ഡയാന ക്രൂഗർ എന്ന നടിയ്ക്ക് പേരും പ്രശസ്തിയും ലഭിക്കുമായിരുന്ന ഒരു കഥാപാത്രം, നൽകപ്പെട്ടു. ഭർത്താവും മകനും നഷ്ടപ്പെട്ട യൌവ്വനക്കാരിയായ ഒരു ഭാര്യയായും അമ്മയായും അഭിനയിക്കുവാൻ, ആ കഥാപാത്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്‍റെ വ്യക്തിപരമായ ജീവിതത്തിൽ, താൻ അത്രയും വലിയ ഒരു നഷ്ടം ഒരിക്കലും അനുഭവിച്ചിട്ടില്ലായിരുന്നു. വിശ്വസനീയമായ രീതിയിൽ അത് ചെയ്യുവാൻ കഴിയുമോ എന്ന് അവൾക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും അവൾ ആ കഥാപാത്രത്തെ സ്വീകരിച്ചു. അതിനു തയ്യാറെടുക്കേണ്ടതിനായി, ഇപ്രകാരം അതിദുഃഖത്തിലൂടെ കടന്നു പോകുന്നവരെ സഹായിക്കുന്ന സമ്മേളനങ്ങളിൽ അവൾ പങ്കെടുക്കുവാൻ ആരംഭിച്ചു.
ആരംഭത്തിൽ, ഇത്തരത്തിലുള്ള ആളുകൾ തങ്ങളുടെ അനുഭവ കഥകൾ പങ്കുവെയ്ക്കുമ്പോൾ അവൾ തന്‍റെ ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുമായിരുന്നു. നമ്മളിൽ ഭൂരിപക്ഷം ആളുകളേയും പോലെ അവളും സഹായസന്നദ്ധയായിരുന്നു. എന്നാൽ, ക്രമേണ അവൾ തന്‍റെ സംഭാഷണം നിർത്തി അവരെ ശ്രവിക്കുവാനാരംഭിച്ചു. അപ്പോൾ മാത്രമാണ് അവരുടെ അവസ്ഥകളിലൂടെ യഥാർത്ഥമായി സഞ്ചരിക്കുവാൻ, അവൾ പഠിച്ചത്. തന്‍റെ ചെവികൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയപ്പോഴാണ് അവൾക്ക് ആ തിരിച്ചറിവുണ്ടായത്.
യിരെമ്യാവിന്, ജനങ്ങൾക്കെതിരെയുണ്ടായിരുന്ന ആക്ഷേപവും ഇതു തന്നെ ആയിരുന്നു; അവർ “കർത്താവിന്‍റെ വചനം” കേൾക്കുവാൻ തങ്ങളുടെ “ചെവികൾ” ഉപയോഗിക്കുന്നത് നിരസിച്ചു. പ്രവാചകൻ അവരെ “മൂഢൻമാരും ബുദ്ധിഹീനരുമായ ജനമേ”, എന്നു വിളിക്കുന്നതിൽ കൂസലേതും കാട്ടിയില്ല (യിരെമ്യാവു 5:21). സ്നേഹത്തിന്‍റെ വാക്കുകൾ പറഞ്ഞും, നിർദ്ദേശങ്ങൾ നൽകിയും, പ്രോത്സാഹിപ്പിച്ചും, മുന്നറിയിപ്പുകൾ നൽകിയും ദൈവം എല്ലായ്പ്പോഴും നമ്മുടെ ജീവിതങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഞാനും നിങ്ങളും കാര്യങ്ങൾ ഗ്രഹിക്കുകയും പക്വതയാർജ്ജിക്കുകയും വേണം എന്നതാണ് പിതാവിന്‍റെ ആഗ്രഹം. അതിനു വേണ്ടി ‘ചെവികൾ’ പോലെയുള്ള ഉപാധികൾ നമുക്കോരോരുത്തർക്കും നൽകപ്പെട്ടിരിക്കുന്നു. എന്നാൽ, നമ്മുടെ പിതാവിന്‍റെ ഇഷ്ടങ്ങളെ അറിയുവാൻ നാം അവയെ വേണ്ടവിധം ഉപയോഗിക്കുമോ? അപ്പോഴുള്ള യഥാർത്ഥ ചോദ്യം ഇതാണ്, നമ്മുടെ പിതാവിന്‍റെ ഹൃദയം ശ്രവിക്കുന്നതിനായി നാം അവയെ ഉപയോഗിക്കുമോ?
നാം ശ്രവിക്കുമെങ്കിൽ, വിശ്വാസത്തിൽ പക്വതയാർജ്ജിക്കുവാൻ നമ്മുടെ ചെവികൾ നമ്മെ സഹായിക്കും.