ മഹത്വം വിളംബരംചെയ്യുവാനുള്ള മേളക്കൊഴുപ്പുണ്ടാക്കുന്നു.
സങ്കീർത്തനം 19:1–4 പറയുന്നു, “ആകാശം ദൈവത്തിന്റെ മഹ്വത്തെ വർണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല. ഭൂമിയിൽ എല്ലാടവും അതിന്റെ അളവു നൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു.”
പുതിയനിയമത്തിൽ, അപ്പൊസ്തലനായ പൌലൊസ്, “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും…സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” എന്നെഴുതിയിരിയ്ക്കുന്നു (കൊലൊസ്സ്യർ 1:16). പ്രത്യുത്തരമായി, പ്രകൃത്യാ ഉള്ള ലോകത്തിന്റെ ഉയരവും ആഴവും തങ്ങളുടെ സൃഷ്ടാവിനായി പാടുന്നു. നാമും സൃഷ്ടിയോട് ചേർന്ന് “തന്റെ ഉള്ളം കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കുകയും” (യെശയ്യാവ് 40:12) ചെയ്യുന്നവന്റെ മഹത്വത്തെ പാടാം.
അവൻ കല്പിച്ചിട്ട് അവ [നാം] സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ [നാം] യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. സങ്കീർത്തനം 148:5