അമേരിക്കക്കാർ തങ്ങളുടെ ജീവിതകാലഘട്ടത്തിൽ, ഏകദേശം പതിനൊന്ന് അല്ലെങ്കിൽ പന്ത്രണ്ടു പ്രാവശ്യം, ഒരു മേൽവിലാസത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറുന്നുവെന്ന്, അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു സമീപവർഷത്തിൽ 28 ദശലക്ഷം ആളുകൾ പൊതിഞ്ഞുകെട്ടി യാത്രയായി, പുതിയ മേൽക്കൂരയ്ക്ക് കീഴിലെത്തി കെട്ടഴിക്കുന്നു.

ഇസ്രായേലിന്‍റെ, മരുഭൂമിയിലെ നാല്പതു വർഷങ്ങൾക്കിടയിൽ, ദൈവീക സാന്നിധ്യത്തിന്‍റെ മേഘം, ഒരു മുഴുകുടുംബ രാജ്യത്തെ, ഒരു നവസ്വദേശപ്രത്യാശയിൽ ഘട്ടം ഘട്ടമായി  നയിച്ചിരുന്നു. പലപ്രാവശ്യം ആവർത്തിച്ചു കാണുന്ന വിവരണങ്ങൾ, ഒരു തമാശയുടെ പ്രതീതി ഉണർത്തുന്നു. ഒരു ബൃഹത്തായ കുടുംബം തങ്ങളുടെ വസ്തുവകകൾ മാത്രമല്ല, പ്രത്യുത മേഘാസന്നനായ ദൈവം മോശെയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന സമാഗമന കൂടാരവും അതിലെ ഉപകരണങ്ങളും വീണ്ടും വീണ്ടും പൊതിഞ്ഞു കെട്ടുകയും കെട്ടഴിക്കുകയും ചെയ്തു. (പുറപ്പാട് 25:22 നോക്കുക).

ഇസ്രായേലിന്‍റെ ചലനാത്മക ദിനങ്ങളുടെ പൂർണമായ അർത്ഥം, അനേക വർഷങ്ങൾക്കുശേഷം, യേശു നൽകുന്നുണ്ട്. മേഘത്തിൽ നിന്നുള്ള നടത്തിപ്പിനു പകരം യേശു നേരിട്ടു വന്നു. “എന്നെ അനുഗമിക്കുക” (മത്തായി 4:19) എന്ന് അവൻ പറഞ്ഞപ്പോൾ, ഹൃദയവഴികളിലാണ് ഏറ്റവും പ്രധാനപ്പെട്ട മേൽവിലാസമാറ്റങ്ങൾ നടക്കുന്നതെന്ന് അവൻ കാണിക്കുന്നു. മിത്രങ്ങളേയും ശത്രുക്കളേയും റോമൻ കുരിശിന്‍റെ ചുവട്ടിലേയ്ക്ക് നയിക്കുക വഴി, മേഘത്തിന്‍റെയും കൂടാരത്തിന്‍റെയും ദൈവം നമ്മെ രക്ഷിക്കുവാൻ ഏത് അറ്റം വരെ പോകും എന്ന് അവൻ കാണിച്ചുതന്നിരിക്കുന്നു.

മേൽവിലാസം മാറുന്നതു പോലെ, ഹൃദയചലനങ്ങളും ഇളക്കിമറിക്കുന്നതാണ്. എന്നാൽ, നമ്മുടെ വഴിയാത്രയിലുടനീളം യേശു നമ്മെ നടത്തിയെന്നത്, ഒരു ദിവസം, നമ്മുടെ പിതാവിന്‍റെ ഭവനത്തിലെ ഒരു ജാലകത്തിലൂടെ നാം നോക്കിക്കാണും.