യിസ്രായേലിലെ യാദ് വാശെമിലുള്ള കൂട്ടക്കുരുതിയുടെ പ്രദർശാനാലയത്തിൽ യഹൂദന്മാരുടെ കൂട്ടക്കുരുതിയിൽ അവരെ രക്ഷിപ്പാനുള്ള ശ്രമത്തിനിടയിൽ തങ്ങളുടെ ജീവനെ പ്രാണത്യാഗംചെയ്യേണ്ടതായിവന്ന സ്ത്രീകളെയും പുരുഷന്മാരെയും ആദരിയ്ക്കുവാനായുള്ള “ജനതകളുടെ ഇടയിൽ നീതിമാന്മാർ” എന്ന ഉദ്യാനത്തിൽ ഞാനും എന്റെ ഭർത്താവും പോയി. സ്മാരകത്തിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നപ്പോൾ, നെതർലാൻഡിൽനിന്നും വന്ന ഒരു കൂട്ടരെ സന്ധിച്ചു. ഒരു സ്ത്രീ വന്നിരിയ്ക്കുന്നത് തന്റെ മുത്തച്ഛന്മാരുടെ പേരുകൾ വലിയ ലോഹഫലകത്തിൽ ആലേഖനം ചെയ്തിരിയ്ക്കുന്നത് കാണാനായിരുന്നു. ആകാംക്ഷാപൂർവം, അവരുടെ കുടുംബചരിത്രത്തെക്കുറിച്ച് ഞങ്ങൾ ചോദിച്ചു.
ഒരു പ്രതിരോധ ശൃംഖലയിൽ അംഗങ്ങളാണവർ, സ്ത്രീയുടെ മുത്തച്ഛന്മാരായ റവ. പിയെറ്ററും അഡ്രിയാന മുള്ളെറും രണ്ടുവയസ്സുള്ള കുട്ടി (1943–1945) യെ എടുത്തു തങ്ങളുടെ എട്ടുമക്കളിൽ ഏറ്റവും ഇളയവനാക്കി.
കഥയാൽ പ്രേരിതരായി, ഞങ്ങൾ ചോദിച്ചു, “ആ കുട്ടി അതിജീവിച്ചുവോ? എന്ന്” ആ കൂട്ടത്തിലുള്ള ഒരു മാന്യനായ വൃദ്ധൻ മുമ്പോട്ടുവന്നിട്ട്, “ഞാനാകുന്നു ആ ആൺകുട്ടി!” എന്ന് പ്രസ്താവിച്ചു.
അനേകർ യഹൂദന്മാർക്കുവേണ്ടി ധൈര്യസമേധം നിലകൊള്ളുന്നത് എന്നെ എസ്ഥേർ രാജ്ഞിയെ ഓർമ്മിപ്പിച്ചു. രാജ്ഞി ഒരുപക്ഷെ ചിന്തിച്ചിരിയ്ക്കാം തനിയ്ക്ക് അഹശ്വേരോശ് രാജാവിന്റെ യഹൂദന്മാരെ ഉന്മൂലനം ചെയ്യുവാനുള്ള ഏകദേശം ക്രി.മു. 350-ലെ കല്പനയിൽനിന്നു രക്ഷപെടാമെന്ന്, എന്തുകൊണ്ടെന്നാൽ താൻ ഏതു
ഗോത്രക്കാരിയാണെന്നുള്ളത് അവർ മറച്ചുവച്ചിരുന്നു. എന്തുതന്നെയായിരുന്നാലും അവൾ പ്രവൃത്തിക്കാൻ ഉറച്ചു – തന്റെ ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും – തന്റെ വല്യപ്പന്റെ മകൻ തന്നോട് യാചനാ സ്വരത്തിൽ, തന്റെ പൈതൃകത്തെക്കുറിച്ച് മൌനം പാലിക്കരുത്, എന്തുകൊണ്ടെന്നാൽ “ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടാകുന്നു” നീ ഈ പദവിയ്ക്ക് വന്നിരിക്കുന്നത് (എസ്ഥേർ 4:14).
നാം ഒരിയ്ക്കലും ഇത്തരത്തിലുള്ള നാടകീയമായ തീരുമാനങ്ങളെടുക്കാൻ ആരും നമ്മോട് ആവശ്യപ്പെടാറില്ല. എന്തുതന്നെയായിരുന്നാലും നാമും അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടതായി വരികയോ നിശ്ശബ്ദമായിരിയ്ക്കുകയോ ചെയ്യേണ്ടതായ – ബുദ്ധിമുട്ടിലായവരെ സഹായിക്കുയോ മാറിനിൽക്കുന്നതോ ആയ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടതായി വരും. ദൈവം നമുക്ക് അതിനായി ധൈര്യം നല്കട്ടെ.
താങ്കൾ ശബ്ദിക്കേണ്ട ആവശ്യമുള്ള ആരെങ്കിലുമുണ്ടോ? ദൈവത്തോട് അതിനുള്ള അവസരത്തിനായി ചോദിയ്ക്കുക.