“എന്താകുന്നു ഡയടോം അഥവാ ആൽഗ?” ഞാൻ എന്റെ സ്നേഹിതയോട് ചോദിച്ചു. ഞാൻ അവളുടെ തോളിൽ ചാരിക്കൊണ്ട്, അവൾ സൂക്ഷ്മ ദർശിനിയിലൂടെ എടുത്ത ചിത്രങ്ങൾ അവളുടെ സെൽഫോണിൽ കാണുകയായിരുന്നു. “ഓ, ഇത് ആൽഗ പോലെയിരിയ്ക്കുന്നുവെങ്കിലും, കാണ്മാൻ ബുദ്ധിമുട്ടാകുന്നു. ചിലപ്പോൾ നിങ്ങൾക്ക് ഒരു തുള്ളി എണ്ണ ലെൻസിലിടുകയോ അവയെ കാണ്മാൻ അവ നിർജ്ജീവമാക്കുകയോ ചെയ്യേണ്ടതായിരിക്കുന്നു” അവൾ വിവരിച്ചു. അവൾ ചിത്രങ്ങൾ മറിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ട് ഇരുന്നു. ദൈവം ജീവനിൽ സങ്കീർണമായ വിവരങ്ങളെ വച്ചതിനെ, നമുക്ക് സൂക്ഷ്മ ദർശിനിയിലൂടെ മാത്രം കാണാം എന്നതിനെ എനിയ്ക്ക് ചിന്തിക്കാനാവാതെ പോയി.
ദൈവത്തിന്റെ സൃഷ്ടിയും പ്രവൃത്തികളും അനന്തമാകുന്നു. ഇയ്യോബിന്റെ പുസ്തകത്തിൽ, ഇയ്യോബിന്റെ സ്നേഹിതന്മാരിൽ ഒരുവനായ എലീഹൂ, ഇയ്യോബ് തന്റെ നഷ്ടങ്ങളിലൂടെ ക്ലേശിക്കുമ്പോൾ, ഇതു ചൂണ്ടിക്കാട്ടുന്നു. എലീഹൂ തന്റെ സ്നേഹിതനെ ആഹ്വാനം ചെയ്യുന്നത്, “ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക. ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ? മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?” (ഇയ്യോബ് 37:14–16). നാം, മനുഷ്യരെന്ന നിലയിൽ, ദൈവത്തിന്റെയും തന്റെ സൃഷ്ടിയുടെയും സങ്കീർണത മനസ്സിലാക്കിത്തുടങ്ങുവാൻ സാധിച്ചിട്ടില്ല.
സൃഷ്ടിയുടെ നാം കാണാത്ത ഭാഗങ്ങൾ പോലും ദൈവത്തിന്റെ മഹത്വവും ശക്തിയും പ്രതിഫലിപ്പിക്കുന്നു. തന്റെ മഹത്വം നമ്മെ വലയം ചെയ്യുന്നു. നാം കടന്നുപോകുന്ന സാഹചര്യം എന്തുതന്നെ ആയിരുന്നാലും, നമുക്ക് കാണാനോ മനസ്സലാക്കുവാനോ സാധിയ്ക്കുന്നില്ലെങ്കിലും ദൈവം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നു നമുക്ക് തന്നെ സ്തുതിക്കാം, എന്തുകൊണ്ടെന്നാൽ “അവൻ ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു” (ഇയ്യോബ് 5:9).
ദൈവം എപ്പോഴും പ്രവൃത്തിക്കുന്നു.