ഒരു കുടുംബാംഗത്തിന് ഡിസംബർ മാസത്തിലെ വാടകയ്ക്കുള്ള പണം ആവശ്യമായിരുന്നു. തന്റെ കുടുംബത്തിന്, പ്രത്യേകിച്ച് വർഷാവസാനത്തെ തങ്ങളുടേതായ അപ്രതീക്ഷിതമായ ചിലവുകളോടുകൂടെയുള്ള ആ ആവശ്യം ഒരു ഭാരമായി അനുഭവപ്പെട്ടു. എന്നാൽ ദൈവത്തിന്റെ കരുതലും, തങ്ങളുടെ കുടുംബാംഗത്തിന്റെ ഉപകാരവുംകൊണ്ട് അവരുടെ സമ്പാദ്യത്തിലേയ്ക്ക് കൂട്ടിച്ചേർത്ത് അനുഗ്രഹീതരായി.  

 അയാൾ അവർക്ക് ഒരു കൃതജ്ഞതാ വാചകം നിറച്ചെഴുതിയ കൃതജ്ഞതാ കട്ടിക്കടലാസ്സ് കൈമാറി. “വീണ്ടും അവിടേയ്ക്ക് പോകുക… നല്ലകാര്യങ്ങൾ ചെയ്യുക, വലിയ കാര്യമല്ലാത്തതുപോലെ അതിനെ കൈമാറിക്കൊണ്ടിരിയ്ക്കുക.”

 എന്നിരുന്നാലും ദൈവത്തിന് മറ്റുള്ളവരെ സഹായിക്കുകയെന്നത് വലിയ ഇടപാടാകുന്നു. പ്രവാചകനായ യെശയ്യാവ് ആ വിഷയം യിസ്രായേൽ ജനതയെ അറിയിച്ചു. ജനങ്ങൾ ഉപവസിക്കുകയായിരുന്നു. എന്നാൽ അപ്പോഴും കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തുകൊണ്ടിരുന്നു. പകരമായി, യെശയ്യാവ് പറഞ്ഞു: “അനാവശ്യമായി തടവിലാക്കപ്പെട്ടവരെ വെറുതെവിടുക; നിങ്ങൾക്ക് വേണ്ടി വേല ചെയ്യുന്നവരുടെ ജോലിഭാരം ലഘുകരിക്കുക…. വിശക്കുന്നവർക്ക് നിങ്ങളുടെ ആഹാരം പങ്കുവെക്കുകയും ഭവനമില്ലാത്തവർക്ക് അഭയം നല്കുകയും ചെയ്യുക. വസ്ത്രം ആവശ്യമുള്ളവർക്ക് അത് നല്കുകയും, ആവശ്യക്കാരായ കുടുംബാംഗങ്ങൾക്ക് നിങ്ങൾ ഒളിക്കാതിരിക്കുകയും ചെയ്യുക” (യെശയ്യാവ് 58:6–7 nlt).

 ഇത്തരത്തിലുള്ള യാഗം പങ്കു വെക്കുന്നത് ദൈവത്തിന്റെ വെളിച്ചവും എന്നാൽ നമ്മുടെ തകർച്ചയെ സൗഖ്യമാക്കുന്നുയെന്നു യെശയ്യാവ് പറഞ്ഞിരിക്കുന്നു (വാക്യം 8). എല്ലാ വർഷവും നന്നായി കഴിയുവാനുള്ള വഴികളെ ആരാഞ്ഞുകൊണ്ട് തങ്ങളുടേതായ സാമ്പത്തികാവസ്ഥയെ പകച്ചുനോക്കി നിന്ന സ്വന്തക്കാരെ അത്രയ്ക്ക് ആ കുടുംബം സഹായിച്ചു. ഇതായിരുന്നു ഔദാര്യമനസ്ക്കർക്കുള്ള ദൈവത്തിന്റെ വാഗ്ദത്തം: “നിങ്ങളുടെ ഭക്തി നിങ്ങളെ മുമ്പോട്ടു നയിക്കുകയും, യഹോവയുടെ മഹത്വം നിങ്ങളെ പുറകിൽനിന്ന് സംരക്ഷിക്കുയും ചെയ്യും” (വാക്യം 8 nlt). അവസാനമായി, അവരുടെ സ്വന്തക്കാർക്ക് കൊടുത്തതിലൂടെ അവർ ഏറെ അനുഗ്രഹിക്കപ്പെട്ടു. ദൈവമോ തന്റെ എല്ലാം മുൻകൂട്ടിത്തന്നെ നല്കി –സ്നേഹത്തോടുകൂടെ.