മെക്സിക്കയുടെ തൊപ്പി നൃത്തം എന്നറിയപ്പെടുന്ന “ജരാബെ ടപേഷിയോ,” പ്രണയലീലയെ ആഘോഷിയ്ക്കുന്നു. ആവേശഭരിതമായ ഈ നൃത്തവേളയിൽ, ഒരു മനുഷ്യൻ തന്റെ വിസ്താരമേറിയ വക്കോടുകൂടിയ തൊപ്പി തറയിൽ വയ്ക്കുന്നു. ഏറ്റവും അവസാനമായി, സ്ത്രീ, ചുംബനത്തോടുകൂടി അവരുടെ പ്രണയലീലയെ സ്ഥിരീകരിയ്ക്കുവാൻ തൊപ്പി തട്ടിയെടുക്കുകയും പുറകിൽ ഒളിപ്പിക്കുകയും ചെയ്യുന്നു.

 ഈ നൃത്തം എന്നെ ഓർപ്പിയ്ക്കുന്നത് വിവാഹത്തിലെ വിശ്വസ്ഥതയുടെ പ്രാധാന്യതയെയാകുന്നു. സദൃശവാക്യം 5-ൽ അസന്മാർഗ്ഗികതയുടെ ഉയർന്ന വിലയെക്കുറിച്ച് പറഞ്ഞതിന് ശേഷം, നാം വായിക്കുന്നത് വിവാഹം അനന്യസാധാരണമാകുന്നുവെന്ന്. “നിന്റെ സ്വന്ത ജലാശയത്തിലെ തണ്ണീരും സ്വന്ത കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക” (വാക്യം 15). പത്ത് ദമ്പതികളോടുകൂടെ അരങ്ങിൽ ജരാബെ നൃത്തം ചെയ്യുമ്പോഴും, ഓരോ വ്യക്തിയും തന്റെ പങ്കാളിയിൽ ദൃഷ്ടികേന്ദ്രീകരിയ്ക്കുന്നു. നമുക്കും നമ്മുടെ ജീവിത പങ്കാളിയോടുള്ള ആഴമേറിയതും അവിഭാജ്യവുമായ പ്രതിജ്ഞാബദ്ധതയിൽ രമിക്കാൻ സാധിക്കും (വാക്യം 18).

 നമ്മുടെ പ്രണയലീലകളും ദർശിക്കപ്പെടുന്നു. നർത്തകർ അവരുടെ പങ്കാളിയെ ആസ്വദിക്കുമ്പോൾ, മറ്റൊരാൾ ശ്രദ്ധിക്കുന്നു എന്നറിയണം. അതുപോലെ, നാം വായിക്കുന്നു, “മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പൊക്കെയും അവൻ തൂക്കി നോക്കുന്നു” (വാക്യം 21). ദൈവം നമ്മുടെ വിവാഹങ്ങളെ സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് അവിടുന്ന് നമ്മെ നിരന്തരം ശ്രദ്ധിയ്ക്കുന്നു. നാം അന്യോന്യം വിശ്വസ്തത പുലർത്തുന്നതിലൂടെ തന്നെ പ്രസാദിപ്പിക്കാം.

 ജരാബെ യിലുള്ളതുപോലെതന്നെ ജീവിതത്തിൽ പാലിയ്ക്കാൻ ഒരു താളക്രമമുണ്ട്. നാം നമ്മുടെ സൃഷ്ടാവിന്റെ സ്പന്ദനം അനുസരിച്ച് തന്നോടു വിശ്വസ്തരായിരിയ്ക്കുമ്പോൾ – നാം വിവാഹിതരോ അവിവാഹിതരോ ആകട്ടെ – നാം അനുഗ്രഹവും സന്തോഷവും കണ്ടെത്തുന്നു.