എന്താകുന്നു നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യത്തെ നിർണ്ണയിക്കുന്നത്? ഒരിയ്ക്കൽ ആ ചോദ്യത്തിനുള്ള ഉത്തരം ഒരു വിചിത്രമായ സ്ഥലത്തുനിന്ന് ഞാൻ കേട്ടു: അത് ഒരു മോട്ടോർ സൈക്കിൾ പരിശീലന പാഠ്യക്രമത്തിലായിരുന്നു. ഞാനും എന്റെ ചില സ്നേഹിതന്മാരും സവാരി ചെയ്യാൻ ആഗ്രഹിച്ചു, അതുകൊണ്ട് അത് എപ്രകാരമായിരിയ്ക്കണം എന്ന് പഠിക്കാൻ ഇരുന്നു. ഞങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി “ലക്ഷ്യം നിർണ്ണയിക്കുക” എന്ന ഒരു വിഷയം ഉണ്ട്.

 ക്രമേണ, ഞങ്ങളുടെ അദ്ധ്യാപകൻ പറഞ്ഞു, “നിങ്ങൾ അപ്രതീക്ഷിതമായി ഒരു തടസ്സം നേരിടാൻ പോകുകയാണ്. നിങ്ങൾ പരിഭ്രമിച്ചു നോക്കിയാൽ – നിങ്ങൾ ലക്ഷ്യം നിർണ്ണയിച്ചാൽ – നിങ്ങൾ അതിലേയ്ക്ക് നേരെ ഓടിച്ചു കയറും. എന്നാൽ നിങ്ങൾ മുകളിലേയ്ക്കു നോക്കുകയും നിങ്ങൾ പോകേണ്ട ഇടത്തേയ്ക്ക് ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് പോകുകയും സാധാരണയായി അതിൽ നിന്ന് ഒഴിവാകും. എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു, “നിങ്ങൾ എവിടേയ്ക്കാണോ നോക്കുന്നത്, ആ ലക്ഷ്യത്തിലേക്കാണ് നിങ്ങൾ പോകുവാൻ പോകുന്നത്.”

 അത് നമ്മുടെ ആത്മീക ജീവിതത്തിലും പ്രായോഗികമാക്കുവാനുള്ള ലഘുവും എന്നാൽ പരമമായതുമായ തത്വമാണ്. നാം “ലക്ഷ്യം നിർണ്ണയിക്കുമ്പോൾ’’ – നമ്മുടെ പ്രശ്നങ്ങളിലേയ്ക്കും

സംഘർഷങ്ങളിലേയ്ക്കും – നാം നമ്മുടെ ജീവിതം സ്വയമേവ അവയിലേയ്ക്ക് ക്രമപ്പെടുത്തും.

 എന്നിരുന്നാലും, നമ്മുടെ പ്രശ്നങ്ങൾക്ക് അതീതമായി  നമ്മെ സഹായിപ്പാൻ കഴിയുന്നവനിലേയ്ക്ക് നോക്കുവാൻ തിരുവെഴുത്തു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. സങ്കീർത്തനം 121:1-ൽ നാം വായിക്കുന്നു, “ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?” എന്നിട്ട് സങ്കീർത്തനക്കാരൻ ഉത്തരം പറയുന്നു: “എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു…. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും” (വാക്യം 2, 8).

 ചിലപ്പോൾ നമ്മുടെ തടസ്സങ്ങൾ തരണം ചെയ്യാനാവാത്തതാണെന്ന് തോന്നാം. എന്നാൽ നമ്മുടെ ക്ലേശങ്ങൾ നമ്മുടെ കാഴ്ചപ്പാടിനെ കീഴടക്കുന്നതിനു പകരം അതിനുപരിയായി കാണുവാനുള്ള   സഹായത്തിനായി ദൈവം തന്നിലേയ്ക്ക് നോക്കുവാൻ നമ്മെ ക്ഷണിയ്ക്കുന്നു.